ഒത്തു പള്ളിക്കൂട പഠനത്തിന് ഇനി മുതല്‍ സി ബി എസ് സി തുല്യത ആണത്രേ. നമ്മുടെ രാജതിന്റെ ഓരോ തുഗ്ലക്ക് മോഡല്‍ പരിഷ്കാരങ്ങളേ . ഞാന്‍ ഈ നടത്തിയ പരാമര്‍ശം അഖില ഇന്ത്യ മുസ്ലിം സമുദായത്തിന് എതിരെ ആണെന്ന് ധരിച്ചു വശായി വാളെടുക്കാന്‍ വരുന്നവരെ..അവിടെ നില്... എന്നിട് സമാധാനപരമായി വായിച്ചു മനസിലാക്കിയട്ടെ..
മദ്രസകളില്‍ നടക്കുന്ന പഠനം എന്താണെന്ന് ശരിക്കും പഠിച്ചിട്ടു തന്നെ ആണ് ഞാന്‍ ഇതു പറയുന്നത്. കാരണം മതപഠനം എന്നതാണ് മദ്രസകളില്‍ മുഖ്യമായും നടക്കുന്നത്. ശാസ്ത്ര സാമൂഹികമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നു എന്ന് പറയുമ്പോളും , അവിടെ പഠിപ്പിക്കുന്നത് മതവും മത ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളും ആണ് . ഖുറാന് പഠിച്ചാല്‍ എന്താ ആള് നന്നാവില്ലേ എന്ന് ചോദിക്കും.. ശരിക്കും പറഞ്ഞാല്‍ ഒരുപാടു നല്ല കാര്യങ്ങളും പ്രവര്‍ത്തികളും ഉത്ഘോഷിക്കുകയും പ്രാവര്‍ത്തികമാക്കുവാന്‍ പ്രേരിപ്പികുകയും ചെയ്യുന്ന ഒരു മത ഗ്രന്ഥമാണ് ഖുറാന്. മൊത്തമായും അതില്‍ അവഗാഹം ഇല്ല എങ്കിലും, ഈ ഒരു പ്രസ്താവന നടത്തുവാനുള്ള ജ്ഞാനം ഒക്കെ ഞാന്‍ അതില്‍ നിന്നും മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ അപകടം പതിയിരിക്കുന്നത് എവിടെ ആണെന്ന് ചോദിച്ചാല്‍.. മദ്രസകളില്‍ പഠിപ്പിക്കുന്ന മത പണ്ഡിതന്മാരും, മതം തലയ്ക്ക് പിടിച്ച ഇക്ഷ ജ്ഞാനം ഇല്ലാത്ത മത പുരോഹിതര്‍ എന്നറിയപ്പെടുന്ന ആളുകളുമാണ്.. ആളുകളുടെ മനസ്സില്‍ വിഷം നിറയ്ക്കാന്‍ ഇവരെ പോലെ സമര്തര്‍ വേറെ ഉണ്ടോ എന്ന് കണ്ടറിയണം.. സര്‍ക്കാരിനോ അല്ല എങ്കില്‍ ഈ നിയമം നടപ്പിലാക്കുന്ന ഗവര്മെന്റിണോ നേരിട്ടു ഒരു ഇടപാടും ഇല്ലാത്ത ഒരു പരിപാടി ആണ് ഇതു.. അവിടെ എന്ത് പഠിപ്പിക്കണം എന്നോ ആര് പടിപ്പികണം എന്നോ അവരുടെ യോഗ്യത എന്തായിരിക്കണം എന്നോ യാതൊരു വിധ മാനടന്ദങ്ങളും ഇല്ലാതെ വരുമ്പോ ഇതിനെ ദുരുപയോഗം ചെയ്യപ്പെടാന്‍ ഉള്ള സാധ്യത വളരെ ഏറെ ആണ് എന്നല്ല..ചെയ്യപ്പെടുക തന്നെ ചെയ്യും..
രാജ്യത്താകമാനം സ്കൂളുകളും പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധവും ആകിയിരിക്കുന്ന ഈ ഒരു കാലഘട്ടത്തില്‍ ഊതുപള്ളിക്കൊടങ്ങളെയും മദ്രസ്സകളെയും അന്ഗീകെരിച്ചു കൊണ്ടു കളിക്കുന്ന ഈ തീക്കളി എന്തിനാണെന്ന് മാത്രം മനസിലാകുന്നില്ല.. താരതമ്യേന വിദ്യാഭ്യാസം കുറവുള്ള ഒരു സമൂഹത്തെ, സ്കൂളുകളിലേക്ക് അയച്ചു സാങ്കേതിക വിദ്യാഭ്യാസം നല്‍കുക എന്നതിന് ഊന്നല്‍ കൊടുക്കന്ദത്തിനു പകരം, മത പഠനത്തെ അംഗീകരിച്ചു കൊണ്ടു നിയമം ഇറക്കുന്നത് എത്ര മാത്രം കാലിക പ്രസക്തം ആണെന്നത് ആലോചിച്ചാല്‍ മനസിലകുന്നത്തെ ഉള്ളു..
