Saturday, January 17, 2009

ആണായിട്ട് ഒരുവന്‍ - അബ്ദുള്ളകുട്ടി


രാഷ്ട്രീയ പാര്‍ട്ടികള്‍ തെരുവ് രാഷ്ട്രീയം നിര്‍ത്തിയിട്ട്‌ വികസനത്തിന്റെ വഴി ചിന്തിക്കണം എന്നും, വര്‍ഗീയതയെന്ന വജ്രായുധം എടുത്തു പിടിക്കാതെ വികസനത്തിന്റെ കാര്യത്തില്‍ മോഡിയെ പോലും മാതൃക ആക്കാം എന്നും പറയാന്‍ ആദ്യമായി ധൈര്യം കാണിച്ച അബ്ദുള്ളക്കുട്ടിയെ നമ്മുടെ അധ്വാനിക്കുന്ന ജനങ്ങളുടെ പാര്ട്ടി സസ്പെന്ഡ് ചെയ്തത്രേ.


ശരിക്കും എന്താണ് അബ്ദുള്ളക്കുട്ടി പറഞ്ഞതില്‍ തെറ്റ്? ഇതു കേട്ട പാര്‍ടിക്കും മത നേതാക്കന്മാര്‍ക്കും ഹാളിലകിയത് എന്തിനാണ്? മതത്തിന്റെ പേരില്‍ അവിടെ നടക്കുന്ന കാര്യങ്ങളെ ഒരിക്കലും താന്‍ പിന്തുനയ്ക്കുന്നില്ലെന്നും വികസനത്തിന്റെ കാര്യത്തിലാണ് താന്‍ നൂറു മാര്കും കൊടുക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. അവിടെയും വര്‍ഗീയത എടുത്തു ഇടുന്നത് ആരാണ്? ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ നമ്മുടെ രാഷ്ട്രീയ പാര്ട്ടി അജണ്ടയും വര്‍ഗീയതയും? ശരിക്കും വര്‍ഗീയത കാണിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇവിടെ വര്‍ഗീയ പാര്‍ട്ടികള്‍ എന്ന് വിളിക്കുന്ന ആളുകള്‍ അല്ല..മറ്റുള്ളവരാണ് എന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ?


ഇന്ത്യ ശരിക്കും ഒരു മതേതര രാജ്യം ആണോ? ഇവിടെ എല്ലാ മതങ്ങളെയും ഒരുപോലെ തന്നെ ആണോ കാണുന്നത്?

ഒരിക്കലും അല്ല എന്നതാണ് വാസ്തവം..ലോകത്തില്‍ തന്നെ മതത്തിന്റെ പേരില്‍ മാത്രം കാര്യങ്ങള്‍ നടക്കുന്ന ഒരു രാജ്യം ഉണ്ടെങ്കില്‍, അത് ഇന്ത്യ തന്നെയാണ്. മതേതരത്വം പ്രസംഗിക്കുന്ന മഹാന്മാര്‍ എത്ര പേര്‍ ഈ മതത്തിന്റെ മതില് ചാടിയിട്ടുണ്ട്? മതവും ദൈവവും ഒന്നും ഇല്ലാന്ന് പറയുന്ന കപട കമ്മ്യൂണിസ്റ്റ് കാരന്മാര്‍ എത്ര പേര്‍ സ്വന്തം മക്കളെ അന്യ ജാതിക്കാരന് വിവാഹം കഴിച്ചു കൊടുത്തിട്ടുണ്ട്? അതും താണ ജാതിയില്‍ പെട്ട ഒരാള്‍ക്ക്? ഒരു ഉദാഹരണം എങ്കിലും കാണിച്ചു തരം കഴിയുമോ? ഇല്ല എന്നതാണ് വാസ്തവം..ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മതം ഇല്ല എന്ന് പ്രസംഗിച്ചു നടക്കുന്ന എല്ലാവരും തന്നെയാണ് മതത്തിന്റെയും ജാതിയുടെയും ഒക്കെ കാര്യത്തില്‍ ഒരുപാടു ശുഷ്കാന്തി കാണിക്കുന്നത്. ഒരുപക്ഷെ ഏറ്റവും വലിയ ഒരു വൈരുധ്യം തന്നെ എന്ന് പറയാം.


