Saturday, August 30, 2008

എങ്കിലും മനോരമേ...എങ്കിലും ബെര്‍ലിച്ചായാ...

മനോരമ പണ്ടേ മ ആണെന്ന് അറിയാമായിരുന്നു..പക്ഷെ ഈ മലയാളം ബ്ലോഗില്‍ വന്നിട് ബെര്‍ലി എന്ന ബ്ലോഗ്ഗെരോട് എനിക്ക് അല്പം ബഹുമാനം ഒക്കെ ഉണ്ടായിരുന്നു.. ഈ കഴിഞ്ഞ ദിവസങ്ങളില്‍ മനോരമ നടത്തിയ ചില കമ്പുട്ടെരും മൊബയില്‍ പരവുമായ ചില അന്വേഷണാത്മക പത്ര റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ എന്റെ എല്ലാ ആരാധനയും കെട്ടടങ്ങി എന്ന് മാത്രമല്ല ദൈവമേ ഇവര്‍ക്ക് മാപ്പു കൊടുക്കണേ എന്ന് പോലും ഒട്ടും ദൈവ വിശ്വാസി അല്ലാത്ത ഈ പാവം ജഗ്ഗു മുട്ടിപ്പായി പ്രാര്‍ത്തിച്ചു പോയി

എന്തൊക്കെ മണ്ടത്തരങ്ങളും അതിശയോക്തികളും എഴുന്നള്ളിക്കാമോ അതെല്ലാം മനോരമയുടെ ബ്ലുടൂത്ത് എന്ന അന്വേഷണാത്മക സാഹിത്യത്തില്‍ ഉണ്ട് ( പേജ് നമ്പര്‍ പത്ത്.) അത് ഇത്രയും സാഹസികമായി എഴുതി പിടിപ്പിച്ചത് ആരൊക്കെ ആണെന്ന് വെച്ചാല്‍..ജയന്‍ മേനോന്‍, ജിജോ ജോണ്‍ പുതെഴത്, സുനീഷ് തോമസ്, ബെര്‍ളീ തോമസ് . ഞാന്‍ ബെര്‍ലിയെക്കുരിച്ചു പറഞ്ഞതു എനിക്ക് ഈ കൂട്ടത്തില്‍ അല്പം അറിയാവുന്ന പേരു തന്റെ ആയതുകൊണ്ടാണ്..

എന്റെ പ്രിയപ്പെട്ട സഹോദരന്മാരെ..ആവുന്ന പണി ഒക്കെ ചെയ്‌താല്‍ പോരേ? വല്ല ജേര്‍ണലിസവും മൈക്രോസോഫ്റ്റ് ഓഫീസും ഒക്കെ പഠിച്ചിട്ടു വന്നു ഈ കംപുട്ടെരിന്റെര്യും മൊബൈല് ഫോണിന്റെയും ഒക്കെ നെഞ്ചത്ത് എന്തിനാ മെക്കിട്ടു കേരുന്നെ? അല്ലേല്‍ ഇതിനെ കുറിച്ചു എന്തെങ്കിലും വിവരം വേണം. എന്തൊക്കെ മണ്ടത്തരമാണ് പടച്ചു വിടുന്നത്? ഗുമു ജുമാ എന്ന് എഴുതി വിടുന്നത് എന്താണെന്ന് ഒരു ബോധം ഉണ്ടോ?

മനോരമയുടെ കണ്ടുപിടിത്തങ്ങള്‍ ഓരോന്നായി ഞാന്‍ പറഞ്ഞു തരാം... കമ്പ്യൂട്ടര്‍ സാക്ഷരരും, ടെക്നോളജി അല്പസ്വെല്പം അറിയാവുന്നവരും ഒന്നും ചിരിക്കരുത് പ്ലീസ്.
മനോരമ ഭാഷ്യം -"നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ മൊബൈലില്‍ നിന്നും വിവരങ്ങള്‍ ചോര്ത്തപെടം, ബ്ലൂടൂത്ത് സംവിധാനം പ്രവതിച്ചാല്‍, അതിന് പാസ്വേര്ഡ് ഇല്ലെങ്കില്‍ വിലകുറഞ്ഞ മൊബൈല് ഫോണ്‍ ആണെന്കില്‍..." പറഞ്ഞത് സീ ടാക്കിലെ സൈബര്‍ ഫോരെന്സിക് വിഭാഗം മേധാവി, പോരാഞ്ഞിട്ട്‌ അവര്‍ അത് ടെസ്റ്റ് ചെയ്തു നോക്കിയിട്ടുന്ടെന്നും.. ബ്ലൂ ടൂത്ത് ഇനേബിള്‍ ചെയ്താല്‍ മാത്രമെ അത് വഴി ഫയല്‍ കൈമാറ്റം നടക്കു..അത് എല്ലാര്ക്കും അറിയുന്ന സംഗതി. പിന്നെ നമ്മുടെ അനുവാദം ഇല്ലാതെ ഫയല്‍ എടുത്തുകൊണ്ടു പോകുന്ന ഒരു ബ്ലുഎടൂതും ഇതു വരെ ഇല്ല സഖാവേ.. ഈ ജഗ്ഗുവിന്റെ കയ്യില്‍ വളരെ വിപുലമായ ഒരു മൊബൈല് ഹാക്കിംഗ് സംവിധാനം തന്നെ ഉണ്ട്..ഇതുവരെ നിങ്ങള്‍ പറഞ്ഞ ഈ പരുപാടി നിലവില്‍ വന്നിട്ടില്ല.. അത് കാണിച്ചു തന്നാല്‍ വളരെ ഉപകാരം ആയിരുന്നു...അല്ലേല്‍ വേണ്ട എവിടെ ഉണ്ടെന്നു പറഞ്ഞു തന്നാലും മതി, ഞാന്‍ ഉള്പ്പെടുന്ന ഒരു കൂട്ടം ആളുകള്‍ അവിടെ ചെന്നു കാണാന്‍ വരെ തയ്യാര്‍ ആണ് .പിന്നെ ഈ ബ്ലുഎടൂത് ഇന് വില കുരെഞ്ഞ മൊബൈല്‍ എന്നോ കൂടിയ മൊബൈല്‍ ഈന്നോ ഇല്ല, ബ്ലൂടൂത്ത് എല്ലാ മോബിലെലും ഒരുപോലെ തന്നെ ആണ്.. അത് കൂടെ മനസിലാക്കിയാല്‍ നന്ന്..

