Friday, December 5, 2008
സംഗതി എന്താന്ന് വെച്ചാ..
ഈ അസുഖം ചില കമ്പ്യൂട്ടര്‍ ഇല ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷെ ഇപ്പോളും എന്തെ ന്നു വ്യെക്തമായി മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇനി ബ്രൌസേരിന്റെ കുഴപ്പം ആണെന്ന് വെച്ചു കയ്യില്‍ കിട്ടിയ കൊറേ മലയാളം ഫോണ്ടുകളും അതും ഇതും ഒക്കെ എടുത്തു സ്ഥാപിച്ചു നോക്കി...രക്ഷയില്ല..എല്ലാം കൊറേ വട്ടക്കന്നവും ചതുരവും പിന്നെ കൊഞ്ഞനം കുത്തി കാണിക്കുന്ന പോലെ ഉള്ള കൊറേ അക്ഷരങ്ങളും.. ഇനി ഇതിന് ഫോണ്ടും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ? മാന്യ മലയാള ബ്ലോഗ് വിദഗ്ധരെ , ഒരു പരിഹാരം കണ്ടു പിടിക്കാന്‍ എന്നെ സഹായിക്കൂ ..
ഇതിപ്പോ ഞാന്‍ ഇരുന്നു ടൈപ്പ് ചെയ്യുന്നത് , ചോമാട്ടു തൊഴിലാളി അപ്പെസില് ഉള്ള ഒരു കംപുട്ടെരില് നിന്നാണ്, ഇവിടെ ഒരുപാടു ചുമടു എടുക്കാനും എടുപ്പിക്കാനും ഉള്ളതുകൊണ്ട്, എപ്പോളും ഇതിന്റെ മൂട്ടില് ആരെങ്കിലും ഒക്കെ വന്നു പോകും..പക്ഷെ ഈ ചോമാട്ടുകാര്ക്ക് ഈ അക്ഷരം കണ്ടാല്‍ ഒന്നും മനസിലാകില്ല..ഹീബ്രു ആണോ എന്നൊരുത്തന്‍ ചോദിച്ചു, പാവം..മഹനീയ മലയാളം കണ്ടാല്‍ അറിയാന്‍ പാടില്ലാത്ത അവനോടു എന്തോ പറയാനാ.. എന്നാലും ഇവന് ഇതു എന്തോന്ന എഴുതി കൂടുന്നെ ഇവിടുത്തെ ബാസ്ഷ ആണെന്ന് അത്ഭുദം കൂറി ഒരു ചുമട്ടു കാരന് സായിപ്പ് ഇപ്പോള്‍ എന്നോട് ചോദിച്ചതെ ഉള്ളു.. അക്ഷരതെറ്റുകള്‍ ഒക്കെ കാണും, റിവ്യൂ ചെയ്യാന്‍ ഉള്ള സമയവും സാവകാശവും ഇല്ലാത്തോണ്ട് ഈ നിരക്ഷര കുക്ഷി ആയ ജഗ്ഗുവിനോട് സദയം ക്ഷമിക്കാന്‍ അപേക്ഷ.
പിന്നെ ഞാന്‍ പറഞ്ഞ പോലെ , എങ്ങനെ മലയാളത്തെ എന്റെ കുണ്ടാമാണ്ടിയില് കൊണ്ടു വരും എന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ തക്കതായ പ്രതിഫലം തരുന്നതാണ്.. ( എന്താ എന്ന് പിന്നെ പറയാം..ഫയന്കര സസ്പെന്‍സ് ആണ് )
Monday, December 1, 2008
അച്ചുമാമന് - പിന്തിരിപ്പന് വിവരദോഷി തോന്ന്യസക്കാരന്...
അച്ചുമാമന്റെ തോന്ന്യാസങ്ങള് അതിര് കടക്കുന്നു..പക്ഷെ എന്തോ എന്റെ കമുട്ടെരില് മലയാളം ശെരിക്കു കാണുന്നില്ല.. ഉടനെ ഞാന്‍ വരും..
ജഗ്ഗു ദാദ.
Wednesday, October 29, 2008
ദിവ്യ ഗര്‍ഭങ്ങള്‍ ഉണ്ടാകുന്നത്..
കേട്ടത് ശരിയാണ്, ലത്തീന്‍ കത്തോലിക്ക സഭയുടെ കൊച്ചി അതിരൂപതാ ബിഷപ്പ്, ജോണ്‍ തട്ടുന്കള്‍ ദത്തെടുത്ത യുവതിക്കാന് ഈ മഹാ സൌഭാഗ്യം ഉണ്ടായിരിക്കുന്നത്.. അത്ഭുദം തന്നെ...അനിര്‍വചനീയം ഈ അനുഗ്രഹം!!!
അത് മാത്രമോ, പ്രത്യേക വരം ലഭിച്ച ഈ യുവതി താമസിയാതെ ഒരു ദിവ്യ ശിശുവിന് ജന്മം നല്‍കുമെന്നും, ആയ ശിശു മാനവ രാശിയുടെ തന്നെ നന്മയ്ക്ക് വഴിതെളിക്കും എന്നാണു സാക്ഷാല്‍ ബിഷപ്പ് അവര്‍കള്‍ അവകാശപ്പെട്ടിരുന്നത്..
കാര്യം എന്തായാലും അങ്ങ് വട്ത്തിക്കനിലും എത്തി, അങ്ങനെ സ്വര്‍ഗീയ ശിശുവിനെ സ്പോന്സോര് ചെയ്ത നമ്മടെ ബിഷപ്പിന്റെ തൊപ്പിയും പോയി.... മാര്‍പ്പാപ്പയെ ആണ് കുര്‍ബാന ചെല്ലാന്‍ പഠിപ്പിക്കുന്നത്..ഡോ.ജോണ്‍ തട്ടുങ്ങലിന്റെ തട്ടിപ്പ് !! മോനേ അങ്ങ് പള്ളീല് ചെന്നു പറഞ്ഞാല്‍ മതി എന്ന് വിശുദ്ധ മാര്‍പാപ്പ.
ഒരു ആത്മീയ വ്യാപാരി വ്യവസായ ഏകോപന സമിതി തുടങ്ങണ്ട കാലം അതികരമിച്ച്ചിരിക്കുന്നു..അല്ലെ?
അച്ചന്മാര്ക്ക് രാത്രിയില്‍ ചേട്ടാ പോക്കാന്‍ പറ്റില്ല, വരും ഓരോ അഭയകള്‍..പിന്നെ അതിനെ കൊള്ളണം കിണറ്റില്‍ താക്കണം, അങ്ങ് പ്രധാന മന്ത്രി വരെ പോയി കാല് പിടിക്കണം, കേസു മുക്കണം...
ദിവ്യ ശിശുക്കളെ സൃഷ്ടിക്കാന്‍ പറ്റുന്നില്ല.. അസൂയ കടി എന്നിവ മൂത്ത് വട്ത്തിക്കനിലേക്ക് കമ്പി അടിക്കും ചില ദ്രോഹികള്‍.. വൈദികര്‍ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം വര്‍ഗ സ്നേഹം ഇല്ല..
എന്നാലും ദിവ്യ ഗര്‍ഭം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നടക്കും എന്ന് നമ്മെ ഒക്കെ കാണിച്ചു തന്ന ബഹു. റവ ഡോ ( എന്തിന്റെ ??) ജോണ്‍ തട്ടുന്കള്‍ അവര്‍കളെ അങ്ങേയ്ക്ക് സ്തോത്രം..
Sunday, October 19, 2008
കൂടുതല്‍ പട്ടികള്‍ ചന്തയ്ക്ക് പോകുന്നു...
ഇതൊരു സീസണ് ആയതാണോ, ഇനി പോകാന്‍ പറ്റിയില്ലേല്‍ ഒരിക്കലും പോകാന്‍ പറ്റില്ല എന്നതുകൊണ്ടാണോ, ഈയിടെ ആയി കൂടുതല്‍ പട്ടികള്‍ ചന്തയിലേക്ക് പോകുന്നു..
മനസിലായില്ലേ???
വൈദെശികത്വതെയുമ് പ്രത്യേകിച്ചു അമേരിക്കന്‍ സാമ്രാജ്യത്തെയും മുതലാളിത്ത ബൂര്‍ഷ പ്രസ്ഥാനങ്ങളെയും നാഴികയ്ക്ക് നാല്‍പ്പതു വട്ടം തള്ളിപ്പറയുകയും, ബുഷ് അണ്ണനെ ഒരു ദിവസം ഒരായിരം തവണ എങ്കിലും തന്തയ്ക്ക് വിളിചില്ലെന്കില്‍ മാര്ക്ക്ഷ്, എന്ഗല്ക്ഷ് ദൈവ കോപം ഉണ്ടാകും എന്ന് അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്ന നമ്മുടെ നവലോക സിദ്ധാന്ത കുട്ടി ദൈവങ്ങള്‍ ഇതാ വീണ്ടും അമേരിക്കയിലേക്ക്..
വ്യവസായത്തെ പിടിച്ചുകെട്ടി കൊണ്ടു വരാന്‍ മന്ത്രി ഇളമരം കരീം നേരത്തെ ഒരു വിദേശ സന്ദര്‍ശനം നടത്തിയതാണ്.. അത് കൊണ്ടു ഒരു വിദേശ ചെരുപ്പുകുത്തി എങ്കിലും കേരളത്തിന്റെ മണ്ണില്‍ വ്യവസായം തുടങ്ങിയോ??? പക്ഷെ പൊതു ഖജനാവിലെ കോടികള്‍ ആ വഴിക്ക് യാത്ര ആയി എന്നത് മിച്ചം. തീര്‍ന്നില്ല.. ഇനിയും ഒരു സമഗ്ര യൂറോപ്യന്‍ ട്രിപ്പ് , അമേരിക്കന്‍ ട്രിപ്പ് ആണത്രേ അദ്ദേഹത്തിന്റെ അടുത്ത പരിപാടി..യാത്ര ഉടനെ ഉണ്ടാകും പോലും !!!
വ്യെവസായം നടത്താന്‍ സായിപ്പിനെ ക്ഷേനിക്കാന്‍ അങ്ങേരുടെ അടുക്കലവാതുക്കള്‍ പോയി നിക്കാന്‍ യാത്രയാകുന്നത് മറ്റാരുമല്ല നമ്മുടെ കേരളത്തിലെ തന്നെ ചില കമ്മൂണിസ്റ്റ് നേതാക്കള്‍, വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലെ?.. ആദ്യം അതൊരു സ്വകാര്യ സന്ദര്‍ശനം ആണെന്നും, അതുകൊണ്ട് കയ്യീന്ന് കാശ് ഇറക്കണം എന്നും പറഞ്ഞപ്പോള്‍, പ്ലാനുകള്‍ മാറി..അല്ല ഇതൊരു വ്യവസായ പരിപോഷക സന്ദര്‍ശനം ആണെന്നും, ഇപ്പ പോയാല്‍ കൊറേ വ്യവസായങ്ങള്‍ ഇങ്ങു കൊണ്ടു വരാമെന്നും പറഞ്ഞപ്പോ, അയ്യോ എന്നാ നമ്മുടെ ഖജനാവിലെ കാശ് തന്നെ കൊണ്ടു പൊക്കോ എന്ന് സര്‍ക്കാര്‍ അദ്ദേഹം...
നാണമുണ്ടോ ഹേ? ഇല്ല എന്നായിരിക്കും...നാണം ഉള്ളവര്‍ ഒന്നും ഈ പണിക്ക് പോവില്ലല്ലോ.. എന്നാലും ചൈനയിലോ ക്യൂബയിലോ പോലണ്ടിലോ പോകാതെ നേരിട്ടു അമേരിക്കയിലേക്ക് വച്ചു പിടിക്കുന്നത് സഖാക്കന്മാര്ക്ക് ഒരു നാണക്കേടായി പോയി.. മോതലാളിമാര്‍ വെച്ചു നീട്ടുന്ന ഉച്ചിഷ്ടം സ്വീകരിക്കാന്‍..അതും മാര്ക്ഴ് എങ്ങല്സ് തുടങ്ങിയ അഭിമാനമുള്ള കാരണവന്മാരുടെ സന്തതി പരമ്പരകള്‍ക്ക്..
എടാ പോഴന്മാരെ, വായില്‍ വരുന്നത് തൊണ്ട പോട്ടുമാര് ഉച്ചത്തില്‍ എന്ഖ്ിലാബ് വിളിക്കാന്‍ അല്ലാതെ, മര്യാദക്ക് നാള് ആളുടെ ഇടയ്ക്ക് നടുവ് നിവര്‍ത്തി നിന്നു സംസാരിക്കാനോ, എന്ഗ്ലീഷില്‍ ഒരു സെന്ടന്സ് പറയാനോ അറിയാത്ത നീയൊക്കെ അവിടെ പോയി എന്നാ കോപ്പ് കാണിക്കാനാ? അതിനൊക്കെ നല്ല ആണ് പിള്ളാരുണ്ട് , അവരെ പറഞ്ഞു വിടുന്നതല്ലേ നല്ലത്? അല്ലാതെ പട്ടി ചന്തയ്ക്ക് പോകുന്ന പോലെ പോയി വായും പൊളിച്ചു നിന്നിതു , വിമാനത്തില്‍ കേറുന്ന പെണ്ണുങ്ങളെ കയ്യിട്ടു പിടിക്കുവേം കണ്ട മദാമ്മമാരുടെ അതും ഇതും കണ്ടു വെള്ളം ഇരെക്കി തിരിച്ചു വരുവേം ചെയ്താല്‍, ഇവിടെ വ്യവസായം ഉണ്ടാവില്ല.. ആദ്യം വ്യവസായം ഉണ്ടാകാന്‍ ഉള്ള അടിസ്ഥാന സൌകര്യങ്ങള്‍ ചെയ്തു കൊടുക്ക്.. ഇവിടെ കുട്ടി സഖാക്കന്മാരുടെ സപ്പോര്‍തില്‍ നടക്കുന്ന ഹര്‍ത്താലും ബന്ദും പണിമുടക്കും അവസാനിപ്പിക്ക്.. ഇതൊന്നും ഇല്ല്ലാതെ ഇവിടെ ഒരു തേങ്ങയും വരാന്‍ പോകുന്നില്ലെന്ന് എല്ലാര്ക്കും അറിയാം..
