Friday, February 20, 2009

ജിഹാദിന്റെ പുതിയ മുഖം.. ലവ് ജിഹാദ് കേരളത്തില്‍.

പെണ്‍കുട്ടികളെ പ്രണയിച്ചു വിവാഹം കഴിച്ചതിനു ശേഷം മത പരിവര്‍ത്തനം ചെയ്യുന്ന ലവ് ജിഹാദ് എന്നൊരു സംഘടന കേരളത്തില്‍ പ്രവര്ത്തിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് ഇങ്ങനെ മതം മാറ്റിയിരിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ ഏഴ് മാസക്കാലം കൊണ്ടു ഏതാണ്ട് നാലായിരത്തോളം കല്യാണങ്ങള്‍ ഇങ്ങനെ നടന്നു എന്നാണ് ഔദ്യോഗികമായ വിവരം. ഇത്തരത്തില്‍ ഉള്ള മത പരിവര്‍ത്തനം കൂടുതലായി ശ്രദ്ധയില്‍ പെട്ടതോടെ, പല ഏജന്‍സികളും ഇതിനെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം കാസര്‍ഗോഡ്‌ കൊച്ചി തിരുവന്തപുരം എന്നിവിടങ്ങളില്‍ ആണ് ഇതു കൂടുതല്‍ ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുനത്.

ഇസ്ലാം മതത്തില്‍ പെട്ട യുവാക്കളെ ആണ് ഈ സംഘടന ഇതിനായി നിയോഗിച്ചിരിക്കുനത്. പല മുസ്ലീം സംഘടനകളുടേയും അറിവോടെയും ആശീര്‍വാധതോടെയും ആണ് ഇതിന്‍റെ പ്രവര്‍ത്തനം. എല്ലാ മേഘലകളിലും പെട്ട യുവാക്കള്‍ ഇതില്‍ സജീവമായി പ്രവര്ത്തിക്കുന്നു, എങ്ങിനീയരിംഗ് കോളേജുകള്‍, ടെക്നോപാര്‍ക്ക് ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് ഇവര്‍ കൂടുതല്‍ ആയി ശ്രദ്ധ കേന്ദ്രീകരിചിരിക്കുനത്. ബസ്സ് കണ്ടക്ടര്‍ കിളികള്‍ എന്നിവരും ഓട്ടോ റിക്ഷ തൊഴിലാളികളും ഒക്കെ ഇവരുടെ പടയില്‍ പെടും. വിദേശ സംഘടനകള്‍ ആണ് ഇതിലേക്കായി പണം ഒഴുക്കുന്നത്.

കോളേജ് കുമാരി മാരെയും ഉദ്യോഗസ്ഥര്‍ ആയ യുവതികളെയും ആണ് ഇവര്‍ നോട്ടം ഇട്ടിരിക്കുനത്. ഇതര മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിക്കുവാനും, വലയില്‍ വീഴ്ത്തി വിവാത്തിലേക്ക് എത്തിക്കുവാനും ആണ് സന്ഘടനയുടെ നിര്‍ദേശം. രണ്ടു ആഴ്ചയ്ക്കുള്ളില്‍ പ്രണയത്തില്‍ വീഴാത്ത പെണ്‍കുട്ടികളെ ഉപേക്ഷിക്കുവാനും, പ്രണയിച്ചു എത്രയും വേഗം തന്നെ വിവാഹത്തില്‍ എത്തിക്കുവാനും, അത് കഴിഞ്ഞു ഏതാനും മാസക്കാലം കൊണ്ടു മത പരിവര്‍ത്തനം ചെയ്യുവാനും, വീടുകരില്‍ നിന്നും അകറ്റി നിര്‍ത്തുവാനും, കുറഞ്ഞത് മൂന്നു നാല് കുട്ടികള്‍ എങ്കിലും ഉണ്ടാക്കുവാനും ആണ് ഈ സംഘടന നിഷ്കര്‍ഷിക്കുന്നത്. മതം മാറ്റപ്പെടുന്ന യുവതികളുടെ ജീവിത ചിലവുകള്‍ക്കായി പണവും, ആണ്‍കുട്ടികള്‍ക്ക് കച്ചവടങ്ങള്‍ നടത്തുവാന്‍ സഹായങ്ങളും ഇവര്‍ നല്കി വരുന്നു.

