Wednesday, October 29, 2008

ദിവ്യ ഗര്‍ഭങ്ങള്‍ ഉണ്ടാകുന്നത്..

കേട്ടില്ലേ അറിഞ്ഞില്ലേ? കേരളത്തില്‍ യുവതിക്ക് ദിവ്യ ഗര്‍ഭം !!! വരുവിന്‍ ആനന്ദിക്കുവിന്‍, നിങ്ങളുടെ പുതുയുഗ രക്ഷകന്‍ പിറക്കാന്‍ പോകുന്നു.. പണ്ടു പത്ത് രണ്ടായിരം കൊല്ലം മുന്നേ, ദിവ്യ ഗര്‍ഭം ധരിച്ചു മാനവ രാശിയുടെ രക്ഷകനായ യേശു മിശിഹായെ ഈ ലോകത്തിനു സംഭാവന ചെയ്ത കന്യാമാരിയത്ത്തിനു ശേഷം, ഇതാ കേരളത്തില്‍ സംഭവിച്ചിരിക്കുന്നു ദിവ്യ ഗര്‍ഭം!!!

കേട്ടത് ശരിയാണ്, ലത്തീന്‍ കത്തോലിക്ക സഭയുടെ കൊച്ചി അതിരൂപതാ ബിഷപ്പ്, ജോണ്‍ തട്ടുന്കള്‍ ദത്തെടുത്ത യുവതിക്കാന് ഈ മഹാ സൌഭാഗ്യം ഉണ്ടായിരിക്കുന്നത്.. അത്ഭുദം തന്നെ...അനിര്‍വചനീയം ഈ അനുഗ്രഹം!!!

അത് മാത്രമോ, പ്രത്യേക വരം ലഭിച്ച ഈ യുവതി താമസിയാതെ ഒരു ദിവ്യ ശിശുവിന് ജന്മം നല്‍കുമെന്നും, ആയ ശിശു മാനവ രാശിയുടെ തന്നെ നന്മയ്ക്ക് വഴിതെളിക്കും എന്നാണു സാക്ഷാല്‍ ബിഷപ്പ് അവര്‍കള്‍ അവകാശപ്പെട്ടിരുന്നത്..

കാര്യം എന്തായാലും അങ്ങ് വട്ത്തിക്കനിലും എത്തി, അങ്ങനെ സ്വര്‍ഗീയ ശിശുവിനെ സ്പോന്സോര്‍ ചെയ്ത നമ്മടെ ബിഷപ്പിന്റെ തൊപ്പിയും പോയി.... മാര്‍പ്പാപ്പയെ ആണ് കുര്‍ബാന ചെല്ലാന്‍ പഠിപ്പിക്കുന്നത്..ഡോ.ജോണ്‍ തട്ടുങ്ങലിന്റെ തട്ടിപ്പ് !! മോനേ അങ്ങ് പള്ളീല്‍ ചെന്നു പറഞ്ഞാല്‍ മതി എന്ന് വിശുദ്ധ മാര്‍പാപ്പ.

ഒരു ആത്മീയ വ്യാപാരി വ്യവസായ ഏകോപന സമിതി തുടങ്ങണ്ട കാലം അതികരമിച്ച്ചിരിക്കുന്നു..അല്ലെ?

അച്ചന്മാര്‍ക്ക് രാത്രിയില്‍ ചേട്ടാ പോക്കാന്‍ പറ്റില്ല, വരും ഓരോ അഭയകള്‍..പിന്നെ അതിനെ കൊള്ളണം കിണറ്റില്‍ താക്കണം, അങ്ങ് പ്രധാന മന്ത്രി വരെ പോയി കാല് പിടിക്കണം, കേസു മുക്കണം...

ദിവ്യ ശിശുക്കളെ സൃഷ്ടിക്കാന്‍ പറ്റുന്നില്ല.. അസൂയ കടി എന്നിവ മൂത്ത് വട്ത്തിക്കനിലേക്ക് കമ്പി അടിക്കും ചില ദ്രോഹികള്‍.. വൈദികര്‍ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം വര്‍ഗ സ്നേഹം ഇല്ല..

എന്നാലും ദിവ്യ ഗര്‍ഭം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നടക്കും എന്ന് നമ്മെ ഒക്കെ കാണിച്ചു തന്ന ബഹു. റവ ഡോ ( എന്തിന്റെ ??) ജോണ്‍ തട്ടുന്കള്‍ അവര്കളെ അങ്ങേയ്ക്ക് സ്തോത്രം..

Sunday, October 19, 2008

കൂടുതല്‍ പട്ടികള്‍ ചന്തയ്ക്ക് പോകുന്നു...

ഇതൊരു സീസണ്‍ ആയതാണോ, ഇനി പോകാന്‍ പറ്റിയില്ലേല്‍ ഒരിക്കലും പോകാന്‍ പറ്റില്ല എന്നതുകൊണ്ടാണോ, ഈയിടെ ആയി കൂടുതല്‍ പട്ടികള്‍ ചന്തയിലേക്ക് പോകുന്നു..

മനസിലായില്ലേ???

വൈദെശികത്വതെയുമ് പ്രത്യേകിച്ചു അമേരിക്കന്‍ സാമ്രാജ്യത്തെയും മുതലാളിത്ത ബൂര്‍ഷ പ്രസ്ഥാനങ്ങളെയും നാഴികയ്ക്ക് നാല്‍പ്പതു വട്ടം തള്ളിപ്പറയുകയും, ബുഷ് അണ്ണനെ ഒരു ദിവസം ഒരായിരം തവണ എങ്കിലും തന്തയ്ക്ക് വിളിചില്ലെന്കില്‍ മാര്ക്ക്ഷ്, എന്ഗല്ക്ഷ് ദൈവ കോപം ഉണ്ടാകും എന്ന് അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്ന നമ്മുടെ നവലോക സിദ്ധാന്ത കുട്ടി ദൈവങ്ങള്‍ ഇതാ വീണ്ടും അമേരിക്കയിലേക്ക്..

വ്യവസായത്തെ പിടിച്ചുകെട്ടി കൊണ്ടു വരാന്‍ മന്ത്രി ഇളമരം കരീം നേരത്തെ ഒരു വിദേശ സന്ദര്‍ശനം നടത്തിയതാണ്.. അത് കൊണ്ടു ഒരു വിദേശ ചെരുപ്പുകുത്തി എങ്കിലും കേരളത്തിന്റെ മണ്ണില്‍ വ്യവസായം തുടങ്ങിയോ??? പക്ഷെ പൊതു ഖജനാവിലെ കോടികള്‍ ആ വഴിക്ക് യാത്ര ആയി എന്നത് മിച്ചം. തീര്‍ന്നില്ല.. ഇനിയും ഒരു സമഗ്ര യൂറോപ്യന്‍ ട്രിപ്പ്‌ , അമേരിക്കന്‍ ട്രിപ്പ്‌ ആണത്രേ അദ്ദേഹത്തിന്റെ അടുത്ത പരിപാടി..യാത്ര ഉടനെ ഉണ്ടാകും പോലും !!!

