Thursday, January 29, 2009

പാകിസ്ഥാനെ, ഒരടി വെച്ചു തരുമേ..

പാകിസ്ഥാനെ, പാകിസ്ഥാനെ, ദേ ഒരു അടി അങ്ങ് വച്ചു തരുമേ... - കുറെ നാളായി ഇന്ത്യ പറയുന്ന കാര്യമാണ്... പ്രണാബ് മുഖര്‍ജി ഒന്നു പറയും, പിറ്റേന്ന് പാകിസ്താന്‍ വേറെ ഒന്നു പറയും...

കസബ് പാകിസ്താന്‍ പൌരനാണ്... : ഇന്ത്യ
കസബ് പാകിസ്താന്‍ പൌരന്‍ അല്ല, ഇന്ത്യന്‍ പൌരന്‍ ആകുന്നു : പാകിസ്താന്‍

മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് പാക് മണ്ണില്‍ വച്ചാണ് : ഇന്ത്യ
മുംബൈ ആക്രമണം പാകിസ്ഥാനില്‍ വെച്ചേ അല്ല ആസൂത്രണം ചെയ്തത് : പാകിസ്താന്‍.

ഈ ഡി എന്‍ എ സാമ്പിള്‍ കസബിന്റെ ആണ് : ഇന്ത്യ
ഈ ഡി ആന്‍ എ സാമ്പിള്‍ ഏതോ പശുവിന്റെ ആണ് : പാകിസ്താന്‍

ഇങ്ങനെ പോകുന്നു വാചക കസര്‍ത്തുകള്‍ ... ഇന്ത്യക്ക് കിട്ടാന്‍ ഉള്ളത് കിട്ടി.. അരീം തിന്നു ആശാരിച്ചിയേം കടിച്ചു എന്നിട്ടും പട്ടിക്കു മുറുമുറുപ്പ് എന്ന് പരെയുന്ന പോലെ, ഇതൊക്കെ ഇന്ത്യ കരുതി കൂട്ടി ചെയ്യുന്നതാണെന്നും, ഇന്ത്യന്‍ തീവ്ര വാദികള്‍ ബോംബ് വെക്കുന്നത് കൊണ്ടു പാകിസ്ഥാനില്‍ ഭയങ്കര ക്രമ സമാധാന പ്രശ്നങ്ങള്‍ ആണെന്നും, ദിവസം തോറും ഒരു പത്തു നൂറു ഇന്ത്യന്‍ ചാരന്മാരെ പിടിക്കുന്നുണ്ട് എന്നും ഒക്കെ ആണ് പാകിസ്താന്‍ ലോകത്തിനു നല്കുന്ന വിശദീകരണം...

എന്റെ പൊന്നു ഇന്ത്യാ മഹാരാജ്യമേ, ഇനി എങ്കിലും ഒന്നു നിര്‍ത്തിക്കൂടെ ഈ ജിഹ്വാഭ്യാസം..ധ ഞാന്‍ ഇപ്പോള്‍ ആക്രമിക്കും, കുത്തും, വെട്ടും, പിച്ചും, മാന്തും എന്നൊക്കെ പറയുന്നതല്ലാതെ, ഇന്ത്യ കിട്ടിയതും വാങ്ങിച്ചു ഇരിക്കാന്‍ തുടങ്ങീട്ടു നാളുകള്‍ കുറെ ആയി..

ഇതിനൊക്കെ ധാ ഇസ്രേല്‍ ഇനെ കണ്ടു പഠിക്കണം.. ഹമാസ് തലപോക്കിയപ്പോ അപ്പൊ കൊടുത്തു അടി..അടി എന്ന് പറഞ്ഞാല്‍ പോര നല്ല ഉശിരന്‍ അടി... ആണുങ്ങള്‍ ആയാല്‍ അങ്ങനെ വേണം.. അല്ല മൃദുല വികാരങ്ങളും മനുഷ്യാവകാശ തെങ്ങാക്കൊലകളും ഒക്കെ ആണ് നമ്മുടെ താല്പര്യങ്ങള്‍ എങ്കില്‍, ചുമ്മാ അതും ഇതും ഒന്നും പറയാതെ കിട്ടിയതും വാങ്ങിച്ചു മിണ്ടാതെ അടങ്ങി ഒരു മൂലയ്ക്ക് ഇരുന്നോണം... തീവ്ര വാദികള്‍ ഇനീം വരും, അവന്മാര്‍ക്ക് തോന്നിയതൊക്കെ കാണിക്കും വെടി പൊട്ടിക്കും ബോംബ് വെക്കും, നിരപരാധികള്‍ ആയ സാധാരണക്കാരെ കൊല്ലും ( സാധാരണക്കാര്‍ക്ക് മതമില്ല.. ഏത് മതത്തില്‍ പെട്ടവരനെന്കിലും വെടി കൊണ്ടാല്‍ ചാവും) അതങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും..

ഇനി ഇപ്പൊ വരാന്‍ പോകുന്ന പാകിസ്താന്റെ വക അന്വേഷണ റിപ്പോര്‍ട്ടുകളില്‍, ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണ... ഭീകരന്മാരോ? തീവ്രവാടികാലോ അതൊക്കെ ആരാ ഇന്ത്യ ചേട്ടാ എന്നായിരിക്കും... അത കൊണ്ടു ഇനി അത് വന്നിട്ട് എന്തെങ്കിലും ചെയ്യാം എന്ന് വിചാരിക്കുവോ, എല്ലാ ഭീകരന്മാരെയും ചാക്കില്‍ കെട്ടി ഇന്ത്യിലേക്ക് കൊടുത്തു വിടും എന്നോ ഒക്കെ കരുതുന്നു എങ്കില്‍..ചുമ്മാ പകല്‍ സ്വപ്നം എന്നെ പറയാന്‍ പറ്റൂ..

നമുക്കു മുന്നില്‍ രണ്ടു വഴികള്‍ ആണ് ഉള്ളത്..

ഒന്നുകില്‍ ഒരു ഗാസ മോഡല്‍ ആക്രമണം...കടന്നു കയറി തീവ്രവാദ ക്യാമ്പുകള്‍ മൊത്തം തകര്‍ക്കുക..അതിന് കുറച്ചു റിസ്ക്കും ധൈര്യവും ആണത്തവും ഒക്കെ വേണം.. നയതന്ത്രവും അന്താരാഷ്ട്ര സമൂഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാനെയും തീവ്രവാദികളെയും അങ്ങ് ഒലത്തി കളയാം എന്ന് വെച്ചാല്‍ അതൊന്നും നടപ്പില്ല... പൈസ ഉള്ളവനും കൈക്കരുത്ത് ഉള്ളവനും ആണ് ഇന്നത്തെ ലോകം... ഇതില്‍ രണ്ടുമോ, അല്ല എങ്കില്‍ കുറഞ്ഞ പക്ഷം ഒന്നോ നേടി എടുക്ക്കാന്‍ നോക്കുക..

രണ്ടാമത്തെ വഴി, ചുമ്മാ കയ്യും കെട്ടി ഇരിക്കുക.. വന്നോ പൊട്ടിച്ചോ, ഞങ്ങള്‍ക്ക് ഇതൊക്കെ പുല്ലാണ്, ഇവിടെ നൂറു കോടി ജനങ്ങള്‍ ഉണ്ട്, അത്രേം പേരെ പൊട്ടിക്കാനും മാത്രം ഒക്കെ ബോംബ് നീ ഒക്കെ ഉണ്ടാക്കി വരുമ്പോളേക്കും ഈ ലോകം അവസാനിക്കും എന്നൊരു നയം..

