Tuesday, March 10, 2009

ഗാന്ധിജിയുടെ കോണകം ലേലത്തിന്..

രാഷ്ട്ര പിതാവ് ആയ ഗാന്ധിജി ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു പുരാതന കോണകം തന്റെ കൈവശം ഉണ്ടെന്നും, അത് ലേലത്തില്‍ വെക്കാന്‍ പോവുകയാണെന്നും, കൊച്ചി കടവന്ത്രയില്‍ ഉള്ള പൊട്ടന്‍ കുട്ടപ്പന്‍ ഇന്നലെ ഒരു പത്ര സമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രപിതാവ് തുടര്‍ച്ചയായി ഒരു വ്യാഴവട്ടക്കാലമായി ഉപയോച്ചിരുന്ന കോണകം പൊന്നും വില കൊടുത്തു കൈക്കലാക്കുവാന്‍ പലരും ശ്രമിക്കും എന്നാണു കരുതപ്പെടുന്നത്. രാഷ്ട്രപിതാവിന്റെ മാന്ത്രിക സ്പര്‍ശം ഏറ്റിട്ടുള്ള അമൂല്യ കോണകം അടുത്ത മാസം പത്തിന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് കൊച്ചി നഗരത്തില്‍ ലേലത്തിന് വെക്കുന്നത്.

രാഷ്ട്രീയ സാംസ്കാരിക നായകന്മാരും വന്‍കിട മുതലാളിമാരും ഇതില്‍ ഇപ്പോള്‍ തന്നെ നോട്ടം ഇട്ടിടുന്ദ്. ഇതിന്റെ മൂല്യം ഏതാണ്ട് ഇരുപത്തി അഞ്ചു മില്ല്യന്‍ വരും എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. കൊനകത്തില്‍ കണ്ണും നാട്ടു ന്യൂയോര്‍ക്ക് ലേലത്തില്‍ ഗാന്ധിയുടെ കണ്ണാടി മെതിയടി തുടങ്ങിയവ സ്വന്തം കാശ് കൊടുത്തു ലേലത്തില്‍ പിടിച്ചു സര്‍ക്കാരിനു കൈമാറാന്‍ സന്മനസ് കാണിച്ച വിജയ്മല്യ അതിയായ താല്പര്യമാണ് കനിചിരിക്കുനത്. മല്യയെ കൂടാതെ റിലയന്‍സ് പ്രമുഖര്‍ അംബാനി കുടുംബം, ലക്ഷ്മി മിട്ടല്‍, ഹില്ടോന്‍ ഹോട്ടെല്‍ ഉടമകള്‍, ക്രികെറ്റ് സിനിമാ താരങ്ങള്‍ ആയ സച്ചിന്‍ , ഗാങ്ങുളി, ശില്പ ഷെട്ടി, ഷാരൂക് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങിയവരും മത്സര നിരയില്‍ ഉണ്ട്.. ഈ കോണകം എന്ത് വില കൊടുത്തും സ്വന്തമാക്കാന്‍ ആഗ്രഹം ഉണ്ടെന്നു തെന്നിന്ത്യന്‍ സിനിമാ താര രാനിയായ നയന്‍താരയും അറിയിച്ചിട്ടുണ്ട്... കൊനകത്തിനു വേണ്ടി ഇനിയും ഒരു മത്സരത്തിനു താന്‍ തയ്യാര്‍ ആണെന്നും അതിന് വേണ്ടി ബോളിവൂടും ആയി സഖ്യം ഉണ്ടാക്കി വേണ്ടത് ചെയ്യും എന്നും, മത്സരം നയന്താരയോടല്ല, തന്നോടു തന്നെ ആണെന്നും അസിനും അറിയിച്ചിട്ടുണ്ട്.