ഇതൊക്കെ പറയാന്‍ ജഗ്ഗു ദാദ ആരാണ് എന്നായിരിക്കും ... കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ചുമടു എടുപ്പിന്റെ കൂടെ, കമ്പ്യൂട്ടര്‍ സെകുരിട്ടിയും എത്തിക്കല്‍ ഹാക്കിങ്ങിലും അനുബന്ധ സംവിധാനങ്ങളിലും ജ്വാലി ചെയ്യുവേം, മൊബൈല് സാന്കെതികതയില്‍ ക്വാല്കൊമിന് വേണ്ടി അല്‍പ സ്വെല്പം റിസര്‍ച്ച് ചെയ്യുവേം മൊബൈല് സോഫ്ത്വയരുകള്‍ ഉണ്ടാക്കുന്ന ഒരു കമ്പനി നടതുവേം ഒക്കെ ചെയുന്ന ഒരു പാവം കൂലി പണിക്കാരന്‍ ആണ്... ഇതു ഞാന്‍ പറഞ്ഞില്ല എങ്കില്‍..ഇത്തരം മണ്ടത്തരങ്ങള്‍ കെട്ട് പാവം മലയാളികള്‍ ഇതൊക്കെ അആനു ഈ മൊബൈല്‍ ഈന്നും കാമ്പുട്ടെര്‍ എന്നും തെറ്റിധരിച്ചു പോകും...

ഇന്നു ഇത്രയും പറയാന്‍ ഉള്ള സമയമേ ഉള്ളു... ഞാന്‍ ഇതിനെ കുറിച്ചു ഒരു പരമ്പര പോസ്റ്റുകള്‍ തന്നെ ചെയാന്‍ ഉള്ള തീരുമാനത്തിലാണ്..അതുകൊണ്ട് കാത്തിരുന്നു കാണുക...

Tuesday, August 26, 2008

ഈ ഹര്‍ത്താല്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് - കേരള സര്‍ക്കാര്‍ !

ഈ കഴിഞ്ഞ ഹര്‍ത്താല്‍ ദിനം സാക്ഷാല്‍ കേരള സര്‍ക്കാര്‍ വക സമര്‍പ്പണം ആയിരുന്നു. രണ്ടര സംസ്ഥാനത്ത് ഭരിക്കുന്ന പ്രസ്ഥാനം, അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നപോലെയാണ് കേരളത്തിലെ കഴുതകളോട് പെരുമാറിയത്. മാധ്യമ പരിചാരകര്‍ തങ്ങളാല്‍ ആകും വിധമൊക്കെ ഹര്‍ത്താലിനെ പ്രോത്സാഹിപ്പിക്കാനും, ഹര്‍ത്താല്‍ സമ്പൂര്‍ണ വിജയം എന്ന് രാവിലെതന്നെ വരുത്തിതീര്‍ക്കാനും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടേ ഇരുന്നു. പോരുതിമുട്ടിയതോ, സാധാരണക്കാരിലും സാധാരണക്കാരായ ജനത്തിനും . കുഞ്ഞു മരിച്ചതരിഞ്ഞു യാത്ര ചെയ്യാന്‍ കഴിയാത്ത ഒരമ്മയുടെ കണ്ണീര്‍ പത്രങ്ങളും ചാനെലുകളും
കന്കുളിര്‍ക്കെ ജെനത്തിനെ കാണിച്ചു.. "കൊച്ചു ചാവും എന്ന് വെച്ചാണോ ഹര്‍ത്താല്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടത്തുന്നതും...?" - സഖാവ് ലോറന്‍സിന്റെ വാക്കുകളാണ് ... കണ്ടില്ലേ കേട്ടില്ലേ .. ആ മാന്യമഹാ ദേഹത്തിനു ഒരു നോട്ടുമാല കൂടെ ഇടാന്‍ കൈ തരിക്കുന്നുണ്ടാകും അല്ലെ? പ്രിയപ്പെട്ട ജനങ്ങളെ, ഇവരെയാണോ നിങ്ങള്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അമരക്കാര്‍ എന്ന് പറഞ്ഞു വാഴ്ത്തിയത്?

Wednesday, August 20, 2008

സൂചനയുണ്ട് തെളിവില്ല - ഒന്നു ചോദിക്കട്ടെ, നാണം ഉണ്ടോ?