ഇടയ്ക്കിടെ വിശേഷ യാത്ര നടത്തുന്നത് പാവപ്പെട്ടവന് കൊടുക്കുന്ന കരം കൊണ്ടാണ് എന്നുള്ള കാര്യം മറക്കരുത്..കയ്യിട്ടു വാരലും കാലിട്ട് തോണ്ടലും പിന്നെ ഇടയ്ക്കിടെ ഇങ്ങനെ ഓരോ വിരുന്നു പോക്കും.. കേരളത്തിലെ കഴുതകള്‍ക്ക് ഒന്നും പറയാനില്ലേ? എന്ത് പറയാന്‍..സമയം കാണില്ല , ഒരുപാടു വിഴുപ്പുകള്‍ ചുമക്കാന്‍ ഉള്ളതല്ലേ?
ഓഫിലെ ഒതേനന് ഓര്മ ആകുമ്പോള്‍ ...
ക്രിക്കെറ്റ് കളി അത്ര വല്യ ആവേശം ഒന്നും അല്ല എങ്കിലും, ഇന്ത്യാക്കാര്‍ക്ക് പൊക്കി കാണിക്കാന്‍ ഉള്ള ഏക സാധനം എന്നൊരു നിലയ്ക്ക് ഇടയ്ക്കിടെ ഇതിനെക്കുറിച്ച് ഒന്നു നോക്കുക എന്നത് ജഗ്ഗുവിന്റെ ഒരു നേരമ്പോക്കാണ്..
ഒരു കാലത്തു ഇന്ത്യന്‍ ക്രിക്കെട്ടിന്റെ സേനാനായകന് ആയിരുന്ന കല്കട്ടാക്കാരന്‍ കൊച്ചു രാജാവ് , തലകുനിച്ച് പടി ഇറങ്ങുമ്പോള്‍ , ഒരു പക്ഷെ ചിലരുടെ മനസ്സില്‍ എങ്കിലും ഒരല്പം സങ്കടമോ സന്ദെഹമൊ ഉണ്ടാകാതിരിക്കില്ല.. അയാള്‍ അര്‍ഹിക്കുന്ന വിട വാങ്ങലാണോ ഇതെന്നുള്ള കാര്യതില്‍.
ഒരുപാടു വിവാദങ്ങളും ആയാണ് കളിക്കളത്തില്‍ വന്നതെന്കിലും പിന്നീട് സ്വയം പരിശ്രമം കൊണ്ടും പ്രതിഭ കൊണ്ടും തികച്ചും അര്‍ഹനാണ് താന്‍ എന്ന് തെളിയിച്ചിട്ടുണ്ട് ഗാന്ഗുലി പലതവണ.
എന്നാലും ടീമിനുള്ളില്‍ ടീം ഉണ്ടാകുകയും, ചേരി തിരിച്ചു ചിലരുടെ ചന്തിക്ക് താങ്ങുകയും ചെയ്തപ്പോള്‍, പലരും വിചാരിചിട്ടുണ്ടാകണം ഇങ്ങനെ ഒക്കെ ഒരിക്കല്‍ സംഭവിക്കും എന്ന്.. ഇന്ത്യന്‍ ക്രിക്കെട്ടിനെ കുട്ടിചോരാക്കിയ പല സംഭവങ്ങളിലും കൊച്ചു രാജാവ് പന്കാളി ആയിരുന്നു. കല്‍ക്കട്ട രാജാവിന്റെ കൊച്ചുമോന് എന്നൊരു ഗര്‍വ് കളിക്കളത്തില്‍ ഇരെങ്ങുംപോലും കളയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് കൊച്ചുരാജാവിന്റെ ഏറ്റവും വല്യ പോരായ്മ.
കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നല്ലേ.. കിട്ടുന്നതും വാങ്ങി കല്കട്ടക്ക് വണ്ടി കേറുകയാണ് കൊച്ചു രാജാവ്.
പക്ഷെ, അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിച്ചു ശീലിച്ച ഇന്ത്യന്‍ ടീം, അയാളോട് കാണിച്ച അനാടരവിനും, മാന്യത ഇല്ലാത്ത പെരുമാറ്റത്തിനും വില കൊടുക്കേണ്ടി വരും എന്നത് തീര്‍ച്ച...
മൂടി വെക്കപ്പെടുന്ന സത്യങ്ങള്‍ ?
ഈ കുടുംബത്തെ കുറിച്ചു അറിയാവുന്ന ഒരു സുഹൃത്തിനോട് ഞാന്‍ കാര്യം തിരക്കി..അപ്പോള്‍ എനിക്കറിയാന്‍ കഴിഞ്ഞത് അദ്ദേശം സ്നേഹസമ്പന്നനും , ഒരു നല്ല കുടുംബ നാഥനും ആയിരുന്നു എന്നാണു. കേരളത്തില്‍ തന്നെ വളരെ ഉന്നതമായ ഒരു പദവിയില്‍ ഇരിക്കുന്ന അദ്ദേഹം, ഭാര്യയേയും മക്കളെയും അത്യന്തം സ്നേഹിച്ചിരുന്ന ഒരു വ്യെക്തി ആയിരുന്നു.. അത് ഓഫീസിലൊക്കെ എല്ലാവര്ക്കും അറിയാവുന്നതുമാണ്. എന്തൊരു കാര്യം ഉണ്ടെന്കിലും അദ്ദേഹത്തിന് ഭാര്യയും മക്കളും കഴിഞ്ഞേ ഉണ്ടായിരുന്നുള്ളു.. അദ്ദേഹത്തിന്റെ രണ്ടു പെണ്മക്കളെയും ഒരു കുറവും അറിയിക്കാതെ വളര്‍ത്തിയ ഒരു പിതാവ് കൂടിയാണ് അദ്ദേഹം.
ഇദ്ധം രോഗബാധിതനകുനത് ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്നേയാണ്, ആര് സീ സീ യില്‍ പരിചരണത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ നില വളരെ അധികം മെച്ചപ്പെട്ടിരുന്നു..ഇപ്പോള്‍ അദ്ദേഹം തികച്ചും ആരോഗ്യവാനായ ഒരു വ്യെക്തി ആയിരുന്നു എന്ന് വേണം പറയാന്‍..
പക്ഷെ, ഈ പെണ്‍കുട്ടിയുടെ മരണം ഒരിക്കലും മാദ്യമങ്ങള്‍ എഴുതിയ പോലെ ആയിരുന്നില്ല എന്നതാണ് ഈ പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്ന കാര്യം. പറഞ്ഞതു അനുസരിച്ച് പ്രഭാത ഭക്ഷണം കഴിഞ്ഞു പോയ കുട്ടി പ്രത്യേകിച്ചു ഒരു കാരണവും ഇല്ലാതെ തൂങ്ങി മരിക്കുകയായിരുന്നു .. തികച്ചും വളരെ നല്ല ഒരു ചുറ്റുപാടും, സ്നേഹ പരിലാലനങളും ഉണ്ടായിരുന്ന കുട്ടി ഇങ്ങനെ ചെയ്യണം എങ്കില്‍ അതിന് പിതാവിന്റെ രോഗവുമായി ഒരു ബന്ധവും ഇല്ല എന്ന് വേണം കരുതാന്‍. മരണപ്പെട്ട പെണ്‍കുട്ടി മാര്‍ ബസേലിയോസ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയാണ്.
കുടുംബത്തിന്റെ മാനം കാക്കണോ, അതോ മറ്റു ചിലരുടെ താല്പര്യങ്ങള് സംരക്ഷിക്കാനോ, എന്തിനാണ് ഈ മാധ്യമങ്ങള്‍ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തത് എന്ന് ജഗ്ഗുവിനു മനസിലാകുന്നില്ല. സ്നേഹവും സന്തോഷവും നിരാഞ്ഞു നിന്നിരുന്ന ഒരു കുടുംബത്തിന്റെ ഇത്തരം ഒരു അവസ്ഥയില്‍ ജഗ്ഗുവിനു മാത്രമല്ല നിങ്ങള്‍ക്ക് എല്ലാവര്ക്കും വിഷമം തോന്നാതിരിക്കില്ല. ഇങ്ങനെ മൂടി വെക്കപ്പെടുന്ന സത്യങ്ങള്‍ കൊണ്ടു ആരൊക്കെ രക്ഷിക്കപെടുന്നു എന്ന് വേണം മനസിലാക്കാന്‍. ഒരു പക്ഷെ ആ കുട്ടിയെ ഇങ്ങനെ ഒരു പാതകത്തിന് പ്രേരിപ്പിച്ച കാര്യം എന്താകും? കോളേജ്, കൂട്ടുകാര്‍? സൌഹൃദം? ചില രക്കെടിലെ കണ്ണികള്‍? മനോവിഷമം? മറ്റു എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍? ഇത്തരം ചോദ്യങ്ങള്‍ ഒക്കെയും അവസാനിപ്പിക്കുകയാണ് നമ്മുടെ മാധ്യമങ്ങള്‍ .
ഒരുപക്ഷെ വീടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഇതിനെ കുറിച്ചു ഇങ്ങനെ ഒക്കെ ആലോചിക്കുനനതോ, ഇനിയും കുത്തി പോക്കുന്നതോ വേദനാജനകമായിരിക്കും.. പക്ഷെ അങ്ങനെ ചെയ്തില്ല എങ്കില്‍ മൂടിവേക്കപെടുന്ന സത്യങ്ങള്‍ക്ക് ഉള്ളില്‍ വീര്‍പ്പുമുട്ടുന്നത് സ്നേഹ സമ്പന്നനായിരുന്ന ഒരു അച്ഛന്റെയും പ്രിയപ്പെട്ട മകളുടെയും ആത്മാക്കള്‍ ആയിരിക്കും..
Wednesday, October 15, 2008
മോഷണ ശ്രമം
സുഹൃത്തേ,
കൂട്ടം എന്നത് ഒരു നല്ല സംരംഭം തന്നെയാണ്. പക്ഷെ ഇതില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ മറ്റു സൈറ്റുകളില്‍ നിന്നും അനധികൃതമായി എടുക്കുകയോ, കോപ്പിറൈറ്റ് നിയമങ്ങള്‍ ലെന്ഘിക്കുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ അപേക്ഷ. ഉദാഹരണത്തിന്, ഞാന്‍ ബ്ലോഗ്സ്പോട്ടില് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് ഇവിടെ എന്റെ അനുവാദം ഇല്ലാതെ പബ്ലിഷ് ചെയ്തിരിക്കുന്നത് കണ്ടു. ബ്ലോഗ്സ്പോട്ടില് ഉള്ള പോസ്റ്റുകള്‍ കോപ്പിറൈറ്റ് നിയമപ്രകാരം അതിന്റെ യഥാര്‍ത്ഥ പ്രസാധകന് ഉള്ളതാനെന്നിരിക്കെ, ഇതു പോലെയുള്ള കാര്യങ്ങള്‍ വളരേ ഗൌരവമായി കനെണ്ടാതാകുന്നു..
ഒരാളുടെ പോസ്റ്റ് എടുത്തു എവിടെ എങ്കിലും റീ പോസ്റ്റ് ചെയ്യുമ്പോള്‍ ഒന്നുകില്‍ എഴുതിയ ആളിന്റെ അനുവാദം വാങ്ങുക, അല്ലെങ്കില്‍ ഒരു ലിങ്ക് കൊടുക്കുക ,..അതല്ലേ അതിന്റെ ഒരു മര്യാദ? അടുത്ത കാലത്തു ബ്ലോഗില്‍ നിന്നും കവിതകള്‍ അടിച്ച് മാറി പ്രസിദ്ധീകരിച്ച കേരള ഡോട്ട് കോം ഇന്റെ കഥ വായിച്ചു കാണുമല്ലോ.. ഇത്തരം കാര്യങ്ങള്‍ വളരെ ഗൌരവമായി പരിഗണിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..
സസ്നേഹം
ജഗ്ഗു ദാദ
Sunday, October 12, 2008
ചില ബാങ്ക് വിശേഷങ്ങള്‍ - 1
എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത്, കുറച്ചു കാലത്തെ പ്രൊഫഷണല്‍ ജീവിതം മതിയാക്കി ഒരു ബാങ്കില്‍ ജോലി നോക്കാന്‍ തീരുമാനിച്ചു. അങ്ങനെ തീവ്ര പരിശീലനത്തിന് ശേഷം, നമ്മുടെ ഭാരതീയ സ്റ്റേറ്റ് ബാന്കില് നിയമനം കിട്ടി. സ്വതവേ ജോലിയോട് ഒരല്പം ആഭിമുഖ്യം ഉള്ള പുള്ളിക്ക്, കിട്ടുന്ന എല്ലാ ജോലിയും ഊണും ഉരെക്കവും ഒഴിഞ്ഞു ഇരുന്നു ചെയ്യാനും ഒരു മടിയുമില്ല. ഈ ഒരൊറ്റ കാരണം കൊണ്ടു ഞങ്ങള്‍ പലരും പലതവണ ഉപദേശിച്ചു നോക്കിയതാണ് , എന്നാലും സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
അങ്ങനെ വളരെ വലിയ കാത്തിരിപ്പിന് ശേഷം നിയമനം കിട്ടിയത് തിരുവനന്തപുരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ തന്നെ ഉള്ള ഒരു കൊച്ചു ഗ്രാമത്തിലാണ്. അവിടേക്ക് പോകുവാനുള്ള വാഹന സൌകര്യം കണ്ടപ്പോള്‍ തന്നെ കക്ഷിയുടെ തല കറങ്ങി. രാവിലെ തമ്പാനൂര്‍ വന്നു ഇരെങ്ങി ഇരുപതു കിലോമീറ്റര്‍ അതും കിഴുക്കാംതൂക്കായ പാറക്കെട്ടില്‍ കൂടി പോകുന്ന പോലെ, ആടിയും ഉലഞ്ഞും അങ്ങ് ചെല്ലുംബോലെക്കും രാവിലെ കഴിച്ചതോക്കെയും ദഹിച്ചു പോയിട്ടുണ്ടാകും. അവിടെ നിന്നും ഒന്നൊന്നര കിലോമീറ്റര്‍ നടക്കണം, ഓട്ടോക്കാരെ വിളിച്ചാല്‍ തോന്നുവാണേല് വരും, പിന്നെ വഴക്കായി വയ്യാ വേലി ആയി ഇരട്ടി നിരക്ക് ഒക്കെ ആവശ്യപ്പെടും ചില വിദ്വാന്മാര്. പൊതുവെ സമാധാനപ്രിയയായ എന്റെ സുഹൃത്ത് അത് കൊണ്ടു ഓട്ടോ പരിപാടി വേണ്ട എന്ന് വെച്ചു നടപ്പ് തുടങ്ങി.
