Sunday, October 5, 2008

മദ്യ കേരളത്തിലെ ജൈവ വൈവിധ്യം!

നമ്മുടെ കേരളം ജൈവ വൈവിധ്യങ്ങളുടെ കേദാര ഭൂമി ആണെന്നത് നമ്മള്‍ പണ്ടു മൂന്നാം ക്ലാസ്സ് മുതല്‍ക്കേ പഠിച്ചു വരുന്നതാണ്.. അതിന് ശക്തി പകരാനെന്നോണം, ഇന്നു നമ്മള്‍ പഠിക്കാന്‍ പോകുന്നത്, മദ്യ-കേരളത്തില്‍ കാണപ്പെടുന്ന വിവിധ തരം പാമ്പുകളെ കുറിച്ചാണ്.

ചിത്രങ്ങളും, വിവരണങ്ങളും താഴെ കൊടുക്കുന്നു..



ചേനത്തണ്ടന്‍ - വെട്ടിയിട്ട ചെനതണ്ട് പോലെ കിടക്കും, പാറക്കെട്ടുകളുടെ വശങ്ങളില്‍ കാണപ്പെടുന്നു, പച്ച കലര്ന്ന വെള്ള നിറമാണ്‌ ഇവയ്ക്ക്, പത്തി സൂര്യ പ്രകാശത്തില്‍ തിളങ്ങി കാണപ്പെടും.


കരിമൂര്‍ഖന്‍ - നല്ല കറുത്ത നിരത്തില്‍ കാണപ്പെടുന്ന ഇവ, മണ്ണില്‍ പറ്റി പിടിച്ചാണ് കിടക്കുന്നത്



രാജവെമ്പാല : രാജകീയപ്രൌടി ഉള്ള ഇത്തരം പാമ്പുകള്‍, അനന്ത ശയനം പോലെ കാണപ്പെടുന്നു.. നല്ല തൂവെള്ള നിറത്തില്‍ , നിരത്തുകളുടെ വശങ്ങളില്‍, അതീവ പ്രതാപതോടെയും, പ്രൌടിയോടു കൂടിയും നിവസിക്കുന്നു.



അണലി : കാടുകളും പുല്‍മേടുകളും പ്രിയം, ചെന്കുതായ പ്രതലത്തില്‍ കൂടി സന്ച്ചരിക്കപെടുന്നു.




എട്ടടി മൂര്‍ഖന്‍ : കണ്ടാല്‍ എട്ടു പോലെ കാണപ്പെടുന്നു, ചില സമയങ്ങളില്‍ ക്രൂസിതനെപ്പോലെയും പോലെയും കാണപ്പെടാറുണ്ട്. സൂര്യ പ്രകാശം നേരിട്ടു മുഖത്ത് അടിക്കണം എണ്ണ നിര്‍ബന്ധ ബുദ്ധി ഉള്ളതിനാല്‍, നട്ടുച്ചയ്ക്കും മേപ്പോട്ടു നോക്കിയെ കിടക്കാരുള്ളൂ .




രക്ത അണലി : അണലിയുടെ അളിയനായി വരുമെന്കിലും, തീര്ത്തും വെട്യസ്തമായ സ്വഭാവക്കാരാണ്. പുല്മെടുകലാണ് വിഹാര കേന്ദ്രങ്ങള്‍.

അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഈ പാമ്പുകളുടെ ചിത്രങ്ങള്‍ ഫോര്‍വേഡ് ചെയ്ത എന്റെ സുഹൃത്തിനു നന്ദി അര്‍പ്പിക്കുന്നു, ശ്രദ്ധിക്കുക, പാമ്പുകളും ഈ ഭൂമിയുടെ അവകാശികള്‍ ആകുന്നു , നിങ്ങളെ പോലെ അവയ്ക്കും ജീവിക്കാനുള്ള അവകാശം ഈ ഭൂമിയില്‍ ഉണ്ട്, അതിനാല്‍ അവയെ ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്‌താല്‍, കേരളാ വന്യജീവി നിയമപ്രകാരം കേസേടുക്കുന്നതാണ് .

