Tuesday, January 20, 2009

അഭയ കേസ് മുക്കാന്‍ ജസ്റ്റിസ്‌ ഹേമയ്ക്ക് കോടികള്‍?

വളരെ പ്രമാദമായ അഭയ കൊലക്കേസ് മുക്കാന്‍ ജസ്റിസ് ഹേമയ്ക്ക് കോടികള്‍ കൈക്കൂലി നല്‍കിയതായി സംശയിക്കേണ്ടിയിരിക്കുന്നു. കത്തോലിക്കാ സഭയുംസഭ മേലധ്യക്ഷന്മാരും സര്‍വോപരി പോപ്പ് വരെ ഇടപെട്ടിട്ടുള്ള , നീണ്ട പതിനാറു വര്‍ഷക്കാലം ആയി കേരള ജനതയെയും നിയമ സംവിധാനങ്ങളെയും കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ടു തുടര്‍ന്ന് പോന്ന അഭയ കൊലക്കേസ് , സി ബി ഐ തെളിയിക്കും എന്നൊരു സന്ദര്‍ഭത്തിലാണ് പരമോന്നത നീതിന്യായ കേന്ദ്രമായ കോടതിയെ വരെ സ്വാധീനിച്ചു കേസു മുക്കാന്‍ ശ്രമം.

പല സന്ദര്‍ഭങ്ങളിലായി പലരെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൈക്കൂലി കൊടുത്തും ഒതുക്കാന്‍ നോക്കിയ ഈ കേസു, പൊതുജന താല്പര്യ പ്രകാരവും , സഭയോടും സഭയില്‍ നടക്കുന്ന കൊല്ലരുതയ്മകലോടും യോജിപ്പില്ലാത്ത ചിലരുടെ ശ്രമഭലമായി ആണ് വീണ്ടും സജീവമായത്.

പ്രതികള്‍ എന്ന് സംശയിക്കുന്ന വൈദീകന്മാരെയും , ഒരു കന്യാസ്ത്രീയെയും അറസ്റ്റ് ചെയ്ത സമയം തൊട്ടു, അവരെ നിരപരാധികള് ആക്കാനും , രക്ഷിക്കാനും വേണ്ടി ഉന്നത തലങ്ങളില്‍ നിന്നു പോലും സമ്മര്‍ദങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നു.

നമ്മുടെ നീതിന്യായ വ്യവസ്ഥ എത്ര മാത്രം അധപതിച്ചു എന്നതിന് ഉദാത്ത ഉദാഹരണം ആണിത്. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും സാദ്ധ്യം ആകും എന്നും, നിയമത്തിനും നീതിക്കും അവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും ഒരിക്കല്‍ കൂടി പഠിപ്പിക്കുന്നു ഈ സംഭവങ്ങള്‍.

രഹസ്യമായ കേസ് ഡയറി തുറന്ന കോടതിയില്‍ വെച്ചു പരസ്യപ്പെടുതുകളും, അന്വേഷണ ഉദ്യോഗസ്ഥരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത ജസ്റ്റിസ്‌ ഹേമ , ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ കളങ്കം ആയിതീര്‍നിരിക്കുകയാണ്. ഇങ്ങനെ ആണെന്കില്‍ ഒരു സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും? കോടതികളെ എങ്ങനെ വിശ്വസിക്കും? അഭയ കൊല്ലപ്പെട്ടതനെന്നതിനു യാതൊരു വിധ സംശയവും ഇല്ല എന്നും, പുറമെ നിന്നും ആര്ക്കും അവിടെ കയറി അത് നടപ്പാക്കാന്‍ പറ്റില്ല എന്നും ഇരിക്കെ, ആരാണ് കൊന്നതെന്നുള്ള ചോദ്യം ഇവിടെ അപ്രസക്തം ആവുകയാണ്. എന്നിട്ടും അതില്‍ പഴുതുകള്‍ കണ്ടു പിടിക്കാനും പ്രതികളെ രക്ഷിക്കാനും ഉള്ള ഈ നാറിയ നാടകം അരങ്ങു തകര്‍ക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷക്കാലമായി. അവസാനം ഇപ്പോള്‍ കോടതികള്‍ വരെ സംഭയ്ക്കും അവര്‍ വെച്ചു നീറുന്ന ചോരയുടെ മണമുള്ള നോട്ടുകള്‍ക്കും വേണ്ടി ഓശാന പാടുന്നു...

ഇതിനെതിരെ തുറന്നടിച്ച കേരള കൌമുടിക്കെതിരെ കോടതി അലക്ഷ്യ കേസു ഫയല്‍ ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുക ഉണ്ടായി. കോടതി എന്നത് യഥാര്ത്ഥ നീതിയുടെ അവസന വാക്കാണെന്നു ഇനി വിശ്വസിക്കുവാന്‍ അല്പം പ്രയാസം ഉണ്ട് . സാധാരണ manushyar തന്നെ അല്ലെ അവിടെ ജഡ്ജി കസേരകളില്‍ ഇരിക്കുന്നത്? പണവും രാഷ്ട്രീയവും ഉപയോഗിച്ചു സ്വാധീനിക്കാന്‍ കഴിയുന്ന ഇത്തരം ആളുകള്‍ ആണോ നിയമം നടത്തുന്നതും പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നതും? ഇവിടെയാണ്‌ നിരപരാധികള്‍ ഇരകള്‍ ആകുന്നതും, പലരും കൊലപാതകികള്‍ ആയി മാറുന്നതും.. ഇതു ഒരുതരം നീതി നിഷേധം തന്നെയല്ലേ?

