Saturday, September 5, 2009

മുത്തൂറ്റ് പോള്‍ കൊലക്കേസ്..സമ്പൂര്‍ണ അന്വേഷണ റിപ്പോര്‍ട്ട്‌ - അഥവാ..യഥാര്‍ത്ഥ സത്യം..

കേരള പോലീസ്‌ ഇത്ര കഷ്ടപ്പെട്ട് അന്വേഷിച്ചിട്ടും ഒരു എത്തും പിടിയും കിട്ടാതെ ഇരുന്ന പോള്‍ വധക്കേസ് അവസാനം ജഗ്ഗു ദാദയെ ഏല്പിച്ചു.. അതില്‍ ജഗ്ഗു ദാദ നടത്തിയ അതി വിദഗ്ധമായ ഒരു അന്വേഷണത്തിന്റെ സംക്ഷിത്വ രൂപമാണ് താഴെ കൊടുക്കുന്നത്...

കത്തികള്‍ എന്നും പോളിന് ഒരു ഹരമായിരുന്നു, വെട്ടുകത്തികള്‍, കറി കത്തികള്‍ , കശാപ്പ് കത്തികള്‍ , പെനാകത്തികള്‍ എന്തിനു ആഫ്രിക്കയില്‍ ആദിവാസികള്‍ ഉപയോഗിക്കുന്ന പ്രത്യേക കത്തികള്‍ വരെ പോളിന്റെ സ്വകാര്യ കത്തി ശേഖരത്തില്‍ ഉണ്ടായിരുന്നു.. ഈ കത്തികള്‍ ഒക്കെ അദ്ദേഹത്തിന്റെ സ്വന്തം കുഞ്ഞുങ്ങളെ പോലെ ആയിരുന്നു... വെറുതെ ഇരുന്നു ബോറടിക്കുന്ന സമയത്ത് തന്റെ കത്തി ശേഖരം നോക്കി സന്തോഷം കണ്ടെത്തുക അദ്ദേഹത്തിന്റെ ഒരു ഹോബ്ബി തന്നെ ആയിരുന്നു...

ഇതൊക്കെ പോരാഞ്ഞു ഇംഗ്ലീഷ് അക്ഷര മാലയിലെ ഓരോ അക്ഷരങ്ങല്‍യൂം പ്രതിനിധാനം ചെയ്യുന്ന രൂപത്തില്‍ ഉള്ള കത്തികളും അദ്ദേഹത്തിന് ഉണ്ടായിരുന്നു..'എ' കത്തി, 'ബി' കത്തി...'എസ്' കത്തി, പിന്നെ മലയാളം അക്ഷരങ്ങള്‍ ആയ 'ക','ഖ', തുടങ്ങിയ ആകൃതിയില്‍ ഉള്ള കത്തികളും.. ഈ കഴിഞ്ഞ നാളുകളില്‍ അദ്ദേഹം 'ഇക്ഷ' , 'ഇതാ', 'ഇപ്പ', 'ഇന്ഞാ', തുടങ്ങിയ ആകൃതികളില്‍ കൂടി ഉള്ള കത്തികള്‍ പണിയുന്ന ഗവേഷണത്തിലും ആയിരുന്നു...

എന്തുകൊണ്ടോ പോളിന് 'എസ്' കത്ത്തിയോടു എന്തെന്നില്ലാത്ത മമത ആയിരുന്നു..തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം 'എസ്' ആകൃതിയില്‍ ഉള്ള കത്തി ആണെന്ന ഒരു വിശ്വാസത്തില്‍, അയാള്‍ അത് കഴുത്തില്‍ കെട്ടി തൂക്കി നടക്കുക ഒരു പതിവായിരുന്നു...

അങ്ങനെ ഇരിക്കെ ഒരു ദിവസം, അഞ്ചാം ക്ലാസില്‍ ഒന്നിച്ചു ബെഞ്ചില്‍ നിരങ്ങിയ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണുവാനും, ക്ഷേമം അന്വേഷിക്കാനും ആയി വന്നു... ഒരുപാട് നാളുകള്‍ കൂടി കണ്ട സന്തോഷത്തില്‍ അവര്‍ ഒരു യാത്ര അറേഞ്ച് ചെയ്യുകയും ചെയ്തു... കൊച്ചി ചങ്ങനാശ്ശേരി, ആലപ്പുഴ വഴി തിരുവനന്തപുരം... ട്രാഫിക് ആധിക്യം മൂലം അവര്‍ യാത്ര രാത്രിയിലേക്ക്‌ മാറ്റി വച്ച്, പകല്‍ കുറച്ചു കള്ളും കപ്പയും ഒക്കെ അടിച്ചു നിര്‍വൃതി അടഞ്ഞു...