കഴിഞ്ഞ ഒരു വര്‍ഷക്കാലം ആയിട്ടാണ് ഈ സംഘടന സജീവമായി പ്രവര്‍ത്തനം തുടങ്ങിയത്. പെണ്‍കുട്ടികളെ വലയില്‍ ആകുവാനായി ഈ സംഘടന യുവാക്കള്‍ക്ക് പ്രത്യേക ക്ലാസ്സുകളും മൊബൈല് ഫോണുകള്‍ വസ്ത്രങ്ങള്‍ ബൈക്കുകള്‍ തുടങ്ങിയവയും നല്കി വരുന്നുണ്ട്.

ഇതിനെ കുറിച്ചു ടെക്നോപാര്‍ക്ക്‌ , ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ ഉള്ള ചില സുഹൃത്തുക്കളോട് ഞാന്‍ അന്വേഷിക്കുകയുണ്ടായി, അറിഞ്ഞ വിവരങ്ങള്‍ തികച്ചും സത്യം ആണെന്നായിരുന്നു അവരുടെ പ്രതികരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അവരുടെ അറിവില്‍ ഏതാണ്ട് ഏഴ് പെണ്‍കുട്ടികള്‍ വിവാഹവും മത പരിവര്‍ത്തനവും നടത്തിയിരികുനത്. ( അറിയാത്ത എത്രയോ പേര്‍ ഉണ്ടാകും..). വിവാഹം കഴിച്ചതിനു ശേഷം ഇവര്‍ ജോലിയില്‍ തിരിച്ചു പ്രവേശിക്കുകയോ, വീടുകരെയോ കൂടുകരെയോ സഹപ്രവര്തകരെയോ ബന്ധപെട്ടിടില്ല എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. മാത്രവുമല്ല തിരിച്ചു അന്വേഷിച്ചു വിളിച്ചവര്‍ക്ക് കിട്ടിയ പ്രതികരണവും അത്ര സുഖകരമല്ല എന്നതുമാണ്‌ അറിയുന്നത്.

കേരളത്തില്‍ അപ്പാടെ വേരുകള്‍ ഉള്ള ഈ പുതിയ ജിഹാദിന് ജില്ലകള്‍ തോറും പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പികാന്‍ പ്രത്യേക സോണ്‍ ചെയര്‍മാനും ഉണ്ട്. കോളേജുകളിലെ പ്രവേശനത്തിന് മുന്നോടിയായി, പെണ്‍കുട്ടികളുടെ മത വിഭാഗം തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കാന്‍ പ്രത്യേക യൂണിറ്റുകളും ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മതം, സാമ്പത്തികം, മാതാപിതാക്കളുടെ വിവരങ്ങള്‍, ഇവര്‍ക്ക് സമൂഹത്തില്‍ ഉള്ള സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിച്ചതിനു ശേഷമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. മാതാപിതാക്കള്‍ വളരെ ലാളിച്ചും എന്നാല്‍ അതീവ ശ്രദ്ധയോടും കൂടി വളര്‍ത്തിയ ( അധികം ലോക പരിചയം ഇല്ലാത്ത ) പെണ്‍കുട്ടികളെ ആണ് ഇവര്‍ക്ക് മുഖ്യമായും ഉന്നം വെക്കുക. പ്രത്യേകിച്ചും എന്‍ ആര്‍ ഐ കുട്ടികളെയും, പെണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂളുകളില്‍ പഠിച്ച കുട്ടികളെയും ആണ് പ്രധാന ലക്ഷ്യം. സൌഹൃദവും സഹായവും ഒക്കെ ആയി അടുത്ത് കൂടുന്ന ഇവര്‍ തക്കം കിട്ടുനത് അനുസരിച്ച് ഇവരുടെ അജണ്ട നടപ്പില്‍ ആക്കുകയും, പുരോഗതി സന്ഘടനയെ അറിയിച്ചു ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു.

