Tuesday, September 30, 2008

ഐക്യനാടും ഐടിക്കാരും..

അമേരിക്കയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പതിയെ ലോകത്താകമാനം ഒരു സാമ്പത്തിക അസ്ഥിരതയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്.. വന്‍കിട ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ദിനംപ്രതി പാപ്പരത്തം പ്രഖ്യാപിച്ചു തങ്ങളുടെ നിസ്സഹായത വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു...

ആട്ടം അവിടെ നടക്കുമ്പോള്‍ കൊട്ട് ഇവിടെ ഇന്ത്യാക്കരന്മാരായ ഐടി ഏമാന്മാരുടെ ചങ്കിനകതാണ്. സായിപ്പിന്റെ പണക്കിഴി സ്വപ്നം കണ്ടു ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന സങ്കെതികതികവിന്റെ ദാന്തഗോപുര നിവാസികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കഴിഞ്ഞ കുറെക്കാലമായി വാര്‍ത്തകള്‍ സമ്മാനിക്കുന്നത്.

അല്പന് അര്ത്ഥം കിട്ടിയപ്പോള്‍ അര്‍ദ്ധരാത്രിക്ക് കുടപിടിചെന്നു പറഞ്ഞ പോലെയാണ് ഇവിടെ ചിലര്‍ക്ക് വന്നു കൂടിയിരിക്കുന്നത്.. ഐടിന്നു പത്തു ചക്രം കിട്ടിയപ്പോള്‍ കര്‍ക്കിടകതിലും ഫ്ലാറ്റ് ബുക്ക് ചെയ്തു പോന്നതരം കാടിയവരനിപ്പോ നെഞ്ഞതടിച്ചു നിലവിളി കൂടുന്നത്..

മെട്രോ നഗരങ്ങളെ വിട്ടുകള, ഇങ്ങു ഇതിപ്പോന്ന തിരോന്തോരത്ത് പോലും ഇന്നിപ്പോ ഫ്ലാടുകള്‍ക്ക് ദുബായ് നഗരത്തിലെതിനെക്കാള്‍ വിലയാണ്.. സ്ഥലത്തിന്റെ വില ഇത്രയേറെ കുതിച്ചുയര്‍ന്ന അവസ്ഥ വേറെങ്ങും ഉണ്ടായിട്ടില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അക്കമിട്ടു നിരത്തിയ പോലെയാണ് നിരത്തില്‍ ഇറങ്ങിയാലോ സാമാനം വാങ്ങാന്‍ ചാല ചന്തയ്ക്ക് പോയാലോ നമുക്ക് കാണാന്‍ കഴിയുക. കാരണം നിര്‍ലോഭമായി ഒരു കാരണവുമില്ലാതെ കാശ് വാരി എറിഞ്ഞു ചോദിക്കുന്ന വിലയ്ക്ക് വാങ്ങികൊണ്ട് പോകുന്ന ഐടി തമ്പ്രാക്കള്‍. പത്തു രൂപയുടെ പച്ചക്കറിക്ക് അവര്‍ അമ്പതു ചോദിച്ചാലും കൊടുക്കും..പിന്നെ നാളെ തൊട്ടു അമ്പതു രൂപയിക് കുറഞ്ഞു അവിടെ പച്ചക്കറി കിട്ടാനില്ലാത്ത അവസ്ഥ..

വസ്തുകച്ചവടവും ഫ്ലാറ്റ് കചോടവുമാണ് അതിലേറെ രസകരം , ചന്തക്ക് ചെന്നു കോഴിക്ക് വില പറയും പോലെയാണ് കച്ചവടങ്ങള്‍.. വായില്‍ വരുന്ന വിലയാണ് ഉടമ ചോദിക്കുന്നത്, മറുത്തൊരു അക്ഷരം പറയാതെ കാശ് വെറും പുല്ലാനെന്നുള്ള ചേഷ്ടകളോടെ ഈ ലോകത്തെയാകെ പുച്ഛത്തോടെ നോക്കിക്കൊണ്ട്‌ ചെക്കെഴുതി കൊടുക്കുന്ന കഴുത്തില്‍ കോണകം കെട്ടിയ പുത്ത്തിമാന്മാര്‍. ഇതൊക്കെയും ബാന്കില്‍ നിന്നെടുക്കുന്ന ഭീമമായ തുകയും പലിശയും പലിശയുടെ പലിശയും ഉള്ള ലോനിന്മേല്‍ കളിയാണ് എന്നുള്ള കാര്യം പ്രത്യേകം ഓര്ത്തു വെക്കുക !

വെറും പത്തു മുതല്‍ ഇരുപത് ലക്ഷം വരെ വില വരുന്ന ഫ്ലാറ്റുകള്‍ അന്‍പതും എഴുപതും ലക്ഷം കൊടുത്തു വാങ്ങുന്നത് ഇവരാണ്.. മുപ്പതിനായിരം രൂപയ്ക്ക് കിട്ടുന്ന സ്ഥലങ്ങള്‍ അഞ്ചും ഏഴും ലക്ഷം വില പറഞ്ഞു വാങ്ങുന്നതും ഇവര്‍ തന്നെ. അങ്ങനെ പണത്തിന്റെ അഹങ്കാരം വെനുന്നിടതും വേണ്ടാത്തിടത്തും പ്രദര്‍ശിപ്പിച്ചു ആളുകളുടെ അസ്സുയ നിറഞ്ഞ അമ്പരപ്പ് കണ്കുളിര്‍ക്കെ കണ്ട ഇവരൊക്കെ കണ്ണ് നിറയാന്‍ പോകുന്നത് ഇനിയാണ്..