പുതിയ നിയമനമല്ലേ, പോരാ എങ്കില്‍ യോഗ്യതയും അവിടെ ഉള്ളവരെക്കാലും കൂടുതല്‍, രാങിന്ഗ് എന്ന് പറയാന്‍ പറ്റില്ല എങ്കിലും വളരെ മോശമായ ചില അഭിപ്രായങ്ങളും കമ്മന്റുകളും ഒക്കെ ആദ്യത്തെ ആഴ്ച തന്നെ കക്ഷിക്ക് കേള്‍ക്കേണ്ടി വന്നു.
അവിടെ ചായ കൊണ്ടു കൊടുക്കാന്‍ പ്യൂനായി ജാംബവാന്റെ കാലത്തു കയറിയ പല കക്ഷികലുമാണ് പോലീസ് മൂത്ത് എസ് ഐ ആകും എന്ന് പറഞ്ഞപോലെ ഇപ്പോള്‍ ക്ലാര്‍ക്ക് ആപ്പീസര്‍ പദവികളില്‍ ഇരിക്കുന്നത്. വിദ്യാഭ്യാസം ആണെന്കില് തുലോം കുറവ് അത് മാത്രമല്ല ആളുകളോട് എങ്ങനെ പെരുമാറണം എന്ന് ഇതു വരേയ്ക്കും പഠിച്ചിട്ടു കൂടിയില്ല. ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയത് മുതല്‍ തുടര്‍ച്ചയായി ചെയ്യുന്ന ജോലി ആയതു കൊണ്ടു, അത് മാത്രം കടുകിട തെറ്റാതെ ചെയ്യാന്‍ അറിയാം.. അങ്ങനെ ആണ് അവിടുത്തെ കാര്യങ്ങള്‍.
മാനേജരും പിന്നെ അവിടെ ഉള്ള ഒന്നോ രണ്ടോ സീനിയര്‍ ഓഫീസിര്സും അആനു അല്പം വിവരം ഉള്ള കൂടത്തില്‍ ഉള്ളത്. പക്ഷെ നനഞ്ഞിടം കുഴിക്കുന്ന സ്വഭാവക്കാരനാണ് നമ്മുടെ ഈ മാനേജര്‍, അതായത് പണി എടുക്കും എന്നുള്ള ആള്‍ക്കാണ് അവിടെ ഉള്ള മുഴുവന്‍ പണിയും..അങ്ങനെ പണി കിട്ടി കിട്ടി എന്റെ സുഹൃത്തിനു രാത്രി എഴുമണി ആയാലും അവിടെ നിന്നും ഇരെങ്ങാന്‍ പറ്റാത്ത അവസ്ഥ. ഒന്നര കിലോമീറ്റര്‍ നടന്നു ബസ്സ് പിടിച്ചു സിറ്റിയില്‍ വന്നു വീണ്ടും നടക്കണം പാവത്തിന്. ഇരുട്ട് വീണാല്‍ പിന്നെ നമ്മുടെ വഴിവക്കിലെ മാന്യന്മാരുടെ സ്വഭാവത്തെ കുറിച്ചു ഞാന്‍ അധികം പറയേണ്ട കാര്യം ഇല്ലല്ലോ.. കമന്റ്സ് ആയി പിറകെ നടക്കലായി അങ്ങനെ പാവം കുറച്ചു അധികം കഷ്ടപ്പെടുന്നുണ്ട്.
ബാന്കുകളില്‍ എങ്കിലും ആളുകള്‍ നന്നായി പണിയെടുക്കും എന്ന് എന്റെ വിശ്വാസത്തിനു ഏറ്റവും വലിയ തിരിച്ചടി ആണ് എനിക്ക് ദിവസേന കിട്ടികൊണ്ടിരിക്കുന്ന വിവരങ്ങള്‍. അതൊക്കെയും ഞാന്‍ ഇവിടെ തന്നെ വെളിപ്പെടുത്തുന്നതാണ്..
Sunday, October 5, 2008
മദ്യ കേരളത്തിലെ ജൈവ വൈവിധ്യം!
ചിത്രങ്ങളും, വിവരണങ്ങളും താഴെ കൊടുക്കുന്നു..

ചേനത്തണ്ടന്‍ - വെട്ടിയിട്ട ചെനതണ്ട് പോലെ കിടക്കും, പാറക്കെട്ടുകളുടെ വശങ്ങളില് കാണപ്പെടുന്നു, പച്ച കലര്‍ന്ന വെള്ള നിറമാണ് ഇവയ്ക്ക്, പത്തി സൂര്യ പ്രകാശത്തില്‍ തിളങ്ങി കാണപ്പെടും.


രാജവെമ്പാല : രാജകീയപ്രൌടി ഉള്ള ഇത്തരം പാമ്പുകള്‍, അനന്ത ശയനം പോലെ കാണപ്പെടുന്നു.. നല്ല തൂവെള്ള നിറത്തില്‍ , നിരത്തുകളുടെ വശങ്ങളില്, അതീവ പ്രതാപതോടെയും, പ്രൌടിയോടു കൂടിയും നിവസിക്കുന്നു.

അണലി : കാടുകളും പുല്‍മേടുകളും പ്രിയം, ചെന്കുതായ പ്രതലത്തില്‍ കൂടി സന്ച്ചരിക്കപെടുന്നു.

രക്ത അണലി : അണലിയുടെ അളിയനായി വരുമെന്കിലും, തീര്‍ത്തും വെട്യസ്തമായ സ്വഭാവക്കാരാണ്. പുല്മെടുകലാണ് വിഹാര കേന്ദ്രങ്ങള്‍.
അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഈ പാമ്പുകളുടെ ചിത്രങ്ങള്‍ ഫോര്‍വേഡ് ചെയ്ത എന്റെ സുഹൃത്തിനു നന്ദി അര്‍പ്പിക്കുന്നു, ശ്രദ്ധിക്കുക, പാമ്പുകളും ഈ ഭൂമിയുടെ അവകാശികള്‍ ആകുന്നു , നിങ്ങളെ പോലെ അവയ്ക്കും ജീവിക്കാനുള്ള അവകാശം ഈ ഭൂമിയില്‍ ഉണ്ട്, അതിനാല്‍ അവയെ ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്താല്‍, കേരളാ വന്യജീവി നിയമപ്രകാരം കേസേടുക്കുന്നതാണ് .
Friday, October 3, 2008
ഉര്‍വശീ വാര്‍ത്ത ഉപകാരമോ?
അവള് അല്ലേലും പോക്ക് കേസാണ്, കണ്ടാല്‍ അരീല്ലേ? അല്ല എന്നാലും ഒരു കൊച്ചയപ്പോലാണോ ഇങ്ങനെ? മനോജോ അവന് സിനിമയില്‍ മാത്രമല്ല ശെരിക്കും ഒരു വില്ലന്‍ ആണെന്നെ..തുടങ്ങിയ ഡയലോഗുകള്‍ മലയാലക്കരയിലാകെ ചീറി അടിക്കുന്നു..
ഇതുകൊണ്ടൊക്കെ ലാഭം ഉണ്ടാക്കുന്നതോ, മ, ക, താ, തുടങ്ങിയ അക്ഷരങ്ങളില്‍ ആരംഭിച്ചു ആഭാസത്തരം വിളമ്പുന്ന നമ്മുടെ അച്ചടി മാധ്യമങ്ങളും, ചാനെലുകാരും.. നല്ലൊരു ഓണത്തിന് ഉര്‍വശിയെ വിളിച്ചു വരുത്തി അവരുടെ കിടപ്പറ രഹസ്യങ്ങള്‍ വരെ ചോദിച്ചു പ്രേക്ഷക ലക്ഷങ്ങളെ രോമാന്ച്ചകന്ച്ചുകം അണിയിച്ച ഒരു മാന്യദേഹം..ഉര്‍വശി ഇത്രയ്ക്ക് മണ്ടിയാണോ? ഉര്‍വശി വെള്ളം അടിക്കുമോ? ഉര്‍വശി മനോജിനെ അടിക്കുമോ, മനോജിനു പരസ്ത്രീ ബന്ധം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായി തിളങ്ങി നിന്നു.. ഓരോ ചോദ്യം ചോദിക്കുംപോലും അദ്ദേഹത്തിന്റെ മുഖത്ത്, കോണ്‍ ബനേഗ ക്രോര്‍പതിയില്‍ അമിതാഭ് ബച്ചനെ വെല്ലുന്ന ഭാവ പ്രകടനങ്ങളും, കോഴിക്കോട് ബീച്ചില്‍ കാണുന്ന പ്രത്യേക തരം എന്തൂത്റ്റ് സാധനങ്ങളുടെ വികാര വിക്ശോഭങ്ങളും മാറി മാറി പ്രകടമായിക്കൊണ്ടിരുന്നു.
മലയാളികളുടെ മനസിന്റെ അടിത്തട്ടില്‍ കിടക്കുന്ന പൈങ്കിളി വികാരങ്ങളെയും ഇക്കിളി കഥകളെയും പരിപോഷിപ്പിച്ചു ഒരു മാര്‍കെറ്റ് ഉണ്ടാക്കി എടുക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടീ ഇരിക്കുകയാണ്..
ഉദാഹരണത്തിന്, കുട്ടി - മെഗാ വെത്യാസമില്ലാതെ സ്ത്രീകളുടെ കണ്ണുനീരും കഷ്ടപാടും, ജാര സന്തതി കഥകളും, ആത്മഹത്യാ സീനുകളും ഒക്കെ വീടുകളില്‍ വിളമ്പുന്ന കണ്ണുനീര് സീരിയലുകളാണ് ഇന്നു ജനപ്രിയം. മറ്റുള്ളവന്റെ ദുഖത്തിലും കഷ്ടപാടിലും സന്തോഷം കണ്ടെത്തുന്ന രീതിയിലേക്ക് മാറുന്ന മലയാളിക്ക് കാര്യമായ മാനസിക പ്രശ്ങ്ങങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അക്ഷരപിശാച്ചുക്കള്‍ !
അടികൊണ്ടാലും നന്നാവൂല്ല എന്ന കുറെ ജന്മങ്ങള് ഉണ്ട്, ചിലര്‍ എന്നെയും ആ കൂട്ടത്തിലാണ് പെടുത്തിയിരികുന്നത്. നന്നാവണം എന്ന് വിചാരിക്കതെയല്ല..നന്നവില്ലെന്ന വാശി മനസില്ന്റെ ഉള്ളിന്റെ ഉള്ളില്‍ ആരോ വെല്‍ഡ് ചെയ്തു വെച്ചിരിക്കുന്ന പോലെ, പറിച്ചു എറിയാന്‍ നോക്കീട്ട് നടക്കുന്നില്ല.. ( എന്ന് വെച്ചു വിജയം കാണും വരെയും ശ്രമം തുടരുക തന്നെ ചെയ്യും കേട്ടോ.. )
എന്തായാലും ഞാന്‍ ഇത്രയും ഒക്കെ നന്നായല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അഭിമാനം തോന്നാറുണ്ട് കേട്ടോ..ഒന്നുമല്ലേലും വന്നു പത്തു മലയാളം എഴുതി വെക്കുന്നില്ലേ.. മലയാളത്തെ മലയാളികള്‍ മറക്കുന്നു എന്ന് തൊണ്ട പോട്ടുമാര് ഉച്ചത്തില്‍ കിടന്നു അലറി വിളിക്കുന്ന അഭിനവ സായിപ്പിന് കുഞ്ഞുങളെ, നിങ്ങള്‍ക്കായി നിങ്ങടെ വരും തലമുറയ്ക്കായി, ഇവിടെ ബൂലോഗത്തില്‍ ആയിരക്കണക്കിന് മലയാളികള്‍ തനി മലയാളത്തില്‍ ബ്ലോഗുന്നു..
