കഴിഞ്ഞ പോസ്റ്റിനു കമന്റ്സ് ഇട്ട ഇപ്പോള്‍ ഇട്ടുകൊണ്ടിരിക്കുന്ന ഇനിയും ഇടാന്‍ പോകുന്ന എല്ലാ മാന്യ ബ്ലോഗ്ഗെരിനും എന്റെ നന്ദി. മനോരമയുടെ ബ്ലൂടൂത്തും യഥാര്‍ത്ഥ ബ്ലൂടൂത്തും അത് ആളുകള്‍ സാധാരണ ഉപയോഗിക്കുന്നതും തമ്മില്‍ ഉള്ള അജഗജാന്തര വത്യാസം കുറച്ചു വാക്കുകളില്‍ ഞാന്‍ ഇവിടെ വിവരിക്കാന്‍ ശ്രമിക്കാം.
ഏതൊരു ഇലക്ട്രോണിക് സംവിധാനവും പ്രവര്‍ത്തിക്കുന്നത് ഹാര്ടുവേയരും സോഫ്റ്വേയരും ചേര്‍ന്നാണ് എന്ന് ഏത് പോലീസുകരന്മും അറിയാം. അപ്പോള്‍ ഈ സംവിധാനങ്ങളില്‍ ഉള്ള ചില പോരായ്മകള്‍ ഉപയോഗപെടുത്തി അതിനെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഇതു പരമസത്യം. അതിപ്പോള്‍ പിള്ളാര് കളിക്കുന്ന കുട്ടി വീഡിയോ ഗയിമുകള്‍ മുതല്‍ അങ്ങ് ചൊവ്വയിലേക്ക് അയച്ച മണ്ണുമാന്തി വരെ ഇതിന്റെ കൂട്ടത്തില്‍ പെടാം.
നമുക്കു ബ്ലൂടൂത്ത്തിലെക്ക് മടങ്ങി വരാം. ഇന്നിപ്പോ മൊബൈല്‍ മാത്രമല്ല ഡിജിറ്റല്‍ ക്യാമറയും എം പി ത്രീ പാടുപെട്ടിയും മ്യൂസിക് സിസ്റെവും ഒക്കെ ബ്ലൂടൂത്ത് സംവിധാനത്തില്‍ പ്രവര്‍ത്ത്തിക്കുന്നതാണ് .
സാധാരണയായി ബ്ലൂടൂത്ത് സംവിധാനം ഓണ്‍ ആക്കിയെന്കില് മാത്രമേ ഇതുവഴി പരിപാടികള്‍ നടക്കു. എന്നാല്‍ ബഹുഭൂരിപക്ഷവും ഇതു ഓഫ് ചെയ്തു ഇടാരന് പതിവു. കാരണം ഇതു ഇനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ ബാറ്ററി ഉപഭോഗം മാത്ര കണ്ടു വര്‍ദ്ധിക്കും എന്നത് തന്നെ. അതുപോലെ മൊബൈല്‍ വാങുമ്പോള്‍ ഈ സംവിധാനം ഓഫ് ആയിരിക്കുകയും ചെയ്യും ( ഫാക്ടറി സെറ്റിംഗ് ).
ഇനി ഇപ്പൊ ഇതു ഇനേബിള്‍ ചെയ്താലും വിസിബിള്‍ ആയിരിക്കുക എന്ന് ഒരു സെറ്റിംഗ് ഉണ്ട്, വിസിബിള്‍ അല്ലാത്ത ഒരു മൊബൈല്‍ ഇനെ കണ്ടെത്താനും വിവരം കൈമാറ്റം ച്യെയ്യനും സാധാരണ കഴിയാറില്ല ( അസാധാരണം എന്താണെന്നു ഞാന്‍ പിരകാലെ പറയാം )
ആഹ ഇനി ഇപ്പൊ ഇതു പിടിച്ചു ഓണ്‍ ആക്കി എന്ന് തന്നെ ഇരിക്കട്ടെ.. ഇതുമായി വിനിമയം സാധമാകണം എങ്കില്‍ ഇതിനെ ചെര്‍പ്പിക്കുക അല്ലെങ്കില്‍ പെയര്‍ ചെയ്യുക എന്നൊരു പരിപാടി ഉണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു പാസ്കോട് കൊടുക്കേണ്ടതുണ്ട്. അത് രണ്ടു കക്ഷികളും ഒരുപോലെ കൊടുതെന്കില്‍ മാത്രമേ ഈ ചെര്‍പ്പീര് സാധ്യമാകൂ.