സംശയം ഉണ്ടെങ്കില്‍, ഇത്തരം മാന്യ ദേഹങ്ങളുടെ സ്വത്തു സമ്പാദ്യങ്ങള്‍ പരിശോധിച്ച് nokkiyaal മതി. അവിഹിതമായി സ്വത്തു സംബാടിക്കുന്നവരില്‍ മുന്‍ പന്തിയിലാണ് കോടതി നിയമ സംവിധാനങ്ങളിലും റവന്യൂ ടാക്സ് തുടങ്ങിയ മേഖലയിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍. ഇതൊക്കെ പരസ്യമായ രഹസ്യങ്ങള്‍ ആയിട്ടും, കണ്ണടച്ച് ഇരുട്ടാകുന്ന നമ്മുടെ നിയമവും സംവിധാനങ്ങളും സാധാരണക്കാരന് നീതി ലഭ്യമാക്കാതെ ഗൌരവമായ മനുഷ്യാവകാശ ലംഘനം ആണ് നടത്തുന്നത്.

ഈ കേസില്‍ ബന്ധപെട്ടിട്ടുള്ള എല്ലാവരുടെയും കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഉള്ള വരവ് ചെലവ് കണക്കുകളും സമ്പാദ്യങ്ങളും യാത്രകളും ഉപഹാരങ്ങളും ഒക്കെ പരിശോദിച്ചാല്‍ മനസിലാകും, എന്താണ് നടന്നിരിക്കുനതെന്ന്.

ആ പഴയ ചോദ്യം ഇപ്പോളും പ്രസക്തമാണല്ലോ... പൂച്ചയ്ക്ക് ആര് മണി കെട്ടും..???

8 comments:

Nishan said...

വളരെ പ്രമാദമായ അഭയ കൊലക്കേസ് മുക്കാന്‍ ജസ്റിസ് ഹേമയ്ക്ക് കോടികള്‍ കൈക്കൂലി നല്‍കിയതായി വാര്ത്ത.

വാര്‍ത്തയുടെ ലിങ്ക് തിരഞ്ഞു, കണ്ടില്ല.. ഒരെണ്ണം ഇട്ടു് തരാമോ.

ജഗ്ഗുദാദ said...

കലിപ്പ് വാര്‍ത്തകള്‍ ഒന്നും പത്രത്തില്‍ വരൂല്ല അണ്ണ...

Hari said...

വാര്‍ത്തയെങ്ങനെ വരാനാ സുഹൃത്തെ......... തുമ്മുമ്പോഴേക്കും കോടതിയലക്ഷ്യമല്ലേ? പോരാത്തതിന് ഞങ്ങളുടെ സ്വത്തൊക്കെ ഞങ്ങള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞോളാമെന്ന് സമ്മതിച്ചുകിട്ടാന്‍ സുപ്രീം കോടതി, ദില്ലി ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയല്ലേ? വിവരാവകാശ നിയമം വഴി ചോദിച്ചാലും ജഡ്ജി മാരുടെ സ്വ ്വത്തു വിവരം പരയാതിരിക്കാനുള്ള അവകാശ സമരം. അതവിടെ ചീഫ് ജസ്റ്റീസിന്റെ പെട്ടിയില്‍ ഭദ്രം

The Kid said...

ദാദാജീ, പൂച്ചക്ക് മണികെട്ടാന്‍ ഇനി അധിക നാള്‍ എടുക്കില്ല. സംഗതികളുടെ പോക്ക് കണ്ടിട്ട് ജനം തെരുവിലിറങ്ങി കൈ വെക്കുന്ന മട്ടാ. അടി കിട്ടുമ്പോ അലക്ഷ്യമായിട്ടല്ല, ലക്ഷ്യ സ്ഥാനത്ത് തന്നെ കിട്ടും. ഉളൂപ്പില്ലാത്തൊന്റെ പുറത്തെ ആല് പറയ്ക്കാന്‍ ആണ്‍പിള്ളേര്‍ തന്നെ ഇറങ്ങും.

NB:പക്ഷേ ഇത്തരം പോസ്റ്റുകള്‍ ഇടുമ്പോ സൂക്ഷിക്കണം, കാരണം പുളവന്‍ കടിച്ചാലും അത്താഴം മുടങ്ങും.

ജോ l JOE said...

ഹരിയോട് യോജിക്കുന്നു .........

അപരിചിത said...

:O

ജഗ്ഗുദാദ said...

ആരപ്പാ ഈ ജഡ്ജീമണി ?

Nasiyansan said...

ചുമ്മാ ഇതുടെ വായിക്കൂന്നെ ...
http://nasiyansan.blogspot.com/