വ്യെവസായം നടത്താന്‍ സായിപ്പിനെ ക്ഷേനിക്കാന്‍ അങ്ങേരുടെ അടുക്കലവാതുക്കള്‍ പോയി നിക്കാന്‍ യാത്രയാകുന്നത് മറ്റാരുമല്ല നമ്മുടെ കേരളത്തിലെ തന്നെ ചില കമ്മൂണിസ്റ്റ് നേതാക്കള്‍, വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലെ?.. ആദ്യം അതൊരു സ്വകാര്യ സന്ദര്‍ശനം ആണെന്നും, അതുകൊണ്ട് കയ്യീന്ന് കാശ് ഇറക്കണം എന്നും പറഞ്ഞപ്പോള്‍, പ്ലാനുകള്‍ മാറി..അല്ല ഇതൊരു വ്യവസായ പരിപോഷക സന്ദര്‍ശനം ആണെന്നും, ഇപ്പ പോയാല്‍ കൊറേ വ്യവസായങ്ങള്‍ ഇങ്ങു കൊണ്ടു വരാമെന്നും പറഞ്ഞപ്പോ, അയ്യോ എന്നാ നമ്മുടെ ഖജനാവിലെ കാശ് തന്നെ കൊണ്ടു പൊക്കോ എന്ന് സര്‍ക്കാര്‍ അദ്ദേഹം...

നാണമുണ്ടോ ഹേ? ഇല്ല എന്നായിരിക്കും...നാണം ഉള്ളവര്‍ ഒന്നും ഈ പണിക്ക് പോവില്ലല്ലോ.. എന്നാലും ചൈനയിലോ ക്യൂബയിലോ പോലണ്ടിലോ പോകാതെ നേരിട്ടു അമേരിക്കയിലേക്ക് വച്ചു പിടിക്കുന്നത് സഖാക്കന്മാര്‍ക്ക് ഒരു നാണക്കേടായി പോയി.. മോതലാളിമാര്‍ വെച്ചു നീട്ടുന്ന ഉച്ചിഷ്ടം സ്വീകരിക്കാന്‍..അതും മാര്ക്ഴ് എങ്ങല്സ് തുടങ്ങിയ അഭിമാനമുള്ള കാരണവന്മാരുടെ സന്തതി പരമ്പരകള്‍ക്ക്..

എടാ പോഴന്മാരെ, വായില്‍ വരുന്നത് തൊണ്ട പോട്ടുമാര് ഉച്ചത്തില്‍ എന്ഖ്‌‌ിലാബ് വിളിക്കാന്‍ അല്ലാതെ, മര്യാദക്ക് നാള് ആളുടെ ഇടയ്ക്ക് നടുവ് നിവര്‍ത്തി നിന്നു സംസാരിക്കാനോ, എന്ഗ്ലീഷില്‍ ഒരു സെന്ടന്‍സ് പറയാനോ അറിയാത്ത നീയൊക്കെ അവിടെ പോയി എന്നാ കോപ്പ് കാണിക്കാനാ? അതിനൊക്കെ നല്ല ആണ്‍ പിള്ളാരുണ്ട് , അവരെ പറഞ്ഞു വിടുന്നതല്ലേ നല്ലത്? അല്ലാതെ പട്ടി ചന്തയ്ക്ക് പോകുന്ന പോലെ പോയി വായും പൊളിച്ചു നിന്നിതു , വിമാനത്തില്‍ കേറുന്ന പെണ്ണുങ്ങളെ കയ്യിട്ടു പിടിക്കുവേം കണ്ട മദാമ്മമാരുടെ അതും ഇതും കണ്ടു വെള്ളം ഇരെക്കി തിരിച്ചു വരുവേം ചെയ്‌താല്‍, ഇവിടെ വ്യവസായം ഉണ്ടാവില്ല.. ആദ്യം വ്യവസായം ഉണ്ടാകാന്‍ ഉള്ള അടിസ്ഥാന സൌകര്യങ്ങള്‍ ചെയ്തു കൊടുക്ക്.. ഇവിടെ കുട്ടി സഖാക്കന്മാരുടെ സപ്പോര്‍തില്‍ നടക്കുന്ന ഹര്‍ത്താലും ബന്ദും പണിമുടക്കും അവസാനിപ്പിക്ക്.. ഇതൊന്നും ഇല്ല്ലാതെ ഇവിടെ ഒരു തേങ്ങയും വരാന്‍ പോകുന്നില്ലെന്ന് എല്ലാര്‍ക്കും അറിയാം..

ഇടയ്ക്കിടെ വിശേഷ യാത്ര നടത്തുന്നത് പാവപ്പെട്ടവന്‍ കൊടുക്കുന്ന കരം കൊണ്ടാണ് എന്നുള്ള കാര്യം മറക്കരുത്..കയ്യിട്ടു വാരലും കാലിട്ട് തോണ്ടലും പിന്നെ ഇടയ്ക്കിടെ ഇങ്ങനെ ഓരോ വിരുന്നു പോക്കും.. കേരളത്തിലെ കഴുതകള്‍ക്ക് ഒന്നും പറയാനില്ലേ? എന്ത് പറയാന്‍..സമയം കാണില്ല , ഒരുപാടു വിഴുപ്പുകള്‍ ചുമക്കാന്‍ ഉള്ളതല്ലേ?

ഓഫിലെ ഒതേനന്‍ ഓര്‍മ ആകുമ്പോള്‍ ...ക്രിക്കെറ്റ് കളി അത്ര വല്യ ആവേശം ഒന്നും അല്ല എങ്കിലും, ഇന്ത്യാക്കാര്‍ക്ക് പൊക്കി കാണിക്കാന്‍ ഉള്ള ഏക സാധനം എന്നൊരു നിലയ്ക്ക് ഇടയ്ക്കിടെ ഇതിനെക്കുറിച്ച് ഒന്നു നോക്കുക എന്നത് ജഗ്ഗുവിന്റെ ഒരു നേരമ്പോക്കാണ്..