9 comments:

Anonymous said...

ജഗ്ഗുജി..പോസ്റ്റ്‌ നന്നയിട്ടുണ്ട്‌..

പക്ഷേ ഈ കിടക്കുന്ന പാമ്പുകളുടെ വിട്ടില്‍ കണ്ണീവാര്‍ക്കുന്ന കുറച്ചു മനുഷ്യജന്മങ്ങള്‍ ഉണ്ടാവില്ലേ?????? അതു ഈ പാമ്പുകള്‍ ഓര്‍ക്കുന്നുണ്ടാവുമോ?
Tin2
:D

smitha adharsh said...

പറയാന്‍ വന്നത് ടിന്റു പറഞ്ഞു..
ചേനത്തണ്ടന്‍, കരിമൂര്‍ഖന്‍ ,രാജവെമ്പാല,
അണലി,എട്ടടി മൂര്‍ഖന്‍, രക്ത അണലി.....ഈ ഇനമൊക്കെ ഈ "വീണു കിടക്കുന്ന പാമ്പുകളെക്കാള്‍" വിഷം കുറഞ്ഞവ ആണ് എന്ന് തോന്നുന്നു..

അപരിചിത said...

heheheh

പോസ്റ്റ്‌ കലക്കി കേട്ടോ
എന്നാലും കണ്ടിട്ടു കഷ്ടം തോന്നുന്നു
എത്ര തരം പാമ്പുകളാ!
വിഷം ഉള്ള ഇനം ഏതാ?

:)

happy blogging!

jaggu !!:D

കിഷോർ‍:Kishor said...

:-)

haha

ഭ്രമരന്‍ said...

കലക്കി.
ഇതുതന്നെ സ്വര്‍ഗ്ഗരാജ്യം="മദ്യ കേരള

അനില്‍@ബ്ലോഗ് // anil said...

വേണ്ടത്ര തയാറെടുപ്പില്ലാതെയാണ് പോസ്റ്റിട്ടതെന്നു കരുതുന്നു. മദ്യകേരളത്തിലെ ജൈവ വൈവിദ്ധ്യം ഒരു ഒന്നൊന്നര വിഷയമാണ്. ഇവിടെത്തന്നെ കൊടുത്തിട്ടുള്ള പോട്ടങ്ങള്‍ അവയിലെ ഒരു ചെറുശതമാനം മാത്രമാണ്. മലനാട്, ഇടനാട്, തീരപ്രദേശം എന്ന രീതിയില്‍ ഭൂപ്രകൃതി അനുസരിച്ചു തിരിച്ചാല്‍ തന്നെ കേരളത്തില്‍ കാണാവുന്ന പാമ്പുകളുടെ എണ്ണം ഊഹിക്കാവുന്നതേ ഉളൂ. അതിനാല്‍ എത്രയും പെട്ടന്ന് ഈ പോസ്റ്റ് റിവൈസ് ചെയ്യണം എന്നും, തഴയപ്പെട്ട മറ്റു പാമ്പുകളെക്കൂടി ഉള്‍പ്പെടുത്തണം എന്നും അഭ്യര്‍ത്ഥിക്കുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഈ പോസ്റ്റ് എനിക്ക് ഒരു സുഹൃത്ത് ഇ-മെയില്‍ വഴി ഫോര്‍വേഡ് ചെയ്തിരിക്കുന്നു!

Rafeek Wadakanchery said...

എനിക്കു വന്ന ഒരു ഇ-മെയില്‍ വഴി ആണു ഞാന്‍ ഈ ബ്ലോഗ്ഗില്‍ എത്തുന്നത്.സങ്കടം വന്നു.
മദ്യം നശിപ്പിക്കുന്ന ഈ ജന്മങ്ങളുടെ കുടുംബങ്ങളിലെ അവസ്ഥ ആലോചിക്കുമ്പോള്‍.

Tomz said...

ithanu creativity ennu parayunnathu