Thursday, January 29, 2009

പാകിസ്ഥാനെ, ഒരടി വെച്ചു തരുമേ..

പാകിസ്ഥാനെ, പാകിസ്ഥാനെ, ദേ ഒരു അടി അങ്ങ് വച്ചു തരുമേ... - കുറെ നാളായി ഇന്ത്യ പറയുന്ന കാര്യമാണ്... പ്രണാബ് മുഖര്‍ജി ഒന്നു പറയും, പിറ്റേന്ന് പാകിസ്താന്‍ വേറെ ഒന്നു പറയും...

കസബ് പാകിസ്താന്‍ പൌരനാണ്... : ഇന്ത്യ
കസബ് പാകിസ്താന്‍ പൌരന്‍ അല്ല, ഇന്ത്യന്‍ പൌരന്‍ ആകുന്നു : പാകിസ്താന്‍

മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് പാക് മണ്ണില്‍ വച്ചാണ് : ഇന്ത്യ
മുംബൈ ആക്രമണം പാകിസ്ഥാനില്‍ വെച്ചേ അല്ല ആസൂത്രണം ചെയ്തത് : പാകിസ്താന്‍.

ഈ ഡി എന്‍ എ സാമ്പിള്‍ കസബിന്റെ ആണ് : ഇന്ത്യ
ഈ ഡി ആന്‍ എ സാമ്പിള്‍ ഏതോ പശുവിന്റെ ആണ് : പാകിസ്താന്‍

ഇങ്ങനെ പോകുന്നു വാചക കസര്‍ത്തുകള്‍ ... ഇന്ത്യക്ക് കിട്ടാന്‍ ഉള്ളത് കിട്ടി.. അരീം തിന്നു ആശാരിച്ചിയേം കടിച്ചു എന്നിട്ടും പട്ടിക്കു മുറുമുറുപ്പ് എന്ന് പരെയുന്ന പോലെ, ഇതൊക്കെ ഇന്ത്യ കരുതി കൂട്ടി ചെയ്യുന്നതാണെന്നും, ഇന്ത്യന്‍ തീവ്ര വാദികള്‍ ബോംബ് വെക്കുന്നത് കൊണ്ടു പാകിസ്ഥാനില്‍ ഭയങ്കര ക്രമ സമാധാന പ്രശ്നങ്ങള്‍ ആണെന്നും, ദിവസം തോറും ഒരു പത്തു നൂറു ഇന്ത്യന്‍ ചാരന്മാരെ പിടിക്കുന്നുണ്ട് എന്നും ഒക്കെ ആണ് പാകിസ്താന്‍ ലോകത്തിനു നല്കുന്ന വിശദീകരണം...

എന്റെ പൊന്നു ഇന്ത്യാ മഹാരാജ്യമേ, ഇനി എങ്കിലും ഒന്നു നിര്‍ത്തിക്കൂടെ ഈ ജിഹ്വാഭ്യാസം..ധ ഞാന്‍ ഇപ്പോള്‍ ആക്രമിക്കും, കുത്തും, വെട്ടും, പിച്ചും, മാന്തും എന്നൊക്കെ പറയുന്നതല്ലാതെ, ഇന്ത്യ കിട്ടിയതും വാങ്ങിച്ചു ഇരിക്കാന്‍ തുടങ്ങീട്ടു നാളുകള്‍ കുറെ ആയി..

ഇതിനൊക്കെ ധാ ഇസ്രേല്‍ ഇനെ കണ്ടു പഠിക്കണം.. ഹമാസ് തലപോക്കിയപ്പോ അപ്പൊ കൊടുത്തു അടി..അടി എന്ന് പറഞ്ഞാല്‍ പോര നല്ല ഉശിരന്‍ അടി... ആണുങ്ങള്‍ ആയാല്‍ അങ്ങനെ വേണം.. അല്ല മൃദുല വികാരങ്ങളും മനുഷ്യാവകാശ തെങ്ങാക്കൊലകളും ഒക്കെ ആണ് നമ്മുടെ താല്പര്യങ്ങള്‍ എങ്കില്‍, ചുമ്മാ അതും ഇതും ഒന്നും പറയാതെ കിട്ടിയതും വാങ്ങിച്ചു മിണ്ടാതെ അടങ്ങി ഒരു മൂലയ്ക്ക് ഇരുന്നോണം... തീവ്ര വാദികള്‍ ഇനീം വരും, അവന്മാര്‍ക്ക് തോന്നിയതൊക്കെ കാണിക്കും വെടി പൊട്ടിക്കും ബോംബ് വെക്കും, നിരപരാധികള്‍ ആയ സാധാരണക്കാരെ കൊല്ലും ( സാധാരണക്കാര്‍ക്ക് മതമില്ല.. ഏത് മതത്തില്‍ പെട്ടവരനെന്കിലും വെടി കൊണ്ടാല്‍ ചാവും) അതങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും..