കേള്‍ക്കുമ്പോള്‍ നമുക്കൊരു തമാശയായി തോന്നാം എങ്കിലും, ഇതൊരു സത്യം ആണെന്ന തിരിച്ചറിവ് നമുക്കു ഞെട്ടല്‍ ഉളവാക്കും . സ്നേഹിക്കുവാനും, സ്നേഹിച്ച പുരുഷനെ വിവാഹം കഴികുവാനും പ്രായ പൂര്‍ത്തിയായ എല്ലാവര്ക്കും അവകാശം ഉണ്ട് എങ്കിലും, ഇത്തരം കപട പ്രണയങ്ങളും, അതിന് പിന്നില്‍ ഉള്ള ചില ഗൂഡ ഉദ്ദേശങ്ങളും പ്രണയത്തിന്റെ അര്‍ത്ഥവും ആത്മാര്‍ഥതയും ഇല്ലാതെ ആക്കുകയാണ്. അതുകൊണ്ട് മാതാ പിതാക്കള്‍ സൂക്ഷിക്കുക , നിങ്ങളുടെ കുട്ടികള്‍ അവരുടെ സൌഹൃദങ്ങള്‍, സ്നേഹ ബന്ധങ്ങള്‍ ഇവയൊക്കെ എങ്ങനെയുള്ള ആളുകള്‍ ആണ് എന്ന് നിരീക്ഷിക്കുക.. അല്ലെങ്കില്‍ പ്രസവിച്ചു വളര്‍ത്തി വലുതാക്കിയ പുന്നാര മക്കള്‍, ചില മത ഭ്രാന്തന്‍ മാരുടെയും, തീവ്രവാദികളുടെയും വലയില്‍ കുടുങ്ങി, നിങ്ങള്ക്ക് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടേക്കാം.

ഒരു മലയാള പത്രത്തില്‍ വന്ന ഒരു ചെറിയ വാര്‍ത്തയില്‍ തുടങ്ങിയ എന്റെ അന്വേഷണം ഞാന്‍ കഴിഞ്ഞ കുറെ ആഴ്ചകള്‍ ആയി തുടരുന്നു.. കിട്ടുനത്‌ അനുസരിച്ച് വിവരങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നതാണ്..

Wednesday, February 18, 2009

ഭാരതസ്ത്രീകള്‍ തന്‍ പിങ്ക് ജട്ടി

പബ്ബില്‍ അടി കൊണ്ട പെണ്ണുങ്ങളോട് ഐക്യ ധാര്ട്യം പ്രഖ്യാപിക്കാന്‍ ചില മാന്യ വനിതാ മണികള്‍ ജട്ടികള്‍ ശേഖരിച്ചു ആര്‍ക്കോ അയച്ചു കൊടുക്കുന്നു എന്ന് കേള്‍ക്കുക ഉണ്ടായി. ഇന്ടര്‍നെട്ടു വഴി പ്രചരിക്കുന്ന ജട്ടി വിപ്ലവം സ്ത്രീ രത്നങ്ങള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ മുറുക്കെ പിടിച്ചു വെക്കാന്‍ ഉത്തകുന്നവ ആണെന്ന് ചില സ്ത്രീ ബുദ്ധി ജീവികളുടെയും സന്ഘടനകളുടെയും അഭിപ്രായ പ്രകടനങ്ങളും കണ്ടു..

സ്വതന്ത്ര സമരം കഴിഞ്ഞു കൊല്ലം ഇത്രയും ആയിട്ടും, ഇത് പോലെ ചൂടും ചൂരും പകരാന്‍ മറ്റൊരു സമരത്തിന്‌ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം ആണ്.. ജട്ടി പ്രക്ഷോപം ഇന്ത്യാ മഹാരാജ്യം ആകെ ആഞ്ഞടിക്കുകയാണ്..നാമൊക്കെ ഒരു ജട്ടി വിപ്ലവത്തിന് തന്നെ സാക്ഷ്യം വഴിക്കേണ്ടി വരുന്ന സ്ഥിതി സംജാതമാകുന്നു..

യുവാക്കളെയും പ്രായമായ അപ്പച്ചന്മാരെയും സംബന്ധിച്ച് ഈ വാര്ത്ത തന്നെ കുളിര് പകരുന്ന സംഗതി ആണ് എന്നത് തീര്‍ച്ച.. ജട്ടി ശേഖരണത്തിനായി വാലന്റിയാര്‍ ആകുവാന്‍ ആയി ആയിരങ്ങള്‍ ആണ് തയാറായി നില്‍ക്കുന്നത്.. ചില ആത്മാര്തത കൂടിയ വാളണ്ടിയര്‍ മാര്‍ ചോദിച്ചിട്ട് കിട്ടാതെ ജട്ടി ഉരി എടുത്തുകൊണ്ടു വന്ന വാര്‍ത്തകളും കേള്‍ക്കുകയുണ്ടായി. അതുകൊണ്ട് ഒരു ജട്ടി ഇട്ട പെണ്ണുങ്ങള്‍ സൂക്ഷിക്കുക, നിങ്ങളുടെ ജട്ടി നിങ്ങള്‍ സൂക്ഷിക്കുക..പ്രത്യേകിച്ച് പിന്ക് നിരത്തില്‍ ഉള്ളവ.