അങ്ങനെ അവര്‍ കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചു, തിരിക്കാം നേരത്ത് പഴയ അഞ്ചാം ക്ലാസില്‍ വച്ച് അവര്‍ എന്നും കഴിച്ചിരുന്ന ഉണ്ടം പൊരി, വഴിയരികില്‍ ഉള്ള അന്തപ്പന്റെ കടയില്‍ നിന്നും വാങ്ങുകയും ചെയ്തു... മനുവിന് ഒന്ന്, രാജേഷിനു ഒന്ന്, ഓം പ്രകാശിന് ഒന്ന്, പോളിന് ഒന്ന്..അങ്ങനെ ആകെ മൊത്തം ടോട്ടല്‍ നാല് ഉണ്ടം പൊരി.. ഡ്രൈവര്‍ ഷിബു വേറെ വണ്ടിയില്‍ ആയിരുന്ന കൊണ്ട് അയാള്‍ക്ക്‌ ഉള്ള ഉണ്ടം പൊരി വാങ്ങേണ്ട എന്നും വച്ച്... അല്ലേലും ഉണ്ടം പൊരി തിന്നു ഉറക്കം വന്നു വണ്ടി വല്ല മതിലെലും കൊണ്ട് ചാര്‍ത്തിയാലോ എന്ന് കൂടി ഓര്‍ത്തു മനപൂര്‍വ്വം വാങ്ങിച്ചില്ല...

അങ്ങനെ യാത്രക്കിടയില്‍ ആലപ്പുഴ വച്ച് ഒരു ബൈക്ക് കാരന്‍ അട വച്ചു, കള്ളടിച്ച ഹാങ്ങോവറില്‍ ബ്രേക്ക്‌ ഇതാ എന്ന് തപ്പി കണ്ടു പിടിച്ചപ്പോലെക്കും സമയം അല്പം മാറി പോയി, ബൈക്കുകാരനെ ഒരൊറ്റ ഇടി...ആ ഇടിയുടെ ആഘാതത്തില്‍ ബൈക്കുകാരന്‍ ദൂരെ തെറിച്ചു വീണു...എന്ടെവര്‍ ആകെ കുലുങ്ങി മറിഞ്ഞു, ഒരു ഉണ്ടന്‍ പൊരി ജനലില്‍ കൂടി പുറത്ത്‌ പോയി...ബൈക്കുകാരനെ കാണാത്തത് കൊണ്ട്, അവന്റെ തന്തയ്ക്ക്‌ രണ്ടു വിളിച്ചിട്ട് കാറില്‍ യാത്ര തുടരുന്നു...ഈ സമയം ചങ്ങനാശ്ശെര്രിയില്‍ നിന്നും ആലപ്പുഴയ്ക്ക്‌ ഒരു കല്യാണത്തിനു പോകാന്‍ വേണ്ടി ഇറങ്ങി തിരിച്ച രണ്ടു ടെമ്പോ ട്രവേല്ലെര്‍ ഉള്ള ആളുകള്‍ ഒരു വണ്ടിയുടെ ആക്സില്‍ ഊരി പോയത് കൊണ്ട് അവിടെ വിഷാദ മൂകരായി നില്‍ക്കുകയായിരുന്നു...അപ്പോളാണ് ഒരു ഉണ്ടം പൊരി വണ്ടിയില്‍ നിന്നും തെറിച്ചു വീണത്‌ കണ്ടത്‌... പരോപകാരികളും മാതൃകാ പുരുഷോത്തമന്‍ മാരും ആയ അവര്‍ അത് കണ്ടെടുക്കുകയും, അത് തിരിച്ചു നല്‍കാനായി മറ്റേ ടെമ്പോ ട്രവേല്ലെരില്‍ കയറി എന്ടെവേരിനു പിറകെ വച്ചു പിടിക്കുകയും ചെയ്തു...