അഭയ കേസില്‍ സൂചനയെ ഉള്ളു തെളിവില്ല പോലും ... ആരാണ് പറഞ്ഞതെന്ന് അറിയാമോ ? മറ്റാരുമല്ല ഇന്ത്യയുടെ പരമോന്നത കുറ്റാന്വേഷണ വിഭാഗം.. സി ബി ഐ !!!

സി ബി ഐ എന്ന് വെച്ചാല്‍ ഈ രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ വിഭാഗം എന്നാണ് . പല കേസുകള്‍ക്കും അവസാന വാക്കയിട്ടാണ് ഓരോ ഭാരതീയനും ഈ പ്രസ്ഥാനത്തെ കാണുന്നത്. എന്നാല്‍ പതിനഞ്ചു വര്‍ഷമായി തുടരുന്ന അഭയ കേസിനു സി ബി ഐ അന്വേഷിച്ചിട്ട് ഒരു ചുക്കും ചുണ്ണാമ്പും കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ പിന്നെ അതില്‍ പരം നാണക്കേടുണ്ടോ? ചത്തതും കൊന്നതും ആരൊക്കെ ആണെന്ന് പകല്‍ പോലെ സത്യമാണ്. എന്നാലും പണത്തിനും സ്വാധീനത്തിനും മേലെ പരുന്തല്ല സാക്ഷാല്‍ സി ബി ഐ പോലും പറക്കില്ല ...

എന്തൊക്കെ പുകിലാരുന്നു...ഡമ്മി ഇട്ടു നോക്കുന്നു.. കിണറ്റില്‍ ഇറങ്ങി നോക്കുന്നു...നാട്ടുകാരെ പേടിപ്പിക്കുന്നു... കണ്ട തേങ്ങ കള്ളനെയും കോഴിക്കല്ലനെയും കണ്ണുരുട്ടി പേടിപ്പിക്കുന്നു.. എന്നാലും തൊട്ടു മുന്നില്‍ നിക്കുന്ന കൊലപാതകിയെ പിടിക്കണം എങ്കില്‍ സി ബി ഐ ക്കും പരിവാരത്തിനും മുട്ട് വിറയ്ക്കും..കാരണം ചുമ്മാതല്ല..ഇതില്‍ ഇടപെട്ടിടുള്ള വമ്പന്‍ സ്രാവുകള്‍ തന്നെ.. ആടിടയനും ഇടയത്തിലും ഒക്കെ കൂടെ പരിശുദ്ധ പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ അറിയാത്ത കണ്ടു പോയ അഭയ തന്നെ ആണ് ഈ കേസിലും പ്രതി എന്നതായിരിക്കും സി ബി ഐ യുടെ പുതിയ വെളിപ്പെടുത്തല്‍.

ഈ കാര്യത്തില്‍ കോടതി കാണിക്കുന്ന ശുഷ്കാന്തി അങ്ങേയറ്റം അഭിനന്ദനീയം ആണ്. ഒരു ഭാരതീയന് ആദ്യമായി കോടതിയോട്‌ ബഹുമാനം തോന്നിയ സന്ദര്‍ഭം ഇതു പോലെ വേറെ ഒന്നുണ്ടെന്ന് തോന്നുന്നില്ല. എന്നിട്ടും എല്ലാ നീതിന്യായ വ്യെവസ്തയെയും നിയമങ്ങളെയും മാറി കടക്കാന്‍ ഇത്രെയും കാലം കഴിഞ്ഞതും ഇപ്പോളും കഴിയുന്നതും ആരായാലും ജഗ്ഗുവിന്റെ അഭിപ്രായത്തില്‍ ആളൊരു പുലി തന്നെ.

ചരിത്രം ഒന്നു പരിശോദിച്ചു നോക്കാം, ഒന്നിനുമല്ല ചുമ്മാതെ..

എല്ലാ തെളിവുകളും ആദ്യം തന്നെ നശിപ്പിക്കപെട്ടു. ആത്മഹത്യ എന്ന് സ്ഥിതീകരിച്ചു.
അഭയ കൊല്ലപെട്ടു എന്ന് പറഞ്ഞ ആപ്പീസറെ കസേര ഉള്‍പ്പടെ നാടുകത്തി
ഉദ്യോഗസ്ഥരെ സ്വാധീനിച്ചും വിരട്ടിയും കേസിനെ പല തവണ വഴി തിരിച്ചു വിട്ടു
കെമിക്കല്‍ എക്സാമിനറീ കൊണ്ടു കൃത്രിമം കാട്ടി.
കെമിക്കല്‍ റിസള്‍ട്ട് കണ്ടേതിയ ഒരു പ്രധാന ഉദ്യോഗസ്ഥനും ഭാര്യയും രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ വണ്ടി ഇടിച്ചു കൊലപ്പെടുത്തി.
സി ബി ഐ ക്ക് തന്നെ നിലപാടുകള്‍ പലതവണ മാറി പറയേണ്ടി വന്നു
ഇപ്പോള്‍ വേറെ സി ഡി കൊടുത്ത് കോടതിയെ കബളിപ്പിക്കാന്‍ നോക്കി

സി ബി ഐ പിരിച്ചു വിട്ടു അതിന്റെ തലപ്പത്ത്‌ ഇരിക്കുന്നവര്‍ക്കും ഇപ്പൊ ഈ കേസ് അന്വേഷിക്കുന്നവര്‍ക്കും കുറെ എരുമകളെ വാങ്ങി കൊടുക്കണം ... സര്‍ക്കാര്‍ ഖജനാവില്‍ നിന്നു തന്നെ ഇതിനുള്ള പണവും കൊടുക്കട്ടെ. അവര്‍ക്ക് പറ്റിയ പണി അതാണ്‌.