അര്ജുനന് സിങ്ങും അങ്ങേരുടെ ഗവര്‍മെന്റും കൂടി ന്യൂന പക്ഷത്തെ സുഖിപ്പിക്കുന്നതിനാണ് ഈ പരിപാടി നടത്തുന്നത് എങ്കില്‍, അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നത് പോലെ ആകും കാര്യ പരിപാടികള്‍. വീണ്ടും ഞാന്‍ പറയുന്നു, ഈ പരാമര്‍ശം മുസ്ലിം സമുദായത്തിന് എതിരെ ഉള്ള പരാമര്‍ശം അല്ല, പകരം മതത്തെ മനുഷ്യനെ വെറുക്കാന്‍ ഉള്ള ഉപകരണം ആക്കി മാറ്റാന്‍ തക്കം പാര്‍ത്തു കഴിയുന്ന മുസ്ലിം സമുദായത്തിലെ കള്ളാ നാണയങ്ങള്‍ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ മുതലാക്കും എന്ന് മനസിലാക്കാന്‍ മാത്രം ഒരുപാടു അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് പറയുകയാണ്.
മദ്രസ്സകള്‍ മാത്രമല്ല, മതത്തില്‍ അധിഷ്ടിതം ആയിരിക്കുന്ന ഒരു സ്ഥാപനങ്ങളെയും ( മതവും സമുദായവും പള്ളിക്കൊടങ്ങള് നടത്തിക്കൊള്ളട്ടെ, പക്ഷെ പഠിപ്പിക്കുന്നത് ഒരു സിലബസ് അധിഷ്ടിതം ആയിരിക്കണം ) ഒരു തലമുറയെ വിദ്യാഭ്യാസം ചെയിചെടുക്കാന് നിയോഗിക്കുന്നത് പന്തിയല്ല. ഇനി എന്ത് തന്നെ മല മരിക്കും എന്ന് അവകാശപ്പെട്ടലും, അവസാനം സംഭവിക്കാന്‍ പോകുന്നത് എന്താണെന്നു നമുക്കെല്ലാം അറിവുള്ളതാണ്..
അങ്ങനെ ആണെന്കില്, നാളെ മുതല്‍ സണ്ടേ സ്കൂളുകളെയും ഗീത പഠന ക്ലാസുകളെയും ഇനി സി ബി എസ് സി ക്ക് തുല്യമായി അന്ഗീകരിക്കുമല്ലോ...ആരും ഇനി പള്ളിക്കൊടത്തില്‍ പോകണ്ട, മത പഠന ശാലകളില്‍ പോയി മതം പഠിക്കട്ടെ...എന്നിട് സി ബി എസ് സി സര്‍ട്ടിഫിക്കറ്റും വാങ്ങി ജോലിക്കും ഉന്നത പഠനത്തിനും പോകട്ടെ...
Subscribe to:
Post Comments (Atom)
3 comments:
അങ്ങനെ ആണെന്കില്, നാളെ മുതല്‍ സണ്ടേ സ്കൂളുകളെയും ഗീത പഠന ക്ലാസുകളെയും ഇനി സി ബി എസ് സി ക്ക് തുല്യമായി അംഗീകരിക്കുമല്ലോ...ആരും ഇനി പള്ളിക്കൂടത്തില്‍ പോകണ്ട, മത പഠന ശാലകളില്‍ പോയി മതം പഠിക്കട്ടെ...എന്നിട്ട് സി ബി എസ് സി സര്‍ട്ടിഫിക്കറ്റും വാങ്ങി ജോലിക്കും ഉന്നത പഠനത്തിനും പോകട്ടെ...
Check out some related discussions
Here
ഓത്ത്പള്ളികള്‍ മഹാശ്ചര്യം, നമുക്കും കിട്ടണം വോട്ട്...അത്രേ ഉള്ളൂ.
എനിക്കു തോന്നിയപോലെ ഒരെണ്ണം ഞാനും കാച്ചിയിട്ടുണ്ട് ഇവിടെ http://thekidshouts.blogspot.com/2009/01/cbse_25.html
Post a Comment