പാകിസ്താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍, നമ്മള്‍ ഇതില്‍ ഏത് വഴി തിരഞ്ഞു എടുക്കും എന്ന് കണ്ടറിയാം...

മതതീവ്രവാദ കളരി ( സി ബി എസ് സി അംഗീകൃതം )

ഒത്തു പള്ളിക്കൂട പഠനത്തിന്‌ ഇനി മുതല്‍ സി ബി എസ് സി തുല്യത ആണത്രേ. നമ്മുടെ രാജതിന്റെ ഓരോ തുഗ്ലക്ക് മോഡല്‍ പരിഷ്കാരങ്ങളേ . ഞാന്‍ ഈ നടത്തിയ പരാമര്‍ശം അഖില ഇന്ത്യ മുസ്ലിം സമുദായത്തിന് എതിരെ ആണെന്ന് ധരിച്ചു വശായി വാളെടുക്കാന്‍ വരുന്നവരെ..അവിടെ നില്‍... എന്നിട് സമാധാനപരമായി വായിച്ചു മനസിലാക്കിയട്ടെ..
മദ്രസകളില്‍ നടക്കുന്ന പഠനം എന്താണെന്ന് ശരിക്കും പഠിച്ചിട്ടു തന്നെ ആണ് ഞാന്‍ ഇതു പറയുന്നത്. കാരണം മതപഠനം എന്നതാണ് മദ്രസകളില്‍ മുഖ്യമായും നടക്കുന്നത്. ശാസ്ത്ര സാമൂഹികമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നു എന്ന് പറയുമ്പോളും , അവിടെ പഠിപ്പിക്കുന്നത്‌ മതവും മത ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളും ആണ് . ഖുറാന്‍ പഠിച്ചാല്‍ എന്താ ആള് നന്നാവില്ലേ എന്ന് ചോദിക്കും.. ശരിക്കും പറഞ്ഞാല്‍ ഒരുപാടു നല്ല കാര്യങ്ങളും പ്രവര്‍ത്തികളും ഉത്ഘോഷിക്കുകയും പ്രാവര്‍ത്തികമാക്കുവാന്‍ പ്രേരിപ്പികുകയും ചെയ്യുന്ന ഒരു മത ഗ്രന്ഥമാണ് ഖുറാന്‍. മൊത്തമായും അതില്‍ അവഗാഹം ഇല്ല എങ്കിലും, ഈ ഒരു പ്രസ്താവന നടത്തുവാനുള്ള ജ്ഞാനം ഒക്കെ ഞാന്‍ അതില്‍ നിന്നും മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ അപകടം പതിയിരിക്കുന്നത് എവിടെ ആണെന്ന് ചോദിച്ചാല്‍.. മദ്രസകളില്‍ പഠിപ്പിക്കുന്ന മത പണ്ഡിതന്മാരും, മതം തലയ്ക്ക് പിടിച്ച ഇക്ഷ ജ്ഞാനം ഇല്ലാത്ത മത പുരോഹിതര്‍ എന്നറിയപ്പെടുന്ന ആളുകളുമാണ്.. ആളുകളുടെ മനസ്സില്‍ വിഷം നിറയ്ക്കാന്‍ ഇവരെ പോലെ സമര്തര്‍ വേറെ ഉണ്ടോ എന്ന് കണ്ടറിയണം.. സര്‍ക്കാരിനോ അല്ല എങ്കില്‍ ഈ നിയമം നടപ്പിലാക്കുന്ന ഗവര്‍മെന്റിണോ നേരിട്ടു ഒരു ഇടപാടും ഇല്ലാത്ത ഒരു പരിപാടി ആണ് ഇതു.. അവിടെ എന്ത് പഠിപ്പിക്കണം എന്നോ ആര് പടിപ്പികണം എന്നോ അവരുടെ യോഗ്യത എന്തായിരിക്കണം എന്നോ യാതൊരു വിധ മാനടന്ദങ്ങളും ഇല്ലാതെ വരുമ്പോ ഇതിനെ ദുരുപയോഗം ചെയ്യപ്പെടാന്‍ ഉള്ള സാധ്യത വളരെ ഏറെ ആണ് എന്നല്ല..ചെയ്യപ്പെടുക തന്നെ ചെയ്യും..

രാജ്യത്താകമാനം സ്കൂളുകളും പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധവും ആകിയിരിക്കുന്ന ഈ ഒരു കാലഘട്ടത്തില്‍ ഊതുപള്ളിക്കൊടങ്ങളെയും മദ്രസ്സകളെയും അന്ഗീകെരിച്ചു കൊണ്ടു കളിക്കുന്ന ഈ തീക്കളി എന്തിനാണെന്ന് മാത്രം മനസിലാകുന്നില്ല.. താരതമ്യേന വിദ്യാഭ്യാസം കുറവുള്ള ഒരു സമൂഹത്തെ, സ്കൂളുകളിലേക്ക് അയച്ചു സാങ്കേതിക വിദ്യാഭ്യാസം നല്കുക എന്നതിന് ഊന്നല്‍ കൊടുക്കന്ദത്തിനു പകരം, മത പഠനത്തെ അംഗീകരിച്ചു കൊണ്ടു നിയമം ഇറക്കുന്നത്‌ എത്ര മാത്രം കാലിക പ്രസക്തം ആണെന്നത് ആലോചിച്ചാല്‍ മനസിലകുന്നത്തെ ഉള്ളു..

അര്‍ജുനന്‍ സിങ്ങും അങ്ങേരുടെ ഗവര്‍മെന്റും കൂടി ന്യൂന പക്ഷത്തെ സുഖിപ്പിക്കുന്നതിനാണ് ഈ പരിപാടി നടത്തുന്നത് എങ്കില്‍, അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നത് പോലെ ആകും കാര്യ പരിപാടികള്‍. വീണ്ടും ഞാന്‍ പറയുന്നു, ഈ പരാമര്‍ശം മുസ്ലിം സമുദായത്തിന് എതിരെ ഉള്ള പരാമര്‍ശം അല്ല, പകരം മതത്തെ മനുഷ്യനെ വെറുക്കാന്‍ ഉള്ള ഉപകരണം ആക്കി മാറ്റാന്‍ തക്കം പാര്‍ത്തു കഴിയുന്ന മുസ്ലിം സമുദായത്തിലെ കള്ളാ നാണയങ്ങള്‍ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ മുതലാക്കും എന്ന് മനസിലാക്കാന്‍ മാത്രം ഒരുപാടു അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് പറയുകയാണ്.

മദ്രസ്സകള്‍ മാത്രമല്ല, മതത്തില്‍ അധിഷ്ടിതം ആയിരിക്കുന്ന ഒരു സ്ഥാപനങ്ങളെയും ( മതവും സമുദായവും പള്ളിക്കൊടങ്ങള്‍ നടത്തിക്കൊള്ളട്ടെ, പക്ഷെ പഠിപ്പിക്കുന്നത് ഒരു സിലബസ് അധിഷ്ടിതം ആയിരിക്കണം ) ഒരു തലമുറയെ വിദ്യാഭ്യാസം ചെയിചെടുക്കാന്‍ നിയോഗിക്കുന്നത് പന്തിയല്ല. ഇനി എന്ത് തന്നെ മല മരിക്കും എന്ന് അവകാശപ്പെട്ടലും, അവസാനം സംഭവിക്കാന്‍ പോകുന്നത് എന്താണെന്നു നമുക്കെല്ലാം അറിവുള്ളതാണ്..