എന്റെ പ്രിയപ്പെട്ട ആട്ടിടയാ അങ്ങ് വെറും ഇടയനല്ല.. ശെരിക്കും പറഞ്ഞാല്‍ അങ്ങ് സാക്ഷാല്‍ യേശുവിന്റെ അപ്പന്‍ ആയി വരും..

Saturday, August 16, 2008

പോലീസിന്റെ പോക്രിത്തരം

തലസ്ഥാന നഗരിയില്‍ പോലീസിന്റെ പോക്രിത്തരം ദിനം കഴിയും തോറും ദുസ്സഹം ആകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക . സംസ്ഥാന ക്രമസമാധാന പാലകര്‍ പിച്ചക്കരെകാലും കഷ്ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നടുറോഡില്‍ തിരക്കുള്ള സമയത്തു തടഞ്ഞു നിര്ത്തി പിടിച്ചു പരികുവേം ഇരന്നു വാങ്ങിക്കുവേം ചെയ്യുന്ന കാഴ്ച ആരിലും അനുകമ്പ ഉണര്‍ത്തും.

ഇവിടെ മനുഷ്യന് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണ്‌. കള്ളന്മാരും കൊലപാതകികളും കൊട്ടേഷന്‍ സന്ഘങ്ങളും സ്ഥല മാഫയായ പ്രവര്‍ത്തകരും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്ന നഗരത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ വണ്ടി ഓടികുന്നതാണ് ഏറ്റവും വല്യ അപരാധം എന്നാണ് എമ്മാന്മാരുടെ കണ്ടെത്തല്‍. പൊതുജനങ്ങളുടെ യാത്രാ സ്വാതന്ട്രയ്തിനു മേലുള്ള കടന്നു കയറ്റമാണ് ഇവരുടെ ഈ നടപടികള്‍.

ഇന്നു ഉച്ചയ്ക്ക് പട്ടം കവലയില്‍ വെച്ചു കാണുന്ന ഒരു കാഴ്ച : തിരക്കെന്ന് പറഞ്ഞാല്‍ ഇതാണ് സൂചി കുത്താന്‍ സ്ഥലമില്ലാത്ത രീതിയില്‍ തിങ്ങി ഞെരുങ്ങി പോകുന്ന വണ്ടികള്‍. അതിനിടയില്‍ ബൈക്ക് യാത്രക്കാരെ കയ്യും കാലും കാണിച്ചു സിടിലേക്ക് ഒതുക്കി നിര്തിക്കുന്ന ട്രാഫിക് പോലീസ് . ഒരു എമ്മാന്‍ ആണെന്കില്‍ ഒരു വല്യ രസീത് കയ്യില്‍ പിടിച്ചു നില്ക്കുന്നു. വണ്ടികള്‍ അടുക്കി വെച്ചു ഒന്നാമത്തെ താരുമാരായ ഗതാഗതം കൂടുതല്‍ കഷ്ടത്തില്‍ ആക്കുന്നു. ഇവന്മാര്‍ക്കൊകെ ശമ്പളം ( കിമ്പളം ) കൊടുക്കുന്നത് നാടു നന്നാക്കണോ അതോ നാടുകാര്‍ക്ക് തലവേദന ഉണ്ടാക്കണോ എന്നുള്ള ചോദ്യത്തിന് നിങ്ങള്‍ തന്നെ ഉത്തരം പറയു.


Friday, August 15, 2008

ചില സ്വാതന്ത്ര്യ ദീന ചിന്തകള്‍

ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയിട്ട് ഇന്നേക്ക് കിര് കൃത്യം അറുപത്തി ഒന്നു വര്ഷം ആകുന്നു. ഓരോ ഓഗസ്റ്റ്‌ പകുതി ആകുമ്പോള്‍ പൊക്കി കെട്ടുന്ന കൊടിയും, പിള്ളര്‍ക്കുള്ള അവധിയും പിന്നെ ടെലിവിഷനില്‍ വരുന്ന ചില ദേശീയ വികാരം ഉണര്‍ത്തുന്ന പാടുകളും ഒക്കെ ആണ് നമ്മള്‍ ഒരു സ്വതത്ര ലോകത്താണ് ജീവിക്കുനത് എന്ന് ബോധ്യം ആക്കി തരുന്നത്.

ഇത്രയും വര്ഷം കൊണ്ടു ഇന്ത്യ എന്ത് നേടി എന്ന് ചോദിച്ചാല്‍ കുറെ നേടി എന്ന് പറയാന്‍ ഉണ്ടാകും. പക്ഷെ അതൊക്കെയും ഇന്ത്യക്കാരുടെ ആധ്വാന ഫലമാണോ അതോ ഈ ലോകം പുരോഗമിക്കുമ്പോള്‍ അതിന് അനുസൃതമായി ഉണ്ടാകുന്ന മാറ്റ്ങ്ങള് തന്നെയാണൊ എന്ന് നാം രണ്ടാമത് ഒന്നു കൂടി ചിന്തിച്ചു നോക്കണം.