ഒരു കാലത്തു ഇന്ത്യന്‍ ക്രിക്കെട്ടിന്റെ സേനാനായകന്‍ ആയിരുന്ന കല്കട്ടാക്കാരന്‍ കൊച്ചു രാജാവ് , തലകുനിച്ച് പടി ഇറങ്ങുമ്പോള്‍ , ഒരു പക്ഷെ ചിലരുടെ മനസ്സില്‍ എങ്കിലും ഒരല്പം സങ്കടമോ സന്ദെഹമൊ ഉണ്ടാകാതിരിക്കില്ല.. അയാള്‍ അര്‍ഹിക്കുന്ന വിട വാങ്ങലാണോ ഇതെന്നുള്ള കാര്യതില്‍.


ഒരുപാടു വിവാദങ്ങളും ആയാണ് കളിക്കളത്തില്‍ വന്നതെന്കിലും പിന്നീട് സ്വയം പരിശ്രമം കൊണ്ടും പ്രതിഭ കൊണ്ടും തികച്ചും അര്‍ഹനാണ് താന്‍ എന്ന് തെളിയിച്ചിട്ടുണ്ട് ഗാന്ഗുലി പലതവണ.


എന്നാലും ടീമിനുള്ളില്‍ ടീം ഉണ്ടാകുകയും, ചേരി തിരിച്ചു ചിലരുടെ ചന്തിക്ക് താങ്ങുകയും ചെയ്തപ്പോള്‍, പലരും വിചാരിചിട്ടുണ്ടാകണം ഇങ്ങനെ ഒക്കെ ഒരിക്കല്‍ സംഭവിക്കും എന്ന്.. ഇന്ത്യന്‍ ക്രിക്കെട്ടിനെ കുട്ടിചോരാക്കിയ പല സംഭവങ്ങളിലും കൊച്ചു രാജാവ് പന്കാളി ആയിരുന്നു. കല്‍ക്കട്ട രാജാവിന്റെ കൊച്ചുമോന്‍ എന്നൊരു ഗര്‍വ് കളിക്കളത്തില്‍ ഇരെങ്ങുംപോലും കളയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് കൊച്ചുരാജാവിന്റെ ഏറ്റവും വല്യ പോരായ്മ.


കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നല്ലേ.. കിട്ടുന്നതും വാങ്ങി കല്കട്ടക്ക് വണ്ടി കേറുകയാണ് കൊച്ചു രാജാവ്.


പക്ഷെ, അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിച്ചു ശീലിച്ച ഇന്ത്യന്‍ ടീം, അയാളോട് കാണിച്ച അനാടരവിനും, മാന്യത ഇല്ലാത്ത പെരുമാറ്റത്തിനും വില കൊടുക്കേണ്ടി വരും എന്നത് തീര്‍ച്ച...

മൂടി വെക്കപ്പെടുന്ന സത്യങ്ങള്‍ ?

ഇന്നലെയാണ് അത്യന്തം വേദനാജനകമായ ഒരു വാര്ത്ത ഞാന്‍ കണ്ടത്. രോഗ ബാധിതനായ പിതാവിന്റെ അവസ്ഥയില്‍ മനം നൊന്ത് മകള്‍ ആട്മതത്യ ചെയ്തു..! മകളുടെ മരണത്തില്‍ മനം നൊന്ത് യാത്ര മദ്ധ്യേ പിതാവും മരണമടഞ്ഞു..!!!

ഈ കുടുംബത്തെ കുറിച്ചു അറിയാവുന്ന ഒരു സുഹൃത്തിനോട് ഞാന്‍ കാര്യം തിരക്കി..അപ്പോള്‍ എനിക്കറിയാന്‍ കഴിഞ്ഞത് അദ്ദേശം സ്നേഹസമ്പന്നനും , ഒരു നല്ല കുടുംബ നാഥനും ആയിരുന്നു എന്നാണു. കേരളത്തില്‍ തന്നെ വളരെ ഉന്നതമായ ഒരു പദവിയില്‍ ഇരിക്കുന്ന അദ്ദേഹം, ഭാര്യയേയും മക്കളെയും അത്യന്തം സ്നേഹിച്ചിരുന്ന ഒരു വ്യെക്തി ആയിരുന്നു.. അത് ഓഫീസിലൊക്കെ എല്ലാവര്ക്കും അറിയാവുന്നതുമാണ്. എന്തൊരു കാര്യം ഉണ്ടെന്‍കിലും അദ്ദേഹത്തിന് ഭാര്യയും മക്കളും കഴിഞ്ഞേ ഉണ്ടായിരുന്നുള്ളു.. അദ്ദേഹത്തിന്റെ രണ്ടു പെണ്മക്കളെയും ഒരു കുറവും അറിയിക്കാതെ വളര്‍ത്തിയ ഒരു പിതാവ് കൂടിയാണ് അദ്ദേഹം.

ഇദ്ധം രോഗബാധിതനകുനത് ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്നേയാണ്‌, ആര്‍ സീ സീ യില്‍ പരിചരണത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ നില വളരെ അധികം മെച്ചപ്പെട്ടിരുന്നു..ഇപ്പോള്‍ അദ്ദേഹം തികച്ചും ആരോഗ്യവാനായ ഒരു വ്യെക്തി ആയിരുന്നു എന്ന് വേണം പറയാന്‍..

പക്ഷെ, ഈ പെണ്‍കുട്ടിയുടെ മരണം ഒരിക്കലും മാദ്യമങ്ങള്‍ എഴുതിയ പോലെ ആയിരുന്നില്ല എന്നതാണ് ഈ പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്ന കാര്യം. പറഞ്ഞതു അനുസരിച്ച് പ്രഭാത ഭക്ഷണം കഴിഞ്ഞു പോയ കുട്ടി പ്രത്യേകിച്ചു ഒരു കാരണവും ഇല്ലാതെ തൂങ്ങി മരിക്കുകയായിരുന്നു .. തികച്ചും വളരെ നല്ല ഒരു ചുറ്റുപാടും, സ്നേഹ പരിലാലനങളും ഉണ്ടായിരുന്ന കുട്ടി ഇങ്ങനെ ചെയ്യണം എങ്കില്‍ അതിന് പിതാവിന്റെ രോഗവുമായി ഒരു ബന്ധവും ഇല്ല എന്ന് വേണം കരുതാന്‍. മരണപ്പെട്ട പെണ്കുട്ടി മാര്‍ ബസേലിയോസ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയാണ്.