അങ്ങനെ വന്നു വന്നു പാത്തും മൂവായിരവും ശമ്പളമുള്ള സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്.. അങ്ങനെ വണ്ടിയും വള്ളവും വാഴപ്പിണ്ടിയും വരെ അനാവശ്യ വില കൊണ്ടുത്ത്‌ വാങ്ങി ഉപയോഗിച്ചു വരുമ്പോളാണ് ഇപ്പോഴത്തെ ഇടിത്തീ വാര്‍ത്തകള്‍...

( തുടരും... )



7 comments:

Appu Adyakshari said...

ഐ.ടി.കാരുടെ ചിന്താസരണികള്‍ കുറേ കടൂപ്പം തന്നെ. ഈയിടെ പൂനെയിലെ ഒരു ഐ.ടി പാര്‍ക്കില്‍ ജോലിചെയ്യുന്ന സുഹൃത്ത് പറയുകയുണ്ടായി, കൂടെ ജോലിചെയ്യുന്നവര്‍ക്കെല്ലാം ഒറ്റ ചിന്തയേ ഉള്ളൂ, എങ്ങനെ അടൂത്ത ജോലിയിലേക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ചാടാം, എങ്ങനെ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്ത് മറീച്ചു വിറ്റ് പത്തുകാശുണ്ടാക്കാം..ഇതല്ലാതെ മറ്റൊരു ചിന്തയും ഇല്ലത്രേ. പോരാത്തതിന്, കല്യാണംകഴിഞ്ഞ് കുട്ടികളേ വേണ്ട എന്നു തീരുമാനിക്കുന്ന ഐ.ടി. ദമ്പതികാളണത്രെ ഇപ്പോള്‍ ഫാഷന്‍! കുട്ടികളെ വര്‍ത്തുന്ന നേരമുണ്ടെങ്കില്‍ ആ സമയത്തും കൂടെ ജോലി ചെയ്ത് പത്തുകാശുണ്ടാക്കമല്ലോ. (ഐ.ടി. ബ്ലൊഗര്‍മാരേ ഞാന്‍ നിങ്ങളുടെ കാര്യമല്ലാ പറഞ്ഞത് :-)

ത്രിശ്ശൂക്കാരന്‍ said...

ഇതിന് ഐ.ടിക്കാരെ മാത്രം കുറ്റം പറയെണ്ടാ, പണ്ട് ഗള്‍ഫ്കാരും ഇത് തന്നെയാണ് കാട്ടിയിരുന്നത്.
കുറച്ച് കൂടി ആലോചിച്ചാല്‍ കയ്യില്‍ പുത്തനുള്ളവരെല്ലാം ഇത് കാണിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഒരു ഫാഷന്‍ ഐ.ടി ആണെന്ന് മാത്രം...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഐ.ടി.കാരുടെ ചിന്താസരണികള്‍ക്കു പ്രശ്നമൊന്നുമില്ല ചിന്തിക്കാന്‍ സമയമില്ല എന്നതാണ്‌ പ്രശ്നം...കുറേക്കാലം ചിന്തിക്കാതായാല്‍ പിന്നെ അതും ക്ലാവു പിടിക്കൂലെ...

ഷിജു said...

ജഗ്ഗുദാദ ഇപ്പോഴാ കണ്ടത്.
തിരോന്തോരം മാത്രമല്ല, ഞങ്ങടെ ഒരു കൊചു നാട്ടിലും ഇതു തന്നെയാണ് നടക്കുന്നത്, ജഗ്ഗുവിനറിയില്ല, പന്തളത്തിനടുത്ത് കുടശ്ശനാട് എന്നാണ് സ്ഥലത്തിന്റെ പേര്.
ആള്‍ക്കാര്‍ക്ക് ഇഷ്ടം പോലെ കാശുണ്ടെന്ന് കരുതി ഇങ്ങനെയൊക്കെ ആകാമോ??

ജഗ്ഗുദാദ said...

കുടശനാട്..പണ്ടൊക്കെ ഒരു കീപ്പള്ളിക്കാരും സന്തോഷ് ഭവനവും ഒക്കെ ഉണ്ടായിരുന്നുള്ളൂ.. പിന്നെ കിഴക്കേ പള്ളിയും പടിഞ്ഞാറെ പള്ളിയുമായിരുന്നു എടുത്തു പറയത്തക്ക മുട്ടന്‍ കെട്ടിടങ്ങള്‍.. ഇന്നു കഥയാകെ മാറിയിരിക്കുന്നു.. നാടു ഓടുമ്പോള്‍ നടുവേ ഓടണ്ട കാലമല്ലേ.. അതാകും..

ജഗ്ഗുദാദ said...

@ അപ്പു ആ പറഞ്ഞതു വളരെ സത്യമാണ്.. എന്തിലും കച്ചവടക്കന്നുമായാണ് ഇന്നു ആളുകള്‍ ജീവിക്കുന്നത്. ഐ ടി ക്കാരന്‍ കുമിളകള്‍ക്ക് മുകളില്‍ കൊട്ടാരം പണിയുന്നവനെ പോലെയാണ് . ലാളിത്യം എന്തെന്നറിയാന്‍ പഠിക്കേണ്ടിയിരിക്കുന്നു ഇവരൊക്കെ..

smitha adharsh said...

പോസ്റ്റ് ഞാന്‍ വായിച്ചേ..പക്ഷെ,നോ കമന്റ്സ്..അതിനുള്ള വിവരം ഇല്ലാതെ പോയി..