ഇങ്ങനെ രണ്ടു തവണ ചെര്‍പ്പിച്ചു പസ്സ്കോട് കൊടുക്കുമ്പോ ചില മോബയിലുകള്‍ ചോദിക്കും..അണ്ണാ ഇനീം ഈ പാസ്കോടിന്റെ കാര്യം ഒക്കെ ഉണ്ടോ, ഈ അപ്പിയെ എപ്പോളും അങ്ങ് ചെര്‍പ്പിക്കട്ടെ എന്ന്.. നമ്മള് ശെരി എന്ന് പറഞ്ഞാല്‍ അവന് മറ്റവനെ അങ്ങ് ട്രസ്റ്റ് ചെയ്യും..അതായതു ട്രെസ്റ്റെട് കന്നക്ഷഷന്‍ ആകും. പിന്നെ എപ്പോ വേണമെങ്കിലും ബ്ലൂടൂത്ത് ഓണ്‍ ആണെന്കില് ചോദ്യവും പറച്ചിലും ഇല്ലാതെ ചെര്‍പ്പിക്കാം.
ഇനി ഇങ്ങനെ പെയര്‍ ചെയ്തിരിക്കുന്ന മോബയിലുകളില്‍ നിന്നും വിവരങ്ങള്‍ അടിച്ച് മാറ്റാന്‍ ഉള്ള സോഫ്ത്വയരുകള്‍ നിലവില്‍ ഉണ്ട്. ഫോണ്‍ ബുക്കും മെസ്സേജും ഉള്‍പ്പടെ ആ മൊബൈലില്‍ ഉള്ള എല്ലാ സങ്ങതികളും നമക്ക് എടുക്കാം. ഇതു ഉള്ള കാര്യമാണ്..സമ്മതിക്കുന്നു. എന്ന് മാത്രമല്ല മൊബൈലിന്റെ വോയിസ് മോടെം കമാന്‍ഡുകള്‍ കൊടുത്തു കോളുകളും നിയന്ത്രിക്കാം ( ഒരു പരിധി വരെ ) .
എന്നാല്‍ മൊബയില്‍ ഉപയോഗിക്കുന്ന എത്ര ആളുകള്‍ വിശ്വാസം ഇല്ലാത്ത ഒരു ആളുടെ മോബയിലിനെ പെയര്‍ ചെയ്യും? ഇനി വിശ്വസിച്ചു പെയര്‍ ചെയ്ത ആള് സംഗതി പോക്കിയെന്കില്‍, അപ്പനെ പേടിച്ചു വീട്ടില്‍ കിടക്കാന്‍ പറ്റാത്ത പെണ്‍കുട്ടികളുടെ വിധിയാണ് നിങ്ങള്‍ക്കും എന്ന് കരുതുക.
ഇനി ചില ഹാക്കിന്ഗ് സംവിധാനങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അതിന്റെ സോഫ്ട്വെയറുകള് കുറെയൊക്കെ ഞങ്ങള്‍ പരീക്ഷിച്ച് നോക്കിയിട്ടുമുന്ദ്. ( ബാക്ക് ഡോര്‍, ബ്ലൂ ബഗ്ഗ്, സ്കാര്‍ഫ് തുടങ്ങിയവ ) എന്നാല്‍ മിക്ക ഘട്ടങ്ങളിലും ആ സോഫ്ട്വെയറുകള് പരിപൂര്‍ണമായി പ്രവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല, ഇടയ്ക്കുവെച്ച് ഫോണുകള്‍ ജാമായി പോവുകയും ചില ഫെമ്വേയരുകളില്‍ ഉപയോങസൂന്യമായും കണ്ടെത്തി.
അതായത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തു നോക്കിയ അന്‍പതോളം പരീക്ഷണങ്ങളില്‍ നാലോ അഞ്ചോ എണ്ണം മാത്രമാണ് കുറെ എങ്കിലും വിജയിച്ചിട്ടുള്ളത്.. അതുമല്ല റോഡുകളിയം മാളുകളിലും ഒക്കെ വിജയിക്കാന്‍ സാധ്യത കുറവാണ് .മൊബൈലുകളില്‍ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് പവര്‍ യൂസേജ് വളരെ കുറവുള്ളതാണ് അതിനാല്‍ ഒരു പത്ത് മീറ്ററില്‍ കൂടുതല്‍ ഒന്നും ഇതു വര്‍ക്ക് ചെയ്യില്ല.. അതിനാല്‍ പോന്ന പോക്കിന് അങ്ങ് ഹാക്ക് ചെയാം എന്നൊക്കെ കരുതിയാല്‍ നടക്കില്ലെന്ന് സാരം.
