Friday, January 1, 2010

അല്‍-ഉമ്മാക്കി !

ലോകത്ത് ആകമാനം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അല്‍ ഖ്വേയ്ടക്ക് ഒരു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു, രൂപപ്പെട്ട ഒരു പുതിയ സംഘടന ഇന്ന് രാവിലെ വെളുപ്പിനെ കൃത്യം മൂന്നു മണിക്ക്, ബഹുമാനപ്പെട്ട ജഗ്ഗു ദാദ ഉത്ഘാടനം ചെയ്തു. തികച്ചും വ്യത്യസ്തമായ പ്രവര്‍ത്ത രീതികളിലൂടെ അല്‍-ഖ്വേയ്ടയെ പ്പോലെ ഉള്ള അതി ഭീകര സംഘടനകള്‍ക്ക് ഒരു കടുത്ത വെല്ലു വിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ദാദ പ്രസ്ഥാനത്തിന് രൂപം കൊടുത്തിട്ടുള്ളത്.

തീവ്ര വാദം എന്ന പഴകിയ ആശയത്തിന് പകരം, തീവ്രത കുറഞ്ഞ - വാദം എന്ന അതി നൂതന പ്രായോഗിക അവസ്ഥാന്തര തത്വങ്ങള്‍ ഉള്‍ക്കൊക്കിച്ചു കൊണ്ടുള്ള ഒരു പുതുപുത്തന്‍ പ്രസ്ഥാനം ആണത്രേ അല്‍-ഉമ്മാക്കി. ഇത്തരം ഒരു ആശയം ലോകത്ത് ആദ്യം ആയി ആണെന്നും, ഇതിനു പേറ്റന്റ് ലഭ്യം ആക്കാന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും ജഗ്ഗു ദാദ ആമുഖ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

തോക്ക് വാങ്ങി വെടി വെക്കുകയും, ബോംബ്‌ ഉണ്ടാക്കി പൊട്ടിക്കുകയും ഒക്കെ ചെയ്യുന്നത് വളരെ ചെലെവേറിയ കാര്യം ആയതു കൊണ്ട്, അല്‍-ഉമ്മക്കിയുടെ പ്രവര്‍ത്തന ശൈലി തികച്ചും വത്യസ്തമായി ആണ് രൂപപ്പെടുത്തിയിട്ടുള്ളത് . അടിക്കും വെടിക്കും പകരം കൊഞ്ഞനം കുത്തുക, കോക്രി പിടിക്കുക, പച്ച തെറി വിളിക്കുക, നടു വിരല്‍ ഉയര്‍ത്തി കാണിക്കുക, മുണ്ട് പൊക്കി കാണിക്കുക തുടങ്ങിയ പ്രക്രീയകള്‍ ആകും, പ്രസ്ഥാനം ചെയ്യുന്നത്. കേരളത്തില്‍ തൊട്ടു ലോകം മൊത്തം വ്യാപിച്ചു കിടക്കുന്ന, ഭീകരന്മാര്‍ക്ക് ഒരു പുതിയ ജീവിത മാര്‍ഗം എന്ന രീതിയില്‍ ആയിരിക്കും ഇത് ലോകം ആകമാനം സ്വീകാര്യം ആവുക എന്ന് പത്ര സമ്മേളനത്തില്‍ ജഗ്ഗു പറയുക ഉണ്ടായി.

ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാത്ത കുട്ടികളെ പേടിപ്പിക്കാന്‍ മുതല്‍, പാര്‍ട്ടികള്‍ നടത്തുന്ന ലോക്കല്‍ സമ്മേളനം അലമ്പ് ആക്കുക തുടങ്ങി, സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ വരെ കൂവി തോല്‍പ്പിക്കാനും അല്‍-ഉമ്മാക്കിക്ക് കഴിയും എന്ന് അല്‍-ഉമ്മാക്കി സംസ്ഥാന സെക്ക്രട്ടരി ആയി തിരഞ്ഞെടുക്ക പെട്ട അബ്ദുല്‍ ജാഫര്‍ സദനി പറഞ്ഞു.

അങ്ങനെ വെറും ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട എന്ന രീതിയില്‍ ഉള്ള ചില പഴയ പ്രയോഗങ്ങള്‍ക്ക് തിരശ്ശീല വീഴുകയായി... അല്‍-ഉമ്മാക്കി നിലവില്‍ വരുന്നതോടെ, പേടിപ്പിക്കലും പീഡിപ്പിക്കലും ഒരു കലയും വ്യവസായവും ആയി വളര്‍ന്നു വരും എന്ന പ്രതീക്ഷയില്‍ ആണ് ലോകം.

4 comments:

Baiju Elikkattoor said...

bhaavukangal..! :)

Unknown said...

കൊള്ളാല്ലോ ഈ ഉമ്മാക്കീ

തൃശൂര്‍കാരന്‍ ..... said...

കൊള്ളാം...ആശംസകള്‍....അല്‍ ഉമ്മാക്കി കീ...

Unknown said...

കൊള്ളാം...ആശംസകള്‍.