നമക്ക് പറയാന്‍ ഉള്ള ചില മുന്നേറ്റങ്ങള്‍

* കാര്ഷിക രംഗത്ത് സ്വയം പര്യാപ്തത - കുറെ ഒക്കെ സമ്മതിച്ചു, കഴിക്കാന്‍ ഉള്ള വക ഉണ്ടാക്കിയില്ലേല്‍ പടച്ചോന്‍ പോലും പൊറുക്കില്ല, നീ ഒക്കെ പട്ടിണി കെടന്നു ചാവും..

* വിദ്യഭ്യാസ രംഗത്ത് ഉണ്ടായ പുരോഗതി - വളരെ കുറിച്ചു സംസ്ഥാനങ്ങളില്‍ മാത്രം. പഠിക്കാന്‍ മണ്ട ഉള്ള പിള്ളാര്‌ ഇപ്പോളും അവഗണിക്കപ്പെടുന്നു . സംവരണം പണം ഇതു തണ്ടും ഇല്ലെങ്കില്‍ ഈ അഭ്യാസം നടക്കില്ല.

* ബഹിരാകാശ രംഗം - അല്പം പുരോഗതി അവകാശപ്പെടാന്‍ ഉള്ളത് ഇവിടെ ആണ്. കലാമിനെ പോലെ ഉള്ള പ്രതിഭകള്‍ ഉള്ളതിനാലും, പണിയെടുക്കാന്‍ അവര്‍ക്ക് യാതൊരു മടുപ്പില്ലതതിനലും. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവിടെ കേറി പണി നടത്താത്ത കൊണ്ടും സംഗതി നടക്കുന്നു.

* രാഷ്ട്രീയം - ഒരു ജനാധിപത്യ പ്രസ്ഥാനത്തെ ഇത്ര മാത്രം തരംതാണ രീതിയില്‍ കൊണ്ടു നടക്കാം എന്ന് വര്‍ഷങ്ങളായി കാണിച്ചു കൊടുക്കുന്നുണ്ട് നമ്മള്‍. പരമോന്നത പദവികളില്‍ ഭലപ്രദമായി എങ്ങനെ റബ്ബര്‍ സ്റ്റാമ്പുകള്‍ പ്രതിഷ്ടിക്കാം എന്ന് കാണിച്ചു കൊടുത്ത ഏക രാഷ്ട്രവും രാഷ്ട്രീയവുമാണ് ഇന്ത്യക്ക് സ്വന്തമായി ഉള്ളത്..അഭിമാനിക്കാം...സമ്മതിക്കണം...

*വിവര സാങ്കേതിക വിദ്യ - നല്ല വളര്ച്ച നിറയ്ക്കും വിദേശ നാണയവും നേടിത്തരുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. വെവരം കേട്ട രാഷ്തൃയക്കര്‍ക്ക് ഇതിനെ കുറിച്ച് വെവരം ഇല്ലാത്തതു ഈ മേഖലയുടെ ഭാഗ്യം.

ഇനിയും കുറേയുണ്ട് പറയാന്‍..സമയം ഉള്ളത് പോലെ ഒക്കെ പറഞ്ഞു തീര്‍ക്കാം. അടുത്ത ലോഡ് വരാന്‍ സമയമായി...

ഹലോ വേള്‍ഡ്. അമ്പട ഞാനേ !

ബ്ലോഗ് ബ്ലോഗ് എന്ന് കേക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇതെന്താ സാധനം എന്ന് പാവം എനിക്കുണ്ടോ അറിയുന്നു? അങ്ങനെ നമ്മടെ സര്ക്കാരിന്റെ സര്‍വ ശിക്ഷാ അളിയന്‍ വന്നപ്പോള്‍ ആണ് ഇതാണ് കാര്യം എന്ന് മനസിലായത് .അങ്ങനെ എല്ലാര്ക്കും ബ്ലോഗ് ആയി. അപ്പൊ പിന്നെ ജഗ്ഗുവിനു ആയാല്‍ പുളിക്കുമോ?മീന്‍ വില്‍ക്കുന്ന ജാനു പറഞ്ഞതു കഴിഞ്ഞ മാസം അവള്‍ക്ക് മീന്കചോടം ചെയ്തു കിട്ടിയതിനേക്കാള്‍ പൈസ ഗൂഗിള്‍ എന്ന് പഹയന്‍ കൊടുത്തു പോലും.. അവള്ക്ക് പോലും ഇപ്പൊ ബ്ലോഗ് ഉണ്ട് അപ്പൊ പിന്നെ ചാല കമ്പോളം അടക്കി ഭരിക്കുന്ന എനിക്കും എന്തുകൊണ്ട് ആയിക്കൂടാ?അങ്ങനെ ഞാനും ഒരു കൈ നോക്കാം എന്ന് വെച്ചു ഇറങ്ങിയതാ . അപ്പോള്‍ ശരി ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും. ഞാന്‍ അറിയാതെ ഇവിടെ ഇനി എന്തെങ്കിലും സാമാനങ്ങള്‍ കയറ്റണോ ഇറക്കാനോ നോക്കിയാല്‍ ... വെവരം അറിയും അപ്പികളെ. ( അയ്യോ വേറെ ഒന്നും കൊണ്ടല്ല, ഈ കയറ്റുവേം ഇറക്കുവേം ഒക്കെ ചെയാന്‍ ഉള്ള അധികാരം നമ്മള്‍ക്ക് ആണേ . ചിലര്‍ അതിനെ നോക്ക് കൂലി എന്നൊക്കെ വിളിക്കും. എന്തിര് പറയാന്‍ ..കഞ്ഞി കുടിച്ചു കിടക്കണ്ടേഅപ്പൊ ശരി..