ഇവിടെ നമ്മുടെ നാട്ടില്‍ മൊബയില്‍ ഹാക്ക് ചെയ്യുന്നത് തുലോം കുരെവാന്, എന്നല്ല ഇല്ല എന്ന് തന്നെ പറയാം. പിന്നെ സംഭവിക്കുനത് മെമ്മറി കാര്‍ഡുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി എടുക്കുന്ന പരിപാടിയാണ്. അതാണ് സര്‍വ സാധാരണമായി സംഭവിക്കുന്നത്.അത് എന്തുകൊണ്ടോ മനോരമക്ക് അറിയാതെ പോയി..( അല്ലെങ്കില്‍ ഇതിനെ കുറിച്ചു ഒക്കെ അറിഞ്ഞിട്ടാണോ എഴുതി പിടിപ്പിക്കുന്നത്... മൊബയില്‍ ഹാക്കിന്ഗ് എന്നോ ബ്ലൂടൂതിന്ഗ് എന്നോ ഗൂഗിളില്‍ ഒരു സേര്‍ച്ച് അങ്ങ് കൊടുക്കും..ഏതെങ്കിലും ബ്ലോഗ്ഗിലോ ഫോരതിലോ കാണുന്ന കാര്യങ്ങള്‍ മലയാളത്തിലാക്കി അല്പം പൊടിപ്പും തൊങ്ങലും അതിശയോക്തിയും കലര്‍ത്തി എഴുതി പിടിപ്പിക്കും )
അതായത് നമ്മള് ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡുകളില്‍ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞാലും അത് സ്ഥിരമായി അവിടെ നിന്നും മാഞ്ഞു പോകണം എന്ന്നില്ല, രണ്ടാമത് അതിന്റെ പുറത്തുകൂടെ വീണ്ടും ഡേറ്റ എഴുതപ്പെടുമ്പോള്‍ മാത്രമാണ് അത് ഇല്ലാതെ ആകുന്നത്. അതിനാല്‍ കാര്‍ഡ് കിട്ടിയാല്‍ അതില്‍ നിന്നും മായിക്കപെട്ട വിവരങ്ങള്‍ എടുക്കാന്‍ കഴിയുന്ന സോഫ്ത്വയരുകള്‍ ഒരുപാടു എണ്ണം നിലവില്‍ ഉണ്ട്. ഉദാഹരണത്തിന് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഒരുമിച്ചു എടുത്ത കുറെ കുസ്രിതി പടങ്ങള്‍ അല്ലേല്‍ വീഡിയോകള്‍ അവര്‍ കണ്ടിട്ട് മായിച്ച് കളഞ്ഞു.. എന്നിട് പുതിയത് ഒന്നും റെക്കോര്‍ഡ് ചെയ്തതും ഇല്ല..അപ്പൊ അടുത്ത ദിവസങ്ങളില്‍ നിങ്ങള്‍ ചെന്നു മൊബൈല്‍ ചോദിക്കുന്നു..അല്ലേല്‍ പറയുന്നു അതേയ് എന്റെ കാര്‍ഡ് തീര്‍ന്നു പോയി ഇന്നത്തേക്ക് അല്പം ഫോട്ടോ എടുക്കാന്‍ ആ കാര്‍ഡ് ഒന്നു തരുമോ..പാവം പെണ്‍കൊടി ഒന്നുകൂടെ നോക്കി ഉറപ്പു വരുത്തിയിട്ട് ഇനി എന്തേലും ഫോട്ടോ ഉണ്ടേല്‍ അതും കൂഒടെ ഡിലീറ്റ് ചെയ്തിട്ട് നിങ്ങളെ ഏല്‍പ്പിക്കുന്നു.. വിരുതന് നിങ്ങള്‍ വീട്ടില്‍ വന്നു കാര്‍ഡ് റീഡറില്‍ ഇട്ടു ആ സോഫ്റ്വേരെ കൊണ്ടു അതില്‍ ഉള്ള വിവരങ്ങള്‍ മൊത്തം റിക്കവര്‍ ചെയ്യുന്നു...
