Friday, June 17, 2011

അഖില ഭാരതീയ കള്ളപ്പണ സംരക്ഷണ സമിതി ( ക്ലിപ്തം )ബഹുമാന്യരെ, 

കള്ള പണക്കാരെയും, കൊള്ളക്കാരെയും, അഴിമതി കാരെയും ഒക്കെ സാമൂഹിക വിരുദ്ധരായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില ഇന്ത്യന്‍ തെണ്ടികള്‍ കുത്തി തിരുപ്പുണ്ടാക്കാന്‍ തുടങ്ങിയ കാര്യം നിങ്ങള്‍ ഏവരും അറിഞ്ഞു കാണുമല്ലോ...  കാലാ കാലങ്ങള്‍ ആയി, ഇന്ത്യ എന്നാ മഹാ രാജ്യത്തെ കഷ്ട്ടപെട്ടു കൊള്ളയടിച്ചു നമ്മള്‍ ഉണ്ടാക്കി വിദേശ രാജ്യങ്ങളില്‍ ബാങ്കുകളിലും മറ്റു നിക്ഷേപങ്ങളിലും ഇട്ടു, സുഖമായി താമസിച്ചു വരികയാണല്ലോ... ഇനി അതൊക്കെ കണ്ടു കെട്ടി ഇവിടെ പൊതു സ്വത്തായി പ്രഖ്യാപിക്കണം എന്നത്രേ ഈ പരമ നാറികളുടെ ആവശ്യം. ഇത് നമുക്ക് എങ്ങനെ സഹിക്കാന്‍ കഴിയും..? ഈ രാജ്യത്ത് ഒരു നിയമം ഇല്ലേ... കള്ള പണക്കാര്‍ക്ക് ഇവിടെ ഒരു വിലയുമില്ലേ..എന്ന് തോന്നിപ്പോവുകയാണ് സുഹൃത്തുക്കളെ.... 

ഇന്ത്യാ മഹാ രാജ്യത്തെ  നൂറ്റി കണക്കിന് വരുന്ന, കള്ള പ്പണ സുഹൃത്തുക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനായി നമ്മള്‍ ഒരു അഖില  ഭാരതീയ കള്ളപ്പണ സംരക്ഷണ സമിതി ഉണ്ടാക്കുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചു കൊള്ളുകയാണ്... കള്ളപ്പണം പ്രോത്സാഹിപ്പിക്കുക, കള്ള പണക്കാരെ  വിശുദ്ധരായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് , സര്‍ക്കാരിനും തെണ്ടികളായ ജനങ്ങള്‍ക്കും എതിരെ ഒരു സന്തിയില്ലാ സമരം തന്നെ നമ്മള്‍ നടത്തേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ ഓര്‍മിപ്പിക്കട്ടെ...


നമ്മള്‍  കഴുതകളായ ജനങ്ങളുടെ ചോരയും നീരും ഊറ്റിയെടുതും, അവരെ ഊമ്പിച്ചും ഉണ്ടാക്കിയ കോടികള്‍, ഇവന്മാര്‍ പറയുമ്പോള്‍ എടുത്തു കൊടുക്കാന്‍ സ്വിസ്സ് ബാങ്ക് ഇവന്റെയൊക്കെ തന്തയുടെ വകയാണോ എന്ന് ഉറക്കെ ചോദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു....

എന്തൊക്കെ തന്നെ പറഞ്ഞാലും, നമ്മുടെ ഓണറബിള്‍ ഓണപ്പൊട്ടന്‍ പ്രധാന മന്ത്രിയായിരിക്കുന്ന കാലത്തോളം നമക്കൊന്നും ഒരു കോപ്പും സംഭവിക്കാന്‍ പോകുന്നില്ല എന്നത് തീര്‍ച്ചയാണ്... എന്നാലും നമ്മുടെ പ്രിയപ്പെട്ട സുഹൃത്തുക്കളായ സ്പെക്ട്രം രാജ, കനിവാര്‍ന്ന കനിമൊഴി, കാലമാടന്‍ കല്‍മാഡി തുടങ്ങിയ മഹാത്മാക്കളെ അനാവശ്യമായി പിടിച്ചു ജയിലില്‍ ഇട്ടിരിക്കുന്നത് നമുക്ക് ഏവര്‍ക്കും ആശങ്ക ഉളവാക്കുന്നു എന്ന് പറയാതെ വയ്യ.. അവരെയെല്ലാം ഉടന്‍ തന്നെ പുറത്തു ഇറെക്കി വിടണം എന്ന് ആവശ്യപ്പെടുന്ന ഒരു ലെറ്റര്‍ ഇല്ലെന്ടില്‍ ഇറ്റലിക്ക് അയക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ഉടന്‍ തന്നെ ചെയ്യേണ്ടതാകുന്നു.. 

കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാന്‍ ഇവിടെ ഏതെങ്കിലും ഒരു പ്രസ്ഥാനം തയ്യാറാണെങ്കില്‍, ഞങ്ങള്‍ കള്ളപ്പണം തിരിച്ചു ഇന്ത്യയില്‍ തന്നെ കൊണ്ട് വരുന്നതിനെ കുറിച്ച്  ആലോചിക്കുന്നതാണ്...  അല്ലാതെ ഇവിടെ ഇതു കോപ്പിലെ ഗാന്ധിയാന്‍  വന്നു പറഞ്ഞാലും ഗാന്ധിയുടെ തല ഉള്ള കടലാസില്‍ ഒരെണ്ണം പോലും നഷ്ടപ്പെടുത്താന്‍ നമ്മള്‍ തയ്യാറല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്...

കള്ള പണക്കാരും കരിം ചന്തക്കാരും കൊള്ളക്കാരും  ആയ എല്ലാ സുഹൃത്തുക്കളും ഇന്ന് തന്നെ ഈ സംഘടനയില്‍ അങ്ങത്വം എടുത്തു നമ്മുടെ ശക്തി തെളിയിക്കണം എന്ന് അഭ്യര്തിക്കുകയാണ്...

എന്ന്, 

സെക്രട്ടറി, 
ഒപ്പ്. 

പരസ്യം : സ്വിസീല്‍ കോടികള്‍ വെച്ചിട്ടെന്തിനാ, നാട്ടില്‍ തെണ്ടി നടപ്പു.... 
മുറ്റത്ത് മൂന്ജല്‍ ഫണ്ട്‌ - കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ നിക്ഷേപം.. നിങ്ങളുടെ കള്ളപ്പണം ഇന്ന് തന്നെ നിക്ഷേപിക്കു... 
Wednesday, June 30, 2010

പനിയുടെ രാഷ്ട്രീയം!!!

"പനി മാധ്യമ സൃഷ്ടി" - മന്ത്രി ശ്രീമതി.
" ശ്രീമതി ആരുടെ സൃഷ്ടി???" - പൊതുജനം!!!!

Friday, January 1, 2010

അല്‍-ഉമ്മാക്കി !

ലോകത്ത് ആകമാനം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അല്‍ ഖ്വേയ്ടക്ക് ഒരു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു, രൂപപ്പെട്ട ഒരു പുതിയ സംഘടന ഇന്ന് രാവിലെ വെളുപ്പിനെ കൃത്യം മൂന്നു മണിക്ക്, ബഹുമാനപ്പെട്ട ജഗ്ഗു ദാദ ഉത്ഘാടനം ചെയ്തു. തികച്ചും വ്യത്യസ്തമായ പ്രവര്‍ത്ത രീതികളിലൂടെ അല്‍-ഖ്വേയ്ടയെ പ്പോലെ ഉള്ള അതി ഭീകര സംഘടനകള്‍ക്ക് ഒരു കടുത്ത വെല്ലു വിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ദാദ പ്രസ്ഥാനത്തിന് രൂപം കൊടുത്തിട്ടുള്ളത്.

തീവ്ര വാദം എന്ന പഴകിയ ആശയത്തിന് പകരം, തീവ്രത കുറഞ്ഞ - വാദം എന്ന അതി നൂതന പ്രായോഗിക അവസ്ഥാന്തര തത്വങ്ങള്‍ ഉള്‍ക്കൊക്കിച്ചു കൊണ്ടുള്ള ഒരു പുതുപുത്തന്‍ പ്രസ്ഥാനം ആണത്രേ അല്‍-ഉമ്മാക്കി. ഇത്തരം ഒരു ആശയം ലോകത്ത് ആദ്യം ആയി ആണെന്നും, ഇതിനു പേറ്റന്റ് ലഭ്യം ആക്കാന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും ജഗ്ഗു ദാദ ആമുഖ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

തോക്ക് വാങ്ങി വെടി വെക്കുകയും, ബോംബ്‌ ഉണ്ടാക്കി പൊട്ടിക്കുകയും ഒക്കെ ചെയ്യുന്നത് വളരെ ചെലെവേറിയ കാര്യം ആയതു കൊണ്ട്, അല്‍-ഉമ്മക്കിയുടെ പ്രവര്‍ത്തന ശൈലി തികച്ചും വത്യസ്തമായി ആണ് രൂപപ്പെടുത്തിയിട്ടുള്ളത് . അടിക്കും വെടിക്കും പകരം കൊഞ്ഞനം കുത്തുക, കോക്രി പിടിക്കുക, പച്ച തെറി വിളിക്കുക, നടു വിരല്‍ ഉയര്‍ത്തി കാണിക്കുക, മുണ്ട് പൊക്കി കാണിക്കുക തുടങ്ങിയ പ്രക്രീയകള്‍ ആകും, പ്രസ്ഥാനം ചെയ്യുന്നത്. കേരളത്തില്‍ തൊട്ടു ലോകം മൊത്തം വ്യാപിച്ചു കിടക്കുന്ന, ഭീകരന്മാര്‍ക്ക് ഒരു പുതിയ ജീവിത മാര്‍ഗം എന്ന രീതിയില്‍ ആയിരിക്കും ഇത് ലോകം ആകമാനം സ്വീകാര്യം ആവുക എന്ന് പത്ര സമ്മേളനത്തില്‍ ജഗ്ഗു പറയുക ഉണ്ടായി.

ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാത്ത കുട്ടികളെ പേടിപ്പിക്കാന്‍ മുതല്‍, പാര്‍ട്ടികള്‍ നടത്തുന്ന ലോക്കല്‍ സമ്മേളനം അലമ്പ് ആക്കുക തുടങ്ങി, സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ വരെ കൂവി തോല്‍പ്പിക്കാനും അല്‍-ഉമ്മാക്കിക്ക് കഴിയും എന്ന് അല്‍-ഉമ്മാക്കി സംസ്ഥാന സെക്ക്രട്ടരി ആയി തിരഞ്ഞെടുക്ക പെട്ട അബ്ദുല്‍ ജാഫര്‍ സദനി പറഞ്ഞു.

അങ്ങനെ വെറും ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട എന്ന രീതിയില്‍ ഉള്ള ചില പഴയ പ്രയോഗങ്ങള്‍ക്ക് തിരശ്ശീല വീഴുകയായി... അല്‍-ഉമ്മാക്കി നിലവില്‍ വരുന്നതോടെ, പേടിപ്പിക്കലും പീഡിപ്പിക്കലും ഒരു കലയും വ്യവസായവും ആയി വളര്‍ന്നു വരും എന്ന പ്രതീക്ഷയില്‍ ആണ് ലോകം.

Thursday, October 22, 2009

കോപ്പിലെ പത്രങ്ങളും, കോണോത്തിലെ വാര്‍ത്തകളും...

ഈ പത്രക്കാരെ കൊണ്ട് പൊറുതി മുട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ..ആടിനെ പട്ടി അല്ല, , ദിനോസര്‍ വരെ ആക്കുന്ന ഒരു ഇടപാടാണ് ഇവരൊക്കെ കൂടി ചെയ്തു കൂട്ടുന്നത്. ഇതൊക്കെ വായിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങി മണ്ടന്മാര്‍ ആകുന്നതോ, പൈസ കൊടുത്തു വാര്‍ത്ത വായിക്കുന്ന പാവം ജനങ്ങളും..

കേരളത്തിലെ ഒരു കൌമാരക്കാരി കുട്ടി ഐന്‍സ്ടീനെ വെല്ലുന്ന പ്രകടനം കാഴ്ച്ച വച്ച് അടുത്ത നോബല്‍ സമ്മാനം വാങ്ങാന്‍ തയാറായി നില്‍ക്കുന്നു എന്ന് വരെ യാതൊരു ഉളുപ്പും ഇല്ലാതെ പടച്ചു വിട്ട ലേഖകര്‍ ഉള്ള മാതൃഭൂമിക്ക്, ഈ ഭൂമി മലയാളത്തില്‍ ഒരു പത്രം നടത്താന്‍ ഇനി ധാര്‍മികമായ അവകാശം ഉണ്ടോ എന്ന് പോലും സംശയമാണ്...

സംഗതി ധാ ഇവിടെ വായിക്കാം : http://bhairavan.in/narmabhumi/

എന്തായാലും ഈ വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു പ്രസിദ്ധപ്പെടുത്തിയ ഭൈരവന് എന്റെ ഹാര്‍ദവമായ അഭിനന്ദനങ്ങള്‍.

അതിശയോക്തി കലര്‍ത്തിയുള്ള അതി മാനുഷികമായ ലേഖനങ്ങള്‍, പ്രത്യേകിച്ചു ശാസ്ത്ര രംഗത്ത് ( അത് ഈ കൂട്ടര്‍ക്ക്‌ മനസിലാകഞ്ഞിട്ടാണോ ആവോ..) ഇന്നും ഇന്നലെയും തുടങ്ങിയതല്ല...ഒരു സമയത്ത് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു പീക്കിരി ചെക്കന്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ഒപ്പരെട്ടിംഗ് സിസ്റ്റെം ഉണ്ടാക്കി എന്നും ലിനക്സും വിന്‍ഡോസും യൂനിക്സും ഒക്കെ ഇനി പൂട്ടി കെട്ടാന്‍ പോവാ എന്നും ഉള്ള വാര്‍ത്ത കണ്ടു വര്‍ഷങ്ങള്‍ ആയി കമ്പ്യൂട്ടറില്‍ ചെരച്ച്ച്ച് കൊണ്ട് ഇരിക്കുന്ന ആയിരങ്ങള്‍ അന്തം വിട്ടു പോയി.. ഇവിടെ വര്‍ഷങ്ങളുടെ ഗവേഷണവും കോടിക്കണക്കിനു ഡോളറുകളും അതിലും ഏറെ മനുഷ്യ ശേഷിയും ചിലവാക്കിയാണ് ഐ ബി എം, മൈക്രോസോഫ്റ്റ്‌, യൂനിക്സ്‌ തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ദൈവങ്ങള്‍ വരെ ഇതൊക്ക്കെ കണ്ടു പിടിക്കുവേം കൊണ്ട് നടക്കുവേം ചെയ്യുന്നത്. പെട്ടന്നൊരു സുപ്രഭാതത്തില്‍ ശെടാ കേരളത്തിലെ ഒരു എട്ടാം ക്ലാസുകാരന്‍ ഇവര്‍ക്കൊകെ ഒരു വെല്ലു വിളി ആവുക എന്ന് വച്ചാല്‍, ഇതൊക്കെ വായിക്കുന്നവന്റെ തലമണ്ടയില്‍ വല്ല തേങ്ങാ പിണ്ണാക്കോ മറ്റോ ആയിരിക്കണം...