സത്യം പറഞ്ഞാല്‍, ഈ മലയാളം ബ്ലോഗ് ശാഖ ഇത്രയും വളര്‍ന്നു പടര്‍ന്നു പന്തലിച്ചു എന്ന് എനിക്ക് സ്വപ്നത്തില്‍ പോലും ഒരു വിചാരം ഇല്ലാരുന്നു, ഇവിടെ വന്നു നിങ്ങളുടെ ഒക്കെ ബ്ലോഗ്ഗുകള്‍ കാണും വരെയും.. ശെരിക്കും പറഞ്ഞാല്‍ ഇതാണ് ഇന്റെര്‍നെറ്റിലെ വിപ്ലവം എന്നൊക്കെ തോന്നിപോകുന്നു, ലോകത്തിന്റെ പല കോണില്‍ ഇരുന്നു സ്വന്തം നാടിനെയും സ്വപ്നങ്ങളെയും സംഭവങ്ങളെയും ഒക്കെ കുറിച്ചു, സ്വന്തം ഭാഷയില്‍ ആശയവിനിമയാം ചെയ്യുക, അതില്‍ കൂടി ഒരു സുഹൃത്ത് വലയം ഉണ്ടാക്കിയെടുക്കുക, സമാന ചിന്താഗതിക്കാരെ കണ്ടെത്തുക, ആശയങ്ങള്‍ പങ്കു വെക്കുക, വിവര സാന്കെതികയെ ഇത്ര മാത്രം പ്രയോജനപ്പെടുത്തുന്ന വേറൊരു സംരംഭം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബൂലോകത്തിലെ ചില ബ്ലോഗ്ഗുകള്‍ കണ്ടിട്ട് ഞെട്ടി പോയി, ഇത്രയും സര്‍ഗശേഷി ഉള്ളവര്‍ എത്ര ആളുകള്‍ നമ്മുടെ ഇടയിലുണ്ട്, നമ്മള് കണ്ടിട്ടുള്ള സാഹിത്യവും ബുദ്ധിജീവികളും ഒന്നും ഇവരുടെ മുന്നില്‍ ഒന്നുമല്ലാതെ ആയി പോകുന്നത് നമ്മള് കണ്ടറിഞ്ഞ സത്യം മാത്രം.. അപ്പോള്‍ മനസിലാക്കേണ്ട ഒരു കാര്യം - ഒരുപാടു കഴിവുകള്‍ ഉള്ള ആളുകള്‍ നമുക്കു ചുറ്റും ഉണ്ട്, ഇവരൊക്കെയും മുഖ്യ ധാരയിലേക്ക് വരാത്തത്, പ്രതിഭ ഇല്ലാത്തതു കൊണ്ടല്ല, സാഹചര്യങ്ങള്‍ ഇല്ലാത്തതു കൊണ്ടു മാത്രം. ഇതു പോലെ പാടുകാര്‍ എല്ലാം കൂടി ചേര്‍ന്നു നടത്തുന്ന ഒരു കൂട്ടായ്മ ഞാന്‍ കാണുകയുണ്ടായി.. ബ്ലോഗ്സ്വര എന്നോ മറ്റോ ആണ് അതിന്റെ പേരു, അതില്‍ ഒരാള്‍ അമേരിക്കയില്‍ ഇരുന്നു പാട്ട് എഴുത്തും, ബ്രിട്ടനില്‍ ഇരുന്നു മറ്റൊരാള്‍ അത് കമ്പോസ് ചെയ്യും.. ഇന്ത്യയിലോ അല്ലെങ്കില്‍ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലോ ആരെങ്കിലും അത് പാടി, അവിടെ പോസ്റ്റ് ചെയ്യും.. എത്ര മനോഹരമായ ഒരു സന്കല്പം ( അല്ല യാഥാര്‍ത്ഥ്യം) ആണിത്.. എടുത്തു പറയണ്ട മറ്റൊരു കാര്യം, നമ്മുടെ അറിയപ്പെടുന്ന സംഗീത വിധഗ്തര്‍ ചെയ്യുന്നതിലും എത്രയോ മനോഹരമായി ആണ് ഇവര്‍ കൈകാര്യം ചെയ്യുന്നത് !!!പാട്ടുകള്‍ ആണെന്കില് അതി മനോഹരം എന്നെ പറയേണ്ടു.. നിങ്ങളും കെട്ട് നോക്ക്.. ഇഷ്ടപെടും തീര്‍ച്ച..
അപ്പൊ പറഞ്ഞു പറഞ്ഞു അങ്ങ് കാട് കേറി പോയി.. തല്ക്കാലം നിറുത്തുന്നു... അപ്പൊ രാത്രീല് യാത്ര ഇല്ല.. ഗുഡ് നൈറ്റ് !
Wednesday, October 1, 2008
എന്തുകൊണ്ടാണ് നമ്മളിങ്ങനെ?
പത്ത് കാശ് കിട്ടിയാല്‍ പതിനായിരം കാശിന്റെ ആഡംബരങ്ങളാണ് മലയാളിക്ക് .അല്ലാത്തവര്‍ തുലോമ് കുറവാണ്..മെട്രോ നഗരങ്ങളെ വെല്ലുന്ന രീതിയില്‍ ഇവിടെ നടക്കുന്നത് വികസനപ്രവര്തനങ്ങലോ അടിസ്ഥാന സൌകര്യങ്ങളോ അല്ല, മറിച്ചു ദൈംദിന ജീവിത ചിലവുകളും, അനാവശ്യമായി ഉണ്ടാക്കി വച്ച വിലക്കയറ്റവുമാണ്.. ഇതിന് നമ്മള് കുറ്റം പറയേണ്ടത് കാള പെറ്റന്ന് കേള്‍ക്കുമ്പോള്‍ കയറും എടുത്തുകൊണ്ടു ഓടുന്ന അത്യാഗ്രഹീകളും ദുരഭിമാനികളുമായ മലയാളിക്കൂട്ടാതെ തന്നെയാണ്.
ഉദാഹരണത്തിന്, ഐടി വികസനം അതിന്റെ ഉച്ചകോടിയില്‍ എത്തി നില്ക്കുന്ന ബാങ്ങലോരിന്റെ പോലെയുള്ള സ്ഥലത്തു, ആയിരക്കണക്കിന് കമ്പനികളും, ഉയര്‍ന്ന ശമ്പള നിരക്കുകളും, അടിസ്ഥാന സൌകര്യങ്ങളും ഉള്ളിടത്ത്, സ്ഥലത്തിണോ, വീടിണോ അല്ലന്കില് ഭക്ഷണത്തിനോ ഇല്ലാത്ത വിലയാണ് ഇവിടെ തിരുവനന്തപുരത്ത്.
കണക്കുകള്‍ തട്ടിച്ച് നോക്കാം, കഴിഞ്ഞ വര്‍ഷം ബാഗ്ലൂര് കമ്പനികള്‍ എല്ലാം കൂടി മുപ്പതിനായിരം കോടി രൂപയുടെ ഐ ടി കയറ്റുമതി നടത്തിയപ്പോള്‍ കേരലാവില് നിനും മൊത്തം പോയത് ആയിരത്തില്‍ ഇരുന്നൊരു കൂടി രൂപയുടെ, അപ്പോള്‍ ഓരോ കേരള ഐ ടി ഹബ്ബുകളില്‍ നിന്നും എത്ര പോയി എന്ന് ഊഹിക്കാമല്ലോ.. അപ്പോള്‍ കമ്പനികളുടെ കാനേഷുമാരി ഇങ്ങനെയാണ്. പിന്നെ അടിസ്ഥാന സൌകര്യങ്ങള്‍, ഒരു നല്ല ഷോപ്പിങ്ങ് മാളു പോലും ഇല്ലാത്ത ഇവിടെ എന്ത് തേങ്ങാ യുടെ അടിസ്ത്താനതിലാണ് ലോകതെങ്ങുമില്ലാത്ത നിരക്കുകളും ആവശ്യകതയും?
കോടിക്കണക്കിനു രൂപ ആസ്തിയുള്ള മാര്‍വാടികളുടെ വീടുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എങ്കില്‍ ഇവിടെ പതിനയ്യായിരം രൂപ തികച്ച് വാങ്ങുന്ന ആളിനും ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് വേണ്ടത്.. ഇതു കൊണ്ടൊക്കെ ലാഭം കൊയ്യുന്നതും കച്ചവടം മുതലാക്കുന്നതും വന്‍ കിട മുതലാളിമാരും.. ഞാന്‍ പറഞ്ഞതു പോലെ ഇതൊക്കെയും വരവരിയാതുള്ള ചിലവുകളും, അനുകരണ ഭ്രമവും കൊക്കില്‍ കൊള്ളാത്തത് കൊത്തി വിഴുങ്ങി തോന്ടയ്ക്കിരുന്നു ചത്തു പോകുന്ന കൊക്കിന്റെ വിധി വിളിച്ചു വരുതുകയാണോ എന്ന് തോന്നിപോകുന്നു.
Tuesday, September 30, 2008
ഐക്യനാടും ഐടിക്കാരും..
ആട്ടം അവിടെ നടക്കുമ്പോള്‍ കൊട്ട് ഇവിടെ ഇന്ത്യാക്കരന്മാരായ ഐടി ഏമാന്മാരുടെ ചങ്കിനകതാണ്. സായിപ്പിന്റെ പണക്കിഴി സ്വപ്നം കണ്ടു ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന സങ്കെതികതികവിന്റെ ദാന്തഗോപുര നിവാസികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കഴിഞ്ഞ കുറെക്കാലമായി വാര്‍ത്തകള്‍ സമ്മാനിക്കുന്നത്.
അല്പന് അര്‍ത്ഥം കിട്ടിയപ്പോള്‍ അര്‍ദ്ധരാത്രിക്ക് കുടപിടിചെന്നു പറഞ്ഞ പോലെയാണ് ഇവിടെ ചിലര്‍ക്ക് വന്നു കൂടിയിരിക്കുന്നത്.. ഐടിന്നു പത്തു ചക്രം കിട്ടിയപ്പോള്‍ കര്‍ക്കിടകതിലും ഫ്ലാറ്റ് ബുക്ക് ചെയ്തു പോന്നതരം കാടിയവരനിപ്പോ നെഞ്ഞതടിച്ചു നിലവിളി കൂടുന്നത്..
മെട്രോ നഗരങ്ങളെ വിട്ടുകള, ഇങ്ങു ഇതിപ്പോന്ന തിരോന്തോരത്ത് പോലും ഇന്നിപ്പോ ഫ്ലാടുകള്‍ക്ക് ദുബായ് നഗരത്തിലെതിനെക്കാള്‍ വിലയാണ്.. സ്ഥലത്തിന്റെ വില ഇത്രയേറെ കുതിച്ചുയര്‍ന്ന അവസ്ഥ വേറെങ്ങും ഉണ്ടായിട്ടില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അക്കമിട്ടു നിരത്തിയ പോലെയാണ് നിരത്തില്‍ ഇറങ്ങിയാലോ സാമാനം വാങ്ങാന്‍ ചാല ചന്തയ്ക്ക് പോയാലോ നമുക്ക് കാണാന്‍ കഴിയുക. കാരണം നിര്‍ലോഭമായി ഒരു കാരണവുമില്ലാതെ കാശ് വാരി എറിഞ്ഞു ചോദിക്കുന്ന വിലയ്ക്ക് വാങ്ങികൊണ്ട് പോകുന്ന ഐടി തമ്പ്രാക്കള്‍. പത്തു രൂപയുടെ പച്ചക്കറിക്ക് അവര്‍ അമ്പതു ചോദിച്ചാലും കൊടുക്കും..പിന്നെ നാളെ തൊട്ടു അമ്പതു രൂപയിക് കുറഞ്ഞു അവിടെ പച്ചക്കറി കിട്ടാനില്ലാത്ത അവസ്ഥ..
വസ്തുകച്ചവടവും ഫ്ലാറ്റ് കചോടവുമാണ് അതിലേറെ രസകരം , ചന്തക്ക് ചെന്നു കോഴിക്ക് വില പറയും പോലെയാണ് കച്ചവടങ്ങള്‍.. വായില്‍ വരുന്ന വിലയാണ് ഉടമ ചോദിക്കുന്നത്, മറുത്തൊരു അക്ഷരം പറയാതെ കാശ് വെറും പുല്ലാനെന്നുള്ള ചേഷ്ടകളോടെ ഈ ലോകത്തെയാകെ പുച്ഛത്തോടെ നോക്കിക്കൊണ്ട് ചെക്കെഴുതി കൊടുക്കുന്ന കഴുത്തില്‍ കോണകം കെട്ടിയ പുത്ത്തിമാന്മാര്‍. ഇതൊക്കെയും ബാന്കില് നിന്നെടുക്കുന്ന ഭീമമായ തുകയും പലിശയും പലിശയുടെ പലിശയും ഉള്ള ലോനിന്മേല്‍ കളിയാണ് എന്നുള്ള കാര്യം പ്രത്യേകം ഓര്‍ത്തു വെക്കുക !
വെറും പത്തു മുതല്‍ ഇരുപത് ലക്ഷം വരെ വില വരുന്ന ഫ്ലാറ്റുകള്‍ അന്‍പതും എഴുപതും ലക്ഷം കൊടുത്തു വാങ്ങുന്നത് ഇവരാണ്.. മുപ്പതിനായിരം രൂപയ്ക്ക് കിട്ടുന്ന സ്ഥലങ്ങള്‍ അഞ്ചും ഏഴും ലക്ഷം വില പറഞ്ഞു വാങ്ങുന്നതും ഇവര്‍ തന്നെ. അങ്ങനെ പണത്തിന്റെ അഹങ്കാരം വെനുന്നിടതും വേണ്ടാത്തിടത്തും പ്രദര്‍ശിപ്പിച്ചു ആളുകളുടെ അസ്സുയ നിറഞ്ഞ അമ്പരപ്പ് കണ്‍കുളിര്‍ക്കെ കണ്ട ഇവരൊക്കെ കണ്ണ് നിറയാന്‍ പോകുന്നത് ഇനിയാണ്..
അങ്ങനെ വന്നു വന്നു പാത്തും മൂവായിരവും ശമ്പളമുള്ള സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്.. അങ്ങനെ വണ്ടിയും വള്ളവും വാഴപ്പിണ്ടിയും വരെ അനാവശ്യ വില കൊണ്ടുത്ത് വാങ്ങി ഉപയോഗിച്ചു വരുമ്പോളാണ് ഇപ്പോഴത്തെ ഇടിത്തീ വാര്‍ത്തകള്‍...