അങ്ങനെ ആണെന്കില്‍, നാളെ മുതല്‍ സണ്ടേ സ്കൂളുകളെയും ഗീത പഠന ക്ലാസുകളെയും ഇനി സി ബി എസ് സി ക്ക് തുല്യമായി അന്ഗീകരിക്കുമല്ലോ...ആരും ഇനി പള്ളിക്കൊടത്തില്‍ പോകണ്ട, മത പഠന ശാലകളില്‍ പോയി മതം പഠിക്കട്ടെ...എന്നിട് സി ബി എസ് സി സര്‍ട്ടിഫിക്കറ്റും വാങ്ങി ജോലിക്കും ഉന്നത പഠനത്തിനും പോകട്ടെ...

Tuesday, January 27, 2009

സഖാവ് ലാവ് ലിന്‍ വിജയന്‍ അറിയുവാന്‍..

കഴിഞ്ഞ കുറെ ദിവസങ്ങളായി അങ്ങയുടെ പേരില്‍ ചില ദുഷ്പ്രചരണങ്ങള്‍ നടത്തുന്ന ബൂര്‍ഷസികള്‍ ആയ ആളുകളുടെയും ബ്ലോഗ്ഗുകളുടെയും പത്ര മാധ്യമങ്ങളുടെയും ചെയ്തികളില്‍ ജഗ്ഗുവിനുള്ള സന്കടവും അമര്‍ഷവും ഞെട്ടലും കൂടാതെ അങ്ങയോടുള്ള പിന്തുണയും അറിയിക്കട്ടെ.

അങ്ങയെയും അങ്ങയുടെ പാര്‍ടിയുടെയും ധാര്‍മികതയും ജനങ്ങളോടുള്ള കടപ്പാടും ജനസേവനത്ത്തിനുള്ള അടങ്ങാത്ത അഭിവാന്ച്ചയും അറിയാത്ത പെറ്റിബൂര്‍ഷകള്‍ ആണല്ലോ ഈ കഥകള്‍ ഒക്കയും ഉണ്ടാക്കുന്നത്. അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തകരുന്നതല്ല കമ്മ്യുണിസം എന്നും, ഈ നൂറ്റാണ്ടിന്റെയും ഇനി വരാന്‍ പോകുന്ന നൂറ്റാണ്ടുകളുടെയും ഭാഗധേയം കംമുനിസത്തില്‍ അധിഷ്ട്ടിതം ആണെന്ന് മാര്‍ക്സും എങ്ങല്സും കല്‍പ്പിച്ചു അരുളിയതും ഞങ്ങള്‍ ഓര്‍ക്കുന്നു മനസിലാക്കുന്നു.

ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആണെന്നും, മുതലാളിത്ത ശക്തിയായ അമേരിക്കയുടെ കറുത്ത കരങ്ങളാണ് ഇത്തരം ഒരു ഗൂഡ നീക്കത്തിന് പിന്നില്‍ എന്നും ഏതൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയെയും പോലെ ഞാനും മനസിലാക്കുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന കമ്മ്യൂണിസ്റ്റ് തരംഗം അമേരിക്കക്ക് ഇപ്പോള്‍ ഒരു പേടി സ്വപ്നം ആണെന്ന് സഖാവ് ജയരാജന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോളാണ് ഞങ്ങള്‍ക്ക് മനസിലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ , അമേരിക്ക തങ്ങളുടെ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ തടസ്സമായി കാണുന്നത് സി പി എമ്മിനെ ആണ്. ". എത്ര അര്‍ത്ഥവത്തായ വരികള്‍ എന്തൊരു ദീര്‍ഖ വീക്ഷണം.. ഇതാണ് പറയുന്നത് കമ്മ്യൂണിസം എന്നാല്‍ വെറും ഒരു ബുദ്ധി ജീവി അല്ല, ബുദ്ധി ജീവികളുടെ ഒരു അഭയാര്‍ഥി ക്യാമ്പ് തന്നെ ആണെന്ന്...

അങ്ങ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍, വളരെ സത്യസന്ധമായി ഉണ്ടാക്കിയ ലാവ് ലിന്‍ കരാര്‍ ഈ നാടിനു എന്തും മാത്രം ഉപകാരങ്ങള്‍ ആണ് ചെയ്തത് എന്ന് കൂടി ഇവരൊക്കെ ഓര്‍ക്കണ്ടേ? കരാര് ഒപ്പ് വെക്കാന്‍ കഷ്ട്ടപ്പടുകള്‍ സഹിച്ചു അങ്ങ് അങ്ങോട്ടേക്ക് പോയതും, കരാര്‍ ഒപ്പ് വെച്ചതും, അങ്ങനെ മലബാര്‍ ക്യാന്‍സര്‍ സെന്റെരിനു കോടിക്കണക്കിനു രൂപ സംഭാവന ലഭിച്ചതും, ഒക്കെ ഈ അവസരവാദികള്‍ ആയ ബൂര്ശാസികള്‍ മറക്കുന്നതില്‍ ആണ് എനിക്ക് അതിശയം..

അട്വാനിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും നമ്മള്‍ എന്തൊക്കെയാണ് ചെയ്തത്? പാടത്തും പറമ്പിലും ജോലി കഴിഞ്ഞു വരുമ്പോള്‍ അര്‍മാദിക്കാന്‍ അമ്യൂസേമെന്റ്റ് പാര്ക്ക് ഉണ്ടാക്കി കൊടുത്തില്ലേ? ക്ഷീണിച്ചു വീട്ടില്‍ വരുമ്പോള്‍ കസേരയില്‍ കിടന്നു കാണാന്‍ ചാനല്‍ ഉണ്ടാക്കി കൊടുത്തില്ലേ? പോര എങ്കില്‍ തലസ്ഥാനത്ത് വരുന്ന അണികള്‍ക്ക് കണ്കുളിര്‍ക്കെ കാണാന്‍ കമ്മ്യുണിസ്റ്റ് പരിക്ക് വേണ്ടി ബഹുനില മന്ദിരം പടുത്തു ഉയര്തിയില്ലേ? ഇത്രയും ഒക്കെ ത്യാഗങ്ങള്‍ അടിയതരാവസ്ഥ കാലത്തു പോലും ആരും സഹിച്ചിട്ടുണ്ടാവില്ല.