ഇവിടെ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. വോട്ടു ബാന്കുകളും അധികാരവും പിടിച്ചു അടക്കാന്‍ വേണ്ടി എന്ത് തരം താന പരിപാടികളും കാണിക്കാന്‍ മടിയില്ലാത്ത നെറികെട്ട രാഷ്ട്രീയക്കാരന്റെ തനി സ്വരൂപമാണ് ഓരോ സംഭവങ്ങളില്‍ കൂടി നമുക്കു ദ്രിശ്യമാകുന്നത്. മതവും രാഷ്ട്രീയവുമല്ല വികസനവും ഭാവിയുമാണ് ലോകത്തിനു ഇന്നു വേണ്ടത് എന്ന് മനസിലാക്കുന്ന വിവേകം ഉള്ള ഒരു തലമുറയില്‍ പെട്ട ആളാണ് അബ്ധുല്ലകുട്ടി എന്നതിനാല്‍ ആകാം ഇതൊക്കെ സംഭവിച്ചത്.


രാഷ്ട്രീയത്തില്‍ യുവജന സാന്നിദ്യം വേണം എന്നത് തന്നെയാണ് ഇതു നമ്മെ പഠിപ്പിക്കുന്നത്. പുതുതായി ചിന്തിക്കുവാനും, സമൂഹത്തിലും സമുദായത്തിലും സര്‍വോപരി ലോകത്തിലും സംഭവിച്ച അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അറിയുവാനും മനസിലാക്കാനും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുവാനും ബുദ്ടിക്ക് സ്ഥിരതയും, സ്വാര്‍ത്ഥ-മത താത്പര്യങ്ങള്‍ക്കും അപ്പുറം ലോകഞാനവും കഴിവും ഉള്ള യുവ തലമുരയ്ക്കെ കഴിയു എന്നത് തന്നെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്


ഇന്നു നമുക്കു വേണ്ടത് അബ്ധുല്ലക്കുട്ടിയെ പോലെയുള്ള നേതാക്കന്മാരെയാണ്..മതാന്ധതയ്ക്കും രാഷ്ട്രീയ മുതലെടുപ്പിനും അപ്പുറം വികസനവും അടിസ്ഥാന സൌകര്യങ്ങളും പുതിയ ആശയങ്ങളും പരസ്പര വിശ്വാസവും ആണ് നമുക്കിന്നു വേണ്ടത് എന്ന് തുറന്നു പറയുവാനും, കടുത്ത രാഷ്ട്രീയ മത സ്വാദീനങ്ങളെയും വകവെയ്ക്കാതെ തന്റെ ആശയങ്ങളെയും വാക്കുകളെയും മുറുക്കെ പിടിക്കാന്‍ ആണത്തം കാണിച്ച അബ്ധുല്ലക്കുട്ടിക്കു തന്നെ ആകട്ടെ നമ്മുടെ നൂറു മാര്‍ക്കും...

ഇവിടെ എങ്കിലും നമുക്കു ഒന്നിച്ചു നില്‍ക്കാം, ഒരിക്കലും നന്നകത നമ്മുടെ രാഷ്ട്രീയത്തിന്റെ മാറുന്ന ശബ്ദമായി ഈ യുവ നേതാവിന്റെ വാകുകളെ നമുക്കു വിലയ്ക്കെടുക്കാം.. എങ്കില്‍ നിങ്ങള്‍ ഓരോരുത്തരും ഈ വിഷത്തിനെ കുറിച്ചു ബ്ലോഗുകള്‍ ഇടുക.. ഗുണം പിടിക്കാത്ത നമ്മുടെ രാഷ്ട്രീയത്തിലും മുഴങ്ങട്ടെ മാറ്റത്തിന്റെ മാറ്റൊലികള്‍..




9 comments:

റോഷ്|RosH said...

അബ്ദുള്ള കുട്ടി പറഞ്ഞതൊക്കെ ശരി തന്നെ . പക്ഷെ അതൊക്കെയും മറ്റെന്തൊക്കെയോ ഉദ്ദേശങ്ങള്‍ മനസ്സില്‍ വച്ചു കൊണ്ടായിരുന്നു എന്നാണു തോന്നുന്നത്.

poor-me/പാവം-ഞാന്‍ said...

If I write my opinion will you send your team to knock at my door?