അവസാനം കാര്യം അറിഞ്ഞപ്പോള്‍ അല്ലെ, ഈ ചെറുക്കന്‍ ഏതോ ഒരു ലിനുക്സ് ഡിസ്ട്രി ബ്യൂഷന്‍ എടുത്തു റീ കമ്പയില്‍ ചെയ്തു. ഇതേ പരിപാടി ഈ ലോകത്ത്‌ ആയിരക്കണക്കിന് ആളുകള്‍ ദിവസവും പല പ്രാവശ്യം ചെയ്യുന്ന ഒരു കാര്യം മാത്രം.അതാണ്‌ പുതിയ കണ്ടു പിടുത്തം ആയി നമ്മുടെ പത്രങ്ങളും മാധ്യമങ്ങളും കൊട്ടി ഘോഷിച്ച്ച്ചത്.

പിന്നീട് വന്നത്, ഒരു പേപ്പറില്‍ അയ്യായിരം സിനിമാ പിടിച്ചു വക്കാന്‍ കഴിയുന്ന കളര്‍ കൊടും ആയി ഏതോ ഒരു മലപ്പുറം കാരന്‍.. എന്തൊക്കെ ആണ് എഴുതി പിടിപ്പിച്ചത്..??? ബില്‍ ഗേറ്റ്സ് ഇന് ഇപ്പൊ ആ ചെക്കനെ കാണണം.. ആയിരം കോടി രൂപ കൊടുത്തു ആ വര്‍ണ്ണ കടലാസ് ബില്‍ ഗേറ്റ്സ് വാങ്ങിക്കാന്‍ പോകുന്നു, സ്റ്റീവ് ജോബ്ബ്സ്‌ ഇടയ്ക്കിടെ പയ്യനെ ഫോണ്‍ ചെയ്ത പറയുന്നു, അത് എനിക്കെ തരാവേ എന്ത് വേല വേണേലും തരാം എന്ന്... അവസാനം പവനായി ശവമായി, പേപ്പറില്‍ ഇത്തരം വാര്‍ത്തകള്‍ വന്നു പേപ്പറും കീറി നിക്കറും കീറി ആകെ നാണക്കേടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ...


ഇത്തരം കേട്ട് കഥകള്‍ എഴുതുന്നവര്‍ക്ക് ബോധം ഇല്ലെങ്കിലും, വായിക്കുന്നവര്‍ക്ക് ഉണ്ടെന്നു ഇവറ്റകള്‍ക്ക് ഒരു അവബോധം ഉണ്ടായാല്‍ നന്ന്...

Friday, October 9, 2009

ബ്ലാക്ക്‌ ബെര്‍ളി ... പുതിയ മോഫീല്‍..