എന്നാലും അങ്ങയെക്കുരിച്ചു ആളുകള്‍ എന്തൊക്കെ വേണ്ടാതീനങ്ങള്‍ ആണ് പറയുന്നത്? അങ്ങ് വല്യ വീട് ഉണ്ടാക്കി എന്നും, മരമണ്ടനായ മകനെ ലണ്ടനില്‍ കൊണ്ടു പോയി പഠിപ്പിക്കുന്നു എന്നും ( ഈ ലണ്ടന്‍ ശരിക്കും ബൂര്‍ഷകള്‍ ആണെന്ന് പറയുന്നു, ശരിയാണോ സഖാവേ? അവര്‍ അല്ലിയോ നമ്മളെ നൂടണ്ടുകള്‍ ആയി അടിമകള്‍ ആക്കി വച്ചു ഇവിടെ നിന്നും ഉള്ളതൊക്കെ കൊള്ളയടിച്ചു കൊണ്ടു പോയ സൂര്യന്‍ പോലും അസ്തമിക്കാത്ത യഥാര്ത്ഥ സാമ്രാജ്യ ശക്തികള്‍, നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ പരമ ബൂര്‍ഷകള്‍ ? ). അപ്പൊ പിന്നെ ഇവിടുത്തെ അന്തി പത്രക്കാരെയും പാലായിലും ഒറ്റപ്പാലത്തും കിടക്കുന്ന അആലുകളെ അങ്ങ് ബൂര്‍ഷകള്‍ എന്ന് വിളിക്കുമ്പോ ഈ ലണ്ടന്‍ കാരെ ഒക്കെ ഇനി എന്താണ് വിളിക്കേണ്ടത്? അല്ല ഒരു സംശയം ആണ് കേട്ടോ..
അപ്പൊ ഈ രണ്ടു കാലിലും മന്തുള്ള ആള് ഒരു കാലില്‍ മന്തുള്ളവനെ എടാ മന്താ.. എന്ന് വിളിക്കുന്ന പോലെ അല്ലെ ഇതെന്ന് ആണ് ചിലരൊക്കെ ചോദിക്കുന്നത്..കണ്ടോ കണ്ടോ പാര്‍ടിയിലെ ബുദ്ധി ജീവികളെ ചോദ്യം ചെയ്യാന്‍ വരുന്നു. ഈ സ്റ്റെഡി ക്ലാസുകളില്‍ അറ്റന്‍ഡ് ചെയ്യാത്തതിന്റെ ഓരോ കേടുകളെ? ഇതൊന്നും പോരാഞ്ഞു അരി ഉണ്ട എന്ന് കരുതി വെടി ഉണ്ട എടുത്തു ബാഗില്‍ ഇട്ട അങ്ങയെ ചെന്നൈ വിമാന താവളത്തില്‍ വെച്ചു പീടിപ്പിച്ചതോകെയും ജനങ്ങള്‍ മറന്നിട്ടില്ല..

വെറും മുന്നൂറ്റി എഴുപത്തി അഞ്ചു കോടി രൂപയ്ക്ക് നമ്മള്‍ കുറച്ചു ജനരെട്ടരുകളും സ്റ്റേ വയറുകളും ഒക്കെ വാങ്ങിച്ചതിനാണ് ലാവ് ലില്‍ അഴിമതി എന്ന് പറയുന്നത്..നന്ദി ഇല്ലാത്ത ജനങ്ങള്‍.. അന്ന് വാങ്ങിച്ച യന്ത്രങ്ങള്‍ കൊണ്ടാണ് ഇവരൊക്കെ ഇന്നു വെട്ടം കാണുന്നത് എന്ന് കൂടി ഓര്‍ക്കാതെ അല്ലെ പാര്‍ടിയെയും അങ്ങയെയും നാടടച്ച് കുറ്റം പറയുന്നത്? നേരത്തെ സൂചിപ്പിച്ചത് പോലെ ഇതൊക്കെയും ചില മുതലാളിത്ത കുല്‍സിത ശക്തികളുടെ ഗൂഡ തന്ത്രങ്ങള്‍ ആണ്.. സി ബി ഐ എന്നത് അമേരിക്കയുടെ ചാരന്മാര്‍ ആണ്..അവരെ ഒരു തരത്തിലും വിശ്വസിക്കരുത്... ക്യൂബയിലും പോളണ്ടിലും ഒക്കെ നമ്മുടെ സഖാക്കന്മാര്‍ ഇതു പോലെ എത്ര എത്ര അടിച്ചമര്‍ത്തലുകളെ ചെറുത്‌ തോല്‍പ്പിച്ചിരിക്കുന്നു...

സഖാവ് ഒരിക്കലും തളരരുത്... മുന്നേറുക...കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെ നവ കേരള യാത്ര നടത്തി നമ്മുടെ അണികളെ സഖാക്കന്മാരെ വര്‍ധിത വീര്യം ഉള്ളവര്‍ ആക്കുക.. എതിര്‍ക്കാന്‍ വരുന്നവരെ ഒക്കെ വെട്ടി നിരത്തുക.. കോടതിയെയും ജനങ്ങള്‍ എണ്ണ കഴുതകളെയും ഒക്കെ പുല്ലു വില കല്‍പ്പിച്ചു നമ്മുടെ അജണ്ട മാത്രം നടപ്പിലാകുക.. കമ്യൂണിസം എന്തെന്ന് ഇവനൊക്കെ കണ്ടു പഠിക്കട്ടെ...

ലാല്‍ സലാം,
സ: ജഗ്ഗു ദാദ

Saturday, January 24, 2009

പിണറായി പിണം ആകുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പൊ ഒന്‍പതാം ഉത്സവം ആണ് അരങ്ങു തകര്‍ക്കുന്നത്. ഭരിച്ചു മുടിച്ച കോണ്‍ഗ്രസ്സും അടിയാന്റെയും കുടിയാന്റെയും കുടിയന്മാരുടെയും കമ്മ്യൂണിസ്റ്റ് സഖാക്കളും കൂടി വാളെടുത്തു അന്കത്തിനു ഇറങ്ങിയിരിക്കുകയാണ്.

അഴിമതി കേരളത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഒരു പുത്തരി അല്ല, എന്നാലും ഇതല്പം കടന്ന കയ്യായി പോയി സഖാവേ. പത്തോ നൂറോ രൂപ വയട്ടിപ്പിഴപ്പിനു എടുക്കുന്ന പോലെയാണോ, നാടിനെയും സര്‍ക്കരെയും സാധാരണ ജനങ്ങളെയും കളിപ്പിച്ചു കോടിക്കണക്കിനു രൂപ മുക്കിയത്? ഇതൊക്കെ എവിടെ കൊണ്ടു നിക്ഷേപിച്ചിരിക്കുന്നു? സമ്മതിച്ചു തന്നിരിക്കുന്നു സഖാവേ..സമ്മതിച്ചിരിക്കുന്നു.

അഴിമതി പുറത്തു വന്നു കഴിഞ്ഞപ്പോ , കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ , ഇതാണ് പാര്ട്ടി നേതൃത്വത്തിന്റെ ധര്‍മ സങ്കടം..തല്ലണോ അതോ കൊല്ലണോ എന്ന് കാരാട്ടും പത്നിയും കൂടി ഒരു തീരുമാനം എടുത്തേ മതിയാകു ഇപ്പോള്‍. അച്ചുമാമന്‍ എന്തിനേയും കണ്ണടച്ച് എതിര്‍ക്കും എങ്കിലും കാറ്റും മോട്ടിച്ചും ഒന്നും ഇതു വരെ ജീവിച്ചിട്ടില്ല എന്നത് ഒരു നല്ല രാഷ്രീയ നേതാവ് എന്നൊരു ഇമേജ് ആളുകള്‍ക്കിടയില്‍ ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ടു ജഗ്ഗു അന്ഗീകരിക്കുന്ന ചുരുക്കം ചില രാഷ്ട്രീയക്കാരില്‍ അച്ചുമാമനും ഉണ്ട്.

പിണറായി കട്ട പണം, തന്നെ തിന്നോ, അതോ ഇനി പാര്ട്ടി സോഷിയളിസം പിന്തുടര്‍ന്ന് പി ബി ക്കും, സഖക്കന്മാര്‍ക്കും ഒക്കെ പങ്കു വെച്ചിരുന്നോ അതാണ്‌ ഇപ്പോളത്തെ ചില സഹ നേതാക്കളുടെ അന്കലാപ്പും പ്രസ്താവനകളും ഒക്കെ കാണുമ്പോള്‍ ജനത്തിനു സംശയം.