കുടുംബത്തിന്റെ മാനം കാക്കണോ, അതോ മറ്റു ചിലരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനോ, എന്തിനാണ് ഈ മാധ്യമങ്ങള്‍ ഇങ്ങനെ ഒരു വാര്ത്ത കൊടുത്തത് എന്ന് ജഗ്ഗുവിനു മനസിലാകുന്നില്ല. സ്നേഹവും സന്തോഷവും നിരാഞ്ഞു നിന്നിരുന്ന ഒരു കുടുംബത്തിന്റെ ഇത്തരം ഒരു അവസ്ഥയില്‍ ജഗ്ഗുവിനു മാത്രമല്ല നിങ്ങള്‍ക്ക് എല്ലാവര്ക്കും വിഷമം തോന്നാതിരിക്കില്ല. ഇങ്ങനെ മൂടി വെക്കപ്പെടുന്ന സത്യങ്ങള്‍ കൊണ്ടു ആരൊക്കെ രക്ഷിക്കപെടുന്നു എന്ന് വേണം മനസിലാക്കാന്‍. ഒരു പക്ഷെ ആ കുട്ടിയെ ഇങ്ങനെ ഒരു പാതകത്തിന്‌ പ്രേരിപ്പിച്ച കാര്യം എന്താകും? കോളേജ്, കൂട്ടുകാര്‍? സൌഹൃദം? ചില രക്കെടിലെ കണ്ണികള്‍? മനോവിഷമം? മറ്റു എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍? ഇത്തരം ചോദ്യങ്ങള്‍ ഒക്കെയും അവസാനിപ്പിക്കുകയാണ് നമ്മുടെ മാധ്യമങ്ങള്‍ .

ഒരുപക്ഷെ വീടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഇതിനെ കുറിച്ചു ഇങ്ങനെ ഒക്കെ ആലോചിക്കുനനതോ, ഇനിയും കുത്തി പോക്കുന്നതോ വേദനാജനകമായിരിക്കും.. പക്ഷെ അങ്ങനെ ചെയ്തില്ല എങ്കില്‍ മൂടിവേക്കപെടുന്ന സത്യങ്ങള്‍ക്ക് ഉള്ളില്‍ വീര്‍പ്പുമുട്ടുന്നത്‌ സ്നേഹ സമ്പന്നനായിരുന്ന ഒരു അച്ഛന്റെയും പ്രിയപ്പെട്ട മകളുടെയും ആത്മാക്കള്‍ ആയിരിക്കും..

Wednesday, October 15, 2008

മോഷണ ശ്രമം

അങ്ങനെ എന്റെ ഈ പോസ്റ്റും അടിച്ചുമാറ്റി ഗുരു എന്നൊരു വിരുതന്‍ കൂട്ടം എന്നൊരു സൈറ്റില്‍ കൊണ്ടു ഇട്ടു കയ്യടി വാങ്ങിച്ചു.. അങ്ങനെ ഞാന്‍ കൂട്ടത്തിന്റെ സൃഷ്ടാവിന് ഒരു മെയില് അയച്ചു.. അത് ഇതാ ഇങ്ങനെയാകുന്നു..

സുഹൃത്തേ,
കൂട്ടം എന്നത് ഒരു നല്ല സംരംഭം തന്നെയാണ്. പക്ഷെ ഇതില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ മറ്റു സൈറ്റുകളില്‍ നിന്നും അനധികൃതമായി എടുക്കുകയോ, കോപ്പിറൈറ്റ് നിയമങ്ങള്‍ ലെന്ഘിക്കുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ അപേക്ഷ. ഉദാഹരണത്തിന്, ഞാന്‍ ബ്ലോഗ്സ്പോട്ടില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് ഇവിടെ എന്റെ അനുവാദം ഇല്ലാതെ പബ്ലിഷ് ചെയ്തിരിക്കുന്നത് കണ്ടു. ബ്ലോഗ്സ്പോട്ടില്‍ ഉള്ള പോസ്റ്റുകള്‍ കോപ്പിറൈറ്റ് നിയമപ്രകാരം അതിന്റെ യഥാര്ത്ഥ പ്രസാധകന് ഉള്ളതാനെന്നിരിക്കെ, ഇതു പോലെയുള്ള കാര്യങ്ങള്‍ വളരേ ഗൌരവമായി കനെണ്ടാതാകുന്നു..

ഒരാളുടെ പോസ്റ്റ് എടുത്തു എവിടെ എങ്കിലും റീ പോസ്റ്റ് ചെയ്യുമ്പോള്‍ ഒന്നുകില്‍ എഴുതിയ ആളിന്റെ അനുവാദം വാങ്ങുക, അല്ലെങ്കില്‍ ഒരു ലിങ്ക് കൊടുക്കുക ,..അതല്ലേ അതിന്റെ ഒരു മര്യാദ? അടുത്ത കാലത്തു ബ്ലോഗില്‍ നിന്നും കവിതകള്‍ അടിച്ച് മാറി പ്രസിദ്ധീകരിച്ച കേരള ഡോട്ട് കോം ഇന്റെ കഥ വായിച്ചു കാണുമല്ലോ.. ഇത്തരം കാര്യങ്ങള്‍ വളരെ ഗൌരവമായി പരിഗണിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..

സസ്നേഹം
ജഗ്ഗു ദാദ

Sunday, October 12, 2008

ചില ബാങ്ക് വിശേഷങ്ങള്‍ - 1

എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത്, കുറച്ചു കാലത്തെ പ്രൊഫഷണല്‍ ജീവിതം മതിയാക്കി ഒരു ബാങ്കില്‍ ജോലി നോക്കാന്‍ തീരുമാനിച്ചു. അങ്ങനെ തീവ്ര പരിശീലനത്തിന് ശേഷം, നമ്മുടെ ഭാരതീയ സ്റ്റേറ്റ് ബാന്കില് നിയമനം കിട്ടി. സ്വതവേ ജോലിയോട് ഒരല്പം ആഭിമുഖ്യം ഉള്ള പുള്ളിക്ക്, കിട്ടുന്ന എല്ലാ ജോലിയും ഊണും ഉരെക്കവും ഒഴിഞ്ഞു ഇരുന്നു ചെയ്യാനും ഒരു മടിയുമില്ല. ഈ ഒരൊറ്റ കാരണം കൊണ്ടു ഞങ്ങള്‍ പലരും പലതവണ ഉപദേശിച്ചു നോക്കിയതാണ് , എന്നാലും സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