ഇന്ത്യാക്കാരന് രസതന്ത്രത്തിനു ഉള്ള നോബല്‍ സമ്മാനം കിട്ടിയതിനു പിന്നാലെ, ഇതാ വാര്‍ത്താ വിനിമയ രംഗത്ത് പുതു വിപ്ലവം കുറിക്കാന്‍ ഉതകുന്ന പുതിയ ഒരു കണ്ടു പിടുത്തവുമായി ജഗ്ഗു ആന്‍ഡ്‌ കോ. രംഗപ്രവേശം ചെയ്തിരിക്കുന്നു.ഈ കണ്ടു പിടിത്തം മൂലം ഒരു പക്ഷെ പൂട്ടിക്കെട്ടി പോകുന്നത് ഒരു അന്താരാഷ്ട്ര ബൂര്‍ഷാ കമ്പനി ആണെന്ന് ഉള്ളതില്‍ നമുക്കു അഭിമാനിക്കാം.. എടൊ ലക്ഷ്മി മിട്ടല്‍ എന്ന് പറയുന്ന കമ്പി കച്ചവടക്കാരാ.. താന്‍ കെട്ടിയോളെ പോലും നോക്കാതെ , എപ്പോളും കുത്തി നോക്കിക്കൊണ്ടു ഇരിക്കുന്ന ബ്ലാക്ക്‌ ബെറി എന്ന് വിളിക്കുന്ന സാധനം ഉണ്ടല്ലോ , അത് പൂട്ടി കെട്ടാന്‍ പോവാ...
ഇനി കൂടുതല്‍ സര്‍പ്രൈസ് അടിപ്പിക്കുനില്ല.. ഞാന്‍ ഒരു പുതിയ മോഫീല്‍ കണ്ടു പിടിച്ചു.. കണ്ടാല്‍ ഏതാണ്ട് ബ്ലാക്ക്‌ ബെറി പോലെ ഇരിക്കും എങ്കിലും, സംഗതി നിങ്ങള്‍ ഉദ്ദേശിക്കുന്ന സാദനം ഒന്നുമല്ല. ഒടുക്കത്തെ ടെക്നോളജി ആണ്...
എല്ലാം കണ്ടു പിടിച്ചു സ്ന്ഗതി നമ്മുടെ അമ്മാവന്റെ രാജ്യത്ത്(ചൈന ) നിന്നും ഉണ്ടാക്കിച്ചു... കഴിഞ്ഞപ്പോള്‍ ആണ് ഇതിന് പറ്റിയ ഒരു പേരു ഇടണം തോന്നിയത്‌. ഒറ്റയടിക്ക് കണ്ടാല്‍ മറ്റവന്റെ ബ്രാന്‍ഡ്‌ ആണെന്ന് തോന്നണം, പക്ഷെ സംഗതി വേറെ ആയിരിക്കണം... അങ്ങനെ ഇരിക്കുമ്പോള്‍ ആണ്, നമ്മുടെ പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ആയ ബെര്‍ളിയുടെ പേരു ഓര്‍മ വന്നത്.. ബ്ലാക്ക്‌ ബെര്രിയും, ബ്ലാക്ക്‌ ബെര്‍ളിയും തമ്മില്‍ ചെറിയ വത്യാസം മാത്രം... പിന്നെ ഇതു കൊണ്ടു ഊര്മിക്കപ്പെടുന്നത് മലയാളത്തിലെ ഒരു അറിയപ്പെടുന്ന ബ്ലോഗറും... അപ്പൊ പിന്നെ ഒന്നും ആലോചിച്ചില്ല...
ഇതാ കണ്ടു നോക്ക്.

അടുത്ത മാസം ഒന്നാം തീയതി മുതല്‍ അന്താരാഷ്ട്ര മാര്‍ക്കെറ്റില്‍ ഈ അത്യന്താധുനിക മോഫീല്‍ വില്‍ക്കപ്പെടുന്നതാണ്...

Saturday, September 5, 2009

മുത്തൂറ്റ് പോള്‍ കൊലക്കേസ്..സമ്പൂര്‍ണ അന്വേഷണ റിപ്പോര്‍ട്ട്‌ - അഥവാ..യഥാര്‍ത്ഥ സത്യം..

കേരള പോലീസ്‌ ഇത്ര കഷ്ടപ്പെട്ട് അന്വേഷിച്ചിട്ടും ഒരു എത്തും പിടിയും കിട്ടാതെ ഇരുന്ന പോള്‍ വധക്കേസ് അവസാനം ജഗ്ഗു ദാദയെ ഏല്പിച്ചു.. അതില്‍ ജഗ്ഗു ദാദ നടത്തിയ അതി വിദഗ്ധമായ ഒരു അന്വേഷണത്തിന്റെ സംക്ഷിത്വ രൂപമാണ് താഴെ കൊടുക്കുന്നത്...

കത്തികള്‍ എന്നും പോളിന് ഒരു ഹരമായിരുന്നു, വെട്ടുകത്തികള്‍, കറി കത്തികള്‍ , കശാപ്പ് കത്തികള്‍ , പെനാകത്തികള്‍ എന്തിനു ആഫ്രിക്കയില്‍ ആദിവാസികള്‍ ഉപയോഗിക്കുന്ന പ്രത്യേക കത്തികള്‍ വരെ പോളിന്റെ സ്വകാര്യ കത്തി ശേഖരത്തില്‍ ഉണ്ടായിരുന്നു.. ഈ കത്തികള്‍ ഒക്കെ അദ്ദേഹത്തിന്റെ സ്വന്തം കുഞ്ഞുങ്ങളെ പോലെ ആയിരുന്നു... വെറുതെ ഇരുന്നു ബോറടിക്കുന്ന സമയത്ത് തന്റെ കത്തി ശേഖരം നോക്കി സന്തോഷം കണ്ടെത്തുക അദ്ദേഹത്തിന്റെ ഒരു ഹോബ്ബി തന്നെ ആയിരുന്നു...