( തുടരും... )
Sunday, September 28, 2008
പൊട്ടട്ടങ്ങനെ പൊട്ടട്ടെ..
പൊട്ടുമ്പോള്‍ ഒരു ഞെട്ടലും ഖേദപ്രകടനവും കുറ്റവാളികളെ ഉടന്‍തന്നെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്നു എതാണ്ടൊക്കെ അങ്ങ് കാണിക്കുമെന്ന സ്ഥിരം പല്ലവിയും കേട്ടു സഹികെട്ടത് ജനത്തിന്.. ആംബുലന്‍സ് വരുന്നു ഫയര്‍ എന്ജിന് വരുന്നു നിലവിളി ശബ്ദങ്ങള്‍ കൂട്ടകരച്ചിലുകള്‍ ചാന്നെല്കര്ക്കും പത്രക്കാര്‍ക്കും ചാകര ഹോയ് ഹോയ് ..
ഇതിന്റെ ഒക്കെ പിന്നില്‍ ആരാണ്? എല്ലാര്ക്കും അറിയാം.. ആരൊക്കെ അകത്താകുന്നു? അതില്‍ ആരൊക്കെ ശിക്ഷിക്കപെടുന്നു? എന്തുകൊണ്ട് ഇതുപോലെ ഉള്ള സംഭവങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നു? നിരപരാധികള്‍ ആയ പാവപ്പെട്ട ജനം സാമാനം വാങ്ങാന്‍ ചന്തയ്ക്ക് പോകുന്നുമ്പോള്‍ ചിന്നഭിന്നം ആകുന്ന ഈ ക്രൂരത ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി??? ഒരായിരം ചോദ്യങ്ങള്‍ വടി പോലെ മുന്നില്‍ നിക്കുന്നു!!!
എല്ലാം ഇസ്ലാമിന് വേണ്ടി അല്ലെങ്കില്‍ ജിഹാടെന്ന വിശുദ്ധ യുദ്ധത്തിനു വേണ്ടി !! നിരവധി നിരപരാധികളെ കൊന്ന കഴിഞ്ഞ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ ആണെന്ന് കണ്ടെത്തിയ മോലകുടി മാറാത്ത പയ്യന്മാര് പറഞ്ഞ മറുപടി ആണിത്.. കൊള്ളാം വളരെ നല്ല കാര്യം.. എടാ പാടെ അല്ലഹൂനു വേണ്ടി ബോംബ് വെച്ചാല്‍ കിട്ടാന്‍ പോകുന്നത് ഇവിടുത്തെ സാദാരണ പാടുപരിപടിയില് കിട്ടും പോലെ ഉള്ള വെറും ഒരു ഫ്ലാറ്റ് അല്ല... അങ്ങ് സ്വര്‍ഗ്ഗ രാജ്യത്ത് കൊട്ടാരം പരിചാരക വൃന്തം അനേകം സുന്ദരികളുടെ സ്നേഹ ലാളനങ്ങള്‍ ..എന്തൊരു ഓഫര്‍! അതും ചത്തു പണ്ടാരം അടങ്ങി അങ്ങ് ചെല്ലുമ്പോള്‍... എടാ കൊച്ചുങ്ങളെ നീ ഒക്കെ നല്ല കാര്യത്തിന് വേണ്ടി ഒരു ബോംബ് വെക്ക്.. രാഷ്ട്രീയക്കാരുടെ അഴിമതിക്ക് വെക്ക് ഒരു ബോംബ്.. ആളുകളുടെ പട്ടിണി മരണം..വെക്ക് ഒരു ബോംബ്.. തൊഴില്‍ എടുത്തിട്ടും കൂലി കൊടുക്കാത്ത മുതലാളിമാര്‍..കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊള്ളുന്ന കാപാലികര്‍..വെക്കൊരു ബോംബ്.. ആളുകള്‍ നിങ്ങളെ ഒരിക്കല്‍ എങ്കിലും നന്ദിയോടെ ഓര്‍ക്കും.. ഇതു ആര്‍ക്കും ആര്‍ക്കും പ്രയോജനം ചെയ്യാത്ത കാര്യത്തിനു നിരപരാധികള്‍ ആയ ഒരുകൂട്ടം മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നതിന് ഒരു ന്യായീകരവുമില്ല.. മാപ്പുമില്ല..
ഇതു ഒരു പ്രത്യേക മത വിഭാഗത്തിന്റെ മാത്രം കാര്യമല്ല.. അആരു എന്ത് അതിക്രമം കാണിച്ചാലും അതിനൊക്കെ പഴി ചാരുന്നത് ഈ ലോകത്തൊന്നും ആരും കാണാത്ത കുറെ ദൈവങ്ങളുടെ പേരിലാണ്...
ഇത്തരം പോക്രിതരതിനെ ഇല്ലാതാക്കാന്‍ നമുക്കു നിയമങ്ങള്‍ ഇല്ലാത്തതല്ല, അത് നടപ്പാക്കാന്‍ നമള് കാണിക്കുന്ന വിമുഖത, അല്ലെങ്കില്‍ വോട്ടു ബാന്കിന്റെ മുന്നില്‍ നിഷ്ക്രിയര്‍ ആയി പോകുന്ന രാഷ്ട്രീയക്കാരുടെ മുതലെടുപ്പുകള്‍.. കുറ്റവാളികള്‍ എന്ന് നിയമം കണ്ടെതുവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം ക്രൂരതകള്‍ അവസാനിക്കു.. ചാവേരുകള്‍ക്ക് ചാവാന്‍ പേടിയില്ല പക്ഷെ അവനെ നയിക്കുന്ന ഇതിനോകെ ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് അതുണ്ട്. അതിനാല്‍ ഇതിന്റെ ഒക്കെ സ്രോതസ്സുകളെ ആണ് കണ്ടെതണ്ടതും നശിപ്പിക്കെണ്ടതും...
Wednesday, September 24, 2008
ഇവന്മാരെ ഒക്കെ എന്തോ വിളിക്കണം ?

Monday, September 1, 2008
ഒരല്പം ബ്ലൂടൂത്ത് ചരിതം..
ഏതൊരു ഇലക്ട്രോണിക് സംവിധാനവും പ്രവര്‍ത്തിക്കുന്നത് ഹാര്ടുവേയരും സോഫ്റ്വേയരും ചേര്‍ന്നാണ് എന്ന് ഏത് പോലീസുകരന്മും അറിയാം. അപ്പോള്‍ ഈ സംവിധാനങ്ങളില്‍ ഉള്ള ചില പോരായ്മകള്‍ ഉപയോഗപെടുത്തി അതിനെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഇതു പരമസത്യം. അതിപ്പോള്‍ പിള്ളാര് കളിക്കുന്ന കുട്ടി വീഡിയോ ഗയിമുകള്‍ മുതല്‍ അങ്ങ് ചൊവ്വയിലേക്ക് അയച്ച മണ്ണുമാന്തി വരെ ഇതിന്റെ കൂട്ടത്തില്‍ പെടാം.
നമുക്കു ബ്ലൂടൂത്ത്തിലെക്ക് മടങ്ങി വരാം. ഇന്നിപ്പോ മൊബൈല്‍ മാത്രമല്ല ഡിജിറ്റല്‍ ക്യാമറയും എം പി ത്രീ പാടുപെട്ടിയും മ്യൂസിക് സിസ്റെവും ഒക്കെ ബ്ലൂടൂത്ത് സംവിധാനത്തില്‍ പ്രവര്‍ത്ത്തിക്കുന്നതാണ് .
സാധാരണയായി ബ്ലൂടൂത്ത് സംവിധാനം ഓണ്‍ ആക്കിയെന്കില് മാത്രമേ ഇതുവഴി പരിപാടികള്‍ നടക്കു. എന്നാല്‍ ബഹുഭൂരിപക്ഷവും ഇതു ഓഫ് ചെയ്തു ഇടാരന് പതിവു. കാരണം ഇതു ഇനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ ബാറ്ററി ഉപഭോഗം മാത്ര കണ്ടു വര്‍ദ്ധിക്കും എന്നത് തന്നെ. അതുപോലെ മൊബൈല്‍ വാങുമ്പോള്‍ ഈ സംവിധാനം ഓഫ് ആയിരിക്കുകയും ചെയ്യും ( ഫാക്ടറി സെറ്റിംഗ് ).
ഇനി ഇപ്പൊ ഇതു ഇനേബിള്‍ ചെയ്താലും വിസിബിള്‍ ആയിരിക്കുക എന്ന് ഒരു സെറ്റിംഗ് ഉണ്ട്, വിസിബിള്‍ അല്ലാത്ത ഒരു മൊബൈല്‍ ഇനെ കണ്ടെത്താനും വിവരം കൈമാറ്റം ച്യെയ്യനും സാധാരണ കഴിയാറില്ല ( അസാധാരണം എന്താണെന്നു ഞാന്‍ പിരകാലെ പറയാം )
ആഹ ഇനി ഇപ്പൊ ഇതു പിടിച്ചു ഓണ്‍ ആക്കി എന്ന് തന്നെ ഇരിക്കട്ടെ.. ഇതുമായി വിനിമയം സാധമാകണം എങ്കില്‍ ഇതിനെ ചെര്‍പ്പിക്കുക അല്ലെങ്കില്‍ പെയര്‍ ചെയ്യുക എന്നൊരു പരിപാടി ഉണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു പാസ്കോട് കൊടുക്കേണ്ടതുണ്ട്. അത് രണ്ടു കക്ഷികളും ഒരുപോലെ കൊടുതെന്കില്‍ മാത്രമേ ഈ ചെര്‍പ്പീര് സാധ്യമാകൂ.
ഇങ്ങനെ രണ്ടു തവണ ചെര്‍പ്പിച്ചു പസ്സ്കോട് കൊടുക്കുമ്പോ ചില മോബയിലുകള്‍ ചോദിക്കും..അണ്ണാ ഇനീം ഈ പാസ്കോടിന്റെ കാര്യം ഒക്കെ ഉണ്ടോ, ഈ അപ്പിയെ എപ്പോളും അങ്ങ് ചെര്‍പ്പിക്കട്ടെ എന്ന്.. നമ്മള് ശെരി എന്ന് പറഞ്ഞാല്‍ അവന് മറ്റവനെ അങ്ങ് ട്രസ്റ്റ് ചെയ്യും..അതായതു ട്രെസ്റ്റെട് കന്നക്ഷഷന്‍ ആകും. പിന്നെ എപ്പോ വേണമെങ്കിലും ബ്ലൂടൂത്ത് ഓണ്‍ ആണെന്കില് ചോദ്യവും പറച്ചിലും ഇല്ലാതെ ചെര്‍പ്പിക്കാം.
ഇനി ഇങ്ങനെ പെയര്‍ ചെയ്തിരിക്കുന്ന മോബയിലുകളില്‍ നിന്നും വിവരങ്ങള്‍ അടിച്ച് മാറ്റാന്‍ ഉള്ള സോഫ്ത്വയരുകള്‍ നിലവില്‍ ഉണ്ട്. ഫോണ്‍ ബുക്കും മെസ്സേജും ഉള്‍പ്പടെ ആ മൊബൈലില്‍ ഉള്ള എല്ലാ സങ്ങതികളും നമക്ക് എടുക്കാം. ഇതു ഉള്ള കാര്യമാണ്..സമ്മതിക്കുന്നു. എന്ന് മാത്രമല്ല മൊബൈലിന്റെ വോയിസ് മോടെം കമാന്‍ഡുകള്‍ കൊടുത്തു കോളുകളും നിയന്ത്രിക്കാം ( ഒരു പരിധി വരെ ) .
എന്നാല്‍ മൊബയില്‍ ഉപയോഗിക്കുന്ന എത്ര ആളുകള്‍ വിശ്വാസം ഇല്ലാത്ത ഒരു ആളുടെ മോബയിലിനെ പെയര്‍ ചെയ്യും? ഇനി വിശ്വസിച്ചു പെയര്‍ ചെയ്ത ആള് സംഗതി പോക്കിയെന്കില്‍, അപ്പനെ പേടിച്ചു വീട്ടില്‍ കിടക്കാന്‍ പറ്റാത്ത പെണ്‍കുട്ടികളുടെ വിധിയാണ് നിങ്ങള്‍ക്കും എന്ന് കരുതുക.
ഇനി ചില ഹാക്കിന്ഗ് സംവിധാനങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അതിന്റെ സോഫ്ട്വെയറുകള് കുറെയൊക്കെ ഞങ്ങള്‍ പരീക്ഷിച്ച് നോക്കിയിട്ടുമുന്ദ്. ( ബാക്ക് ഡോര്‍, ബ്ലൂ ബഗ്ഗ്, സ്കാര്‍ഫ് തുടങ്ങിയവ ) എന്നാല്‍ മിക്ക ഘട്ടങ്ങളിലും ആ സോഫ്ട്വെയറുകള് പരിപൂര്‍ണമായി പ്രവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല, ഇടയ്ക്കുവെച്ച് ഫോണുകള്‍ ജാമായി പോവുകയും ചില ഫെമ്വേയരുകളില്‍ ഉപയോങസൂന്യമായും കണ്ടെത്തി.
അതായത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തു നോക്കിയ അന്‍പതോളം പരീക്ഷണങ്ങളില്‍ നാലോ അഞ്ചോ എണ്ണം മാത്രമാണ് കുറെ എങ്കിലും വിജയിച്ചിട്ടുള്ളത്.. അതുമല്ല റോഡുകളിയം മാളുകളിലും ഒക്കെ വിജയിക്കാന്‍ സാധ്യത കുറവാണ് .മൊബൈലുകളില്‍ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് പവര്‍ യൂസേജ് വളരെ കുറവുള്ളതാണ് അതിനാല്‍ ഒരു പത്ത് മീറ്ററില്‍ കൂടുതല്‍ ഒന്നും ഇതു വര്‍ക്ക് ചെയ്യില്ല.. അതിനാല്‍ പോന്ന പോക്കിന് അങ്ങ് ഹാക്ക് ചെയാം എന്നൊക്കെ കരുതിയാല്‍ നടക്കില്ലെന്ന് സാരം.