എന്തായാലും പിണറായിയെ രക്ഷിക്കാന്‍ ഇനി പാര്‍ടിക്ക് എന്നല്ല സാക്ഷാല്‍ ദൈവത്തിനു പോലും കഴിയില്ല.. ( രഹസ്യമായി പിണറായി ദൈവത്തെ വിളിക്കുന്നുണ്ട് എന്നാണു ചില സഖാക്കന്മാര്‍ തന്ന രഹസ്യ റിപ്പോര്ട്ട് ) .അങ്ങനെ ആയാല്‍ ഇനി ആര് നവകേരള യാത്ര നയിക്കും? പിണറായി നയിച്ചാല്‍ ഇനി അത് നവമോഷണ യാത്ര എന്നതാകി തിരുത്തി പറയേണ്ടി വരും.. വീ എസ് അച്ചുമാമനെ വരെ വെട്ടി നിരത്തി പാര്‍തിക്കുള്ളില്‍ ഒരു കൊച്ചു ഡോണ്‍ ആയി വിലസിയിരുന്ന പിണറായിക്ക് എന്തായാലും വല്ലാത്ത തിരിച്ചടി തന്നെ. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം...തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം.. അതാണ്‌ ഓരോ ഇന്ത്യന്‍ പൌരനും ആഗ്രഹിക്കുന്നതും, നടപ്പില്‍ ആക്കേണ്ടതും..

ഗവര്‍ണര്‍ സാറും പാര്‍ട്ടിയും സര്‍ക്കാരും ഒക്കെ ഇതു ഇങ്ങനെ പഠിച്ചു കൊണ്ടു ഇരിക്കുവല്ലേ..പഠിത്തം എന്ന് തീരുമെന്നോ പരീക്ഷ എഴുതുമെന്നോ ഇപ്പോള്‍ യാതൊരു നിശ്ചയവും ഇല്ല. റിപ്പബ്ലിക് ദിന ആഗോഷങ്ങള്‍ എന്തൊക്കെ വേണം എന്ന് ആണ് ഇപ്പോള്‍ അവര്‍ പഠിച്ച് കൊണ്ട്‌ ഇരിക്കുന്നതത്രേ.. ഈ കാടു കള്ളനെ വിചാരണ ചെയ്യാന്‍ ഇനി അധികം പഠിക്കേണ്ടി വരും എന്ന് തോന്നുന്നില്ല.


ഇപ്പോള്‍ ജനങ്ങള്‍ നനടി പറയേണ്ടത് കോടതിക്കും ( കോടതിയില്‍ നല്ല നിയമ പാകലരും ഉണ്ട്..) സി ബി ഐക്കും ആണ്..( സി ബി അയ്യിലും നല്ല ഉദ്യോഗസ്ഥര്‍ ഉണ്ട് ). അവരുടെ ജോലി അവര്‍ ഭംഗി ആയി നിര്‍വഹിച്ചു കൊണ്ടേ ഇരിക്കുന്നു.. ഇത്തരം നടപടികള്‍ ആണ് ഇന്ത്യ ഇപ്പോളും ഒരു ജനാധിപത്യ രാഷ്ട്രം ആണെന്ന് ജനങ്ങള്‍ക്ക് ഇടയ്ക്കിടെ ബോധം ഉണ്ടാക്കുന്നത്.


എന്തൊക്കെ ആയിരുന്നു .. മലപ്പുറം കത്തി കൊടുവാള്‍ വെട്ടുകത്തി പാര .. അവസാനം കേരള രാഷ്ട്രീയത്തില്‍ പിണറായി യുഗം അവസാനിക്കുകയാണോ? പിണറായി പിണം ആകുമോ? കാത്തിരുന്നു കാണാം..

Tuesday, January 20, 2009

അഭയ കേസ് മുക്കാന്‍ ജസ്റ്റിസ്‌ ഹേമയ്ക്ക് കോടികള്‍?

വളരെ പ്രമാദമായ അഭയ കൊലക്കേസ് മുക്കാന്‍ ജസ്റിസ് ഹേമയ്ക്ക് കോടികള്‍ കൈക്കൂലി നല്‍കിയതായി സംശയിക്കേണ്ടിയിരിക്കുന്നു. കത്തോലിക്കാ സഭയുംസഭ മേലധ്യക്ഷന്മാരും സര്‍വോപരി പോപ്പ് വരെ ഇടപെട്ടിട്ടുള്ള , നീണ്ട പതിനാറു വര്‍ഷക്കാലം ആയി കേരള ജനതയെയും നിയമ സംവിധാനങ്ങളെയും കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ടു തുടര്‍ന്ന് പോന്ന അഭയ കൊലക്കേസ് , സി ബി ഐ തെളിയിക്കും എന്നൊരു സന്ദര്‍ഭത്തിലാണ് പരമോന്നത നീതിന്യായ കേന്ദ്രമായ കോടതിയെ വരെ സ്വാധീനിച്ചു കേസു മുക്കാന്‍ ശ്രമം.

പല സന്ദര്‍ഭങ്ങളിലായി പലരെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൈക്കൂലി കൊടുത്തും ഒതുക്കാന്‍ നോക്കിയ ഈ കേസു, പൊതുജന താല്പര്യ പ്രകാരവും , സഭയോടും സഭയില്‍ നടക്കുന്ന കൊല്ലരുതയ്മകലോടും യോജിപ്പില്ലാത്ത ചിലരുടെ ശ്രമഭലമായി ആണ് വീണ്ടും സജീവമായത്.

പ്രതികള്‍ എന്ന് സംശയിക്കുന്ന വൈദീകന്മാരെയും , ഒരു കന്യാസ്ത്രീയെയും അറസ്റ്റ് ചെയ്ത സമയം തൊട്ടു, അവരെ നിരപരാധികള് ആക്കാനും , രക്ഷിക്കാനും വേണ്ടി ഉന്നത തലങ്ങളില്‍ നിന്നു പോലും സമ്മര്‍ദങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നു.

നമ്മുടെ നീതിന്യായ വ്യവസ്ഥ എത്ര മാത്രം അധപതിച്ചു എന്നതിന് ഉദാത്ത ഉദാഹരണം ആണിത്. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും സാദ്ധ്യം ആകും എന്നും, നിയമത്തിനും നീതിക്കും അവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും ഒരിക്കല്‍ കൂടി പഠിപ്പിക്കുന്നു ഈ സംഭവങ്ങള്‍.

രഹസ്യമായ കേസ് ഡയറി തുറന്ന കോടതിയില്‍ വെച്ചു പരസ്യപ്പെടുതുകളും, അന്വേഷണ ഉദ്യോഗസ്ഥരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത ജസ്റ്റിസ്‌ ഹേമ , ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ കളങ്കം ആയിതീര്‍നിരിക്കുകയാണ്. ഇങ്ങനെ ആണെന്കില്‍ ഒരു സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും? കോടതികളെ എങ്ങനെ വിശ്വസിക്കും? അഭയ കൊല്ലപ്പെട്ടതനെന്നതിനു യാതൊരു വിധ സംശയവും ഇല്ല എന്നും, പുറമെ നിന്നും ആര്ക്കും അവിടെ കയറി അത് നടപ്പാക്കാന്‍ പറ്റില്ല എന്നും ഇരിക്കെ, ആരാണ് കൊന്നതെന്നുള്ള ചോദ്യം ഇവിടെ അപ്രസക്തം ആവുകയാണ്. എന്നിട്ടും അതില്‍ പഴുതുകള്‍ കണ്ടു പിടിക്കാനും പ്രതികളെ രക്ഷിക്കാനും ഉള്ള ഈ നാറിയ നാടകം അരങ്ങു തകര്‍ക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷക്കാലമായി. അവസാനം ഇപ്പോള്‍ കോടതികള്‍ വരെ സംഭയ്ക്കും അവര്‍ വെച്ചു നീറുന്ന ചോരയുടെ മണമുള്ള നോട്ടുകള്‍ക്കും വേണ്ടി ഓശാന പാടുന്നു...

