കൊറേ കാലമായിട്ട് എന്റെ ബ്ലോഗ്ഗ് എഴുത്ത് മുടങ്ങിയിട്ട്.. ജ്വാലി തിരക്കുകള് തന്നെ കാരണം..എന്നാലും രെക്തം തിളയ്ക്കുമ്പോള്‍ ഒക്കെ സ്ഥിരമായി ബ്ലോഗ്ഗിനെ കുറിച്ചു ഊര്കുകയും എന്നാല്‍ ഇന്നു തന്നെ ഒന്നു ബ്ലോഗ്ഗിയിട്ടെ ഉള്ളു എന്ന് മനസ്സില്‍ ഉറപ്പിച്ചു വെക്കുകയും ചെയ്യാറുണ്ട്.. പക്ഷെ, വീട്ടില്‍ ചെന്നു കുണ്ടാമണ്ടി സാധനം കമ്പുട്ടെര്‍ തുറക്കുമ്പോള്‍ നിരാശയാണ്, കാരണം അതില്‍ എനിക്ക് മലയാളം കാണാനോ ടൈപ്പ് ചെയ്യണോ പറ്റുന്നില്ല. ആവേശം ഒക്കെ തണുത്ത് കിടന്നു ഉരെങ്ങാന്‍ നോക്കും. പിന്നെ ഇപ്പൊ അവിടെ പകല്‍ ആണെന്കില്‍ ഇവിടെ രാത്രി ആണ് , അതുകൊണ്ട് വല്ലതും ആണോ എന്നൊരു സംശയവും ഇല്ലാതെ ഇല്ല..
ഈ അസുഖം ചില കമ്പ്യൂട്ടര്‍ ഇല ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷെ ഇപ്പോളും എന്തെ ന്നു വ്യെക്തമായി മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇനി ബ്രൌസേരിന്റെ കുഴപ്പം ആണെന്ന് വെച്ചു കയ്യില്‍ കിട്ടിയ കൊറേ മലയാളം ഫോണ്ടുകളും അതും ഇതും ഒക്കെ എടുത്തു സ്ഥാപിച്ചു നോക്കി...രക്ഷയില്ല..എല്ലാം കൊറേ വട്ടക്കന്നവും ചതുരവും പിന്നെ കൊഞ്ഞനം കുത്തി കാണിക്കുന്ന പോലെ ഉള്ള കൊറേ അക്ഷരങ്ങളും.. ഇനി ഇതിന് ഫോണ്ടും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ? മാന്യ മലയാള ബ്ലോഗ് വിദഗ്ധരെ , ഒരു പരിഹാരം കണ്ടു പിടിക്കാന്‍ എന്നെ സഹായിക്കൂ ..
ഇതിപ്പോ ഞാന്‍ ഇരുന്നു ടൈപ്പ് ചെയ്യുന്നത് , ചോമാട്ടു തൊഴിലാളി അപ്പെസില്‍ ഉള്ള ഒരു കംപുട്ടെരില്‍ നിന്നാണ്, ഇവിടെ ഒരുപാടു ചുമടു എടുക്കാനും എടുപ്പിക്കാനും ഉള്ളതുകൊണ്ട്, എപ്പോളും ഇതിന്റെ മൂട്ടില്‍ ആരെങ്കിലും ഒക്കെ വന്നു പോകും..പക്ഷെ ഈ ചോമാട്ടുകാര്‍ക്ക് ഈ അക്ഷരം കണ്ടാല്‍ ഒന്നും മനസിലാകില്ല..ഹീബ്രു ആണോ എന്നൊരുത്തന്‍ ചോദിച്ചു, പാവം..മഹനീയ മലയാളം കണ്ടാല്‍ അറിയാന്‍ പാടില്ലാത്ത അവനോടു എന്തോ പറയാനാ.. എന്നാലും ഇവന്‍ ഇതു എന്തോന്ന എഴുതി കൂടുന്നെ ഇവിടുത്തെ ബാസ്ഷ ആണെന്ന് അത്ഭുദം കൂറി ഒരു ചുമട്ടു കാരന്‍ സായിപ്പ് ഇപ്പോള്‍ എന്നോട് ചോദിച്ചതെ ഉള്ളു.. അക്ഷരതെറ്റുകള്‍ ഒക്കെ കാണും, റിവ്യൂ ചെയ്യാന്‍ ഉള്ള സമയവും സാവകാശവും ഇല്ലാത്തോണ്ട് ഈ നിരക്ഷര കുക്ഷി ആയ ജഗ്ഗുവിനോട് സദയം ക്ഷമിക്കാന്‍ അപേക്ഷ.
പിന്നെ ഞാന്‍ പറഞ്ഞ പോലെ , എങ്ങനെ മലയാളത്തെ എന്റെ കുണ്ടാമാണ്ടിയില്‍ കൊണ്ടു വരും എന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ തക്കതായ പ്രതിഫലം തരുന്നതാണ്.. ( എന്താ എന്ന് പിന്നെ പറയാം..ഫയന്കര സസ്പെന്‍സ് ആണ് )
Subscribe to:
Post Comments (Atom)
2 comments:
aadyakshari nokeettu oru vazhiyum kanunnille ? Mozilla try cheyyaarunnille ?
Post a Comment