പിന്നെ മാന്യ മഹിളാ മനികളോട് ഒരു അപേക്ഷ, വാടിയ ജട്ടി അയച്ചാലും, ചൂടിയ ജട്ടി അയക്കരുതേ.. ( ബാഗ്ലൂര്‍ കാര്‍ ജീവിച്ചു പൊക്കോട്ടെ..)

മഹിളാ ജട്ടിവിപ്ലവത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു ഞാന്‍ ഇതാ കുറെ ജട്ടി കീ വേര്‍ഡുകള്‍ ആഡ് ചെയ്യുന്നു.. ഗൂഗിള്‍ വഴി ജട്ടി തപ്പി വരുന്ന ആര്ക്കെന്കിലും ഇവ പ്രയോജനം ചെയ്യുമെന്കില്‍, ഈ പോസ്റ്റ് ധന്യമായി..

ഗൂഗിള്‍ എസ്. ഇ. ഓ ക്ക് വേണ്ടി ചില ജട്ടി കീ -വേര്‍ഡുകള്‍

ഇന്ത്യന്‍ ജട്ടി
ഇന്ത്യന്‍ പിന്ക് ജട്ടി
ജട്ടി വാരഗോഷം
ജട്ടി സമ്മേളനം
ജട്ടി പ്രതിഞ്ഞ
ജട്ടി സംരക്ഷണ വാരം
ജട്ടി പ്രഖ്യാപനം
ജട്ടി സാഹിത്യം
ജട്ടി മഹാമകം
ജട്ടി പ്രക്ഷോപം
ജട്ടി യാത്ര
സുരക്ഷിത ജട്ടി, ഐശ്വര്യ എലാസ്റിക്
ജട്ടി യജ്നം
ജട്ടി അവബോധം
ജട്ടി + പബ് + അടി
ജട്ടി ബാഗ്ലൂര്‍ പെണ്ണുങ്ങള്‍ അടി
പിന്ക് ജട്ടി ബാഗ്ലൂര്‍

ഒരു കള്ളന്റെ കുമ്പസാരം..

ഇതു ലാവ് ലിന്‍ കമ്പനിയുടെ വെബ് സൈറ്റില്‍ പ്രസ്സിദ്ധീകരിച്ച കുമ്പസാരമാണ്.. വായിച്ചു നോക്കിയാലും.. ചിലപ്പോ നാളെ ഇതു അവിടെ കണ്ടില്ല എന്ന് വരും.. അത് കൊണ്ടു കണ്ടപ്പോ കയ്യോടെ എടുത്തു ഇവിടെ വെച്ചതാണ്.


Wednesday, February 11, 2009

കേരള ഫാര്‍മസി

മാന്യ മഹാ ജനങ്ങളെ, ആഗോള മാന്ദ്യവും പണപ്പെരുപ്പവും കൊണ്ടു അവശത അനുഭവിക്കുന്ന നിങ്ങള്‍ക്ക് ഏവര്‍ക്കുമായി ബൂലോകത്തില്‍ ജഗ്ഗു ദാദയുടെ പുതിയ സംരഭം ഞാന്‍ പരിചയപ്പെടുത്തട്ടെ.. കേരള ഫാര്‍മസി .വര്‍ഷങ്ങളായി വളര്‍ത്തി വലുതാക്കി എടുത്ത കഠിന തപസ്യയുടെ
ഭലമായി ഉണ്ടാക്കി എടുത്ത ചില അതി വിശിഷ്ടമായ മരുന്നുകള്‍ ആണിവ.. സാമ്പിള്‍ എല്ലാവര്ക്കും സൌജന്യമാണ്..

പിണറായി ഗുല്കുലതിക്തകം : മുഖത്ത് നിര്‍വികാരത കാണപ്പെടും , എന്ത് ചോദിച്ചാലും ആ പൂതി അങ്ങ് മനസ്സില്‍ ഇരിക്കട്ടെ, മാധ്യമ കുത്തകകള്‍, ബൂര്‍ഷ എന്നൊക്കെ പറയിക്കുവാന്‍ ഈ മരുന്നിനു കഴിയും. പക്ഷെ നിങ്ങളുടെ മുഖത്ത് എപ്പോളും കഷായം കുടിച്ച ഭാവം ആയിരിക്കും . അഴിമതി വാസന വര്‍ദ്ധിക്കും.