അങ്ങനെ വളരെ വലിയ കാത്തിരിപ്പിന് ശേഷം നിയമനം കിട്ടിയത് തിരുവനന്തപുരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ തന്നെ ഉള്ള ഒരു കൊച്ചു ഗ്രാമത്തിലാണ്. അവിടേക്ക് പോകുവാനുള്ള വാഹന സൌകര്യം കണ്ടപ്പോള്‍ തന്നെ കക്ഷിയുടെ തല കറങ്ങി. രാവിലെ തമ്പാനൂര്‍ വന്നു ഇരെങ്ങി ഇരുപതു കിലോമീറ്റര്‍ അതും കിഴുക്കാംതൂക്കായ പാറക്കെട്ടില്‍ കൂടി പോകുന്ന പോലെ, ആടിയും ഉലഞ്ഞും അങ്ങ് ചെല്ലുംബോലെക്കും രാവിലെ കഴിച്ചതോക്കെയും ദഹിച്ചു പോയിട്ടുണ്ടാകും. അവിടെ നിന്നും ഒന്നൊന്നര കിലോമീറ്റര്‍ നടക്കണം, ഓട്ടോക്കാരെ വിളിച്ചാല്‍ തോന്നുവാണേല്‍ വരും, പിന്നെ വഴക്കായി വയ്യാ വേലി ആയി ഇരട്ടി നിരക്ക് ഒക്കെ ആവശ്യപ്പെടും ചില വിദ്വാന്മാര്‍. പൊതുവെ സമാധാനപ്രിയയായ എന്റെ സുഹൃത്ത് അത് കൊണ്ടു ഓട്ടോ പരിപാടി വേണ്ട എന്ന് വെച്ചു നടപ്പ് തുടങ്ങി.

പുതിയ നിയമനമല്ലേ, പോരാ എങ്കില്‍ യോഗ്യതയും അവിടെ ഉള്ളവരെക്കാലും കൂടുതല്‍, രാങിന്ഗ് എന്ന് പറയാന്‍ പറ്റില്ല എങ്കിലും വളരെ മോശമായ ചില അഭിപ്രായങ്ങളും കമ്മന്റുകളും ഒക്കെ ആദ്യത്തെ ആഴ്ച തന്നെ കക്ഷിക്ക് കേള്‍ക്കേണ്ടി വന്നു.

അവിടെ ചായ കൊണ്ടു കൊടുക്കാന്‍ പ്യൂനായി ജാംബവാന്റെ കാലത്തു കയറിയ പല കക്ഷികലുമാണ് പോലീസ് മൂത്ത് എസ് ഐ ആകും എന്ന് പറഞ്ഞപോലെ ഇപ്പോള്‍ ക്ലാര്‍ക്ക് ആപ്പീസര്‍ പദവികളില്‍ ഇരിക്കുന്നത്. വിദ്യാഭ്യാസം ആണെന്കില്‍ തുലോം കുറവ് അത് മാത്രമല്ല ആളുകളോട് എങ്ങനെ പെരുമാറണം എന്ന് ഇതു വരേയ്ക്കും പഠിച്ചിട്ടു കൂടിയില്ല. ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയത് മുതല്‍ തുടര്‍ച്ചയായി ചെയ്യുന്ന ജോലി ആയതു കൊണ്ടു, അത് മാത്രം കടുകിട തെറ്റാതെ ചെയ്യാന്‍ അറിയാം.. അങ്ങനെ ആണ് അവിടുത്തെ കാര്യങ്ങള്‍.

മാനേജരും പിന്നെ അവിടെ ഉള്ള ഒന്നോ രണ്ടോ സീനിയര്‍ ഓഫീസിര്സും അആനു അല്പം വിവരം ഉള്ള കൂടത്തില്‍ ഉള്ളത്. പക്ഷെ നനഞ്ഞിടം കുഴിക്കുന്ന സ്വഭാവക്കാരനാണ് നമ്മുടെ ഈ മാനേജര്‍, അതായത് പണി എടുക്കും എന്നുള്ള ആള്‍ക്കാണ് അവിടെ ഉള്ള മുഴുവന്‍ പണിയും..അങ്ങനെ പണി കിട്ടി കിട്ടി എന്റെ സുഹൃത്തിനു രാത്രി എഴുമണി ആയാലും അവിടെ നിന്നും ഇരെങ്ങാന്‍ പറ്റാത്ത അവസ്ഥ. ഒന്നര കിലോമീറ്റര്‍ നടന്നു ബസ്സ് പിടിച്ചു സിറ്റിയില്‍ വന്നു വീണ്ടും നടക്കണം പാവത്തിന്. ഇരുട്ട് വീണാല്‍ പിന്നെ നമ്മുടെ വഴിവക്കിലെ മാന്യന്മാരുടെ സ്വഭാവത്തെ കുറിച്ചു ഞാന്‍ അധികം പറയേണ്ട കാര്യം ഇല്ലല്ലോ.. കമന്റ്സ് ആയി പിറകെ നടക്കലായി അങ്ങനെ പാവം കുറച്ചു അധികം കഷ്ടപ്പെടുന്നുണ്ട്.

ബാന്കുകളില്‍ എങ്കിലും ആളുകള്‍ നന്നായി പണിയെടുക്കും എന്ന് എന്റെ വിശ്വാസത്തിനു ഏറ്റവും വലിയ തിരിച്ചടി ആണ് എനിക്ക് ദിവസേന കിട്ടികൊണ്ടിരിക്കുന്ന വിവരങ്ങള്‍. അതൊക്കെയും ഞാന്‍ ഇവിടെ തന്നെ വെളിപ്പെടുത്തുന്നതാണ്..

Sunday, October 5, 2008

മദ്യ കേരളത്തിലെ ജൈവ വൈവിധ്യം!

നമ്മുടെ കേരളം ജൈവ വൈവിധ്യങ്ങളുടെ കേദാര ഭൂമി ആണെന്നത് നമ്മള്‍ പണ്ടു മൂന്നാം ക്ലാസ്സ് മുതല്‍ക്കേ പഠിച്ചു വരുന്നതാണ്.. അതിന് ശക്തി പകരാനെന്നോണം, ഇന്നു നമ്മള്‍ പഠിക്കാന്‍ പോകുന്നത്, മദ്യ-കേരളത്തില്‍ കാണപ്പെടുന്ന വിവിധ തരം പാമ്പുകളെ കുറിച്ചാണ്.

ചിത്രങ്ങളും, വിവരണങ്ങളും താഴെ കൊടുക്കുന്നു..ചേനത്തണ്ടന്‍ - വെട്ടിയിട്ട ചെനതണ്ട് പോലെ കിടക്കും, പാറക്കെട്ടുകളുടെ വശങ്ങളില്‍ കാണപ്പെടുന്നു, പച്ച കലര്ന്ന വെള്ള നിറമാണ്‌ ഇവയ്ക്ക്, പത്തി സൂര്യ പ്രകാശത്തില്‍ തിളങ്ങി കാണപ്പെടും.