ഇതൊക്കെ പോരാഞ്ഞു ഇംഗ്ലീഷ് അക്ഷര മാലയിലെ ഓരോ അക്ഷരങ്ങല്‍യൂം പ്രതിനിധാനം ചെയ്യുന്ന രൂപത്തില്‍ ഉള്ള കത്തികളും അദ്ദേഹത്തിന് ഉണ്ടായിരുന്നു..'എ' കത്തി, 'ബി' കത്തി...'എസ്' കത്തി, പിന്നെ മലയാളം അക്ഷരങ്ങള്‍ ആയ 'ക','ഖ', തുടങ്ങിയ ആകൃതിയില്‍ ഉള്ള കത്തികളും.. ഈ കഴിഞ്ഞ നാളുകളില്‍ അദ്ദേഹം 'ഇക്ഷ' , 'ഇതാ', 'ഇപ്പ', 'ഇന്ഞാ', തുടങ്ങിയ ആകൃതികളില്‍ കൂടി ഉള്ള കത്തികള്‍ പണിയുന്ന ഗവേഷണത്തിലും ആയിരുന്നു...

എന്തുകൊണ്ടോ പോളിന് 'എസ്' കത്ത്തിയോടു എന്തെന്നില്ലാത്ത മമത ആയിരുന്നു..തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം 'എസ്' ആകൃതിയില്‍ ഉള്ള കത്തി ആണെന്ന ഒരു വിശ്വാസത്തില്‍, അയാള്‍ അത് കഴുത്തില്‍ കെട്ടി തൂക്കി നടക്കുക ഒരു പതിവായിരുന്നു...

അങ്ങനെ ഇരിക്കെ ഒരു ദിവസം, അഞ്ചാം ക്ലാസില്‍ ഒന്നിച്ചു ബെഞ്ചില്‍ നിരങ്ങിയ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണുവാനും, ക്ഷേമം അന്വേഷിക്കാനും ആയി വന്നു... ഒരുപാട് നാളുകള്‍ കൂടി കണ്ട സന്തോഷത്തില്‍ അവര്‍ ഒരു യാത്ര അറേഞ്ച് ചെയ്യുകയും ചെയ്തു... കൊച്ചി ചങ്ങനാശ്ശേരി, ആലപ്പുഴ വഴി തിരുവനന്തപുരം... ട്രാഫിക് ആധിക്യം മൂലം അവര്‍ യാത്ര രാത്രിയിലേക്ക്‌ മാറ്റി വച്ച്, പകല്‍ കുറച്ചു കള്ളും കപ്പയും ഒക്കെ അടിച്ചു നിര്‍വൃതി അടഞ്ഞു...

അങ്ങനെ അവര്‍ കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചു, തിരിക്കാം നേരത്ത് പഴയ അഞ്ചാം ക്ലാസില്‍ വച്ച് അവര്‍ എന്നും കഴിച്ചിരുന്ന ഉണ്ടം പൊരി, വഴിയരികില്‍ ഉള്ള അന്തപ്പന്റെ കടയില്‍ നിന്നും വാങ്ങുകയും ചെയ്തു... മനുവിന് ഒന്ന്, രാജേഷിനു ഒന്ന്, ഓം പ്രകാശിന് ഒന്ന്, പോളിന് ഒന്ന്..അങ്ങനെ ആകെ മൊത്തം ടോട്ടല്‍ നാല് ഉണ്ടം പൊരി.. ഡ്രൈവര്‍ ഷിബു വേറെ വണ്ടിയില്‍ ആയിരുന്ന കൊണ്ട് അയാള്‍ക്ക്‌ ഉള്ള ഉണ്ടം പൊരി വാങ്ങേണ്ട എന്നും വച്ച്... അല്ലേലും ഉണ്ടം പൊരി തിന്നു ഉറക്കം വന്നു വണ്ടി വല്ല മതിലെലും കൊണ്ട് ചാര്‍ത്തിയാലോ എന്ന് കൂടി ഓര്‍ത്തു മനപൂര്‍വ്വം വാങ്ങിച്ചില്ല...

അങ്ങനെ യാത്രക്കിടയില്‍ ആലപ്പുഴ വച്ച് ഒരു ബൈക്ക് കാരന്‍ അട വച്ചു, കള്ളടിച്ച ഹാങ്ങോവറില്‍ ബ്രേക്ക്‌ ഇതാ എന്ന് തപ്പി കണ്ടു പിടിച്ചപ്പോലെക്കും സമയം അല്പം മാറി പോയി, ബൈക്കുകാരനെ ഒരൊറ്റ ഇടി...ആ ഇടിയുടെ ആഘാതത്തില്‍ ബൈക്കുകാരന്‍ ദൂരെ തെറിച്ചു വീണു...എന്ടെവര്‍ ആകെ കുലുങ്ങി മറിഞ്ഞു, ഒരു ഉണ്ടന്‍ പൊരി ജനലില്‍ കൂടി പുറത്ത്‌ പോയി...ബൈക്കുകാരനെ കാണാത്തത് കൊണ്ട്, അവന്റെ തന്തയ്ക്ക്‌ രണ്ടു വിളിച്ചിട്ട് കാറില്‍ യാത്ര തുടരുന്നു...ഈ സമയം ചങ്ങനാശ്ശെര്രിയില്‍ നിന്നും ആലപ്പുഴയ്ക്ക്‌ ഒരു കല്യാണത്തിനു പോകാന്‍ വേണ്ടി ഇറങ്ങി തിരിച്ച രണ്ടു ടെമ്പോ ട്രവേല്ലെര്‍ ഉള്ള ആളുകള്‍ ഒരു വണ്ടിയുടെ ആക്സില്‍ ഊരി പോയത് കൊണ്ട് അവിടെ വിഷാദ മൂകരായി നില്‍ക്കുകയായിരുന്നു...അപ്പോളാണ് ഒരു ഉണ്ടം പൊരി വണ്ടിയില്‍ നിന്നും തെറിച്ചു വീണത്‌ കണ്ടത്‌... പരോപകാരികളും മാതൃകാ പുരുഷോത്തമന്‍ മാരും ആയ അവര്‍ അത് കണ്ടെടുക്കുകയും, അത് തിരിച്ചു നല്‍കാനായി മറ്റേ ടെമ്പോ ട്രവേല്ലെരില്‍ കയറി എന്ടെവേരിനു പിറകെ വച്ചു പിടിക്കുകയും ചെയ്തു...