ഇവിടെ നമ്മുടെ നാട്ടില്‍ മൊബയില്‍ ഹാക്ക് ചെയ്യുന്നത് തുലോം കുരെവാന്, എന്നല്ല ഇല്ല എന്ന് തന്നെ പറയാം. പിന്നെ സംഭവിക്കുനത് മെമ്മറി കാര്‍ഡുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി എടുക്കുന്ന പരിപാടിയാണ്. അതാണ് സര്‍വ സാധാരണമായി സംഭവിക്കുന്നത്.അത് എന്തുകൊണ്ടോ മനോരമക്ക് അറിയാതെ പോയി..( അല്ലെങ്കില്‍ ഇതിനെ കുറിച്ചു ഒക്കെ അറിഞ്ഞിട്ടാണോ എഴുതി പിടിപ്പിക്കുന്നത്... മൊബയില്‍ ഹാക്കിന്ഗ് എന്നോ ബ്ലൂടൂതിന്ഗ് എന്നോ ഗൂഗിളില്‍ ഒരു സേര്‍ച്ച് അങ്ങ് കൊടുക്കും..ഏതെങ്കിലും ബ്ലോഗ്ഗിലോ ഫോരതിലോ കാണുന്ന കാര്യങ്ങള്‍ മലയാളത്തിലാക്കി അല്പം പൊടിപ്പും തൊങ്ങലും അതിശയോക്തിയും കലര്‍ത്തി എഴുതി പിടിപ്പിക്കും )
അതായത് നമ്മള് ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡുകളില്‍ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞാലും അത് സ്ഥിരമായി അവിടെ നിന്നും മാഞ്ഞു പോകണം എന്ന്നില്ല, രണ്ടാമത് അതിന്റെ പുറത്തുകൂടെ വീണ്ടും ഡേറ്റ എഴുതപ്പെടുമ്പോള്‍ മാത്രമാണ് അത് ഇല്ലാതെ ആകുന്നത്. അതിനാല്‍ കാര്‍ഡ് കിട്ടിയാല്‍ അതില്‍ നിന്നും മായിക്കപെട്ട വിവരങ്ങള്‍ എടുക്കാന്‍ കഴിയുന്ന സോഫ്ത്വയരുകള്‍ ഒരുപാടു എണ്ണം നിലവില്‍ ഉണ്ട്. ഉദാഹരണത്തിന് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഒരുമിച്ചു എടുത്ത കുറെ കുസ്രിതി പടങ്ങള്‍ അല്ലേല്‍ വീഡിയോകള്‍ അവര്‍ കണ്ടിട്ട് മായിച്ച് കളഞ്ഞു.. എന്നിട് പുതിയത് ഒന്നും റെക്കോര്‍ഡ് ചെയ്തതും ഇല്ല..അപ്പൊ അടുത്ത ദിവസങ്ങളില്‍ നിങ്ങള്‍ ചെന്നു മൊബൈല്‍ ചോദിക്കുന്നു..അല്ലേല്‍ പറയുന്നു അതേയ് എന്റെ കാര്‍ഡ് തീര്‍ന്നു പോയി ഇന്നത്തേക്ക് അല്പം ഫോട്ടോ എടുക്കാന്‍ ആ കാര്‍ഡ് ഒന്നു തരുമോ..പാവം പെണ്‍കൊടി ഒന്നുകൂടെ നോക്കി ഉറപ്പു വരുത്തിയിട്ട് ഇനി എന്തേലും ഫോട്ടോ ഉണ്ടേല്‍ അതും കൂഒടെ ഡിലീറ്റ് ചെയ്തിട്ട് നിങ്ങളെ ഏല്‍പ്പിക്കുന്നു.. വിരുതന് നിങ്ങള്‍ വീട്ടില്‍ വന്നു കാര്‍ഡ് റീഡറില്‍ ഇട്ടു ആ സോഫ്റ്വേരെ കൊണ്ടു അതില്‍ ഉള്ള വിവരങ്ങള്‍ മൊത്തം റിക്കവര്‍ ചെയ്യുന്നു...
ഇതു സംഭവിക്കുന്നത് നിങ്ങള്‍ നിങ്ങളുടെ പഴയ മൊബയില്‍ കച്ചോടം ചെയ്യുമ്പോളും ആകാം...മൊബൈല്‍ കടക്കരാണോ അത് വാങ്ങുന്ന ആളോ ഇതുപോലെ ഫോട്ടോയും വീഡിയോയും ഒക്കെ എടുത്തു അആനു ഓരോ സൈറ്റിലും ഇടുന്നത്.
ഇതാണ് ഇന്നേവരെ നടന്നിട്ടുള്ള തൊണ്ണൂറ്റി ഒന്‍പതു ശതമാനം ഹാക്കിങ്ങും. എന്റെ മനോരമേ ഇതു എഴുതിയിരുന്നെന്കില് സാമൂഹിക പ്രതിബെധത ഉള്ള ഒരു പത്രംആയി കണ്ടു ഞാന്‍ മിണ്ടാതെ ഇരുന്നേനെ...
മനോരമ കുറിച്ചു നാളുകളായി ഈ ബ്ലൂടൂതിനെയും കംപുറെരുകളെയും ഇന്റെര്നെട്ടിനെയും ഒക്കെ പിടികൂടിയിട്ട് .. ഇതിന്റെ യഥാര്‍ത്ഥ വശം എന്തെന്ന് വെച്ചാല്‍.. എങ്ങനെയും തങ്ങളുടെ സര്‍ക്കുലെസഷന്‍ കൂട്ടുക.. ഈ തലമുറയുടെ സംരക്ഷകന്‍ എണ്ണ നിലയിലും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരു വഴികാട്ടി എന്നപോലെയും വളരെ നിഷ്കലന്കമായി അശ്ലീലം വിളമ്പുന്ന ഈ പരിപാടി എന്തിനുള്ള പുറപ്പാടാണ് എന്ന് മാത്രം മനസിലാകുന്നില്ല.
പോസ്റ്റിനു ഒരുപാടു നീളം കൂടി..തീര്‍നിടില്ല..ഇനിയും വരുന്നതെ ഉള്ളു...അപ്പൊ ഇനി അടുത്ത പോസ്റ്റില്‍ ബാക്കി..
( ഈ പറഞ്ഞ കാര്യങ്ങളില്‍, സോഫ്ട്ടുവേയരുകളില്‍ സംശയം ഉള്ളവര്‍ക്കും ആവശ്യം ഉള്ളവര്‍ക്കും ജഗ്ഗുവിന്റെ ഉപദേശം തേടാവുന്നതാണ്.. ഒരു മാസത്തേക്ക് ഉപദേശം ഫ്രീ )
Saturday, August 30, 2008
എങ്കിലും മനോരമേ...എങ്കിലും ബെര്‍ലിച്ചായാ...
മനോരമ പണ്ടേ മ ആണെന്ന് അറിയാമായിരുന്നു..പക്ഷെ ഈ മലയാളം ബ്ലോഗില്‍ വന്നിട് ബെര്‍ലി എന്ന ബ്ലോഗ്ഗെരോട് എനിക്ക് അല്പം ബഹുമാനം ഒക്കെ ഉണ്ടായിരുന്നു.. ഈ കഴിഞ്ഞ ദിവസങ്ങളില്‍ മനോരമ നടത്തിയ ചില കമ്പുട്ടെരും മൊബയില്‍ പരവുമായ ചില അന്വേഷണാത്മക പത്ര റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ എന്റെ എല്ലാ ആരാധനയും കെട്ടടങ്ങി എന്ന് മാത്രമല്ല ദൈവമേ ഇവര്‍ക്ക് മാപ്പു കൊടുക്കണേ എന്ന് പോലും ഒട്ടും ദൈവ വിശ്വാസി അല്ലാത്ത ഈ പാവം ജഗ്ഗു മുട്ടിപ്പായി പ്രാര്‍ത്തിച്ചു പോയി
എന്തൊക്കെ മണ്ടത്തരങ്ങളും അതിശയോക്തികളും എഴുന്നള്ളിക്കാമോ അതെല്ലാം മനോരമയുടെ ബ്ലുടൂത്ത് എന്ന അന്വേഷണാത്മക സാഹിത്യത്തില്‍ ഉണ്ട് ( പേജ് നമ്പര്‍ പത്ത്.) അത് ഇത്രയും സാഹസികമായി എഴുതി പിടിപ്പിച്ചത് ആരൊക്കെ ആണെന്ന് വെച്ചാല്‍..ജയന് മേനോന്, ജിജോ ജോണ്‍ പുതെഴത്, സുനീഷ് തോമസ്, ബെര്‍ളീ തോമസ് . ഞാന്‍ ബെര്ലിയെക്കുരിച്ചു പറഞ്ഞതു എനിക്ക് ഈ കൂട്ടത്തില്‍ അല്പം അറിയാവുന്ന പേരു തന്റെ ആയതുകൊണ്ടാണ്..
എന്റെ പ്രിയപ്പെട്ട സഹോദരന്മാരെ..ആവുന്ന പണി ഒക്കെ ചെയ്താല്‍ പോരേ? വല്ല ജേര്‍ണലിസവും മൈക്രോസോഫ്റ്റ് ഓഫീസും ഒക്കെ പഠിച്ചിട്ടു വന്നു ഈ കംപുട്ടെരിന്റെര്യും മൊബൈല്‍ ഫോണിന്റെയും ഒക്കെ നെഞ്ചത്ത് എന്തിനാ മെക്കിട്ടു കേരുന്നെ? അല്ലേല്‍ ഇതിനെ കുറിച്ചു എന്തെങ്കിലും വിവരം വേണം. എന്തൊക്കെ മണ്ടത്തരമാണ് പടച്ചു വിടുന്നത്? ഗുമു ജുമാ എന്ന് എഴുതി വിടുന്നത് എന്താണെന്ന് ഒരു ബോധം ഉണ്ടോ?
മനോരമയുടെ കണ്ടുപിടിത്തങ്ങള്‍ ഓരോന്നായി ഞാന്‍ പറഞ്ഞു തരാം... കമ്പ്യൂട്ടര്‍ സാക്ഷരരും, ടെക്നോളജി അല്പസ്വെല്പം അറിയാവുന്നവരും ഒന്നും ചിരിക്കരുത് പ്ലീസ്.
മനോരമ ഭാഷ്യം -"നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ മൊബൈലില്‍ നിന്നും വിവരങ്ങള്‍ ചോര്ത്തപെടം, ബ്ലൂടൂത്ത് സംവിധാനം പ്രവതിച്ചാല്, അതിന് പാസ്വേര്ഡ് ഇല്ലെങ്കില്‍ വിലകുറഞ്ഞ മൊബൈല്‍ ഫോണ്‍ ആണെന്കില്..." പറഞ്ഞത് സീ ടാക്കിലെ സൈബര്‍ ഫോരെന്സിക് വിഭാഗം മേധാവി, പോരാഞ്ഞിട്ട് അവര്‍ അത് ടെസ്റ്റ് ചെയ്തു നോക്കിയിട്ടുന്ടെന്നും.. ബ്ലൂ ടൂത്ത് ഇനേബിള്‍ ചെയ്താല്‍ മാത്രമെ അത് വഴി ഫയല്‍ കൈമാറ്റം നടക്കു..അത് എല്ലാര്ക്കും അറിയുന്ന സംഗതി. പിന്നെ നമ്മുടെ അനുവാദം ഇല്ലാതെ ഫയല്‍ എടുത്തുകൊണ്ടു പോകുന്ന ഒരു ബ്ലുഎടൂതും ഇതു വരെ ഇല്ല സഖാവേ.. ഈ ജഗ്ഗുവിന്റെ കയ്യില്‍ വളരെ വിപുലമായ ഒരു മൊബൈല്‍ ഹാക്കിംഗ് സംവിധാനം തന്നെ ഉണ്ട്..ഇതുവരെ നിങ്ങള്‍ പറഞ്ഞ ഈ പരുപാടി നിലവില്‍ വന്നിട്ടില്ല.. അത് കാണിച്ചു തന്നാല്‍ വളരെ ഉപകാരം ആയിരുന്നു...അല്ലേല്‍ വേണ്ട എവിടെ ഉണ്ടെന്നു പറഞ്ഞു തന്നാലും മതി, ഞാന്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടം ആളുകള്‍ അവിടെ ചെന്നു കാണാന്‍ വരെ തയ്യാര്‍ ആണ് .പിന്നെ ഈ ബ്ലുഎടൂത് ഇന്‍ വില കുരെഞ്ഞ മൊബൈല്‍ എന്നോ കൂടിയ മൊബൈല്‍ ഈന്നോ ഇല്ല, ബ്ലൂടൂത്ത് എല്ലാ മോബിലെലും ഒരുപോലെ തന്നെ ആണ്.. അത് കൂടെ മനസിലാക്കിയാല്‍ നന്ന്..
