Tuesday, January 27, 2009

സഖാവ് ലാവ് ലിന്‍ വിജയന്‍ അറിയുവാന്‍..

കഴിഞ്ഞ കുറെ ദിവസങ്ങളായി അങ്ങയുടെ പേരില്‍ ചില ദുഷ്പ്രചരണങ്ങള്‍ നടത്തുന്ന ബൂര്‍ഷസികള്‍ ആയ ആളുകളുടെയും ബ്ലോഗ്ഗുകളുടെയും പത്ര മാധ്യമങ്ങളുടെയും ചെയ്തികളില്‍ ജഗ്ഗുവിനുള്ള സന്കടവും അമര്‍ഷവും ഞെട്ടലും കൂടാതെ അങ്ങയോടുള്ള പിന്തുണയും അറിയിക്കട്ടെ.

അങ്ങയെയും അങ്ങയുടെ പാര്‍ടിയുടെയും ധാര്‍മികതയും ജനങ്ങളോടുള്ള കടപ്പാടും ജനസേവനത്ത്തിനുള്ള അടങ്ങാത്ത അഭിവാന്ച്ചയും അറിയാത്ത പെറ്റിബൂര്‍ഷകള്‍ ആണല്ലോ ഈ കഥകള്‍ ഒക്കയും ഉണ്ടാക്കുന്നത്. അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തകരുന്നതല്ല കമ്മ്യുണിസം എന്നും, ഈ നൂറ്റാണ്ടിന്റെയും ഇനി വരാന്‍ പോകുന്ന നൂറ്റാണ്ടുകളുടെയും ഭാഗധേയം കംമുനിസത്തില്‍ അധിഷ്ട്ടിതം ആണെന്ന് മാര്‍ക്സും എങ്ങല്സും കല്‍പ്പിച്ചു അരുളിയതും ഞങ്ങള്‍ ഓര്‍ക്കുന്നു മനസിലാക്കുന്നു.

ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആണെന്നും, മുതലാളിത്ത ശക്തിയായ അമേരിക്കയുടെ കറുത്ത കരങ്ങളാണ് ഇത്തരം ഒരു ഗൂഡ നീക്കത്തിന് പിന്നില്‍ എന്നും ഏതൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയെയും പോലെ ഞാനും മനസിലാക്കുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന കമ്മ്യൂണിസ്റ്റ് തരംഗം അമേരിക്കക്ക് ഇപ്പോള്‍ ഒരു പേടി സ്വപ്നം ആണെന്ന് സഖാവ് ജയരാജന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോളാണ് ഞങ്ങള്‍ക്ക് മനസിലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ , അമേരിക്ക തങ്ങളുടെ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ തടസ്സമായി കാണുന്നത് സി പി എമ്മിനെ ആണ്. ". എത്ര അര്‍ത്ഥവത്തായ വരികള്‍ എന്തൊരു ദീര്‍ഖ വീക്ഷണം.. ഇതാണ് പറയുന്നത് കമ്മ്യൂണിസം എന്നാല്‍ വെറും ഒരു ബുദ്ധി ജീവി അല്ല, ബുദ്ധി ജീവികളുടെ ഒരു അഭയാര്‍ഥി ക്യാമ്പ് തന്നെ ആണെന്ന്...

അങ്ങ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍, വളരെ സത്യസന്ധമായി ഉണ്ടാക്കിയ ലാവ് ലിന്‍ കരാര്‍ ഈ നാടിനു എന്തും മാത്രം ഉപകാരങ്ങള്‍ ആണ് ചെയ്തത് എന്ന് കൂടി ഇവരൊക്കെ ഓര്‍ക്കണ്ടേ? കരാര് ഒപ്പ് വെക്കാന്‍ കഷ്ട്ടപ്പടുകള്‍ സഹിച്ചു അങ്ങ് അങ്ങോട്ടേക്ക് പോയതും, കരാര്‍ ഒപ്പ് വെച്ചതും, അങ്ങനെ മലബാര്‍ ക്യാന്‍സര്‍ സെന്റെരിനു കോടിക്കണക്കിനു രൂപ സംഭാവന ലഭിച്ചതും, ഒക്കെ ഈ അവസരവാദികള്‍ ആയ ബൂര്ശാസികള്‍ മറക്കുന്നതില്‍ ആണ് എനിക്ക് അതിശയം..