കരിമൂര്‍ഖന്‍ - നല്ല കറുത്ത നിരത്തില്‍ കാണപ്പെടുന്ന ഇവ, മണ്ണില്‍ പറ്റി പിടിച്ചാണ് കിടക്കുന്നത്രാജവെമ്പാല : രാജകീയപ്രൌടി ഉള്ള ഇത്തരം പാമ്പുകള്‍, അനന്ത ശയനം പോലെ കാണപ്പെടുന്നു.. നല്ല തൂവെള്ള നിറത്തില്‍ , നിരത്തുകളുടെ വശങ്ങളില്‍, അതീവ പ്രതാപതോടെയും, പ്രൌടിയോടു കൂടിയും നിവസിക്കുന്നു.അണലി : കാടുകളും പുല്‍മേടുകളും പ്രിയം, ചെന്കുതായ പ്രതലത്തില്‍ കൂടി സന്ച്ചരിക്കപെടുന്നു.
എട്ടടി മൂര്‍ഖന്‍ : കണ്ടാല്‍ എട്ടു പോലെ കാണപ്പെടുന്നു, ചില സമയങ്ങളില്‍ ക്രൂസിതനെപ്പോലെയും പോലെയും കാണപ്പെടാറുണ്ട്. സൂര്യ പ്രകാശം നേരിട്ടു മുഖത്ത് അടിക്കണം എണ്ണ നിര്‍ബന്ധ ബുദ്ധി ഉള്ളതിനാല്‍, നട്ടുച്ചയ്ക്കും മേപ്പോട്ടു നോക്കിയെ കിടക്കാരുള്ളൂ .
രക്ത അണലി : അണലിയുടെ അളിയനായി വരുമെന്കിലും, തീര്ത്തും വെട്യസ്തമായ സ്വഭാവക്കാരാണ്. പുല്മെടുകലാണ് വിഹാര കേന്ദ്രങ്ങള്‍.

അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഈ പാമ്പുകളുടെ ചിത്രങ്ങള്‍ ഫോര്‍വേഡ് ചെയ്ത എന്റെ സുഹൃത്തിനു നന്ദി അര്‍പ്പിക്കുന്നു, ശ്രദ്ധിക്കുക, പാമ്പുകളും ഈ ഭൂമിയുടെ അവകാശികള്‍ ആകുന്നു , നിങ്ങളെ പോലെ അവയ്ക്കും ജീവിക്കാനുള്ള അവകാശം ഈ ഭൂമിയില്‍ ഉണ്ട്, അതിനാല്‍ അവയെ ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്‌താല്‍, കേരളാ വന്യജീവി നിയമപ്രകാരം കേസേടുക്കുന്നതാണ് .

Friday, October 3, 2008

ഉര്‍വശീ വാര്‍ത്ത ഉപകാരമോ?

ഉര്‍വശീ വാര്‍ത്ത ഉപകാരം എന്നെ പറയേണ്ടു, ആര്‍ക്കെന്നല്ലേ? നമ്മുടെ കിംവദന്തി മഞ്ഞപത്ര വാര്‍ത്താ മാധ്യമങ്ങള്‍ക്ക്. മനോജും ഉര്‍വശിയും തെറ്റി പിരിയുന്നു..അവരുടെ കുഞ്ഞു ഇനി അആരുടെ കൂടെ? ഉര്‍വശി വെള്ളമടിക്കരിയോ? ഇങ്ങനെ നൂറായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് പത്ര പൈങ്കിളി ചാനല്‍ മാധ്യമങ്ങള്‍ പ്രേക്ഷകരുടെ ഇടയിലേക്ക് എയ്തുവിടുന്നത്. ഇതൊക്കെ കെട്ട് വീട്ടില്‍ ഒരു ജോലിയും ഇല്ലാതെ അയലോക്ക കാരുടെ കാര്യങ്ങള്‍ അന്വേഷിച്ചും കുശുമ്പ് പിടിച്ചും ഏഷണി പറഞ്ഞും ഇരിക്കുന്ന പാവം വീട്ടമ്മമാര്‍ക്ക് സഹിക്കുമോ? ഏതാണ്ട് വല്യ കാര്യം സംഭവിചിരിക്കുകയല്ലേ? കൂടിയിരുന്നു കുറ്റം പറയാനും സഹതപിക്കാനും ഇനി ഒരു കാര്യം കൂടി ആയി.

അവള്‍ അല്ലേലും പോക്ക് കേസാണ്, കണ്ടാല്‍ അരീല്ലേ? അല്ല എന്നാലും ഒരു കൊച്ചയപ്പോലാണോ ഇങ്ങനെ? മനോജോ അവന്‍ സിനിമയില്‍ മാത്രമല്ല ശെരിക്കും ഒരു വില്ലന്‍ ആണെന്നെ..തുടങ്ങിയ ഡയലോഗുകള്‍ മലയാലക്കരയിലാകെ ചീറി അടിക്കുന്നു..

ഇതുകൊണ്ടൊക്കെ ലാഭം ഉണ്ടാക്കുന്നതോ, മ, ക, താ, തുടങ്ങിയ അക്ഷരങ്ങളില്‍ ആരംഭിച്ചു ആഭാസത്തരം വിളമ്പുന്ന നമ്മുടെ അച്ചടി മാധ്യമങ്ങളും, ചാനെലുകാരും.. നല്ലൊരു ഓണത്തിന് ഉര്‍വശിയെ വിളിച്ചു വരുത്തി അവരുടെ കിടപ്പറ രഹസ്യങ്ങള്‍ വരെ ചോദിച്ചു പ്രേക്ഷക ലക്ഷങ്ങളെ രോമാന്ച്ചകന്ച്ചുകം അണിയിച്ച ഒരു മാന്യദേഹം..ഉര്‍വശി ഇത്രയ്ക്ക് മണ്ടിയാണോ? ഉര്‍വശി വെള്ളം അടിക്കുമോ? ഉര്‍വശി മനോജിനെ അടിക്കുമോ, മനോജിനു പരസ്ത്രീ ബന്ധം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായി തിളങ്ങി നിന്നു.. ഓരോ ചോദ്യം ചോദിക്കുംപോലും അദ്ദേഹത്തിന്റെ മുഖത്ത്, കോണ്‍ ബനേഗ ക്രോര്പതിയില്‍ അമിതാഭ് ബച്ചനെ വെല്ലുന്ന ഭാവ പ്രകടനങ്ങളും, കോഴിക്കോട് ബീച്ചില്‍ കാണുന്ന പ്രത്യേക തരം എന്തൂത്റ്റ് സാധനങ്ങളുടെ വികാര വിക്ശോഭങ്ങളും മാറി മാറി പ്രകടമായിക്കൊണ്ടിരുന്നു.