ജഗ്ഗുദാദ said...

Why should I? you can write whatever you want. :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹാ ഹാ..
രണ്ട് ടേം എം പി. ജീവിക്കാനാവശ്യത്തിന് പെന്‍ഷന്‍ കിട്ടും. മുല്ലപ്പള്ളിയെ തോല്‍പ്പിക്കാന്‍ ഒരു മുസ്ലീം യുവാവിനെ വേണ്ടിയിരുന്നു പാര്‍ട്ടിക്ക്. (പാര്‍ട്ടിക്കങ്ങനെയാണല്ലൊ. മതേതരമെന്നൊക്കെ പറയുമെങ്കിലും കൃസ്ത്യന്‍ ബെല്‍റ്റില്‍ കൃസ്ത്യാനിയും, നായമാരുടെ ഏരിയായില്‍ നായരും ഒക്കെയാണല്ലോ സ്ഥാനാര്‍ത്ഥികള്‍!)
നറുക്ക് അബ്ദുള്ളക്കുട്ടിക്ക് വീണു. 10 കൊല്ലത്തില്‍ അവസാന മാസങ്ങളായപ്പോള്‍ മാത്രം വികസിക്കാന്‍ തോന്നി. പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്, നാഡീജോതിഷം, ഉമ്ര ഒന്നും വികസിക്കാതായപ്പോള്‍ മോഡി വികസിപ്പിച്ചാതൊന്ന് മണത്ത് നോക്കി. (കേരളത്തിലും പരീക്ഷിക്കാം, ഗര്‍ഭിണിയെ വയറുകീറി പച്ചക്ക് ചുട്ടെരിക്കുന്നത്) സസ്പെന്‍ഷന്‍ ഡിസ്മിസ്സല്‍ ആവാത്ത സങ്കടത്താല്‍ ഗ്ദ്ഗദത്തോടെ (ഉള്ളില്‍ സന്തോഷം അടക്കി പുറമെ കരഞ്ഞ്) എനിക്ക് വേറെ ഒരു പണിയും അറിയില്ല, എം പി പണിയും രാഷ്ട്രീയവും മാത്രമേ അറിയൂ എന്നൊക്കെ...

മാതൃകയാക്കന്‍ പറ്റിയ യുവ നേതാവ്! ഒരു പണിയു ചെയ്യാതെ, മുസ്ലീം നാമധാരിയായതു കൊണ്ടും
എസ് എഫ് ഐ ക്കാരനായി ബസ്സിന് കല്ലെറിഞ്ഞത്ന്റെ മിടുക്കു കൊണ്ടും മാത്രം സ്ഥാനാര്‍ത്ഥിയാവാന്‍ നറുക്ക് വീണ ഭാഗ്യവാന്‍! ഇദ്ദേഹം എം പി ടേം കഴിയാറായപ്പോള്‍ മാത്രം വികസനം പറയുന്നു. ഗള്‍ഫിലെ സമ്പന്നരെ കണ്ടപ്പോഴാണത്രെ കേരളത്തില്‍ വികസനത്തിന്റെ കാര്യം ഓര്‍ത്തത്. എന്തേ ഒരു ലേബര്‍ ക്യാമ്പിലും ഈ യുവതുര്‍ക്കി പോയില്ല? ഉടനെ തോന്നിയ മതൃക മോഡി!

ഗുജറാത്തില്‍ യഥാര്‍ത്ഥ വികസനം എന്താണെന്ന് വിശദമായി പോസ്റ്റിടാമോ? തെളിവടക്കം ഇടണം.

മോഡി അഥവാ വികസനത്തിന്റെ അപ്പോസ്തലന്‍ തന്നെ യാണെങ്കിലും മോഡിയോട് യോജിക്കാന്‍ ഒരു മനുഷ്യനം പറ്റില്ല.

ആണായിട്ട് ഒരുവന്‍ അബ്ദുള്ളക്കുട്ടി!
കലക്കി സുഹൃത്തേ, കലക്കി.
(ഇനിയെന്നെ സി പി എം കാരനാണെന്ന് പറഞ്ഞ് കൊലവിളിക്കല്ല്, ഞമ്മളീ നാട്ടുകാരനേയല്ല :)

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ പോസ്റ്റ്‌ ഇതിനോട്‌ കൂട്ടിവായിക്കാം

ജഗ്ഗുദാദ said...