ഈ കോണകം കടല് കടക്കാതെ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം സോണിയ ഗാന്ധി ഉള്‍പ്പടെ പല പ്രമുഖ കോണ്ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടു, രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും, കൂടാതെ ഗാന്ധിയുടെ കൊച്ചുമക്കളും വരെ ഇതിന് വേണ്ടി മുറവിളി ഉയര്തി കഴിഞ്ഞു .. കാര്യം ഞ്നങ്ങള്‍ ഒന്നും ഒന്നും രണ്ടു സംസ്ഥാനത്തെ ഉള്ളു എങ്കിലും, കോനകാത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാര്‍ അല്ല എന്നാണ് കമ്മ്യൂണിസ്റ്റ് പോളിറ്റ് ബ്യുറോ ഇന്നു ഡല്‍ഹിയില്‍ അറിയിച്ചത്, ഒരു അഖില ലോക ബക്കറ്റ് പിരിവു നടത്തി പണം പിരിച്ചു ഈ കോണകം ലേലത്തില്‍ സ്വന്തം ആക്കാന്‍ ആണ് കാരാട്ടിന്റെയും കൂട്ടരുടെയും ശ്രമം.

കോണക ലേലത്തില്‍ കേന്ദ്ര സര്‍ക്കാരിന് അതിയായ താല്പര്യം ഉണ്ടെന്നും, സങ്ങതികള്‍ സസൂഖ്മം നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര മന്ത്രി അംബിക സോണി ഇന്നു പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു, എന്ത് വില കൊടുത്തും ഇതു നേടി എടുക്കണമെന്നു വിജയ് മല്യയോടു താനും, പ്രധാന മന്ത്രിയും നേരിട്ടു വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും കിട്ടിയാല്‍ ഉടന്‍ തന്നെ ഡല്‍ഹിക്ക് എത്തിക്കും എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ ലേലത്തില്‍ താന്‍ പന്കെടുക്കുനത് തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണെന്നും, കോണകം ലേലത്തില്‍ പിടിക്കാന്‍ ഇതു വരെ ഒരുത്തനും തന്നെ വിളിച്ചിട്ടില്ല എന്നും ആണ് മലയ ഇതിനെ കുറിച്ചു പ്രതികരിച്ചത്.

ഈ കോണകം ഒറിജിനല്‍ തന്നെ ആണോ എന്നറിയാന്‍, ഡോക്ടര്‍ മാളിനിയെകൊണ്ട് ഒരു ഫോരെന്സിക് പരിശോധന ആവശ്യം ആണെന്ന് ഇന്നു ഡല്‍ഹിയില്‍ കൂടിയ ഉന്നത തല യോഗം ആവശ്യപെട്ടു, എന്തായാലും കുട്ടപ്പന് ഇപ്പോള്‍ അതി ശക്തമായ സുരക്ഷ ആണ് ഒരുക്കിയിട്ടുള്ളത്. കോണകം ഇപ്പോള്‍ ഇന്ത്യക്ക് പുരതാനെന്നും, അത് ഏതോ ഒരു ബാന്കിലെ ലോക്കെരില്‍ ആണെന്നും ആണ് കുട്ടപ്പന്‍ പറഞ്ഞതു. എന്നാല്‍ കുട്ടപ്പനെ തട്ടിക്കൊണ്ടു പോയി കോണക രഹസ്യം ചോര്‍ത്തി അത് കൈക്കലാക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനം ആകിയുള്ള ചില ഭീകര സങ്ങടനകള്‍ പദ്ധതി ഇട്ടിട്ടുല്ലതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ കൊച്ചി കടപ്പുറം വഴി പ്ലാസ്റ്റിക് ബോട്ടില്‍ വന്നു കുട്ടപ്പനെ തട്ടികൊണ്ട്‌ പോകാന്‍ ആണ് പദ്ധതി അത്രേ.. അത് കൊണ്ടു കൊച്ചി തൊട്ടു ആലപ്പുഴ വരെ തീരാ ദേശ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഈ കോണകം ആര് നേടിയാലും അത് ഒരു ഗ്ലാസ് പെട്ടിക്ക് അകത്തു വെച്ചു എല്ലാ സംതാനങ്ങളിലും പ്രദര്‍ശിപ്പിക്കണം എന്ന് ബന്ങാല്‍ ആസ്ഥാനം ആക്കിയുള്ള ആഹിംസ്തന എന്ന് സംഘടന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു .. മഹാനായ നേതാവ് ഉപയോഗിച്ച മഹത്തായ സാധനം എന്നതുകൊണ്ട് ചരിത്രപരവും സാംസ്കാരിക പരവുമായി ഇതിന് ഒരു വല്യ സ്ഥാനമാണ് ഉള്ളതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.