Monday, June 8, 2009

പിണറായി ലീല ( ലാവ്ലിന്‍ കാണ്ഡം )

പിണറായി ലീല ( ലാവ്ലിന്‍ കാണ്ഡം )
( രീതി: കണി കാണും നേരം കമല നെത്രന്റെ ... )

രചന : മഹാകവി ജഗ്ഗു ആശാന്‍.
---------------------------------------------------------
കണികാണും നേരം, പിണറായി മൂര്‍ത്തി..
നിറമേറും ചെവല കോടി ചാര്‍ത്തി..
കനക കിന്നരി നാടന്‍ ബോംബുകള്‍..
അണിഞ്ഞു കാണണം...ഫഗവാനേ...( കണി കാണും നേരം..)

കൊടിയ ഭീകരന്‍ മദനി ചേട്ടന്റെ..
തോളോട് ചേര്ന്നു പിണറായി..
വോട്ടു ചോദിച്ചു..പൂട്ടിപ്പോയല്ലോ..
കലികാലം തന്നെ ഫഗവാനേ...( കണി കാണും നേരം..)

ലാവ്ലിന്‍ കേസിന്റെ കാര്യം എത്തുമ്പോള്‍
നരി പോലെ ആകും പിണറായി..
കട്ടിട്ടില്ലെന്കില്‍ തലയില്‍ പപ്പുകള്‍
തപ്പി നോക്കണോ ഫഗവാനേ.. ( കണി കാണും നേരം..)

മുഖ്യ മന്തിയാം അച്ചുമാമനെ...
പഴി ചാരനായി പിണറായി..
പതിനെട്ടും പയറ്റി..രക്ഷയില്ലല്ലോ...
വിധി അല്ലാതെന്തു ഫഗവാനേ.. ( കണി കാണും നേരം..)

ലെനിനും മാര്‍ക്സുമായ്‌.. കൊണ്ടു വന്നൊരു..
കമ്മ്യൂണിസ്റ്റ് തന്‍ പ്രസ്ഥാനം...
പൊടി പിടിച്ചല്ലോ... വഴിയില്‍ ആയല്ലോ..
സഹിക്കുന്നില്ലലോ.. ഫഗവാനേ...( കണി കാണും നേരം..)

ഡി വൈ എഫ്‌ ഐന്നു പെരിട്ടിടുള്ള...
തെമ്മാടികള്‍..തന്‍ പ്രസ്ഥാനം...
കരി ദിനത്തിന്.. പോല്ലാപ്പുണ്ടാക്കി..
നടപടിയില്ലേ..ഫഗവാനേ......( കണി കാണും നേരം..)

അഴിമതി തന്റെ.. അഴുക്കു വീണിട്ടു..
നേരിടാന്‍ പോലും കഴിയാതെ...
ജനത്തിന് നേരെ..കുതിര കേരുന്നെ..
കഴിവ് കേടല്ലേ..ഫഗവാനേ.........( കണി കാണും നേരം..)

4 comments:

Alsu said...

:D

Unknown said...

പിണറായി വിജയന്‍ സാമ്പത്തിക അഴിമതി നടത്തിയിട്ടില്ലെന്ന് സീ.ബി.ഐ. "ലാവലിന്‍ കള്ളാ, പിണറായി" എന്ന് കേരളത്തിലെ തെരുവോരങ്ങളിലൂടെ വിളിച്ചുകൂവിയവര്‍ അത് പിന്‍വലിച്ചു മാപ്പ് പറയുമോ?ലാവലിന്‍ കേസ്‌ എന്ന് പറഞ്ഞു എത്ര പ്രാവശ്യം ചര്‍ച്ച സംഘടിപ്പിചെന്നു നികേഷ്‌ കുമാറിന് ഓര്‍മ്മയുണ്ടോ? എസ്.എന്‍.സീ.ലാവ്‌ലിന്‍""" "എന്ന മലയാളി ഉപയോഗിച്ചത് ഗിന്നസ്ബുക്കില്‍ റെക്കോര്‍ഡ്‌ ആകേണ്ടതാണ്.ലോകത്തില്‍ ഇത്രയും കൂടുതല്‍ ഒരു പദം ആരും ഉപയോഗിച്ച് കാണില്ല.പിണറായിക്ക് നഷ്ട്ടപ്പെട്ട പേരും സ്ഥാനങ്ങളും ആര് തിരിച്ചു നല്‍കും.ഉമേഷ്‌ ബാബു,ഡോക്ടര്‍ ആസാദ്‌,കെ.വേണു,അപ്പുകുട്ടന്‍ വള്ളിക്കുന്ന് എന്‍.... .എം .പിയേര്‍സണ്‍ എന്ന് തുടങ്ങിയ "ഇടതു പക്ഷ ചിന്തകന്മാരെ"ന്നും "മാധ്യമ നിരീക്ഷകര്‍ "എന്നും ഉള്ള ഓമനപ്പേരില്‍ ചാനലുകള്‍ വിശേഷിപ്പിക്കുന്ന ഈ കൊടും വിഷങ്ങള്‍ ഇപ്പോള്‍ ഏതു മാളതിലാണ്-അടുത്ത ഇരയെക്കാത് വിഷപ്പല്ലുകള്‍ തുറന്നിരിക്കുന്ന വിഷജന്തുക്കള്‍!!""". .!!! !

Unknown said...

ഒടുവില്‍ സി.ബി.ഐ യും കൈയ്യൊഴിഞ്ഞു.....
ഇനി മാത്തച്ചന്റെ മഞ്ഞയ്ക്കും വീരന്റെ ഭൂമിക്കും മൗമൂദിയുടെ പച്ചയ്ക്കും വായില്‍ എല്ലുള്ളവനും ഇല്ലാത്തവനും സകല കൂലിയെഴുത്തുകാര്‍ക്കും "പണി" ഇത്തിരി കൂട്ടേണ്ടി വരും. അണിയറയില്‍ കുഞ്ഞൂഞ്ഞിന്റെയും പരിവാരങ്ങളുടെയും അടുത്ത തിരക്കഥ റെഡിയാകുന്ന വരെ......
"ലാവലിന്‍ കേസ്സില്‍ സഖാവ് പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല ......സീ ബീ ഐ ..
കേസ്സ് നീട്ടി കൊണ്ട് പോകാന്‍ ഉള്ള ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ല എന്നും സീ ബീ ഐ"https://www.facebook.com/photo.php?fbid=4470649573389&set=a.3348040148855.156633.1504356288&type=1&relevant_count=1&ref=nf