മലയാളികളുടെ മനസിന്റെ അടിത്തട്ടില്‍ കിടക്കുന്ന പൈങ്കിളി വികാരങ്ങളെയും ഇക്കിളി കഥകളെയും പരിപോഷിപ്പിച്ചു ഒരു മാര്‍കെറ്റ് ഉണ്ടാക്കി എടുക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടീ ഇരിക്കുകയാണ്..

ഉദാഹരണത്തിന്, കുട്ടി - മെഗാ വെത്യാസമില്ലാതെ സ്ത്രീകളുടെ കണ്ണുനീരും കഷ്ടപാടും, ജാര സന്തതി കഥകളും, ആത്മഹത്യാ സീനുകളും ഒക്കെ വീടുകളില്‍ വിളമ്പുന്ന കണ്ണുനീര്‍ സീരിയലുകളാണ് ഇന്നു ജനപ്രിയം. മറ്റുള്ളവന്റെ ദുഖത്തിലും കഷ്ടപാടിലും സന്തോഷം കണ്ടെത്തുന്ന രീതിയിലേക്ക് മാറുന്ന മലയാളിക്ക് കാര്യമായ മാനസിക പ്രശ്ങ്ങങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അക്ഷരപിശാച്ചുക്കള്‍ !

കഴിഞ്ഞ പോസ്റ്റുകളില്‍ എല്ലാം നോക്കിയാല്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും ജഗ്ഗുവിന്റെ മലയാളം മാഷ്‌ തീരെ ശരിയല്ലായിരുന്നു എന്ന്. മൊത്തത്തില്‍ കുറെ അക്ഷരത്തെറ്റുകളും വേണ്ടാതീനങ്ങളും.. അതെന്‍റെ ഒരു കുഴപ്പം തന്നെയാണ് കേട്ടോ..വാരി വലിച്ചു എഴുതി വെക്കും..പിന്നീട് തിരിഞ്ഞു നോക്കൂല്ല.. ഈ റിവ്യൂ എന്ന സാധനം ജഗ്ഗുന്നു തീരെ പിടി ഇല്ല. അതുകൊണ്ട് പല ദോഷങ്ങളും ഉണ്ടായിട്ടുണ്ട് താനും..

അടികൊണ്ടാലും നന്നാവൂല്ല എന്ന കുറെ ജന്മങ്ങള്‍ ഉണ്ട്, ചിലര്‍ എന്നെയും ആ കൂട്ടത്തിലാണ് പെടുത്തിയിരികുന്നത്. നന്നാവണം എന്ന് വിചാരിക്കതെയല്ല..നന്നവില്ലെന്ന വാശി മനസില്‍ന്റെ ഉള്ളിന്റെ ഉള്ളില്‍ ആരോ വെല്‍ഡ് ചെയ്തു വെച്ചിരിക്കുന്ന പോലെ, പറിച്ചു എറിയാന്‍ നോക്കീട്ട് നടക്കുന്നില്ല.. ( എന്ന് വെച്ചു വിജയം കാണും വരെയും ശ്രമം തുടരുക തന്നെ ചെയ്യും കേട്ടോ.. )

എന്തായാലും ഞാന്‍ ഇത്രയും ഒക്കെ നന്നായല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അഭിമാനം തോന്നാറുണ്ട് കേട്ടോ..ഒന്നുമല്ലേലും വന്നു പത്തു മലയാളം എഴുതി വെക്കുന്നില്ലേ.. മലയാളത്തെ മലയാളികള്‍ മറക്കുന്നു എന്ന് തൊണ്ട പോട്ടുമാര് ഉച്ചത്തില്‍ കിടന്നു അലറി വിളിക്കുന്ന അഭിനവ സായിപ്പിന്‍ കുഞ്ഞുങളെ, നിങ്ങള്‍ക്കായി നിങ്ങടെ വരും തലമുറയ്ക്കായി, ഇവിടെ ബൂലോഗത്തില്‍ ആയിരക്കണക്കിന് മലയാളികള്‍ തനി മലയാളത്തില്‍ ബ്ലോഗുന്നു..

സത്യം പറഞ്ഞാല്‍, ഈ മലയാളം ബ്ലോഗ് ശാഖ ഇത്രയും വളര്ന്നു പടര്ന്നു പന്തലിച്ചു എന്ന് എനിക്ക് സ്വപ്നത്തില്‍ പോലും ഒരു വിചാരം ഇല്ലാരുന്നു, ഇവിടെ വന്നു നിങ്ങളുടെ ഒക്കെ ബ്ലോഗ്ഗുകള്‍ കാണും വരെയും.. ശെരിക്കും പറഞ്ഞാല്‍ ഇതാണ് ഇന്റെര്‍നെറ്റിലെ വിപ്ലവം എന്നൊക്കെ തോന്നിപോകുന്നു, ലോകത്തിന്റെ പല കോണില്‍ ഇരുന്നു സ്വന്തം നാടിനെയും സ്വപ്നങ്ങളെയും സംഭവങ്ങളെയും ഒക്കെ കുറിച്ചു, സ്വന്തം ഭാഷയില്‍ ആശയവിനിമയാം ചെയ്യുക, അതില്‍ കൂടി ഒരു സുഹൃത്ത് വലയം ഉണ്ടാക്കിയെടുക്കുക, സമാന ചിന്താഗതിക്കാരെ കണ്ടെത്തുക, ആശയങ്ങള്‍ പങ്കു വെക്കുക, വിവര സാന്കെതികയെ ഇത്ര മാത്രം പ്രയോജനപ്പെടുത്തുന്ന വേറൊരു സംരംഭം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബൂലോകത്തിലെ ചില ബ്ലോഗ്ഗുകള്‍ കണ്ടിട്ട് ഞെട്ടി പോയി, ഇത്രയും സര്‍ഗശേഷി ഉള്ളവര്‍ എത്ര ആളുകള്‍ നമ്മുടെ ഇടയിലുണ്ട്, നമ്മള്‍ കണ്ടിട്ടുള്ള സാഹിത്യവും ബുദ്ധിജീവികളും ഒന്നും ഇവരുടെ മുന്നില്‍ ഒന്നുമല്ലാതെ ആയി പോകുന്നത് നമ്മള്‍ കണ്ടറിഞ്ഞ സത്യം മാത്രം.. അപ്പോള്‍ മനസിലാക്കേണ്ട ഒരു കാര്യം - ഒരുപാടു കഴിവുകള്‍ ഉള്ള ആളുകള്‍ നമുക്കു ചുറ്റും ഉണ്ട്, ഇവരൊക്കെയും മുഖ്യ ധാരയിലേക്ക് വരാത്തത്, പ്രതിഭ ഇല്ലാത്തതു കൊണ്ടല്ല, സാഹചര്യങ്ങള്‍ ഇല്ലാത്തതു കൊണ്ടു മാത്രം. ഇതു പോലെ പാടുകാര്‍ എല്ലാം കൂടി ചേര്ന്നു നടത്തുന്ന ഒരു കൂട്ടായ്മ ഞാന്‍ കാണുകയുണ്ടായി.. ബ്ലോഗ്‌സ്വര എന്നോ മറ്റോ ആണ് അതിന്റെ പേരു, അതില്‍ ഒരാള്‍ അമേരിക്കയില്‍ ഇരുന്നു പാട്ട് എഴുത്തും, ബ്രിട്ടനില്‍ ഇരുന്നു മറ്റൊരാള്‍ അത് കമ്പോസ് ചെയ്യും.. ഇന്ത്യയിലോ അല്ലെങ്കില്‍ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലോ ആരെങ്കിലും അത് പാടി, അവിടെ പോസ്റ്റ് ചെയ്യും.. എത്ര മനോഹരമായ ഒരു സന്കല്പം ( അല്ല യാഥാര്‍ത്ഥ്യം) ആണിത്.. എടുത്തു പറയണ്ട മറ്റൊരു കാര്യം, നമ്മുടെ അറിയപ്പെടുന്ന സംഗീത വിധഗ്തര്‍ ചെയ്യുന്നതിലും എത്രയോ മനോഹരമായി ആണ് ഇവര്‍ കൈകാര്യം ചെയ്യുന്നത് !!!പാട്ടുകള്‍ ആണെന്കില്‍ അതി മനോഹരം എന്നെ പറയേണ്ടു.. നിങ്ങളും കെട്ട് നോക്ക്.. ഇഷ്ടപെടും തീര്‍ച്ച..