അട്വാനിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും നമ്മള്‍ എന്തൊക്കെയാണ് ചെയ്തത്? പാടത്തും പറമ്പിലും ജോലി കഴിഞ്ഞു വരുമ്പോള്‍ അര്‍മാദിക്കാന്‍ അമ്യൂസേമെന്റ്റ് പാര്ക്ക് ഉണ്ടാക്കി കൊടുത്തില്ലേ? ക്ഷീണിച്ചു വീട്ടില്‍ വരുമ്പോള്‍ കസേരയില്‍ കിടന്നു കാണാന്‍ ചാനല്‍ ഉണ്ടാക്കി കൊടുത്തില്ലേ? പോര എങ്കില്‍ തലസ്ഥാനത്ത് വരുന്ന അണികള്‍ക്ക് കണ്കുളിര്‍ക്കെ കാണാന്‍ കമ്മ്യുണിസ്റ്റ് പരിക്ക് വേണ്ടി ബഹുനില മന്ദിരം പടുത്തു ഉയര്തിയില്ലേ? ഇത്രയും ഒക്കെ ത്യാഗങ്ങള്‍ അടിയതരാവസ്ഥ കാലത്തു പോലും ആരും സഹിച്ചിട്ടുണ്ടാവില്ല.

എന്നാലും അങ്ങയെക്കുരിച്ചു ആളുകള്‍ എന്തൊക്കെ വേണ്ടാതീനങ്ങള്‍ ആണ് പറയുന്നത്? അങ്ങ് വല്യ വീട് ഉണ്ടാക്കി എന്നും, മരമണ്ടനായ മകനെ ലണ്ടനില്‍ കൊണ്ടു പോയി പഠിപ്പിക്കുന്നു എന്നും ( ഈ ലണ്ടന്‍ ശരിക്കും ബൂര്‍ഷകള്‍ ആണെന്ന് പറയുന്നു, ശരിയാണോ സഖാവേ? അവര്‍ അല്ലിയോ നമ്മളെ നൂടണ്ടുകള്‍ ആയി അടിമകള്‍ ആക്കി വച്ചു ഇവിടെ നിന്നും ഉള്ളതൊക്കെ കൊള്ളയടിച്ചു കൊണ്ടു പോയ സൂര്യന്‍ പോലും അസ്തമിക്കാത്ത യഥാര്ത്ഥ സാമ്രാജ്യ ശക്തികള്‍, നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ പരമ ബൂര്‍ഷകള്‍ ? ). അപ്പൊ പിന്നെ ഇവിടുത്തെ അന്തി പത്രക്കാരെയും പാലായിലും ഒറ്റപ്പാലത്തും കിടക്കുന്ന അആലുകളെ അങ്ങ് ബൂര്‍ഷകള്‍ എന്ന് വിളിക്കുമ്പോ ഈ ലണ്ടന്‍ കാരെ ഒക്കെ ഇനി എന്താണ് വിളിക്കേണ്ടത്? അല്ല ഒരു സംശയം ആണ് കേട്ടോ..
അപ്പൊ ഈ രണ്ടു കാലിലും മന്തുള്ള ആള് ഒരു കാലില്‍ മന്തുള്ളവനെ എടാ മന്താ.. എന്ന് വിളിക്കുന്ന പോലെ അല്ലെ ഇതെന്ന് ആണ് ചിലരൊക്കെ ചോദിക്കുന്നത്..കണ്ടോ കണ്ടോ പാര്‍ടിയിലെ ബുദ്ധി ജീവികളെ ചോദ്യം ചെയ്യാന്‍ വരുന്നു. ഈ സ്റ്റെഡി ക്ലാസുകളില്‍ അറ്റന്‍ഡ് ചെയ്യാത്തതിന്റെ ഓരോ കേടുകളെ? ഇതൊന്നും പോരാഞ്ഞു അരി ഉണ്ട എന്ന് കരുതി വെടി ഉണ്ട എടുത്തു ബാഗില്‍ ഇട്ട അങ്ങയെ ചെന്നൈ വിമാന താവളത്തില്‍ വെച്ചു പീടിപ്പിച്ചതോകെയും ജനങ്ങള്‍ മറന്നിട്ടില്ല..

വെറും മുന്നൂറ്റി എഴുപത്തി അഞ്ചു കോടി രൂപയ്ക്ക് നമ്മള്‍ കുറച്ചു ജനരെട്ടരുകളും സ്റ്റേ വയറുകളും ഒക്കെ വാങ്ങിച്ചതിനാണ് ലാവ് ലില്‍ അഴിമതി എന്ന് പറയുന്നത്..നന്ദി ഇല്ലാത്ത ജനങ്ങള്‍.. അന്ന് വാങ്ങിച്ച യന്ത്രങ്ങള്‍ കൊണ്ടാണ് ഇവരൊക്കെ ഇന്നു വെട്ടം കാണുന്നത് എന്ന് കൂടി ഓര്‍ക്കാതെ അല്ലെ പാര്‍ടിയെയും അങ്ങയെയും നാടടച്ച് കുറ്റം പറയുന്നത്? നേരത്തെ സൂചിപ്പിച്ചത് പോലെ ഇതൊക്കെയും ചില മുതലാളിത്ത കുല്‍സിത ശക്തികളുടെ ഗൂഡ തന്ത്രങ്ങള്‍ ആണ്.. സി ബി ഐ എന്നത് അമേരിക്കയുടെ ചാരന്മാര്‍ ആണ്..അവരെ ഒരു തരത്തിലും വിശ്വസിക്കരുത്... ക്യൂബയിലും പോളണ്ടിലും ഒക്കെ നമ്മുടെ സഖാക്കന്മാര്‍ ഇതു പോലെ എത്ര എത്ര അടിച്ചമര്‍ത്തലുകളെ ചെറുത്‌ തോല്‍പ്പിച്ചിരിക്കുന്നു...

