Saturday, January 24, 2009

പിണറായി പിണം ആകുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പൊ ഒന്‍പതാം ഉത്സവം ആണ് അരങ്ങു തകര്‍ക്കുന്നത്. ഭരിച്ചു മുടിച്ച കോണ്‍ഗ്രസ്സും അടിയാന്റെയും കുടിയാന്റെയും കുടിയന്മാരുടെയും കമ്മ്യൂണിസ്റ്റ് സഖാക്കളും കൂടി വാളെടുത്തു അന്കത്തിനു ഇറങ്ങിയിരിക്കുകയാണ്.

അഴിമതി കേരളത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഒരു പുത്തരി അല്ല, എന്നാലും ഇതല്പം കടന്ന കയ്യായി പോയി സഖാവേ. പത്തോ നൂറോ രൂപ വയട്ടിപ്പിഴപ്പിനു എടുക്കുന്ന പോലെയാണോ, നാടിനെയും സര്‍ക്കരെയും സാധാരണ ജനങ്ങളെയും കളിപ്പിച്ചു കോടിക്കണക്കിനു രൂപ മുക്കിയത്? ഇതൊക്കെ എവിടെ കൊണ്ടു നിക്ഷേപിച്ചിരിക്കുന്നു? സമ്മതിച്ചു തന്നിരിക്കുന്നു സഖാവേ..സമ്മതിച്ചിരിക്കുന്നു.

അഴിമതി പുറത്തു വന്നു കഴിഞ്ഞപ്പോ , കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ , ഇതാണ് പാര്ട്ടി നേതൃത്വത്തിന്റെ ധര്‍മ സങ്കടം..തല്ലണോ അതോ കൊല്ലണോ എന്ന് കാരാട്ടും പത്നിയും കൂടി ഒരു തീരുമാനം എടുത്തേ മതിയാകു ഇപ്പോള്‍. അച്ചുമാമന്‍ എന്തിനേയും കണ്ണടച്ച് എതിര്‍ക്കും എങ്കിലും കാറ്റും മോട്ടിച്ചും ഒന്നും ഇതു വരെ ജീവിച്ചിട്ടില്ല എന്നത് ഒരു നല്ല രാഷ്രീയ നേതാവ് എന്നൊരു ഇമേജ് ആളുകള്‍ക്കിടയില്‍ ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ടു ജഗ്ഗു അന്ഗീകരിക്കുന്ന ചുരുക്കം ചില രാഷ്ട്രീയക്കാരില്‍ അച്ചുമാമനും ഉണ്ട്.

പിണറായി കട്ട പണം, തന്നെ തിന്നോ, അതോ ഇനി പാര്ട്ടി സോഷിയളിസം പിന്തുടര്‍ന്ന് പി ബി ക്കും, സഖക്കന്മാര്‍ക്കും ഒക്കെ പങ്കു വെച്ചിരുന്നോ അതാണ്‌ ഇപ്പോളത്തെ ചില സഹ നേതാക്കളുടെ അന്കലാപ്പും പ്രസ്താവനകളും ഒക്കെ കാണുമ്പോള്‍ ജനത്തിനു സംശയം.

എന്തായാലും പിണറായിയെ രക്ഷിക്കാന്‍ ഇനി പാര്‍ടിക്ക് എന്നല്ല സാക്ഷാല്‍ ദൈവത്തിനു പോലും കഴിയില്ല.. ( രഹസ്യമായി പിണറായി ദൈവത്തെ വിളിക്കുന്നുണ്ട് എന്നാണു ചില സഖാക്കന്മാര്‍ തന്ന രഹസ്യ റിപ്പോര്ട്ട് ) .അങ്ങനെ ആയാല്‍ ഇനി ആര് നവകേരള യാത്ര നയിക്കും? പിണറായി നയിച്ചാല്‍ ഇനി അത് നവമോഷണ യാത്ര എന്നതാകി തിരുത്തി പറയേണ്ടി വരും.. വീ എസ് അച്ചുമാമനെ വരെ വെട്ടി നിരത്തി പാര്‍തിക്കുള്ളില്‍ ഒരു കൊച്ചു ഡോണ്‍ ആയി വിലസിയിരുന്ന പിണറായിക്ക് എന്തായാലും വല്ലാത്ത തിരിച്ചടി തന്നെ. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം...തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം.. അതാണ്‌ ഓരോ ഇന്ത്യന്‍ പൌരനും ആഗ്രഹിക്കുന്നതും, നടപ്പില്‍ ആക്കേണ്ടതും..