അച്ചുതാനണ്ടാരിഷ്ടം : ഇതു സേവിച്ചു കഴിഞ്ഞാല്‍ നൂറു നൂറില്‍ പത്തില്‍ ആയിരിക്കുന്ന നിങ്ങള്‍ വെറും പത്ത് ഇരുപതില്‍ എത്തി ചേരും..എന്ത് കാര്യവും ബബിള്‍ ഗം പോലെ വലിച്ചു നീടി പറെയാന്‍ ഉള്ള പ്രവണതയും ഉണ്ടാകും. ശരീരം ഷോക്ക് അടിച്ച പോലെ ആകും. പ്രതികരണ ശേഷി വര്‍ദ്ധിക്കും.

സുധാകര അമൃതം : മണ്ടത്തരങ്ങള്‍ വെവര ദോഷം എന്നിവ കൂടും, വായില്‍ വരുന്നതൊക്കെ കോതയ്ക്ക് പാട്ടെന്നു പോലെ കവലയില്‍ കേറി നിന്നു വിളിച്ചു പരെയും.. തലയ്ക്ക് സ്ത്തിരത ഇല്ലാത്ത പോലെ പെരുമാറും.. പറഞ്ഞതൊക്കെ വീണ്ടും വീണ്ടും മാറ്റി പറയും , പ്രീണനം, നക്കല്‍ എന്നിവ കൂടും.

കുഞ്ഞഹംമാദ് കഷായം : കുരങ്ങന്റെ സ്വഭാവം കൂടുതല്‍ ആയി പ്രകടിപ്പിക്കും, ഒന്നും അറിയില്ലെന്കിലും വല്യ ആളാണ് എന്ന് ഭാവിക്കും. നക്കല്‍ പ്രീണനം തുടങ്ങിയ കഴിവുകള്‍ വര്‍ദ്ധിക്കും.

കാരാട്ട് ലേഹ്യം : ചക്കരകൊടം കണ്ടാല്‍ കയ്യിട്ടു നാക്കും, ബാലന്‍ , ബാലാനന്ദന്‍, കത്ത് തുടങ്ങിയ കാര്യങ്ങള്‍ കേട്ടാല്‍ അലര്‍ജി ഉണ്ടാകും. എന്ത് ചോദിച്ചാലും ഇല്ല എന്ന് പറയും. മലയാളം മറന്നു പോകും..തലമുടി നരയ്ക്കും, ഇടയ്ക്കിടെ പിന്താങ്ങും, പിന്നെ കാല് വാരാന്‍ ഉള്ള പ്രവണത ഏറി വരും.

ജയരാജനന്ദ എണ്ണ : പോടാ പുല്ലേ സീ ബി ഐ , പോടാ പുല്ലേ കോടതി, പോടാ പുല്ലേ പോലീസ് എന്നോകെ വിളിച്ചു പരെയും. സ്ഥിരമായി തേച്ചാല്‍ തൊലിക്കട്ടി വര്‍ദ്ധിക്കും.

സെഫി ചവനപ്രാശ്യം : എല്ലാം രണ്ടു വച്ചു കിട്ടണം എണ്ണ നിര്‍ബന്ധം ഉണ്ടാകും.. മതിലിനോടും മതില് ചാട്ടക്കരോടും മമത ഉണ്ടാകും. ഉലക്ക, കോടാലി എന്നിവ കണ്ടാല്‍ എടുത്തു തലക്ക് അടിക്കാന്‍ ഉള്ള വാസന കൂടും.

ഉ‌. ചാണ്ടി ചൂര്‍ണം : കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഉള്ള കഴിവ് കൂടും.. സന്നി വന്ന പിള്ളേരെ പോലെ സംസാരിക്കും..

കരുണാകര അമൃതം: എത്ര പ്രായം ആയാലും തട്ടി പോകില്ല.. കുരുട്ടു ബുദ്ധി കൂടും, കസേര കണ്ടാല്‍ പിടി വിടില്ല. ഭക്തി വേഗത എന്നിവയോട് അഭിനിവേശം ഉണ്ടാകും.

വേറെയും ഒരുപാടു ബ്രാന്‍ഡുകള്‍ ഞങ്ങള്‍ സ്റ്റോക്ക് ചെയ്യ്ന്നുണ്ട്. സ്ഥല സമയ പരിമിതി മൂലം ഇത്തവണ അവയൊന്നും പരിചയപ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.