Monday, June 8, 2009

പിണറായി ലീല ( ലാവ്ലിന്‍ കാണ്ഡം )

പിണറായി ലീല ( ലാവ്ലിന്‍ കാണ്ഡം )
( രീതി: കണി കാണും നേരം കമല നെത്രന്റെ ... )

രചന : മഹാകവി ജഗ്ഗു ആശാന്‍.
---------------------------------------------------------
കണികാണും നേരം, പിണറായി മൂര്‍ത്തി..
നിറമേറും ചെവല കോടി ചാര്‍ത്തി..
കനക കിന്നരി നാടന്‍ ബോംബുകള്‍..
അണിഞ്ഞു കാണണം...ഫഗവാനേ...( കണി കാണും നേരം..)

കൊടിയ ഭീകരന്‍ മദനി ചേട്ടന്റെ..
തോളോട് ചേര്ന്നു പിണറായി..
വോട്ടു ചോദിച്ചു..പൂട്ടിപ്പോയല്ലോ..
കലികാലം തന്നെ ഫഗവാനേ...( കണി കാണും നേരം..)

ലാവ്ലിന്‍ കേസിന്റെ കാര്യം എത്തുമ്പോള്‍
നരി പോലെ ആകും പിണറായി..
കട്ടിട്ടില്ലെന്കില്‍ തലയില്‍ പപ്പുകള്‍
തപ്പി നോക്കണോ ഫഗവാനേ.. ( കണി കാണും നേരം..)

മുഖ്യ മന്തിയാം അച്ചുമാമനെ...
പഴി ചാരനായി പിണറായി..
പതിനെട്ടും പയറ്റി..രക്ഷയില്ലല്ലോ...
വിധി അല്ലാതെന്തു ഫഗവാനേ.. ( കണി കാണും നേരം..)

ലെനിനും മാര്‍ക്സുമായ്‌.. കൊണ്ടു വന്നൊരു..
കമ്മ്യൂണിസ്റ്റ് തന്‍ പ്രസ്ഥാനം...
പൊടി പിടിച്ചല്ലോ... വഴിയില്‍ ആയല്ലോ..
സഹിക്കുന്നില്ലലോ.. ഫഗവാനേ...( കണി കാണും നേരം..)

ഡി വൈ എഫ്‌ ഐന്നു പെരിട്ടിടുള്ള...
തെമ്മാടികള്‍..തന്‍ പ്രസ്ഥാനം...
കരി ദിനത്തിന്.. പോല്ലാപ്പുണ്ടാക്കി..
നടപടിയില്ലേ..ഫഗവാനേ......( കണി കാണും നേരം..)

അഴിമതി തന്റെ.. അഴുക്കു വീണിട്ടു..
നേരിടാന്‍ പോലും കഴിയാതെ...
ജനത്തിന് നേരെ..കുതിര കേരുന്നെ..
കഴിവ് കേടല്ലേ..ഫഗവാനേ.........( കണി കാണും നേരം..)