ഈ പത്രക്കാരെ കൊണ്ട് പൊറുതി മുട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ..ആടിനെ പട്ടി അല്ല, , ദിനോസര്‍ വരെ ആക്കുന്ന ഒരു ഇടപാടാണ് ഇവരൊക്കെ കൂടി ചെയ്തു കൂട്ടുന്നത്. ഇതൊക്കെ വായിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങി മണ്ടന്മാര് ആകുന്നതോ, പൈസ കൊടുത്തു വാര്‍ത്ത വായിക്കുന്ന പാവം ജനങ്ങളും..
കേരളത്തിലെ ഒരു കൌമാരക്കാരി കുട്ടി ഐന്സ്ടീനെ വെല്ലുന്ന പ്രകടനം കാഴ്ച്ച വച്ച് അടുത്ത നോബല്‍ സമ്മാനം വാങ്ങാന്‍ തയാറായി നില്ക്കുന്നു എന്ന് വരെ യാതൊരു ഉളുപ്പും ഇല്ലാതെ പടച്ചു വിട്ട ലേഖകര്‍ ഉള്ള മാതൃഭൂമിക്ക്, ഈ ഭൂമി മലയാളത്തില്‍ ഒരു പത്രം നടത്താന്‍ ഇനി ധാര്‍മികമായ അവകാശം ഉണ്ടോ എന്ന് പോലും സംശയമാണ്...
സംഗതി ധാ ഇവിടെ വായിക്കാം : http://bhairavan.in/narmabhumi/
എന്തായാലും ഈ വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു പ്രസിദ്ധപ്പെടുത്തിയ ഭൈരവന് എന്റെ ഹാര്‍ദവമായ അഭിനന്ദനങ്ങള്‍.
അതിശയോക്തി കലര്‍ത്തിയുള്ള അതി മാനുഷികമായ ലേഖനങ്ങള്‍, പ്രത്യേകിച്ചു ശാസ്ത്ര രംഗത്ത് ( അത് ഈ കൂട്ടര്‍ക്ക് മനസിലാകഞ്ഞിട്ടാണോ ആവോ..) ഇന്നും ഇന്നലെയും തുടങ്ങിയതല്ല...ഒരു സമയത്ത് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു പീക്കിരി ചെക്കന് സ്വന്തമായി കമ്പ്യൂട്ടര്‍ ഒപ്പരെട്ടിംഗ് സിസ്റ്റെം ഉണ്ടാക്കി എന്നും ലിനക്സും വിന്‍ഡോസും യൂനിക്സും ഒക്കെ ഇനി പൂട്ടി കെട്ടാന്‍ പോവാ എന്നും ഉള്ള വാര്‍ത്ത കണ്ടു വര്‍ഷങ്ങള്‍ ആയി കമ്പ്യൂട്ടറില്‍ ചെരച്ച്ച്ച് കൊണ്ട് ഇരിക്കുന്ന ആയിരങ്ങള്‍ അന്തം വിട്ടു പോയി.. ഇവിടെ വര്‍ഷങ്ങളുടെ ഗവേഷണവും കോടിക്കണക്കിനു ഡോളറുകളും അതിലും ഏറെ മനുഷ്യ ശേഷിയും ചിലവാക്കിയാണ് ഐ ബി എം, മൈക്രോസോഫ്റ്റ്, യൂനിക്സ് തുടങ്ങിയ സോഫ്റ്റ്വെയര് ദൈവങ്ങള്‍ വരെ ഇതൊക്ക്കെ കണ്ടു പിടിക്കുവേം കൊണ്ട് നടക്കുവേം ചെയ്യുന്നത്. പെട്ടന്നൊരു സുപ്രഭാതത്തില്‍ ശെടാ കേരളത്തിലെ ഒരു എട്ടാം ക്ലാസുകാരന് ഇവര്ക്കൊകെ ഒരു വെല്ലു വിളി ആവുക എന്ന് വച്ചാല്‍, ഇതൊക്കെ വായിക്കുന്നവന്റെ തലമണ്ടയില്‍ വല്ല തേങ്ങാ പിണ്ണാക്കോ മറ്റോ ആയിരിക്കണം...
അവസാനം കാര്യം അറിഞ്ഞപ്പോള്‍ അല്ലെ, ഈ ചെറുക്കന് ഏതോ ഒരു ലിനുക്സ് ഡിസ്ട്രി ബ്യൂഷന്‍ എടുത്തു റീ കമ്പയില് ചെയ്തു. ഇതേ പരിപാടി ഈ ലോകത്ത് ആയിരക്കണക്കിന് ആളുകള്‍ ദിവസവും പല പ്രാവശ്യം ചെയ്യുന്ന ഒരു കാര്യം മാത്രം.അതാണ് പുതിയ കണ്ടു പിടുത്തം ആയി നമ്മുടെ പത്രങ്ങളും മാധ്യമങ്ങളും കൊട്ടി ഘോഷിച്ച്ച്ചത്.