അഭിനയ മാഹാത്മ്യം

സിനിമാ കമ്പോളത്തില്‍ ഭാഗ്യം പരീക്ഷണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രത്യേകിച്ചും നായികാ കഥാപാത്രങ്ങള്‍ . ചെറിയ രീതിയില്‍ അഭിനയം തുടങ്ങി, അഭിനയത്തിന്റെ കൊടുമുടികള്‍ ഒക്കെ ചാടി കയറിയ ഒരുപാടു 'കഴിവുറ്റ' നടിമാര്‍ നമുക്കുണ്ട്.

ജഗ്ഗുവിനു ഒരു സംശയം മാത്രം ഇപ്പോളും ബാക്കിയാണ്. എന്തെന്നാല്‍ എന്തുകൊണ്ടാണ് മിക്ക നടിമാരും കല്യാണത്തിന് ശേഷം സിനിമാ അഭിനയം അങ്ങ് നിര്‍ത്തുന്നത് എന്ന്. കുമാരി ആയിരിക്കുന്ന സമയത്തു തകര്ത്തു വെച്ചു അഭിനയിക്കാം എങ്കില്‍, പിന്നെ കല്യാണം കഴിഞ്ഞാല്‍ ആണോ പാട്? കാരണവും ജഗ്ഗു തന്നെ കണ്ടെത്തി, ബൂര്‍ഷ ഭര്‍ത്താക്കന്മാരും അവരുടെ ബന്ധു മിത്രാധി വര്‍ഗങ്ങളും കൂടെ കാണിക്കുന്ന കടുത്ത പ്രതിഷേധം!
അല്ല ഒരു സമയത്തു ഒരു അഭിനയം മതി മോളേ എന്നാണ് അത്രേ അവരുടെ നിലപാട്. ഓരോരോ പാടേ.. എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ എങ്ങനെ ശരിയാകും.. കലയോടുള്ള അഭിനിവേശം അങ്ങനെ പെട്ടന്ന് മാറുമോ? അത് അനുഭവിചിട്ടിലതവരോട് പറഞ്ഞു മനസിലാക്കാന്‍ പറ്റുമോ?
അങ്ങനെ ഒക്കെ സംഭവിക്കുമ്പോള്‍ ആണ്, ഉള്ളിലുള്ള അഭിനയ അഭിനിവേശം പൊട്ടഐ പുറപ്പെട്ടു ആഗോള പ്രശ്നമായി മാറി താര ദമ്പതികളുടെ വിവാഹ മോചനത്തിന് വഴി വെക്കുക്കത്. ഇപ്പോള്‍ തന്നെ വാര്‍ത്തയില്‍ ഇഷ്ടം പോലെ ഉണ്ടല്ലോ, ലേറ്റസ്റ്റ് ആയിട്ട് ഉര്‍വശി മോഹിനി തുടങ്ങിയ താരങ്ങള്‍ വിവാഹ മോചനത്തിന്റെ പടിവാതില്‍ക്കല്‍ നിക്കുവല്ലേ?

അത് അങ്ങനെയാണ്, ചക്കര കുടത്തില്‍ ഒരു തവണ കയ്യിട്ടു നക്കിയ സുഖം , വീണ്ടും വീണ്ടും കൈ ഇടാനും നക്കാനും ഒക്കെ അഹോരാത്രം തോന്നിപ്പിച്ചു കൊണ്ടേ ഇരിക്കും. പാവം ഭര്‍ത്താക്കന്മാരുടെ അഭിനയ ക്ലാസ്സുകള്‍ക്ക്‌ വേണ്ടാത്ത കല ഇല്ലാത്തതുകൊണ്ടാവും.. എന്തോ ഇങ്ങനെ ഒകെകെ ആയി വീണ്ടും അഭിനയത്തിലേക്ക് വരാന്‍ ഈ നടിമാര്‍ക്ക് പ്രചോദനം ആകുന്നത്‌.

ഇനിയും ചില കേസുകെട്ടുകള്‍ ജഗ്ഗു നിരീക്ഷിക്കുക ഉണ്ടായി. കല്യാണം കഴിച്ചു കഴിഞ്ഞു ഒതുങ്ങി കൂടിയ ചില ആളുകള്‍, പെട്ടാണ് ഒരു നാല്പതും അന്‍പതും ഒക്കെ ആകുമ്പോ വീണ്ടും ചാടി വീഴുന്നത്, കാരണം ഉണ്ട്... ചില മനസാസ്ത്ര ബയോളജി പരവുമായ ചില സവിശേസ്തതകലാല്‍ സ്ത്രീജനങ്ങള്‍ക്ക് ഉണ്ടാകുന്ന ഒരു പ്രത്യേക അവസ്ഥാന്തരം ആണ്. അത്ഉ ഒരിക്കലും പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ല എന്നാണ് തിയറി. എന്ത് ചെയ്യാം അഭിനയ്കിക്കണം എന്ന് തോന്നിയാല്‍ അഭിനയിച്ചല്ലേ മതിയാകു?