ഇതേ സമയം, രണ്ടു കിലോമീറ്റര്‍ മാറി ഉണ്ടം പൊരി കൊതി മൂത്ത പോള്‍ ഇനി നമുക്ക് ഉണ്ടം പൊരി കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു കാറ് നിര്‍ത്തി. എല്ലാവര്ക്കും സമ്മതമായിരുന്നു...പൊതി എടുത്തു നോക്കിയപ്പോള്‍, ഇതാ വെറും മൂന്നു ഉണ്ടം പൊരി..ഒരെണ്ണം കാണാന്‍ ഇല്ല... മൂന്നു പേരില്‍ ആരോ ഉണ്ടം പൊരി എടുത്തിരിക്കുന്നു..അതും പോള്‍ പ്രത്യേകം നോക്കി വാങ്ങിച്ച കൂട്ടത്തില്‍ അല്പം മുഴുത്ത ഉണ്ടം പൊരി... പോള്‍ കൂടുകരില്‍ ഓരോരുത്തരെ ആയി സംശയിച്ചു..കൂടാതില്‍ തടിയന്‍ ആയ രാജേഷിനെ ആണ് പോള്‍ കൂടുതല്‍ സംശയിച്ചത്... അവസാനം പിണക്കം ആയി ..കരച്ചില്‍ ആയി..പരിവേദനം പറച്ചില്‍ ആയി... എന്റെ ഉണ്ടം പൊരിയെ എന്ന് പറഞ്ഞു പോള്‍ വലിയ വായില്‍ കിടന്നു നിലവിളിച്ചു...എന്നിട് രാജേഷിനെ കൊതിയാ..തടിയാ മരതയാലാ..നീ വയര്‍ ഇളകുമെട...എന്നൊക്കെ പറഞ്ഞു... ഇങ്ങനെ നിക്കുമ്പോള്‍ ആണ് ഒരു ടെമ്പോ ട്രവല്ലെര്‍ വന്നു നില്‍ക്കുന്നതും..റോഡില്‍ തെറിച്ചു വീണ ഉണ്ടംപൊരി അവര്‍ തിരിച്ചു ഏല്‍പ്പിക്കുന്നതും..

സത്യത്തില്‍ ഉണ്ടംപൊരി വാങ്ങി കഴിഞ്ഞപ്പോള്‍ ആണ് തന്റെ തെറ്റിധാരണ പോളിന് മനസിലായത്..പച്ചാതാപ വിവശനായ പോള്‍ വികാരാധീനനായി ..എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെ അവിസ്വസിച്ച എനിക്കിനി ജീവിക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് തന്റെ കഴുത്തില്‍ കിടന്ന 'എസ്' ആകൃതിയില്‍ ഉള്ള കത്തി എടുത്തു സ്വയം കുത്തി... ഒന്ന് കുത്തി രണ്ടു കുത്തി, അങ്ങനെ അടുപ്പിച്ചു മൂന്നു കുത്ത്...ഇടയ്ക്ക്‌ ഇതിനു തടസ്സം പിടിക്കാന്‍ വന്ന മനുവിനും, കാറി സതീഷിനും കിട്ടി ഓരോ കുത്തുകള്‍..പക്ഷെ അവര്‍ ഒഴിഞ്ഞു മാറിയത് കൊണ്ട്, അത്ര ആഴത്തില്‍ മുറിവ് ഏറ്റില്ല...മൂന്ന് കുത്ത് കൊണ്ട് അവശനായ പോളിന് നേരെ നിക്കാന്‍ കഴിയുമായിരുന്നില്ല... അവസാനം പോള്‍ ഓടി ചെന്ന് അടുത്ത്‌ കണ്ട ഒരു മതിടില്‍ ചാരി നിന്ന് വീണ്ടും സ്വയം കുത്തി...അങ്ങനെ ആണ് ആഴത്തില്‍ നാല് മുറിവ് വന്നത്... അപ്പോളേക്കും ഡ്രൈവര്‍ ഷിബു പിറകെ വേറെ ഒരു കാറില്‍ വന്നത് കണ്ടു ഇനി പോയേക്കാം എന്ന് വച്ചു ചങ്ങനാശേരിക്കാര്‍ സലാം പറഞ്ഞു... ഡ്രൈവര്‍ ഷിബുവിനെയും കൊണ്ട് ആശുപത്രിയില്‍ പോയി.. ഇതൊക്കെ കണ്ടു ആകെ ഉരെക്കം വന്ന പോളിന്റെ കൂട്ടുകാര്‍, ബാക്കി ഉള്ള ഉണ്ടം പൊരിയും ആയി വീട്ടില്‍ പോയി..കാറില്‍ അവരുടെ ഒരു കസിനും ഉണ്ടായിരുന്നു എന്ന് പറയുന്നു..ഒരു ഉണ്ടം പൊരിയുടെ കഷണം അവള്‍ക്കും കൊടുത്തു...