ഇതു സംഭവിക്കുന്നത് നിങ്ങള്‍ നിങ്ങളുടെ പഴയ മൊബയില്‍ കച്ചോടം ചെയ്യുമ്പോളും ആകാം...മൊബൈല്‍ കടക്കരാണോ അത് വാങ്ങുന്ന ആളോ ഇതുപോലെ ഫോട്ടോയും വീഡിയോയും ഒക്കെ എടുത്തു അആനു ഓരോ സൈറ്റിലും ഇടുന്നത്.
ഇതാണ് ഇന്നേവരെ നടന്നിട്ടുള്ള തൊണ്ണൂറ്റി ഒന്‍പതു ശതമാനം ഹാക്കിങ്ങും. എന്റെ മനോരമേ ഇതു എഴുതിയിരുന്നെന്കില് സാമൂഹിക പ്രതിബെധത ഉള്ള ഒരു പത്രംആയി കണ്ടു ഞാന്‍ മിണ്ടാതെ ഇരുന്നേനെ...
മനോരമ കുറിച്ചു നാളുകളായി ഈ ബ്ലൂടൂതിനെയും കംപുറെരുകളെയും ഇന്റെര്നെട്ടിനെയും ഒക്കെ പിടികൂടിയിട്ട് .. ഇതിന്റെ യഥാര്‍ത്ഥ വശം എന്തെന്ന് വെച്ചാല്‍.. എങ്ങനെയും തങ്ങളുടെ സര്‍ക്കുലെസഷന്‍ കൂട്ടുക.. ഈ തലമുറയുടെ സംരക്ഷകന്‍ എണ്ണ നിലയിലും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരു വഴികാട്ടി എന്നപോലെയും വളരെ നിഷ്കലന്കമായി അശ്ലീലം വിളമ്പുന്ന ഈ പരിപാടി എന്തിനുള്ള പുറപ്പാടാണ് എന്ന് മാത്രം മനസിലാകുന്നില്ല.
പോസ്റ്റിനു ഒരുപാടു നീളം കൂടി..തീര്‍നിടില്ല..ഇനിയും വരുന്നതെ ഉള്ളു...അപ്പൊ ഇനി അടുത്ത പോസ്റ്റില്‍ ബാക്കി..
( ഈ പറഞ്ഞ കാര്യങ്ങളില്‍, സോഫ്ട്ടുവേയരുകളില്‍ സംശയം ഉള്ളവര്‍ക്കും ആവശ്യം ഉള്ളവര്‍ക്കും ജഗ്ഗുവിന്റെ ഉപദേശം തേടാവുന്നതാണ്.. ഒരു മാസത്തേക്ക് ഉപദേശം ഫ്രീ )
Subscribe to:
Post Comments (Atom)
9 comments:
പ്രിയ ജഗ്ഗു,
നല്ലൊരു ലേഖനത്തിന് നന്ദി. ഈ വിഷയത്തില്‍ താങ്കളുടെ അതേ അഭിപ്രായമാണെനിക്കുമുള്ളത്. മനോരമക്ക് മസാലവാര്‍ത്തകള്‍ പടച്ചുവിടുന്നതില്‍ ഒരു പ്രത്യേക കഴിവുതന്നെയുണ്ട്. ബാംഗ്ലൂരില്‍ പഠിക്കുന്ന കുട്ടികളെക്കുറിച്ച് വനിതയില്‍ ചൂടന്‍ ലേഖനമെഴുതി അമ്മമാരുടെ നെഞ്ചില്‍ തീകോരിയിട്ടത് ഓര്‍ക്കുന്നുണ്ടാവുമല്ലോ.
ടെക്നോളജിയുമായി പുലബന്ധം പോലുമില്ലാത്ത ലേഖകര്‍ എഴുതിക്കൂട്ടുന്ന മണ്ടത്തരങ്ങള്‍ക്ക് ഒരുദാഹരണം ഇവിടെയുണ്ട്.
http://anooptiruvalla.blogspot.com/2008/01/blog-post_27.html
കമ്പ്യൂട്ടര്‍ സെക്യൂരിറ്റിയില്‍ അത്യാവശ്യം വിവരമുണ്ടായിട്ടും ഇത്രയ്ക്ക് ഈസിയായി ബ്ലൂടൂത്ത് ഹാക്കിങ്ങ് നടത്താന്‍ കഴിയുമെന്ന് ഞാനും ആദ്യമായാണ് കേള്‍ക്കുന്നത്.