Tuesday, August 12, 2008

അക്കന്മാരുടെ ട്രൈവിംഗ്

തിരോന്തോരത്ത് ഇപ്പം കൂണ് പോലെ ആണ് ഡ്രൈവിങ്ങ് സ്കൂളുകള്‍. സ്ത്രീകളെ സ്തീകള്‍ തന്നെ പഠിപ്പിക്കുന്നതും, പുരുഷന്മാര് പഠിപ്പിക്കുന്നതും, അതൊന്നും പോരാഞ്ഞിട്ട്‌ അങ്ങ് ജപ്പാനീന്ന് കൊണ്ടു വന്ന റോബോട്ട് പടിപ്പിക്കുനതും ആയ മുട്ടന്‍ സംവിദാനങ്ങള്‍ ആണ് നിലവില്‍ ഉള്ളത്.

മുക്കിനു മുക്കിനു വന്ന പ്രൈവറ്റ് ബാങ്കുകാര്‍ ഒരു രേഖയുമില്ലാതെ കൊടുക്കുന്ന വാഹന സേവന വായ്പ്പകളും കൂടെ കിട്ടിയപ്പോള്‍ പൊതു ജെനതിനു ആവേശമായി. അങ്ങനെ എല്ലാവരും ഓരോ വണ്ടിയും സ്വെന്തമാക്കി അതിലായി യാത്ര. ഇതൊക്കെ വളരെ നല്ല കാര്യം തന്നെ. ആന വണ്ടിയും ഏയ് ഓട്ടോയും ഒന്നുമില്ലാതെ ആളുകള്‍ സ്വെയം പര്യാപ്തര്‍ ആകുന്നത് എന്ത് കൊണ്ടും നല്ലത് തന്നെ. പക്ഷെ റോഡിനെ കുറിച്ചും ട്രാഫിക് നിയമങ്ങളെ കുറിച്ചും ഒരു ചുക്കും അറിയാതെ അപകടകരമാം വണ്ണം വണ്ടി ഓടിക്കുന്നത് വിനയാകുന്നത് ഈ പൊതുജനത്തിന് തന്നെ .

ഇതില്‍ ഏറ്റവും പരിതാപകര്മായത് വണ്ടിയുമായി പണി തരാന്‍ ഇരെങ്ങുന്ന അക്കന്മാരാന് . നൂലുപിടിച്ച പോലെ റോഡിന്റെ നടുക്ക് കൂടെ പായുന്ന ഇവര്‍ സൂപ്പര്‍ ഫാസ്ടിനുപോലും സൈഡ് കൊടുക്കില്ല. ഭൂമിയിലെ സകല ജീവജാലങ്ങലോടും പകയുമായി വലയം പിടിക്കുന്ന ആന ഡ്രൈവര്‍മാര്‍ ഒന്നു ആഞ്ഞു ചവുട്ടിയാല്‍ ചക്കക്കുരു പൊടിയുന്ന പോലെ പൊടിഞ്ഞു പോകുമെന്ന് ഈ അക്കന്മാരും മനസിലാക്കുന്നുമില്ല. കഴിഞ്ഞ മൂന്നു മാസത്തിനു അകം റിപ്പോര്‍ട്ട് ചെയപെട്ട എടുക്കുകയനെന്കില്‍ അതില്‍ സ്ത്രീകള്‍ മൂലം ഉണ്ടായ അപകടങ്ങളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് മനസിലകവുനതാണ്. ഇതിന്റെ കണക്കു എന്റെ ഒരു സുഹൃത്ത് ശേഖരിക്കുക ഉണ്ടായി. താരതമ്യേന കുറിച്ചു സ്ത്രീകള്‍ ആണ് വണ്ടി ഓടികുനത് എങ്കിലും അപകടത്തിന്റെ ശതമാനത്തില്‍ അവര്‍ തനെയാണ്‌ മുന്നില്‍

ഇതു വായിക്കുന്ന മാന്യ മഹാ ഭര്‍ത്താക്കന്മാരേ, അപ്പന്മാരെ അമ്മമാരേ.. സഹോദരന്മാരെ കാമുകന്മാരെ.. അതുകൊണ്ട് നിങ്ങളുടെ ഭാര്യമാരെയോ സഹോദരിമാരെയോ കമുകിമാരെയോ വണ്ടിയുമായി റോഡിലേക്ക് വിടുന്നതിനു മുന്പ്, അവര്‍ക്ക് ശെരിയായ ഡ്രൈവിങ്ങ് പരിശീലനവും, ട്രാഫിക് നിയമങ്ങളെ കുറിച്ചു വ്യെക്തമായ അവബോധവും നല്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.

Sunday, August 10, 2008

ദൈവമേ നിന്‍റെ സ്വന്തം നാട്

അങ്ങനെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ അങ്ങേര്‍ക്ക് പോലും നിക്കകള്ളി ഇല്ലാത്ത അവസ്ഥയാണ്. നാടു ഭരിക്കുന്ന സര്ക്കാര് പറഞ്ഞു ദൈവം ഇല്ല പോലും. എന്നാല്‍ ഉണ്ടെന്നു മത മേധാവികളും . അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ദൈവം കഴിഞ്ഞാല്‍ അടുത്ത ആളായ കോടതി പറയുന്നതു ഈ നാടിനെ ഇനി രക്ഷിക്കാന്‍ സാക്ഷാല്‍ ദൈവത്തിനു പോലും കഴിയും എന്ന് തോന്നുനില്ല എന്നും.