Itrayum karunamayanaaya poster enthukondu kashmeerilum bangaalilum nadakunna vikasanam illatha koottakkolakal kanunnilla?

hahaha...

Kannapi said...

TO RAMACHANDRAN VETTUKATT

അബ്ദുള്ളകുട്ടി ഗള്‍ഫില്‍ വരുമ്പോള്‍ Labour‍ ക്യാമ്പില്‍ തന്നെയന്നു കഴിയര്

മനസറിയാതെ said...

"മോഡി അഥവാ വികസനത്തിന്റെ അപ്പോസ്തലന്‍ തന്നെ യാണെങ്കിലും മോഡിയോട് യോജിക്കാന്‍ ഒരു മനുഷ്യനം പറ്റില്ല." രാമചന്ദ്രന്‍ വെട്ടിക്കാട്ട് ഇട്ട കമന്റിലെ രണ്ട് വരിയാണു ഇത്. മോഡിയോട് യോജിക്കാന്‍ "തനിക്കു" കഴിയില്ല എന്നു പറയാണുള്ള അവകാശം വെട്ടിക്കാട്ടിനുണ്ട് അല്ലാതെ മൊത്തം മനുഷ്യ വര്‍ഗത്തിനും മോഡിയോടു യോജിക്കാന്‍ പറ്റില്ല എന്ന് ആധികാരികമായി പറയുന്നതു അത്ര ശുഭകരമല്ല... ചുരുങ്ങിയ പക്ഷം ഗുജറാത്തിലെ ഭൂരിപക്ഷം മനുഷ്യരെങ്കിലും മോഡിയോട് യോജിച്ചതു കൊണ്ടാണല്ലൊ അദ്ദേഹം മുഖ്യമന്ത്രി ആയതു (ഭൂരിപക്ഷം ഗുജറാത്തികളും മനുഷ്യരെല്ലാ എന്നുണ്ടോ..?) സ്വന്തം അഭിപ്രായങ്ങള്‍,നിരീക്ഷണങ്ങള്‍,താല്പര്യങ്ങള്‍ അവയെല്ലാം മനുഷ്യവര്‍ഗത്തിന്റെ മൊത്തം അഭിപ്രായങ്ങളും‍,നിരീക്ഷണങ്ങളും താല്പര്യങ്ങളുമാണെന്നു പറയരുത് "അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം" എന്ന് കേട്ടിട്ടില്ലേ...

Appu Adyakshari said...

മോഡിയുടെ വര്‍ഗ്ഗീയതയെ തീര്‍ത്തും തള്ളിപ്പറയുമ്പോള്‍തന്നെ ഗുജറാത്തില്‍ വ്യവസായങ്ങള്‍ വരുന്നതും അവിടെ വ്യവസായങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളുള്ളതും കാണാതിര്‍ക്കാനാവില്ല. അതുതന്നെയാണ് അബ്ദുള്ളക്കുട്ടി പറഞ്ഞതും. പക്ഷേ പരമ്പരാഗത കമ്യൂണിസ്റ്റ് ചിന്താഗതിയില്‍ നോക്കുന്നവര്‍ക്ക് വ്യവസായശാല എന്നത് മുതലാളിത്തവും അതിന്റെ വളര്‍ച്ച എന്നത് മുതലാളിത്തത്തിന്റെ വളര്‍ച്ചയും ആണ്. അവരുടെ കാഴ്ചപ്പാടിലെ വികസനം എന്നത്, ആദ്യം ദരിദ്രരെ ഉദ്ധരിക്കുക, പട്ടിണി മാറ്റുക, ഇതൊക്കെയാണ്. ഇവിടെ വേണ്ടത് രണ്ടിന്റെയും ബാലന്‍സ് ആണ്. കാശുള്ളവന്‍ അതു മുടക്കി വ്യവസായം തുടങ്ങിയാലല്ലേ അതില്ലാത്തവന് അവിടെ ജോലിചെയ്ത് പത്തുകാശുണ്ടാക്കാനാവു.. നമ്മളൊക്കെ ഈ ഗള്‍ഫില്‍ വന്നു ജോലിചെയ്യുന്നതിന്റെ കാരണവും അതുതന്നെയല്ല്ലേ.