സഖാവ് ഒരിക്കലും തളരരുത്... മുന്നേറുക...കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെ നവ കേരള യാത്ര നടത്തി നമ്മുടെ അണികളെ സഖാക്കന്മാരെ വര്‍ധിത വീര്യം ഉള്ളവര്‍ ആക്കുക.. എതിര്‍ക്കാന്‍ വരുന്നവരെ ഒക്കെ വെട്ടി നിരത്തുക.. കോടതിയെയും ജനങ്ങള്‍ എണ്ണ കഴുതകളെയും ഒക്കെ പുല്ലു വില കല്‍പ്പിച്ചു നമ്മുടെ അജണ്ട മാത്രം നടപ്പിലാകുക.. കമ്യൂണിസം എന്തെന്ന് ഇവനൊക്കെ കണ്ടു പഠിക്കട്ടെ...

ലാല്‍ സലാം,
സ: ജഗ്ഗു ദാദ

5 comments:

Anil cheleri kumaran said...

നിങ്ങള്‍ക്ക്... ഈ ലാവ് ലിനെ പറ്റി... ഒരു ചുക്കും അറിയില്ല.....
എന്നെ... അല്ല പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഇത്തരം പോസ്റ്റുകളെ ഞങ്ങള്‍ ബ്ലോഗീയമായി നേരിടും.

dethan said...

"അയാം ദി സ്റ്റേറ്റ് " എന്നു ലൂയി പതിന്നാലാമന്‍ പറഞ്ഞതു പോലെ "അയാം ദി പാര്‍ട്ടി " എന്ന്
പിണറായി സഖാവും പറയുന്നു.പി ബി അത് അംഗീകരിച്ചു കൊടുക്കുന്നു.ഇതാണു സഖാവേ യഥാര്‍ത്ഥ
കമ്യൂണിസം.
-ദത്തന്‍

The Kid said...

പാവം പാര്‍ട്ടി... നന്നാവാന്‍ കിട്ടിയ ഒരു ചാന്‍സായിരുന്നു....അതും കളഞ്ഞുകുളിച്ചു...ഇനി ചരിത്രത്തിന്റെ കുപ്പത്തൊട്ടി തന്നെ ശരണം..

-: നീരാളി :- said...

ചോദ്യങ്ങള്‍ പിന്നേയും നീളുന്നുണ്ട്‌
ഈ പാര്‍ട്ടിയെക്കുറിച്ചൊക്കെ നിങ്ങള്‍ക്കെന്തറിയാം ??, സിബിഐ ബ്യൂര്‍ഷ്യാസിയെ തുരത്താന്‍ ഞങ്ങള്‍ക്കറിയില്ലെന്നാണോ ? (ഇതേ ചോദ്യം അഭയ ഘാതകരും ആവര്‍ത്തിച്ചിരുന്നു)

(പണ്ട്‌ കിട്ടിയ പണക്കണക്ക്‌ കേട്ട പി.ബി.ക്കും മിണ്ടാട്ടമില്ലാതായി.)
ഇനി ആ പണം കൊണ്ടാണ്‌ കളിക്കുക.

മുക്കുവന്‍ said...

അട്വാനിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും നമ്മള്‍ എന്തൊക്കെയാണ് ചെയ്തത്? പാടത്തും പറമ്പിലും ജോലി കഴിഞ്ഞു വരുമ്പോള്‍ അര്‍മാദിക്കാന്‍ അമ്യൂസേമെന്റ്റ് പാര്ക്ക് ഉണ്ടാക്കി കൊടുത്തില്ലേ? ക്ഷീണിച്ചു വീട്ടില്‍ വരുമ്പോള്‍ കസേരയില്‍ കിടന്നു കാണാന്‍ ചാനല്‍ ഉണ്ടാക്കി കൊടുത്തില്ലേ? പോര എങ്കില്‍ തലസ്ഥാനത്ത് വരുന്ന അണികള്‍ക്ക് കണ്കുളിര്‍ക്കെ കാണാന്‍ കമ്മ്യുണിസ്റ്റ് പരിക്ക് വേണ്ടി ബഹുനില മന്ദിരം പടുത്തു ഉയര്തിയില്ലേ? ഇത്രയും ഒക്കെ ത്യാഗങ്ങള്‍ അടിയതരാവസ്ഥ കാലത്തു പോലും ആരും സഹിച്ചിട്ടുണ്ടാവില്ല.

Pinarayi keee jai :) dethan you said it man!