ഇതിനെതിരെ തുറന്നടിച്ച കേരള കൌമുടിക്കെതിരെ കോടതി അലക്ഷ്യ കേസു ഫയല്‍ ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുക ഉണ്ടായി. കോടതി എന്നത് യഥാര്ത്ഥ നീതിയുടെ അവസന വാക്കാണെന്നു ഇനി വിശ്വസിക്കുവാന്‍ അല്പം പ്രയാസം ഉണ്ട് . സാധാരണ manushyar തന്നെ അല്ലെ അവിടെ ജഡ്ജി കസേരകളില്‍ ഇരിക്കുന്നത്? പണവും രാഷ്ട്രീയവും ഉപയോഗിച്ചു സ്വാധീനിക്കാന്‍ കഴിയുന്ന ഇത്തരം ആളുകള്‍ ആണോ നിയമം നടത്തുന്നതും പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നതും? ഇവിടെയാണ്‌ നിരപരാധികള്‍ ഇരകള്‍ ആകുന്നതും, പലരും കൊലപാതകികള്‍ ആയി മാറുന്നതും.. ഇതു ഒരുതരം നീതി നിഷേധം തന്നെയല്ലേ?

സംശയം ഉണ്ടെങ്കില്‍, ഇത്തരം മാന്യ ദേഹങ്ങളുടെ സ്വത്തു സമ്പാദ്യങ്ങള്‍ പരിശോധിച്ച് nokkiyaal മതി. അവിഹിതമായി സ്വത്തു സംബാടിക്കുന്നവരില്‍ മുന്‍ പന്തിയിലാണ് കോടതി നിയമ സംവിധാനങ്ങളിലും റവന്യൂ ടാക്സ് തുടങ്ങിയ മേഖലയിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍. ഇതൊക്കെ പരസ്യമായ രഹസ്യങ്ങള്‍ ആയിട്ടും, കണ്ണടച്ച് ഇരുട്ടാകുന്ന നമ്മുടെ നിയമവും സംവിധാനങ്ങളും സാധാരണക്കാരന് നീതി ലഭ്യമാക്കാതെ ഗൌരവമായ മനുഷ്യാവകാശ ലംഘനം ആണ് നടത്തുന്നത്.

ഈ കേസില്‍ ബന്ധപെട്ടിട്ടുള്ള എല്ലാവരുടെയും കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഉള്ള വരവ് ചെലവ് കണക്കുകളും സമ്പാദ്യങ്ങളും യാത്രകളും ഉപഹാരങ്ങളും ഒക്കെ പരിശോദിച്ചാല്‍ മനസിലാകും, എന്താണ് നടന്നിരിക്കുനതെന്ന്.

ആ പഴയ ചോദ്യം ഇപ്പോളും പ്രസക്തമാണല്ലോ... പൂച്ചയ്ക്ക് ആര് മണി കെട്ടും..???

Saturday, January 17, 2009

ആണായിട്ട് ഒരുവന്‍ - അബ്ദുള്ളകുട്ടി


രാഷ്ട്രീയ പാര്‍ട്ടികള്‍ തെരുവ് രാഷ്ട്രീയം നിര്‍ത്തിയിട്ട്‌ വികസനത്തിന്റെ വഴി ചിന്തിക്കണം എന്നും, വര്‍ഗീയതയെന്ന വജ്രായുധം എടുത്തു പിടിക്കാതെ വികസനത്തിന്റെ കാര്യത്തില്‍ മോഡിയെ പോലും മാതൃക ആക്കാം എന്നും പറയാന്‍ ആദ്യമായി ധൈര്യം കാണിച്ച അബ്ദുള്ളക്കുട്ടിയെ നമ്മുടെ അധ്വാനിക്കുന്ന ജനങ്ങളുടെ പാര്ട്ടി സസ്പെന്ഡ് ചെയ്തത്രേ.


ശരിക്കും എന്താണ് അബ്ദുള്ളക്കുട്ടി പറഞ്ഞതില്‍ തെറ്റ്? ഇതു കേട്ട പാര്‍ടിക്കും മത നേതാക്കന്മാര്‍ക്കും ഹാളിലകിയത് എന്തിനാണ്? മതത്തിന്റെ പേരില്‍ അവിടെ നടക്കുന്ന കാര്യങ്ങളെ ഒരിക്കലും താന്‍ പിന്തുനയ്ക്കുന്നില്ലെന്നും വികസനത്തിന്റെ കാര്യത്തിലാണ് താന്‍ നൂറു മാര്കും കൊടുക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. അവിടെയും വര്‍ഗീയത എടുത്തു ഇടുന്നത് ആരാണ്? ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ നമ്മുടെ രാഷ്ട്രീയ പാര്ട്ടി അജണ്ടയും വര്‍ഗീയതയും? ശരിക്കും വര്‍ഗീയത കാണിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇവിടെ വര്‍ഗീയ പാര്‍ട്ടികള്‍ എന്ന് വിളിക്കുന്ന ആളുകള്‍ അല്ല..മറ്റുള്ളവരാണ് എന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ?


ഇന്ത്യ ശരിക്കും ഒരു മതേതര രാജ്യം ആണോ? ഇവിടെ എല്ലാ മതങ്ങളെയും ഒരുപോലെ തന്നെ ആണോ കാണുന്നത്?

ഒരിക്കലും അല്ല എന്നതാണ് വാസ്തവം..ലോകത്തില്‍ തന്നെ മതത്തിന്റെ പേരില്‍ മാത്രം കാര്യങ്ങള്‍ നടക്കുന്ന ഒരു രാജ്യം ഉണ്ടെങ്കില്‍, അത് ഇന്ത്യ തന്നെയാണ്. മതേതരത്വം പ്രസംഗിക്കുന്ന മഹാന്മാര്‍ എത്ര പേര്‍ ഈ മതത്തിന്റെ മതില് ചാടിയിട്ടുണ്ട്? മതവും ദൈവവും ഒന്നും ഇല്ലാന്ന് പറയുന്ന കപട കമ്മ്യൂണിസ്റ്റ് കാരന്മാര്‍ എത്ര പേര്‍ സ്വന്തം മക്കളെ അന്യ ജാതിക്കാരന് വിവാഹം കഴിച്ചു കൊടുത്തിട്ടുണ്ട്? അതും താണ ജാതിയില്‍ പെട്ട ഒരാള്‍ക്ക്? ഒരു ഉദാഹരണം എങ്കിലും കാണിച്ചു തരം കഴിയുമോ? ഇല്ല എന്നതാണ് വാസ്തവം..ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മതം ഇല്ല എന്ന് പ്രസംഗിച്ചു നടക്കുന്ന എല്ലാവരും തന്നെയാണ് മതത്തിന്റെയും ജാതിയുടെയും ഒക്കെ കാര്യത്തില്‍ ഒരുപാടു ശുഷ്കാന്തി കാണിക്കുന്നത്. ഒരുപക്ഷെ ഏറ്റവും വലിയ ഒരു വൈരുധ്യം തന്നെ എന്ന് പറയാം.