മോഷണം നടക്കാന്‍ കൂടുതല്‍ സാധ്യത കാര്‍ഡുവഴിയാണ്. ഞാനും ആ മാര്ഗത്തെക്കുറിച്ചിവിടെ പറഞ്ഞിട്ടുണ്ട്.
http://anooptiruvalla.blogspot.com/2008/07/blog-post_24.html
മനോരമയില്‍ വന്നതു് വായിച്ച് ശരിക്കും പേടിച്ചിരിക്കയായിരുന്നു. ഇതു വായിച്ചപ്പോ ഇത്തിരി സമാധാനമായി. ഒന്നുകൂടി വായിക്കണം, എന്നാലേ മുഴുവന്‍ മനസ്സിലാവൂ. (ലേഖനത്തിന്റെ കുറ്റമല്ലാട്ടോ ഈ ബ്ലൂടൂത്തിനെപറ്റിയൊന്നും യാതൊന്നും അറിയില്ല, അതുകൊണ്ടാ).
നല്ല പോസ്റ്റ്..ജഗ്ഗു...
ബ്ലൂ ടൂത്തിനെപ്പറ്റി ഇപ്പോള്‍ നല്ലൊരു ധാരണയായി..ചുമ്മാ,കാശ് ചെലവില്ലാതെ കുറച്ചു പാട്ടും,വീഡിയോസ്സും ബ്ലൂടൂത്ത് വഴി കിട്ടും എന്നല്ലാതെ,ഇതിനെ പറ്റി ഗീതച്ചേച്ചി പറഞ്ഞതുപോലെ എനിക്കും വലിയ ധാരണ ഉണ്ടായിരുന്നില്ല. നന്ദി,ഈ പോസ്റ്നു.
പക്ഷെ,മനോരമ പറഞ്ഞ "ആ മോര്ഫിന്ഗ് ചെയ്തുള്ള പടങ്ങള്‍" ....അതില്‍ മൊബൈലിനു പ്രത്യേകിച്ച് ഒരു റോളും കാണാന്‍ ഇല്ലല്ലോ...അപ്പോള്‍,പെണ്‍കുട്ടികള്‍ പേടിച്ചല്ലേ പറ്റൂ....എവിടെ നിന്നെന്കിലും ഒരു ഫോട്ടോ കിട്ടിയാല്‍ അതിനെ ഏത് വിധത്തിലും ഇപ്പോള്‍ ആക്കിയെടുക്കാമല്ലോ....
നല്ല പോസ്റ്റ്..ജഗ്ഗു...
ബ്ലൂ ടൂത്തിനെപ്പറ്റി ഇപ്പോള്‍ നല്ലൊരു ധാരണയായി
"അതായത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തു നോക്കിയ അന്‍പതോളം പരീക്ഷണങ്ങളില്‍ നാലോ അഞ്ചോ എണ്ണം മാത്രമാണ് കുറെ എങ്കിലും വിജയിച്ചിട്ടുള്ളത്.."
ഇതു ശരിയാണെങ്കില്‍ ജഗ്ഗുവിനെ പേടിക്കണമല്ലോ.മാത്രമല്ല, ഈ പോസ്റ്റിടാന്‍ എന്തുകൊണ്ടും യോഗ്യനും.
അറിയാത്ത കുറച്ച് കാര്യങ്ങള്‍ പിടികിട്ടി.
നന്ദി.
അജഗജാന്തര വ്യത്യാസം? ഒന്നു മതി. തിരുത്തുമല്ലോ.
ചക്കരേ, കലക്കുന്നുണ്ട്.
ബ്ലൂ എന്നതെല്ലാം നീലയല്ല(മുറിപ്പാട്:മിന്നുന്നതെല്ലാം പൊന്നല്ല) എന്നു വിളിച്ചു പറയാന്‍ നീയെങ്കിലും ഉണ്ടായല്ലൊ ....
നന്നായി.. മനോരമക്കിട്ടു കൊടുക്ക്..
പക്ഷേ.. കണ്ടാലും കൊണ്ടാലും പഠിക്കുന്ന കൂട്ടത്തിലല്ലാ എന്നാ തോന്നുന്നത്.
:)
Post a Comment