സത്യത്തില്‍ ഇതാണ് സംഭവിച്ചത്... അതിനു ഇവിടെ ആളുകള്‍ മാധ്യമങ്ങള്‍ എന്തൊക്കെ പറഞ്ഞു ഉണ്ടാക്കി...പോലീസിന്റെ ഭരണത്തിന്റെ പിടിപ്പുകെടാനെന്നും, ക്വട്ടേഷന്‍ ഗുണ്ട ഗ്ലോറിയാ..എന്തൊക്കെയാണ് പറഞ്ഞു നാട് നീളെ നടന്നത്... അതൊന്നും ഗുണ്ടകള്‍ അല്ലായിരുന്നു എന്നും, വെറും ഗുണ്ടായിരുന്നും എന്നും നിങ്ങള്‍ക്കെല്ലാം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ???

ഇതാണ് ശരിക്ക് നടന്ന സംഭവം...ഇതാണ് യഥാര്ത്ഥ സത്യം....

അങ്ങനെ ....കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ എന്തിനു മനുഷ്യ മനസാക്ഷിയെ തന്നെ കിടിലം കൊള്ളിച്ച പ്രമാദമായ പോള്‍ വധക്കേസ്‌ ഇതാ ഈ കണ്ടെത്തലുകളില്‍ കൂടി പുതിയ വഴിത്തിരിവിലേക്ക്...

Friday, July 10, 2009

ജഗ്ഗു ഒരു ദോഷൈക ദ്രിക്കോ?

എനിക്ക് തന്നെ നാണം തോന്നുന്നു, ആളുകള്‍ അതും ഇതും ഒക്കെ പറയുമ്പോള്‍..അതുമല്ല പ്രത്യേകിച്ചു ഞാന്‍ ഒരു ദോഷൈക ദ്രിക്കാന് എന്ന് പറഞ്ഞപ്പോള്‍. ശരിക്കും അങ്ങനെ ആണോ എന്ന് ഞാന്‍ ഒരുപാടു തവണ ആലോചിച്ചു നോക്കി. അപ്പൊ മനസിലായി ആണ്. ഒന്നല്ല ഒരായിരം വട്ടം ആണ്, എന്റെ കഴിഞ്ഞ പോസ്റ്റുകള്‍ നോക്കിയാല്‍ മാത്രം മതിയാകുമല്ലോ, അപ്പോള്‍ മനസിന്റെ ഉള്ളരകളുടെ ഉള്ളില്‍ നിന്നും ഒരു ദൈവ വിളി..നന്നാകൂ മകാ.. നന്നാകൂ.. കുറ്റം പറഞ്ഞിട്ടും പര്ടിതപിച്ചിട്ടും ഈ ലോകത്ത് ഒന്നും നന്നാവാന്‍ പോകുന്നില്ല. ഗാന്ധി അപ്പൂപ്പന്‍ പറഞ്ഞതു പോലെ, നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം ആയി നിങ്ങള്‍ തന്നെ മാറൂ, അതേയ് ഞാന്‍ മാറാന്‍ ശ്രമിക്കുകയാണ്, ഒരു മനം മാറ്റം, മതം മാറ്റം, മാറ്റം എന്തായാലും അനിവാര്യം ആണല്ലോ.. അതുകൊണ്ട് ഞാന്‍ വച്ചു താമസിപ്പിക്കുന്നില്ല, ഇനിയും ഞാന്‍ കുറ്റങ്ങളും കുറവുകളും പറഞ്ഞു നടക്കുന്ന പരിപാടി നിര്‍ത്താന്‍ പോകുന്നു. ആക്ഷേപം ഉള്ളവര്‍ അടുത്ത ഏഴ് ദിവസത്തിനകം കാര്യ കാരണ സഹിതം മറുപടി അയക്കുക.

ജഗ്ഗു ദാദ.