പിന്നീട് വന്നത്, ഒരു പേപ്പറില്‍ അയ്യായിരം സിനിമാ പിടിച്ചു വക്കാന്‍ കഴിയുന്ന കളര്‍ കൊടും ആയി ഏതോ ഒരു മലപ്പുറം കാരന്.. എന്തൊക്കെ ആണ് എഴുതി പിടിപ്പിച്ചത്..??? ബില്‍ ഗേറ്റ്സ് ഇന്‍ ഇപ്പൊ ആ ചെക്കനെ കാണണം.. ആയിരം കോടി രൂപ കൊടുത്തു ആ വര്‍ണ്ണ കടലാസ് ബില്‍ ഗേറ്റ്സ് വാങ്ങിക്കാന്‍ പോകുന്നു, സ്റ്റീവ് ജോബ്ബ്സ് ഇടയ്ക്കിടെ പയ്യനെ ഫോണ്‍ ചെയ്ത പറയുന്നു, അത് എനിക്കെ തരാവേ എന്ത് വേല വേണേലും തരാം എന്ന്... അവസാനം പവനായി ശവമായി, പേപ്പറില്‍ ഇത്തരം വാര്‍ത്തകള്‍ വന്നു പേപ്പറും കീറി നിക്കറും കീറി ആകെ നാണക്കേടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ...
ഇത്തരം കേട്ട് കഥകള്‍ എഴുതുന്നവര്‍ക്ക് ബോധം ഇല്ലെങ്കിലും, വായിക്കുന്നവര്‍ക്ക് ഉണ്ടെന്നു ഇവറ്റകള്‍ക്ക് ഒരു അവബോധം ഉണ്ടായാല്‍ നന്ന്...
Thursday, October 22, 2009
Friday, October 9, 2009
ബ്ലാക്ക് ബെര്‍ളി ... പുതിയ മോഫീല്‍..
ഇന്ത്യാക്കാരന് രസതന്ത്രത്തിനു ഉള്ള നോബല്‍ സമ്മാനം കിട്ടിയതിനു പിന്നാലെ, ഇതാ വാര്‍ത്താ വിനിമയ രംഗത്ത് പുതു വിപ്ലവം കുറിക്കാന്‍ ഉതകുന്ന പുതിയ ഒരു കണ്ടു പിടുത്തവുമായി ജഗ്ഗു ആന്‍ഡ് കോ. രംഗപ്രവേശം ചെയ്തിരിക്കുന്നു.
ഈ കണ്ടു പിടിത്തം മൂലം ഒരു പക്ഷെ പൂട്ടിക്കെട്ടി പോകുന്നത് ഒരു അന്താരാഷ്ട്ര ബൂര്‍ഷാ കമ്പനി ആണെന്ന് ഉള്ളതില്‍ നമുക്കു അഭിമാനിക്കാം.. എടൊ ലക്ഷ്മി മിട്ടല്‍ എന്ന് പറയുന്ന കമ്പി കച്ചവടക്കാരാ.. താന്‍ കെട്ടിയോളെ പോലും നോക്കാതെ , എപ്പോളും കുത്തി നോക്കിക്കൊണ്ടു ഇരിക്കുന്ന ബ്ലാക്ക് ബെറി എന്ന് വിളിക്കുന്ന സാധനം ഉണ്ടല്ലോ , അത് പൂട്ടി കെട്ടാന്‍ പോവാ...
ഇനി കൂടുതല്‍ സര്‍പ്രൈസ് അടിപ്പിക്കുനില്ല.. ഞാന്‍ ഒരു പുതിയ മോഫീല്‍ കണ്ടു പിടിച്ചു.. കണ്ടാല്‍ ഏതാണ്ട് ബ്ലാക്ക് ബെറി പോലെ ഇരിക്കും എങ്കിലും, സംഗതി നിങ്ങള്‍ ഉദ്ദേശിക്കുന്ന സാദനം ഒന്നുമല്ല. ഒടുക്കത്തെ ടെക്നോളജി ആണ്...
എല്ലാം കണ്ടു പിടിച്ചു സ്ന്ഗതി നമ്മുടെ അമ്മാവന്റെ രാജ്യത്ത്(ചൈന ) നിന്നും ഉണ്ടാക്കിച്ചു... കഴിഞ്ഞപ്പോള്‍ ആണ് ഇതിന് പറ്റിയ ഒരു പേരു ഇടണം തോന്നിയത്. ഒറ്റയടിക്ക് കണ്ടാല്‍ മറ്റവന്റെ ബ്രാന്‍ഡ് ആണെന്ന് തോന്നണം, പക്ഷെ സംഗതി വേറെ ആയിരിക്കണം... അങ്ങനെ ഇരിക്കുമ്പോള്‍ ആണ്, നമ്മുടെ പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ആയ ബെര്‍ളിയുടെ പേരു ഓര്മ വന്നത്.. ബ്ലാക്ക് ബെര്രിയും, ബ്ലാക്ക് ബെര്‍ളിയും തമ്മില്‍ ചെറിയ വത്യാസം മാത്രം... പിന്നെ ഇതു കൊണ്ടു ഊര്മിക്കപ്പെടുന്നത് മലയാളത്തിലെ ഒരു അറിയപ്പെടുന്ന ബ്ലോഗറും... അപ്പൊ പിന്നെ ഒന്നും ആലോചിച്ചില്ല...
ഇതാ കണ്ടു നോക്ക്.

അടുത്ത മാസം ഒന്നാം തീയതി മുതല്‍ അന്താരാഷ്ട്ര മാര്‍ക്കെറ്റില്‍ ഈ അത്യന്താധുനിക മോഫീല്‍ വില്‍ക്കപ്പെടുന്നതാണ്...
Subscribe to:
Posts (Atom)