അപ്പൊ പറഞ്ഞു പറഞ്ഞു അങ്ങ് കാട് കേറി പോയി.. തല്‍ക്കാലം നിറുത്തുന്നു... അപ്പൊ രാത്രീല്‍ യാത്ര ഇല്ല.. ഗുഡ് നൈറ്റ് !


Wednesday, October 1, 2008

എന്തുകൊണ്ടാണ് നമ്മളിങ്ങനെ?

കഴിഞ്ഞ പോസ്റ്റിന്റെ ബാക്കിയായി കുറച്ചു കാര്യങ്ങള്‍ കിടപ്പുണ്ട്.. അത് പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കാം..

പത്ത് കാശ് കിട്ടിയാല്‍ പതിനായിരം കാശിന്റെ ആഡംബരങ്ങളാണ് മലയാളിക്ക് .അല്ലാത്തവര്‍ തുലോമ് കുറവാണ്..മെട്രോ നഗരങ്ങളെ വെല്ലുന്ന രീതിയില്‍ ഇവിടെ നടക്കുന്നത് വികസനപ്രവര്‍തനങ്ങലോ അടിസ്ഥാന സൌകര്യങ്ങളോ അല്ല, മറിച്ചു ദൈംദിന ജീവിത ചിലവുകളും, അനാവശ്യമായി ഉണ്ടാക്കി വച്ച വിലക്കയറ്റവുമാണ്.. ഇതിന് നമ്മള്‍ കുറ്റം പറയേണ്ടത് കാള പെറ്റന്ന് കേള്‍ക്കുമ്പോള്‍ കയറും എടുത്തുകൊണ്ടു ഓടുന്ന അത്യാഗ്രഹീകളും ദുരഭിമാനികളുമായ മലയാളിക്കൂട്ടാതെ തന്നെയാണ്.

ഉദാഹരണത്തിന്, ഐടി വികസനം അതിന്റെ ഉച്ചകോടിയില്‍ എത്തി നില്ക്കുന്ന ബാങ്ങലോരിന്റെ പോലെയുള്ള സ്ഥലത്തു, ആയിരക്കണക്കിന് കമ്പനികളും, ഉയര്ന്ന ശമ്പള നിരക്കുകളും, അടിസ്ഥാന സൌകര്യങ്ങളും ഉള്ളിടത്ത്, സ്ഥലത്തിണോ, വീടിണോ അല്ലന്കില്‍ ഭക്ഷണത്തിനോ ഇല്ലാത്ത വിലയാണ് ഇവിടെ തിരുവനന്തപുരത്ത്.

കണക്കുകള്‍ തട്ടിച്ച് നോക്കാം, കഴിഞ്ഞ വര്ഷം ബാഗ്ലൂര്‍ കമ്പനികള്‍ എല്ലാം കൂടി മുപ്പതിനായിരം കോടി രൂപയുടെ ഐ ടി കയറ്റുമതി നടത്തിയപ്പോള്‍ കേരലാവില്‍ നിനും മൊത്തം പോയത് ആയിരത്തില്‍ ഇരുന്നൊരു കൂടി രൂപയുടെ, അപ്പോള്‍ ഓരോ കേരള ഐ ടി ഹബ്ബുകളില്‍ നിന്നും എത്ര പോയി എന്ന് ഊഹിക്കാമല്ലോ.. അപ്പോള്‍ കമ്പനികളുടെ കാനേഷുമാരി ഇങ്ങനെയാണ്. പിന്നെ അടിസ്ഥാന സൌകര്യങ്ങള്‍, ഒരു നല്ല ഷോപ്പിങ്ങ് മാളു പോലും ഇല്ലാത്ത ഇവിടെ എന്ത് തേങ്ങാ യുടെ അടിസ്ത്താനതിലാണ് ലോകതെങ്ങുമില്ലാത്ത നിരക്കുകളും ആവശ്യകതയും?

കോടിക്കണക്കിനു രൂപ ആസ്തിയുള്ള മാര്വാടികളുടെ വീടുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എങ്കില്‍ ഇവിടെ പതിനയ്യായിരം രൂപ തികച്ച് വാങ്ങുന്ന ആളിനും ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് വേണ്ടത്.. ഇതു കൊണ്ടൊക്കെ ലാഭം കൊയ്യുന്നതും കച്ചവടം മുതലാക്കുന്നതും വന്‍ കിട മുതലാളിമാരും.. ഞാന്‍ പറഞ്ഞതു പോലെ ഇതൊക്കെയും വരവരിയാതുള്ള ചിലവുകളും, അനുകരണ ഭ്രമവും കൊക്കില്‍ കൊള്ളാത്തത് കൊത്തി വിഴുങ്ങി തോന്ടയ്ക്കിരുന്നു ചത്തു പോകുന്ന കൊക്കിന്റെ വിധി വിളിച്ചു വരുതുകയാണോ എന്ന് തോന്നിപോകുന്നു.