ഇതേ സമയം, രണ്ടു കിലോമീറ്റര്‍ മാറി ഉണ്ടം പൊരി കൊതി മൂത്ത പോള്‍ ഇനി നമുക്ക് ഉണ്ടം പൊരി കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു കാറ് നിര്‍ത്തി. എല്ലാവര്ക്കും സമ്മതമായിരുന്നു...പൊതി എടുത്തു നോക്കിയപ്പോള്‍, ഇതാ വെറും മൂന്നു ഉണ്ടം പൊരി..ഒരെണ്ണം കാണാന്‍ ഇല്ല... മൂന്നു പേരില്‍ ആരോ ഉണ്ടം പൊരി എടുത്തിരിക്കുന്നു..അതും പോള്‍ പ്രത്യേകം നോക്കി വാങ്ങിച്ച കൂട്ടത്തില്‍ അല്പം മുഴുത്ത ഉണ്ടം പൊരി... പോള്‍ കൂടുകരില്‍ ഓരോരുത്തരെ ആയി സംശയിച്ചു..കൂടാതില്‍ തടിയന്‍ ആയ രാജേഷിനെ ആണ് പോള്‍ കൂടുതല്‍ സംശയിച്ചത്... അവസാനം പിണക്കം ആയി ..കരച്ചില്‍ ആയി..പരിവേദനം പറച്ചില്‍ ആയി... എന്റെ ഉണ്ടം പൊരിയെ എന്ന് പറഞ്ഞു പോള്‍ വലിയ വായില്‍ കിടന്നു നിലവിളിച്ചു...എന്നിട് രാജേഷിനെ കൊതിയാ..തടിയാ മരതയാലാ..നീ വയര്‍ ഇളകുമെട...എന്നൊക്കെ പറഞ്ഞു... ഇങ്ങനെ നിക്കുമ്പോള്‍ ആണ് ഒരു ടെമ്പോ ട്രവല്ലെര്‍ വന്നു നില്‍ക്കുന്നതും..റോഡില്‍ തെറിച്ചു വീണ ഉണ്ടംപൊരി അവര്‍ തിരിച്ചു ഏല്‍പ്പിക്കുന്നതും..

സത്യത്തില്‍ ഉണ്ടംപൊരി വാങ്ങി കഴിഞ്ഞപ്പോള്‍ ആണ് തന്റെ തെറ്റിധാരണ പോളിന് മനസിലായത്..പച്ചാതാപ വിവശനായ പോള്‍ വികാരാധീനനായി ..എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെ അവിസ്വസിച്ച എനിക്കിനി ജീവിക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് തന്റെ കഴുത്തില്‍ കിടന്ന 'എസ്' ആകൃതിയില്‍ ഉള്ള കത്തി എടുത്തു സ്വയം കുത്തി... ഒന്ന് കുത്തി രണ്ടു കുത്തി, അങ്ങനെ അടുപ്പിച്ചു മൂന്നു കുത്ത്...ഇടയ്ക്ക്‌ ഇതിനു തടസ്സം പിടിക്കാന്‍ വന്ന മനുവിനും, കാറി സതീഷിനും കിട്ടി ഓരോ കുത്തുകള്‍..പക്ഷെ അവര്‍ ഒഴിഞ്ഞു മാറിയത് കൊണ്ട്, അത്ര ആഴത്തില്‍ മുറിവ് ഏറ്റില്ല...മൂന്ന് കുത്ത് കൊണ്ട് അവശനായ പോളിന് നേരെ നിക്കാന്‍ കഴിയുമായിരുന്നില്ല... അവസാനം പോള്‍ ഓടി ചെന്ന് അടുത്ത്‌ കണ്ട ഒരു മതിടില്‍ ചാരി നിന്ന് വീണ്ടും സ്വയം കുത്തി...അങ്ങനെ ആണ് ആഴത്തില്‍ നാല് മുറിവ് വന്നത്... അപ്പോളേക്കും ഡ്രൈവര്‍ ഷിബു പിറകെ വേറെ ഒരു കാറില്‍ വന്നത് കണ്ടു ഇനി പോയേക്കാം എന്ന് വച്ചു ചങ്ങനാശേരിക്കാര്‍ സലാം പറഞ്ഞു... ഡ്രൈവര്‍ ഷിബുവിനെയും കൊണ്ട് ആശുപത്രിയില്‍ പോയി.. ഇതൊക്കെ കണ്ടു ആകെ ഉരെക്കം വന്ന പോളിന്റെ കൂട്ടുകാര്‍, ബാക്കി ഉള്ള ഉണ്ടം പൊരിയും ആയി വീട്ടില്‍ പോയി..കാറില്‍ അവരുടെ ഒരു കസിനും ഉണ്ടായിരുന്നു എന്ന് പറയുന്നു..ഒരു ഉണ്ടം പൊരിയുടെ കഷണം അവള്‍ക്കും കൊടുത്തു...