ഗവര്‍ണര്‍ സാറും പാര്‍ട്ടിയും സര്‍ക്കാരും ഒക്കെ ഇതു ഇങ്ങനെ പഠിച്ചു കൊണ്ടു ഇരിക്കുവല്ലേ..പഠിത്തം എന്ന് തീരുമെന്നോ പരീക്ഷ എഴുതുമെന്നോ ഇപ്പോള്‍ യാതൊരു നിശ്ചയവും ഇല്ല. റിപ്പബ്ലിക് ദിന ആഗോഷങ്ങള്‍ എന്തൊക്കെ വേണം എന്ന് ആണ് ഇപ്പോള്‍ അവര്‍ പഠിച്ച് കൊണ്ട്‌ ഇരിക്കുന്നതത്രേ.. ഈ കാടു കള്ളനെ വിചാരണ ചെയ്യാന്‍ ഇനി അധികം പഠിക്കേണ്ടി വരും എന്ന് തോന്നുന്നില്ല.


ഇപ്പോള്‍ ജനങ്ങള്‍ നനടി പറയേണ്ടത് കോടതിക്കും ( കോടതിയില്‍ നല്ല നിയമ പാകലരും ഉണ്ട്..) സി ബി ഐക്കും ആണ്..( സി ബി അയ്യിലും നല്ല ഉദ്യോഗസ്ഥര്‍ ഉണ്ട് ). അവരുടെ ജോലി അവര്‍ ഭംഗി ആയി നിര്‍വഹിച്ചു കൊണ്ടേ ഇരിക്കുന്നു.. ഇത്തരം നടപടികള്‍ ആണ് ഇന്ത്യ ഇപ്പോളും ഒരു ജനാധിപത്യ രാഷ്ട്രം ആണെന്ന് ജനങ്ങള്‍ക്ക് ഇടയ്ക്കിടെ ബോധം ഉണ്ടാക്കുന്നത്.


എന്തൊക്കെ ആയിരുന്നു .. മലപ്പുറം കത്തി കൊടുവാള്‍ വെട്ടുകത്തി പാര .. അവസാനം കേരള രാഷ്ട്രീയത്തില്‍ പിണറായി യുഗം അവസാനിക്കുകയാണോ? പിണറായി പിണം ആകുമോ? കാത്തിരുന്നു കാണാം..

7 comments:

മനനം മനോമനന്‍ said...

അങ്ങനെയൊന്നും പിണം ആവില്ലെന്നേയ്. നമ്മളും ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌.കേരളം ആവശ്യപ്പെടുന്ന ചങ്കൂറ്റമുള്ള ഒരു നേതാവാണു പിണറായി.

അനീഷ് രവീന്ദ്രൻ said...

ഹെ ഹെ...പോസ്റ്റ് ഇഷ്ടപ്പെട്ടൂ ജഗ്ഗുമാമാ..

പിണറായി സഖാവിന് ഒന്നും സംഭവിക്കില്ലന്നേയ്.
(അഭയ+ലാവ്ലിൻ)*2= അഭയ*2+ലാവ്ലിൻ*2+2അഭയലാവ്ലിൻ എന്ന സമവാക്യത്തിൽ പ്രശ്നത്തിന് ഉത്തരം കണ്ടെത്താൻ പാലായിലെ അച്ചായന് ഇനി എട്ടാം ക്ലാസ്സിൽ പഠിക്കേണ്ട കാര്യമൊന്നുമില്ല.

ഓ... ജഗ്ഗുമാമന്റെ ഒരു കാര്യം. ഒന്നുമറിയാത്ത പോലെ. കാര്യം അറിഞ്ഞ ഉടനെ അച്ചുമാമൻ ഡെൽഹിക്കോടി. അതേതായാലും നന്നായി. അടി വീണില്ല. അല്ല ആരാ പണ്ട് CITU ലോബിയെ ഒതുക്കി പിണറായി ചേട്ടനെ ഗ്രൂപ്പ് കളിക്കാൻ പഠിപ്പിച്ചത്?

ബിനോയ്//HariNav said...

പവനായി ശവമായി.. പിന്നെയാ പിണറായി :-)

Unknown said...

ഇന്ത്യന്‍ ഭരണഘടന മലര്‍പ്പൊടിക്കാര്‍ സ്വപ്നം കാണുന്നത് വിലക്കുന്നില്ല.

Appu Adyakshari said...

പിണറായി നേരിട്ടൊന്നും വാങ്ങിയില്ലെന്നും ഏതോ ക്യാന്‍സര്‍ ആശുപത്രിക്ക് സംഭാവനകൊടുക്കാനേ ആവശ്യപ്പെട്ടുള്ളെന്നും കേള്‍ക്കുന്നല്ലോ ദാദേ.. ശരിയാണോ?

മുക്കുവന്‍ said...

ഹെ ഹെ...പോസ്റ്റ് ഇഷ്ടപ്പെട്ടൂ ജഗ്ഗുമാമാ..


lottery fund is gone for what?
xavi-mano fund gone where?
now lavlin fund, gone to orphanage :)

wow... party started orphanage business too? cant they agree that money paid for party channel/park/five star hotel business?

cheers jaggu

കടവന്‍ said...

ഹെ ഹെ...പോസ്റ്റ് ഇഷ്ടപ്പെട്ടൂ ജഗ്ഗുമാമാ..