ഇതൊക്കെ പറയാന്‍ ജഗ്ഗു ദാദ ആരാണ് എന്നായിരിക്കും ... കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ചുമടു എടുപ്പിന്റെ കൂടെ, കമ്പ്യൂട്ടര്‍ സെകുരിട്ടിയും എത്തിക്കല്‍ ഹാക്കിങ്ങിലും അനുബന്ധ സംവിധാനങ്ങളിലും ജ്വാലി ചെയ്യുവേം, മൊബൈല്‍ സാന്കെതികതയില്‍ ക്വാല്കൊമിന് വേണ്ടി അല്പ സ്വെല്പം റിസര്‍ച്ച് ചെയ്യുവേം മൊബൈല്‍ സോഫ്ത്വയരുകള്‍ ഉണ്ടാക്കുന്ന ഒരു കമ്പനി നടതുവേം ഒക്കെ ചെയുന്ന ഒരു പാവം കൂലി പണിക്കാരന് ആണ്... ഇതു ഞാന്‍ പറഞ്ഞില്ല എങ്കില്‍..ഇത്തരം മണ്ടത്തരങ്ങള്‍ കെട്ട് പാവം മലയാളികള്‍ ഇതൊക്കെ അആനു ഈ മൊബൈല്‍ ഈന്നും കാമ്പുട്ടെര്‍ എന്നും തെറ്റിധരിച്ചു പോകും...
ഇന്നു ഇത്രയും പറയാന്‍ ഉള്ള സമയമേ ഉള്ളു... ഞാന്‍ ഇതിനെ കുറിച്ചു ഒരു പരമ്പര പോസ്റ്റുകള്‍ തന്നെ ചെയാന്‍ ഉള്ള തീരുമാനത്തിലാണ്..അതുകൊണ്ട് കാത്തിരുന്നു കാണുക...
Tuesday, August 26, 2008
ഈ ഹര്‍ത്താല്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് - കേരള സര്‍ക്കാര്‍ !
കന്കുളിര്ക്കെ ജെനത്തിനെ കാണിച്ചു.. "കൊച്ചു ചാവും എന്ന് വെച്ചാണോ ഹര്‍ത്താല്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടത്തുന്നതും...?" - സഖാവ് ലോറന്‍സിന്റെ വാക്കുകളാണ് ... കണ്ടില്ലേ കേട്ടില്ലേ .. ആ മാന്യമഹാ ദേഹത്തിനു ഒരു നോട്ടുമാല കൂടെ ഇടാന്‍ കൈ തരിക്കുന്നുണ്ടാകും അല്ലെ? പ്രിയപ്പെട്ട ജനങ്ങളെ, ഇവരെയാണോ നിങ്ങള്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അമരക്കാര്‍ എന്ന് പറഞ്ഞു വാഴ്ത്തിയത്?
Wednesday, August 20, 2008
സൂചനയുണ്ട് തെളിവില്ല - ഒന്നു ചോദിക്കട്ടെ, നാണം ഉണ്ടോ?
സി ബി ഐ എന്ന് വെച്ചാല്‍ ഈ രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ വിഭാഗം എന്നാണ് . പല കേസുകള്‍ക്കും അവസാന വാക്കയിട്ടാണ് ഓരോ ഭാരതീയനും ഈ പ്രസ്ഥാനത്തെ കാണുന്നത്. എന്നാല്‍ പതിനഞ്ചു വര്‍ഷമായി തുടരുന്ന അഭയ കേസിനു സി ബി ഐ അന്വേഷിച്ചിട്ട് ഒരു ചുക്കും ചുണ്ണാമ്പും കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ പിന്നെ അതില്‍ പരം നാണക്കേടുണ്ടോ? ചത്തതും കൊന്നതും ആരൊക്കെ ആണെന്ന് പകല്‍ പോലെ സത്യമാണ്. എന്നാലും പണത്തിനും സ്വാധീനത്തിനും മേലെ പരുന്തല്ല സാക്ഷാല്‍ സി ബി ഐ പോലും പറക്കില്ല ...
എന്തൊക്കെ പുകിലാരുന്നു...ഡമ്മി ഇട്ടു നോക്കുന്നു.. കിണറ്റില്‍ ഇറങ്ങി നോക്കുന്നു...നാട്ടുകാരെ പേടിപ്പിക്കുന്നു... കണ്ട തേങ്ങ കള്ളനെയും കോഴിക്കല്ലനെയും കണ്ണുരുട്ടി പേടിപ്പിക്കുന്നു.. എന്നാലും തൊട്ടു മുന്നില്‍ നിക്കുന്ന കൊലപാതകിയെ പിടിക്കണം എങ്കില്‍ സി ബി ഐ ക്കും പരിവാരത്തിനും മുട്ട് വിറയ്ക്കും..കാരണം ചുമ്മാതല്ല..ഇതില്‍ ഇടപെട്ടിടുള്ള വമ്പന്‍ സ്രാവുകള്‍ തന്നെ.. ആടിടയനും ഇടയത്തിലും ഒക്കെ കൂടെ പരിശുദ്ധ പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ അറിയാത്ത കണ്ടു പോയ അഭയ തന്നെ ആണ് ഈ കേസിലും പ്രതി എന്നതായിരിക്കും സി ബി ഐ യുടെ പുതിയ വെളിപ്പെടുത്തല്‍.
ഈ കാര്യത്തില്‍ കോടതി കാണിക്കുന്ന ശുഷ്കാന്തി അങ്ങേയറ്റം അഭിനന്ദനീയം ആണ്. ഒരു ഭാരതീയന് ആദ്യമായി കോടതിയോട് ബഹുമാനം തോന്നിയ സന്ദര്‍ഭം ഇതു പോലെ വേറെ ഒന്നുണ്ടെന്ന് തോന്നുന്നില്ല. എന്നിട്ടും എല്ലാ നീതിന്യായ വ്യെവസ്തയെയും നിയമങ്ങളെയും മാറി കടക്കാന്‍ ഇത്രെയും കാലം കഴിഞ്ഞതും ഇപ്പോളും കഴിയുന്നതും ആരായാലും ജഗ്ഗുവിന്റെ അഭിപ്രായത്തില്‍ ആളൊരു പുലി തന്നെ.
ചരിത്രം ഒന്നു പരിശോദിച്ചു നോക്കാം, ഒന്നിനുമല്ല ചുമ്മാതെ..
എല്ലാ തെളിവുകളും ആദ്യം തന്നെ നശിപ്പിക്കപെട്ടു. ആത്മഹത്യ എന്ന് സ്ഥിതീകരിച്ചു.
അഭയ കൊല്ലപെട്ടു എന്ന് പറഞ്ഞ ആപ്പീസറെ കസേര ഉള്‍പ്പടെ നാടുകത്തി
ഉദ്യോഗസ്ഥരെ സ്വാധീനിച്ചും വിരട്ടിയും കേസിനെ പല തവണ വഴി തിരിച്ചു വിട്ടു
കെമിക്കല്‍ എക്സാമിനറീ കൊണ്ടു കൃത്രിമം കാട്ടി.
കെമിക്കല്‍ റിസള്‍ട്ട് കണ്ടേതിയ ഒരു പ്രധാന ഉദ്യോഗസ്ഥനും ഭാര്യയും രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ വണ്ടി ഇടിച്ചു കൊലപ്പെടുത്തി.
സി ബി ഐ ക്ക് തന്നെ നിലപാടുകള്‍ പലതവണ മാറി പറയേണ്ടി വന്നു
ഇപ്പോള്‍ വേറെ സി ഡി കൊടുത്ത് കോടതിയെ കബളിപ്പിക്കാന്‍ നോക്കി
സി ബി ഐ പിരിച്ചു വിട്ടു അതിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്കും ഇപ്പൊ ഈ കേസ് അന്വേഷിക്കുന്നവര്‍ക്കും കുറെ എരുമകളെ വാങ്ങി കൊടുക്കണം ... സര്‍ക്കാര്‍ ഖജനാവില്‍ നിന്നു തന്നെ ഇതിനുള്ള പണവും കൊടുക്കട്ടെ. അവര്‍ക്ക് പറ്റിയ പണി അതാണ്.
എന്റെ പ്രിയപ്പെട്ട ആട്ടിടയാ അങ്ങ് വെറും ഇടയനല്ല.. ശെരിക്കും പറഞ്ഞാല്‍ അങ്ങ് സാക്ഷാല്‍ യേശുവിന്റെ അപ്പന് ആയി വരും..
Saturday, August 16, 2008
പോലീസിന്റെ പോക്രിത്തരം
ഇവിടെ മനുഷ്യന് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണ്. കള്ളന്മാരും കൊലപാതകികളും കൊട്ടേഷന്‍ സന്ഘങ്ങളും സ്ഥല മാഫയായ പ്രവര്‍ത്തകരും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്ന നഗരത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ വണ്ടി ഓടികുന്നതാണ് ഏറ്റവും വല്യ അപരാധം എന്നാണ് എമ്മാന്മാരുടെ കണ്ടെത്തല്‍. പൊതുജനങ്ങളുടെ യാത്രാ സ്വാതന്ട്രയ്തിനു മേലുള്ള കടന്നു കയറ്റമാണ് ഇവരുടെ ഈ നടപടികള്‍.
ഇന്നു ഉച്ചയ്ക്ക് പട്ടം കവലയില്‍ വെച്ചു കാണുന്ന ഒരു കാഴ്ച : തിരക്കെന്ന് പറഞ്ഞാല്‍ ഇതാണ് സൂചി കുത്താന്‍ സ്ഥലമില്ലാത്ത രീതിയില്‍ തിങ്ങി ഞെരുങ്ങി പോകുന്ന വണ്ടികള്‍. അതിനിടയില്‍ ബൈക്ക് യാത്രക്കാരെ കയ്യും കാലും കാണിച്ചു സിടിലേക്ക് ഒതുക്കി നിര്തിക്കുന്ന ട്രാഫിക് പോലീസ് . ഒരു എമ്മാന് ആണെന്കില് ഒരു വല്യ രസീത് കയ്യില്‍ പിടിച്ചു നില്ക്കുന്നു. വണ്ടികള്‍ അടുക്കി വെച്ചു ഒന്നാമത്തെ താരുമാരായ ഗതാഗതം കൂടുതല്‍ കഷ്ടത്തില്‍ ആക്കുന്നു. ഇവന്മാര്‍ക്കൊകെ ശമ്പളം ( കിമ്പളം ) കൊടുക്കുന്നത് നാടു നന്നാക്കണോ അതോ നാടുകാര്ക്ക് തലവേദന ഉണ്ടാക്കണോ എന്നുള്ള ചോദ്യത്തിന് നിങ്ങള്‍ തന്നെ ഉത്തരം പറയു.
Friday, August 15, 2008
ചില സ്വാതന്ത്ര്യ ദീന ചിന്തകള്‍
ഇത്രയും വര്‍ഷം കൊണ്ടു ഇന്ത്യ എന്ത് നേടി എന്ന് ചോദിച്ചാല്‍ കുറെ നേടി എന്ന് പറയാന്‍ ഉണ്ടാകും. പക്ഷെ അതൊക്കെയും ഇന്ത്യക്കാരുടെ ആധ്വാന ഫലമാണോ അതോ ഈ ലോകം പുരോഗമിക്കുമ്പോള്‍ അതിന് അനുസൃതമായി ഉണ്ടാകുന്ന മാറ്റ്ങ്ങള് തന്നെയാണൊ എന്ന് നാം രണ്ടാമത് ഒന്നു കൂടി ചിന്തിച്ചു നോക്കണം.
നമക്ക് പറയാന്‍ ഉള്ള ചില മുന്നേറ്റങ്ങള്‍
* കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത - കുറെ ഒക്കെ സമ്മതിച്ചു, കഴിക്കാന്‍ ഉള്ള വക ഉണ്ടാക്കിയില്ലേല്‍ പടച്ചോന് പോലും പൊറുക്കില്ല, നീ ഒക്കെ പട്ടിണി കെടന്നു ചാവും..
* വിദ്യഭ്യാസ രംഗത്ത് ഉണ്ടായ പുരോഗതി - വളരെ കുറിച്ചു സംസ്ഥാനങ്ങളില്‍ മാത്രം. പഠിക്കാന്‍ മണ്ട ഉള്ള പിള്ളാര് ഇപ്പോളും അവഗണിക്കപ്പെടുന്നു . സംവരണം പണം ഇതു തണ്ടും ഇല്ലെങ്കില്‍ ഈ അഭ്യാസം നടക്കില്ല.
* ബഹിരാകാശ രംഗം - അല്പം പുരോഗതി അവകാശപ്പെടാന്‍ ഉള്ളത് ഇവിടെ ആണ്. കലാമിനെ പോലെ ഉള്ള പ്രതിഭകള്‍ ഉള്ളതിനാലും, പണിയെടുക്കാന്‍ അവര്‍ക്ക് യാതൊരു മടുപ്പില്ലതതിനലും. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവിടെ കേറി പണി നടത്താത്ത കൊണ്ടും സംഗതി നടക്കുന്നു.
* രാഷ്ട്രീയം - ഒരു ജനാധിപത്യ പ്രസ്ഥാനത്തെ ഇത്ര മാത്രം തരംതാണ രീതിയില്‍ കൊണ്ടു നടക്കാം എന്ന് വര്‍ഷങ്ങളായി കാണിച്ചു കൊടുക്കുന്നുണ്ട് നമ്മള്. പരമോന്നത പദവികളില്‍ ഭലപ്രദമായി എങ്ങനെ റബ്ബര്‍ സ്റ്റാമ്പുകള്‍ പ്രതിഷ്ടിക്കാം എന്ന് കാണിച്ചു കൊടുത്ത ഏക രാഷ്ട്രവും രാഷ്ട്രീയവുമാണ് ഇന്ത്യക്ക് സ്വന്തമായി ഉള്ളത്..അഭിമാനിക്കാം...സമ്മതിക്കണം...
*വിവര സാങ്കേതിക വിദ്യ - നല്ല വളര്‍ച്ച നിറയ്ക്കും വിദേശ നാണയവും നേടിത്തരുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. വെവരം കേട്ട രാഷ്തൃയക്കര്ക്ക് ഇതിനെ കുറിച്ച് വെവരം ഇല്ലാത്തതു ഈ മേഖലയുടെ ഭാഗ്യം.
ഇനിയും കുറേയുണ്ട് പറയാന്‍..സമയം ഉള്ളത് പോലെ ഒക്കെ പറഞ്ഞു തീര്‍ക്കാം. അടുത്ത ലോഡ് വരാന്‍ സമയമായി...