സത്യത്തില്‍ ഇതാണ് സംഭവിച്ചത്... അതിനു ഇവിടെ ആളുകള്‍ മാധ്യമങ്ങള്‍ എന്തൊക്കെ പറഞ്ഞു ഉണ്ടാക്കി...പോലീസിന്റെ ഭരണത്തിന്റെ പിടിപ്പുകെടാനെന്നും, ക്വട്ടേഷന്‍ ഗുണ്ട ഗ്ലോറിയാ..എന്തൊക്കെയാണ് പറഞ്ഞു നാട് നീളെ നടന്നത്... അതൊന്നും ഗുണ്ടകള്‍ അല്ലായിരുന്നു എന്നും, വെറും ഗുണ്ടായിരുന്നും എന്നും നിങ്ങള്‍ക്കെല്ലാം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ???

ഇതാണ് ശരിക്ക് നടന്ന സംഭവം...ഇതാണ് യഥാര്ത്ഥ സത്യം....

അങ്ങനെ ....കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ എന്തിനു മനുഷ്യ മനസാക്ഷിയെ തന്നെ കിടിലം കൊള്ളിച്ച പ്രമാദമായ പോള്‍ വധക്കേസ്‌ ഇതാ ഈ കണ്ടെത്തലുകളില്‍ കൂടി പുതിയ വഴിത്തിരിവിലേക്ക്...

4 comments:

അപ്പൂട്ടൻ said...

ഗുണപാഠം
ഉണ്ടംപൊരി തിന്നാൽ ഗുണ്ടയ്ക്കും രണ്ടുണ്ടുഗുണം

സംശയരോഗി said...

ആദ്യം തന്നെ പറയട്ടെ...ഞെട്ടിപ്പിക്കുന്നതായിരുന്നു യഥാര്‍ത്ഥ സംഭവം...അദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ...

എഴുതിയ കഥയും ശൈലിയും നന്നായി ഇഷ്ടപ്പെട്ടു...പത്ര സമ്മേളനത്തില്‍ പോലീസ് ഉന്നതന്‍ വിവരിച്ച കഥയോട് മത്സരിക്കാന്‍ പോന്നത്...

ഉണ്ടംപൊരി പോയപ്പോള്‍ സംശയിച്ചതില്‍ തെറ്റില്ല..ആരായാലും സംശയിച്ചു പോകും...എന്നാലും ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞ പോലെയായ്യല്ലോ ഉണ്ടം പൊരി തിരിച്ചു കൊണ്ടുകൊടുത്തത്...പാവം സംശയിച്ചു നിലവിളിച്ചത് കുറച്ചു നേരം കഴിഞ്ഞു മാറിയേനെ.എന്നാല്‍ പഴ്ച്ചാതപം വന്നാല്‍ അങ്ങനെയാണോ?സഹിക്കുമോ?

കാരി സതീഷിന്റെ പെട്ടെന്നുള്ള അവതരണം സംശയം ജനിപിച്ചു...പിന്നെ ഞാന്‍ ഇങ്ങനെ ആയതു കൊണ്ടു അങ്ങ് വിട്ടു...എന്നാലും ഒരു സംശയം?....കാരി സതീഷ്‌ പരോപകാരിയായ മാതൃകാ പുരുഷന്‍ അല്ലെ?

രാജീവ്‌ .എ . കുറുപ്പ് said...

ഹ ഹ ഹ നന്നായി, നര്‍മം കലക്കി ട്ടാ , ഉണ്ടം പൊരി കാരണം എന്തൊക്കെ പ്രശ്നങള്‍ ആണ് അല്ലെ

NITHYATHA said...

Kutta sangathi kollam pakshe pavam paul poyi "S" kathi custodiyilumayi unda pori micham

unda pori thinnavan vellam kudiykkum
Dickson j david