ഇവിടെ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. വോട്ടു ബാന്കുകളും അധികാരവും പിടിച്ചു അടക്കാന്‍ വേണ്ടി എന്ത് തരം താന പരിപാടികളും കാണിക്കാന്‍ മടിയില്ലാത്ത നെറികെട്ട രാഷ്ട്രീയക്കാരന്റെ തനി സ്വരൂപമാണ് ഓരോ സംഭവങ്ങളില്‍ കൂടി നമുക്കു ദ്രിശ്യമാകുന്നത്. മതവും രാഷ്ട്രീയവുമല്ല വികസനവും ഭാവിയുമാണ് ലോകത്തിനു ഇന്നു വേണ്ടത് എന്ന് മനസിലാക്കുന്ന വിവേകം ഉള്ള ഒരു തലമുറയില്‍ പെട്ട ആളാണ് അബ്ധുല്ലകുട്ടി എന്നതിനാല്‍ ആകാം ഇതൊക്കെ സംഭവിച്ചത്.


രാഷ്ട്രീയത്തില്‍ യുവജന സാന്നിദ്യം വേണം എന്നത് തന്നെയാണ് ഇതു നമ്മെ പഠിപ്പിക്കുന്നത്. പുതുതായി ചിന്തിക്കുവാനും, സമൂഹത്തിലും സമുദായത്തിലും സര്‍വോപരി ലോകത്തിലും സംഭവിച്ച അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അറിയുവാനും മനസിലാക്കാനും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുവാനും ബുദ്ടിക്ക് സ്ഥിരതയും, സ്വാര്‍ത്ഥ-മത താത്പര്യങ്ങള്‍ക്കും അപ്പുറം ലോകഞാനവും കഴിവും ഉള്ള യുവ തലമുരയ്ക്കെ കഴിയു എന്നത് തന്നെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്


ഇന്നു നമുക്കു വേണ്ടത് അബ്ധുല്ലക്കുട്ടിയെ പോലെയുള്ള നേതാക്കന്മാരെയാണ്..മതാന്ധതയ്ക്കും രാഷ്ട്രീയ മുതലെടുപ്പിനും അപ്പുറം വികസനവും അടിസ്ഥാന സൌകര്യങ്ങളും പുതിയ ആശയങ്ങളും പരസ്പര വിശ്വാസവും ആണ് നമുക്കിന്നു വേണ്ടത് എന്ന് തുറന്നു പറയുവാനും, കടുത്ത രാഷ്ട്രീയ മത സ്വാദീനങ്ങളെയും വകവെയ്ക്കാതെ തന്റെ ആശയങ്ങളെയും വാക്കുകളെയും മുറുക്കെ പിടിക്കാന്‍ ആണത്തം കാണിച്ച അബ്ധുല്ലക്കുട്ടിക്കു തന്നെ ആകട്ടെ നമ്മുടെ നൂറു മാര്‍ക്കും...

ഇവിടെ എങ്കിലും നമുക്കു ഒന്നിച്ചു നില്‍ക്കാം, ഒരിക്കലും നന്നകത നമ്മുടെ രാഷ്ട്രീയത്തിന്റെ മാറുന്ന ശബ്ദമായി ഈ യുവ നേതാവിന്റെ വാകുകളെ നമുക്കു വിലയ്ക്കെടുക്കാം.. എങ്കില്‍ നിങ്ങള്‍ ഓരോരുത്തരും ഈ വിഷത്തിനെ കുറിച്ചു ബ്ലോഗുകള്‍ ഇടുക.. ഗുണം പിടിക്കാത്ത നമ്മുടെ രാഷ്ട്രീയത്തിലും മുഴങ്ങട്ടെ മാറ്റത്തിന്റെ മാറ്റൊലികള്‍..
Tuesday, January 13, 2009

അഭയയുടെ പുനര്‍ജ്ജന്മം തിരുവനന്തപുരത്ത് - ഇപ്പോള്‍ കിട്ടിയത്

സ്വ.ലെ : ( തിരുവനന്തപുരം ) : വര്‍ഷങ്ങള്‍ക്കു മുന്പ് കന്യാസ്ത്രീ ഹോസ്റ്റലില്‍ കൊല്ലപ്പെടുകയും കേരളത്തില്‍ ആകമാനം കോളിളക്കം സൃഷ്ടിച്ചതുമായ അഭയ കേസിലെ കൊല്ലപ്പെട്ട അഭയ തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ പുനര്‍ജനിച്ചതായി റിപ്പോര്‍ട്ട്.

എട്ടു വയസുള്ള പെണ്‍കുട്ടിയാണ് അഭയയുടെ പുനര്‍ജെനനം എന്ന് അവകാശപ്പെടുന്നതത്രേ. കഴിഞ്ഞ ജന്മത്തില്‍ ഉണ്ടായിരുന്ന സംഭവ വികാസങ്ങള്‍ എല്ലാം തന്നെ വള്ളിപുള്ളി വിടാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട് എന്നാണ് കുട്ടി അവകാശപ്പെടുന്നത്. ഇതറിഞ്ഞ ഉടന്‍ തന്നെ പോലീസിന്റെയും ഒരു സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്. പ്രമാദമായ അഭയ കൊലക്കേസ് വഴിമുട്ടി നിക്കുന്ന ഈ സമയത്തു ഇങ്ങനെ ഒരു സംഭവം കചിട്ടുരുമ്പ് ആകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

താന്‍ കൊല്ലപെടുകയയിരുന്നു എന്നും തന്നെ കൊല്ലപ്പെടുതിയവരുടെ പേരു വിവരങ്ങളും പുനര്‍ജനിച്ച അഭയ കൈമാറിയിട്ടുണ്ട് എന്നാണ് ഒടുവില്‍ കിട്ടിയ വാര്ത്ത. സിസ്റെരും അച്ചന്മാരും കൂടെ എങ്ങനെ ആണ് കൊലപ്പെടുത്തിയത് എന്ത് ആയുധമാണ് ഉപയോഗിച്ചത് എന്തായിരുന്നു കേസിനു ആസ്പദമായ സംഭവം തുടങ്ങിയ വളരെ നിര്‍ണായകമായ വിവരങ്ങളും തെളിവുകളും പുനര്‍ജനിച്ച അഭയക്ക്‌ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഇതു കേസില്‍ ഒരു വഴിത്തിരിവ്‌ ആകുമെന്നും പ്രതിലലെ ഇനി ഒരിക്കലും രക്ഷപെടാന്‍ കഴിയാതവണ്ണം അകത്താക്കാന്‍ കഴിയുമെന്നും ആണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.Tuesday, January 6, 2009

കാരാട്ടും ക്യൂബയും..

മലയാള മനോരമ ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് ഈ പോസ്റ്റിനു ആധാരം.. ധ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കിറുക്ക് കാണാവുന്നതാണ്.