ഹലോ വേള്‍ഡ്. അമ്പട ഞാനേ !
അഭിനയ മാഹാത്മ്യം
ജഗ്ഗുവിനു ഒരു സംശയം മാത്രം ഇപ്പോളും ബാക്കിയാണ്. എന്തെന്നാല്‍ എന്തുകൊണ്ടാണ് മിക്ക നടിമാരും കല്യാണത്തിന് ശേഷം സിനിമാ അഭിനയം അങ്ങ് നിര്‍ത്തുന്നത് എന്ന്. കുമാരി ആയിരിക്കുന്ന സമയത്തു തകര്‍ത്തു വെച്ചു അഭിനയിക്കാം എങ്കില്‍, പിന്നെ കല്യാണം കഴിഞ്ഞാല്‍ ആണോ പാട്? കാരണവും ജഗ്ഗു തന്നെ കണ്ടെത്തി, ബൂര്‍ഷ ഭര്ത്താക്കന്മാരും അവരുടെ ബന്ധു മിത്രാധി വര്‍ഗങ്ങളും കൂടെ കാണിക്കുന്ന കടുത്ത പ്രതിഷേധം!
അല്ല ഒരു സമയത്തു ഒരു അഭിനയം മതി മോളേ എന്നാണ് അത്രേ അവരുടെ നിലപാട്. ഓരോരോ പാടേ.. എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ എങ്ങനെ ശരിയാകും.. കലയോടുള്ള അഭിനിവേശം അങ്ങനെ പെട്ടന്ന് മാറുമോ? അത് അനുഭവിചിട്ടിലതവരോട് പറഞ്ഞു മനസിലാക്കാന്‍ പറ്റുമോ?
അങ്ങനെ ഒക്കെ സംഭവിക്കുമ്പോള്‍ ആണ്, ഉള്ളിലുള്ള അഭിനയ അഭിനിവേശം പൊട്ടഐ പുറപ്പെട്ടു ആഗോള പ്രശ്നമായി മാറി താര ദമ്പതികളുടെ വിവാഹ മോചനത്തിന് വഴി വെക്കുക്കത്. ഇപ്പോള്‍ തന്നെ വാര്‍ത്തയില്‍ ഇഷ്ടം പോലെ ഉണ്ടല്ലോ, ലേറ്റസ്റ്റ് ആയിട്ട് ഉര്‍വശി മോഹിനി തുടങ്ങിയ താരങ്ങള്‍ വിവാഹ മോചനത്തിന്റെ പടിവാതില്ക്കല് നിക്കുവല്ലേ?
അത് അങ്ങനെയാണ്, ചക്കര കുടത്തില്‍ ഒരു തവണ കയ്യിട്ടു നക്കിയ സുഖം , വീണ്ടും വീണ്ടും കൈ ഇടാനും നക്കാനും ഒക്കെ അഹോരാത്രം തോന്നിപ്പിച്ചു കൊണ്ടേ ഇരിക്കും. പാവം ഭര്ത്താക്കന്മാരുടെ അഭിനയ ക്ലാസ്സുകള്‍ക്ക് വേണ്ടാത്ത കല ഇല്ലാത്തതുകൊണ്ടാവും.. എന്തോ ഇങ്ങനെ ഒകെകെ ആയി വീണ്ടും അഭിനയത്തിലേക്ക് വരാന്‍ ഈ നടിമാര്‍ക്ക് പ്രചോദനം ആകുന്നത്.
ഇനിയും ചില കേസുകെട്ടുകള്‍ ജഗ്ഗു നിരീക്ഷിക്കുക ഉണ്ടായി. കല്യാണം കഴിച്ചു കഴിഞ്ഞു ഒതുങ്ങി കൂടിയ ചില ആളുകള്‍, പെട്ടാണ് ഒരു നാല്പതും അന്‍പതും ഒക്കെ ആകുമ്പോ വീണ്ടും ചാടി വീഴുന്നത്, കാരണം ഉണ്ട്... ചില മനസാസ്ത്ര ബയോളജി പരവുമായ ചില സവിശേസ്തതകലാല് സ്ത്രീജനങ്ങള്‍ക്ക് ഉണ്ടാകുന്ന ഒരു പ്രത്യേക അവസ്ഥാന്തരം ആണ്. അത്ഉ ഒരിക്കലും പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ല എന്നാണ് തിയറി. എന്ത് ചെയ്യാം അഭിനയ്കിക്കണം എന്ന് തോന്നിയാല്‍ അഭിനയിച്ചല്ലേ മതിയാകു?
Tuesday, August 12, 2008
അക്കന്മാരുടെ ട്രൈവിംഗ്
മുക്കിനു മുക്കിനു വന്ന പ്രൈവറ്റ് ബാങ്കുകാര് ഒരു രേഖയുമില്ലാതെ കൊടുക്കുന്ന വാഹന സേവന വായ്പ്പകളും കൂടെ കിട്ടിയപ്പോള്‍ പൊതു ജെനതിനു ആവേശമായി. അങ്ങനെ എല്ലാവരും ഓരോ വണ്ടിയും സ്വെന്തമാക്കി അതിലായി യാത്ര. ഇതൊക്കെ വളരെ നല്ല കാര്യം തന്നെ. ആന വണ്ടിയും ഏയ് ഓട്ടോയും ഒന്നുമില്ലാതെ ആളുകള്‍ സ്വെയം പര്യാപ്തര്‍ ആകുന്നത് എന്ത് കൊണ്ടും നല്ലത് തന്നെ. പക്ഷെ റോഡിനെ കുറിച്ചും ട്രാഫിക് നിയമങ്ങളെ കുറിച്ചും ഒരു ചുക്കും അറിയാതെ അപകടകരമാം വണ്ണം വണ്ടി ഓടിക്കുന്നത് വിനയാകുന്നത് ഈ പൊതുജനത്തിന് തന്നെ .
ഇതില്‍ ഏറ്റവും പരിതാപകര്മായത് വണ്ടിയുമായി പണി തരാന്‍ ഇരെങ്ങുന്ന അക്കന്മാരാന് . നൂലുപിടിച്ച പോലെ റോഡിന്റെ നടുക്ക് കൂടെ പായുന്ന ഇവര്‍ സൂപ്പര്‍ ഫാസ്ടിനുപോലും സൈഡ് കൊടുക്കില്ല. ഭൂമിയിലെ സകല ജീവജാലങ്ങലോടും പകയുമായി വലയം പിടിക്കുന്ന ആന ഡ്രൈവര്‍മാര്‍ ഒന്നു ആഞ്ഞു ചവുട്ടിയാല്‍ ചക്കക്കുരു പൊടിയുന്ന പോലെ പൊടിഞ്ഞു പോകുമെന്ന് ഈ അക്കന്മാരും മനസിലാക്കുന്നുമില്ല. കഴിഞ്ഞ മൂന്നു മാസത്തിനു അകം റിപ്പോര്‍ട്ട് ചെയപെട്ട എടുക്കുകയനെന്കില്‍ അതില്‍ സ്ത്രീകള്‍ മൂലം ഉണ്ടായ അപകടങ്ങളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് മനസിലകവുനതാണ്. ഇതിന്റെ കണക്കു എന്റെ ഒരു സുഹൃത്ത് ശേഖരിക്കുക ഉണ്ടായി. താരതമ്യേന കുറിച്ചു സ്ത്രീകള്‍ ആണ് വണ്ടി ഓടികുനത് എങ്കിലും അപകടത്തിന്റെ ശതമാനത്തില്‍ അവര്‍ തനെയാണ് മുന്നില്‍
ഇതു വായിക്കുന്ന മാന്യ മഹാ ഭര്ത്താക്കന്മാരേ, അപ്പന്മാരെ അമ്മമാരേ.. സഹോദരന്മാരെ കാമുകന്മാരെ.. അതുകൊണ്ട് നിങ്ങളുടെ ഭാര്യമാരെയോ സഹോദരിമാരെയോ കമുകിമാരെയോ വണ്ടിയുമായി റോഡിലേക്ക് വിടുന്നതിനു മുന്‍പ്, അവര്‍ക്ക് ശെരിയായ ഡ്രൈവിങ്ങ് പരിശീലനവും, ട്രാഫിക് നിയമങ്ങളെ കുറിച്ചു വ്യെക്തമായ അവബോധവും നല്‍കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.
Sunday, August 10, 2008
ദൈവമേ നിന്റെ സ്വന്തം നാട്
എങ്ങനെ കഴിയും? ദൈവത്തെ മൊത്ത കച്ചവടത്തിന് എടുത്തിരിക്കുന്ന പൂജാരികളും അച്ചന്മാരും ഒക്കെ ഇപ്പൊ കേസുകളുടെ പിറകെ അല്ലെ.. ഒരുത്തിയെ കൊന്നു കിണറ്റില്‍ തല്ലിയതിന്റെ നൂലാ മാലകള്‍ ഇപ്പോളും തീര്‍ന്നു കിട്ടിയിട്ടില. സീ ബീ ഐ ആണെന്കില് ഇതു എങ്ങനെ ഒതുക്കും എന്ന് ചിന്തിച്ചു തുടങ്ങീട്ട് വര്‍ഷം പതിനഞ്ച് ആയി. അച്ചന്മാരും അമ്മച്ചിമാരും പണ്ടത്തെ പോലെ ഒക്കെ ഇപ്പോളും കളിയും ചിരിയും ഒക്കെ ആയി കഴിയുന്നു. വേണ്ടാത്തത് കണ്ട പാവം അഭയ, ഇഹലോകത്തും പരലോകത്തും അഭയം കിട്ടാതെ നടക്കുന്നു. തന്ത്രികള്‍ ആണെന്കില് ഇന്നു ഫ്ലാറ്റില്‍ എന്കില് നാളെ ശ്രീകോവിലില്‍ ആണ് പൂജ.
എന്റെ ദൈവമേ ഇതൊകെ കണ്ടിട്ട് ജഗ്ഗുവിനു നിന്നോട് സഹതാപം തോന്നുന്നു. നിനക്കു ആണെന്കില് എന്തെങ്കിലും ചെയാന്‍ പറ്റുമോ. ഒന്നുകില്‍ നിന്നെ കുരിശില്‍ ആണി അടിച്ച് വെക്കും. അല്ലെങ്കില്‍ കല്ലാക്കി വെക്കും. ഇനി മറ്റു ചിലര്‍ നിന്നെ കാണാന്‍ പേടിച്ചിട്ടു ( ഇല്ല എന്ന് പറഞ്ഞിട് ഇനി ഇപ്പൊ ഉണ്ടെന്കിലോ ) നിനക്കു രൂപം ഇല്ല എന്നും. ഉണ്ട് എന്ന് പറയുന്നവനെ ഒക്കെ തട്ടും എന്നും പറഞ്ഞു നടക്കുന്നു.
അതുകൊണ്ട് പ്രിയപ്പെട്ട ദൈവമേ, ഇനി നീ ഇപ്പോള്‍ ശരിക്കും ഉണ്ടെന്കില് എത്രയും വേഗം തടി തപ്പുക.... ടൂറിസ്റ്റുകളെ കൊണ്ടു വരാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ നിന്റെ സ്വന്തം എന്നോകെ പറയുന്നത്. നീ വെറും ബിനാമി ആണ് മോനേ ദിനേശാ...
ഒളിമ്പിക്സും ഇന്ത്യാ മഹാരജ്യവും
അങ്ങനെ കമ്മൂണിസ്റ്റ് കാരന്റെ കണ്ട്രിയില് ഒളിമ്പിക്സ് തുടങ്ങി . ലോകത്തില്‍ ഉള്ള എല്ലാ രാജ്യങ്ങളും തങ്ങളുടെ കായിക ക്ഷേമത പരീക്ഷണം നടത്താന്‍ ഒരുങ്ങി കഴിഞ്ഞു .
എഡാ പാടേ .. ഇന്ത്യകര്‍ക്ക് ചുമ്മാതെ ഇരിക്കാന്‍ പറ്റുമോ? ഒന്നും അല്ലെങ്കിലും ചൈന കഴിഞ്ഞാല്‍ അടുത്ത സ്ഥാനം നമുക്കാണല്ലോ. അങ്ങനെ ഇന്ത്യയും അങ്ങോട്ട് പോയിരിക്കയാണ്.
ഇന്നലത്തെ മടല് നില വെച്ചു നോകുമ്പോള്‍ ചൈനക്കാരും അമേരിക്കാകരും തമ്മില്‍ മത്സരം തുടങ്ങി കഴിഞ്ഞു . ഇന്ത്യക്ക് തങ്ങളുടെ കഴിവ് കാണിക്കാന്‍ ഇന്നലെ ചൈനക്കാര്‍ കൊടുത്തത് അമ്പും വില്ലും ആയിരുന്നു. നമ്മുടെ കഴിവെല്ലാം അങ്ങ് ക്രിക്കറ്റില്‍ അല്ലെ? ഈ ക്രിക്കറ്റ് ഒളിമ്പിക്സില്‍ ഒരു മല്‍സര ഇനവുമല്ല..
രണ്ടും കല്പ്പിച്ചു ഇന്ത്യയും അങ്ങോട്ട് തൊടുത്തു..ഒന്നല്ല ഒരു പത്തു ഇരുപതു എണ്ണം . ചൈനക്കര്ടെ ഭാഗ്യം ..ആളപായം ഒന്നും ഉണ്ടായില്ല. അതോണ്ട് നമ്മള് തൊടുത്ത അമ്ബെല്ലാം നമല്‍ തന്നെ വാരേണ്ടി വന്നു..
കംമോനിസ്റ്റ് കാര്‍ക്ക് പാടി നടക്കാം...നമ്മള് തൊടുക്കും അമ്പെല്ലാം നമ്മക്കാന് കിളിമകളെ.."