എങ്ങനെ കഴിയും? ദൈവത്തെ മൊത്ത കച്ചവടത്തിന് എടുത്തിരിക്കുന്ന പൂജാരികളും അച്ചന്മാരും ഒക്കെ ഇപ്പൊ കേസുകളുടെ പിറകെ അല്ലെ.. ഒരുത്തിയെ കൊന്നു കിണറ്റില്‍ തല്ലിയതിന്റെ നൂലാ മാലകള്‍ ഇപ്പോളും തീര്ന്നു കിട്ടിയിട്ടില. സീ ബീ ഐ ആണെന്കില്‍ ഇതു എങ്ങനെ ഒതുക്കും എന്ന് ചിന്തിച്ചു തുടങ്ങീട്ട് വര്ഷം പതിനഞ്ച് ആയി. അച്ചന്മാരും അമ്മച്ചിമാരും പണ്ടത്തെ പോലെ ഒക്കെ ഇപ്പോളും കളിയും ചിരിയും ഒക്കെ ആയി കഴിയുന്നു. വേണ്ടാത്തത് കണ്ട പാവം അഭയ, ഇഹലോകത്തും പരലോകത്തും അഭയം കിട്ടാതെ നടക്കുന്നു. തന്ത്രികള്‍ ആണെന്കില്‍ ഇന്നു ഫ്ലാറ്റില്‍ എന്കില്‍ നാളെ ശ്രീകോവിലില്‍ ആണ് പൂജ.

എന്റെ ദൈവമേ ഇതൊകെ കണ്ടിട്ട് ജഗ്ഗുവിനു നിന്നോട് സഹതാപം തോന്നുന്നു. നിനക്കു ആണെന്കില്‍ എന്തെങ്കിലും ചെയാന്‍ പറ്റുമോ. ഒന്നുകില്‍ നിന്നെ കുരിശില്‍ ആണി അടിച്ച് വെക്കും. അല്ലെങ്കില്‍ കല്ലാക്കി വെക്കും. ഇനി മറ്റു ചിലര്‍ നിന്നെ കാണാന്‍ പേടിച്ചിട്ടു ( ഇല്ല എന്ന് പറഞ്ഞിട് ഇനി ഇപ്പൊ ഉണ്ടെന്കിലോ ) നിനക്കു രൂപം ഇല്ല എന്നും. ഉണ്ട് എന്ന് പറയുന്നവനെ ഒക്കെ തട്ടും എന്നും പറഞ്ഞു നടക്കുന്നു.

അതുകൊണ്ട് പ്രിയപ്പെട്ട ദൈവമേ, ഇനി നീ ഇപ്പോള്‍ ശരിക്കും ഉണ്ടെന്കില്‍ എത്രയും വേഗം തടി തപ്പുക.... ടൂറിസ്റ്റുകളെ കൊണ്ടു വരാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ നിന്റെ സ്വന്തം എന്നോകെ പറയുന്നത്. നീ വെറും ബിനാമി ആണ് മോനേ ദിനേശാ...

ഒളിമ്പിക്സും ഇന്ത്യാ മഹാരജ്യവും


അങ്ങനെ കമ്മൂണിസ്റ്റ് കാരന്‍റെ കണ്ട്രിയില്‍ ഒളിമ്പിക്സ് തുടങ്ങി . ലോകത്തില്‍ ഉള്ള എല്ലാ രാജ്യങ്ങളും തങ്ങളുടെ കായിക ക്ഷേമത പരീക്ഷണം നടത്താന്‍ ഒരുങ്ങി കഴിഞ്ഞു .
എഡാ പാടേ .. ഇന്ത്യകര്‍ക്ക് ചുമ്മാതെ ഇരിക്കാന്‍ പറ്റുമോ? ഒന്നും അല്ലെങ്കിലും ചൈന കഴിഞ്ഞാല്‍ അടുത്ത സ്ഥാനം നമുക്കാണല്ലോ. അങ്ങനെ ഇന്ത്യയും അങ്ങോട്ട് പോയിരിക്കയാണ്‌.
ഇന്നലത്തെ മടല് നില വെച്ചു നോകുമ്പോള്‍ ചൈനക്കാരും അമേരിക്കാകരും തമ്മില്‍ മത്സരം തുടങ്ങി കഴിഞ്ഞു . ഇന്ത്യക്ക് തങ്ങളുടെ കഴിവ് കാണിക്കാന്‍ ഇന്നലെ ചൈനക്കാര് കൊടുത്തത് അമ്പും വില്ലും ആയിരുന്നു. നമ്മുടെ കഴിവെല്ലാം അങ്ങ് ക്രിക്കറ്റില്‍ അല്ലെ? ഈ ക്രിക്കറ്റ് ഒളിമ്പിക്സില്‍ ഒരു മല്‍സര ഇനവുമല്ല..
രണ്ടും കല്‍പ്പിച്ചു ഇന്ത്യയും അങ്ങോട്ട് തൊടുത്തു..ഒന്നല്ല ഒരു പത്തു ഇരുപതു എണ്ണം . ചൈനക്കര്ടെ ഭാഗ്യം ..ആളപായം ഒന്നും ഉണ്ടായില്ല. അതോണ്ട് നമ്മള് തൊടുത്ത അമ്ബെല്ലാം നമല് തന്നെ വാരേണ്ടി വന്നു..
കംമോനിസ്റ്റ് കാര്‍ക്ക് പാടി നടക്കാം...നമ്മള് തൊടുക്കും അമ്പെല്ലാം നമ്മക്കാന് കിളിമകളെ.."