അമ്മയ്ക്ക് പ്രസവ വേദന മകള്‍ക്ക് ഗിറ്റാര്‍ വായന എന്ന് പറയുന്ന പോലെയാണ് കാരാട്ടിന്റെ കാര്യം. ഗാസയില്‍ നടക്കുന്ന ആക്രമണം തടയാന്‍ ഇന്ത്യ നടപടി എടുക്കണം പോലും...നടപടി മാത്രമല്ല മുന്‍കൈ എടുക്കണം എന്നാണ് ഹേ.. ഇവിടെ ഇന്ത്യയുടെ ആസനത്തില്‍ ആസിഡ് ഒഴിച്ച് തീയും കത്തിച്ചു ബോംബും വെച്ചു നൂറുകണക്കിന് ആളുകളെ കൊന്ന പാകിസ്ഥാന്‍ തീവ്ര വാദി ഗ്രൂപ്പുകളോട് ഒന്നു കയര്‍ക്കാന്‍ പോലും കഴിയാതെ നിക്കുന്ന ഇന്ത്യ ഇനി ചെന്നു അടുത്ത പണി എട്ടു പിടിചാട്ടെ എന്നാണ്.. ഇന്ത്യക്ക് ആണെന്കില്‍ യു എന്നില്‍ അംഗത്വം ഇല്ല എന്ന് കൂടി ഓര്‍ക്കണം. അനാവശ്യ സ്ഥലത്ത് അഭിപ്രായം പറയാന്‍ ചെന്നാല്‍ അടിച്ച് അവന്മാര്‍ ആപ്പീസ് പൂട്ടി തരും എന്നത് പല തവണ കണ്ടും കൊണ്ടും പഠിച്ചതാണ് ഇന്ത്യ.. ( രാജീവ് ഗാന്ധിയുടെ ആത്മാവിന് ശാന്തി ). പാലസ്തീനില്‍ ചെന്നു വക്കാലത്ത് പിടിച്ചിട്ടു വേണം ഇനി അവന്മാരുടെ ബോംബുകള്‍ കൂടി നെഞ്ചത്ത് കയറ്റി വെക്കാന്‍..

ധാ ഇതു കൂടി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് സങ്ങതിയുടെ കിടപ്പ് വശം മനസിലാകും - "പാലസ്തീനിലേക്ക് പാര്ട്ടി ബക്കറ്റ് പിരിച്ച തുക എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്..."( തുക പോയിട്ട് ബക്കറ്റ് എങ്കിലും എത്തിയിരുന്നെന്കില്‍ പലസ്തീനികള്‍ക്ക് രാവിലെ കക്കൂസില്‍ പോകാന്‍ എങ്കിലും ഉപകാരം ആയേനെ..)

"ഭീകരതക്ക് എതിറെ അമേരിക്ക പ്രഖ്യാപിച്ച യുദ്ധത്തില്‍ കഴമ്പില്ല..അമേരിക്ക ക്യൂബയില്‍ ഭീകര പ്രവര്‍ത്തനത്തെ പ്രോത്സതിപ്പിക്കുകയാണ് " ( അല്ല ഇങ്ങേരു ക്യൂബയില്‍ ആണോ താമസിക്കുനത്? അതോ ഇങ്ങേരുടെ കെട്ടിയോളുടെ കൊച്ചച്ചന്‍ ക്യൂബയില്‍ ആണോ കൃഷി ചെയ്യുന്നത് ? ) അതെന്തെന്കിലും ആകട്ടെ...ഇവിടെ ഇന്ത്യയില്‍ നടന്ന കൂട്ടകൊലയ്കും ഭീകരതയ്ക്കും എതിരെ കമാ എന്ന് ഒരു അക്ഷരം പറയാത്ത സഖാവിനു ക്യൂബയില്‍ നടക്കുന്ന അക്രമത്തില്‍ ചോര തിളയ്ക്കുന്നത് കാണുമ്പോ ഹൊ കണ്ണ് നിറഞ്ഞു പോകുന്നു...

അവനവനെ കൊണ്ടു ആകുന്ന പണി ഒക്കെ ചെയ്താല്‍ പോരേ കാരാട്ട് മാമ...അണ്ണാക്കില്‍ കിടക്കുന്ന സാധനത്തിനു ഇല്ലില്ല എന്ന് വെച്ചു എന്തും വിളിച്ചു പറയാം എന്നാണോ? ആദ്യം സ്വന്തം വീടിലെ പ്രശ്നം തീര്‍ത്തിട്ട് മതി അയലോക്കത്ത്‌ കാരന്റെ വീട്ടില്‍ മധ്യസ്ഥത പിടിക്കാന്‍ പോകുന്നത്.. അതല്ലേ അതിന്റെ ഒരു ശരി??

പിന്നെ ക്യൂബയുടെ കാര്യം കൂടി പറഞ്ഞു... ക്യൂബയെ മാതൃക ആക്കണം പോലും.. ചൈനയെ മാതൃക ആക്കണം എന്ന് പറഞ്ഞാല്‍ മനസിലാക്കാം..കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടു വ്യാവസായിക പുരോഗതി കൈവരിച്ചു ലോക ശക്തികളില്‍ ഒന്നായി കഴിഞ്ഞ ചൈന.. പ്രമാണങ്ങളും സിദ്ധാന്തങ്ങളും കാലികമായി പ്രായോഗികമായി എങ്ങനെ തിരുത്തപ്പെടണം എന്ന് ലോകത്തെയാകെ കാണിച്ചു കൊടുത്ത ആ രാജ്യത്തെ മാതൃക ആക്കണം എന്ന് പറഞ്ഞാല്‍ മനസിലാക്കാം...പക്ഷെ എന്ത് തേങ്ങയുടെ പേരില്‍ ക്യൂബയെ ആണ് മാതൃക ആക്കണ്ടത് എന്ന് കൂഒടി പറഞ്ഞാല്‍ നന്നായിരുന്നു.. ക്യൂബ എന്നൊരു രാജ്യം ഉണ്ടെന്നു ലോക ഭൂപടം നോക്കുമ്പോലെ സാധാരണ ആളുകള്‍ക്ക് manasilaku. സഖാക്കന്മാര്‍ ഇപ്പൊ ചൈനയെ ഉപേക്ഷിച്ച മട്ടാണ്.. ഇത്രയും വലുപ്പം ഉള്ള ചൈന കിടക്കുമ്പോള്‍ എന്തിനാ സഖാവേ ഈ ക്യൂബയുടെ ക്യൂവില്‍ തൂങ്ങി പിടിച്ചു കിടക്കുന്നെ? ചൈന ആണെന്കില്‍ ഉപ്പോള്‍ മുതലാളിത്ത രാജ്യങ്ങള്‍ക്ക് അടിമപ്പണി ചെയ്യുവല്ലേ..അതായിരിക്കും... കാരണം അമേരിക്ക പോലെ ഉള്ള മുതലാളിത്ത രാജ്യങ്ങള്‍ക്ക് ഇല മുതല്‍ ഇലക്ട്രോണിക്സ് വരെ ഉണ്ടാക്കി സപ്ലൈ ചെയ്യുന്നത് നമ്മടെ കമ്മ്യൂണിസ്റ്റ് ചൈന ആണെന്നെ.. അത് കൊണ്ടു ഇനി ചൈന സഖാക്കളേ കണ്ടു പഠിക്കണം എന്ന് പറയില്ല.. കാരണം അവര്‍ പണി എടുക്കാന്‍ പഠിച്ചില്ലേ? പണി എടുക്കുന്നവരോടും വ്യവസായം നടത്തുന്നവരോടും നമ്മള്‍ ഒരിക്കലും സന്ധി ഇല്ല എന്നാണ് കാരാട്ട് മാമന്റെ പാര്ട്ടി നയം.

സന്ദേശം എണ്ണ സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നതുപോലെ ആഹ്വാനം നടത്തുവാന്‍ പ്രത്യേകിച്ചു ചിലവില്ലല്ലോ.. ജീവിതത്തില്‍ ഒരു ജാഥ പോലും കണ്ടിട്ടില്ലാത്ത കാരാട്ട് ഇതു പറയുമ്പോള്‍, പറയുന്നവന് നാണം ഇല്ല എങ്കിലും കേള്ക്കുന്ന ജനത്തിന് തികട്ടി വരും.