ഇനി ഇപ്പൊ വരാന്‍ പോകുന്ന പാകിസ്താന്റെ വക അന്വേഷണ റിപ്പോര്‍ട്ടുകളില്‍, ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണ... ഭീകരന്മാരോ? തീവ്രവാടികാലോ അതൊക്കെ ആരാ ഇന്ത്യ ചേട്ടാ എന്നായിരിക്കും... അത കൊണ്ടു ഇനി അത് വന്നിട്ട് എന്തെങ്കിലും ചെയ്യാം എന്ന് വിചാരിക്കുവോ, എല്ലാ ഭീകരന്മാരെയും ചാക്കില്‍ കെട്ടി ഇന്ത്യിലേക്ക് കൊടുത്തു വിടും എന്നോ ഒക്കെ കരുതുന്നു എങ്കില്‍..ചുമ്മാ പകല്‍ സ്വപ്നം എന്നെ പറയാന്‍ പറ്റൂ..

നമുക്കു മുന്നില്‍ രണ്ടു വഴികള്‍ ആണ് ഉള്ളത്..

ഒന്നുകില്‍ ഒരു ഗാസ മോഡല്‍ ആക്രമണം...കടന്നു കയറി തീവ്രവാദ ക്യാമ്പുകള്‍ മൊത്തം തകര്‍ക്കുക..അതിന് കുറച്ചു റിസ്ക്കും ധൈര്യവും ആണത്തവും ഒക്കെ വേണം.. നയതന്ത്രവും അന്താരാഷ്ട്ര സമൂഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാനെയും തീവ്രവാദികളെയും അങ്ങ് ഒലത്തി കളയാം എന്ന് വെച്ചാല്‍ അതൊന്നും നടപ്പില്ല... പൈസ ഉള്ളവനും കൈക്കരുത്ത് ഉള്ളവനും ആണ് ഇന്നത്തെ ലോകം... ഇതില്‍ രണ്ടുമോ, അല്ല എങ്കില്‍ കുറഞ്ഞ പക്ഷം ഒന്നോ നേടി എടുക്ക്കാന്‍ നോക്കുക..

രണ്ടാമത്തെ വഴി, ചുമ്മാ കയ്യും കെട്ടി ഇരിക്കുക.. വന്നോ പൊട്ടിച്ചോ, ഞങ്ങള്‍ക്ക് ഇതൊക്കെ പുല്ലാണ്, ഇവിടെ നൂറു കോടി ജനങ്ങള്‍ ഉണ്ട്, അത്രേം പേരെ പൊട്ടിക്കാനും മാത്രം ഒക്കെ ബോംബ് നീ ഒക്കെ ഉണ്ടാക്കി വരുമ്പോളേക്കും ഈ ലോകം അവസാനിക്കും എന്നൊരു നയം..

പാകിസ്താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍, നമ്മള്‍ ഇതില്‍ ഏത് വഴി തിരഞ്ഞു എടുക്കും എന്ന് കണ്ടറിയാം...

10 comments:

Typist | എഴുത്തുകാരി said...

പ്രണബിന്റെ ഓരോ ദിവസത്തെ പ്രസ്താവനകള്‍ വായിക്കുമ്പോഴും ഇതൊക്കെ തന്നെയാ എനിക്കും തോന്നുന്നതു്‌.

BS Madai said...

ഒരടി വച്ചു തരുമേ....!

ബൈജു (Baiju) said...

അരീം തിന്നു ആശാരിച്ചിയേം കടിച്ചു എന്നിട്ടും പട്ടിക്കു മുറുമുറുപ്പ് --എനിയ്ക്കും തോന്നുന്നത് ഇതു തന്നെ.

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ കലക്കി... ഒരുമ്മ അങ്ങ് വെച്ചു തരുമേ...!!

ഷിജു said...

ബൈജുവിന്റെ കമന്റിനു താഴെ എന്റെകൂടി ഒരു ഒപ്പ്.

The Kid said...

ഈ പറയുന്ന ലവന്‍മാരെയൊന്നും ഒരു ഭീകരനും തൊടില്ല, കാരണം അവന്‍മാര്‍ക്ക്‍ ഇവിടെ കിട്ടാവുന്നതില്‍ ഏറ്റവും നല്ല സുരക്ഷ നമ്മുടെ ചെലവില്‍ കിട്ടുന്നുണ്ട്. വെടീം ഇടീമൊക്കെ നമ്മളെപ്പോലുള്ള പാവങ്ങള്‍ക്ക്. അതുകൊണ്ട് അടുത്ത കാലത്തൊന്നും ഇതിനൊരു വ്യത്യാസം വരില്ല, ദാദാ. നാട്ടുകാര്‍ എറങ്ങി കൈവച്ചാലല്ലാതെ ഇവന്‍മാര്‍ പഠിക്കില്ല. അത് നമ്മള്‍ എപ്പൊ ചെയ്യും എന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം.

മുക്കുവന്‍ said...

so what are you proposing? go and do like israel? pak is not a gaza. pak has got nuclear weapon. if you cant finish them in a day or two and remove all runways in pak withing 3/4 hours you can expect a nuk in your land. then both countries has lost everything. is that you want?

India is now a middle class families stage. they can loose something, the beggar Pak doesn;t have anything to loose. but they have the weapon to loose your peace of mind.

better to keep quiet than attack now. manipulate other countries to fight with PAK and do give support to kill them slowly thats much better strategy :)

Appu Adyakshari said...

ജുഗ്ഗുവിന്റെ ഇതുവരെ വന്ന പോസ്റ്റുകളില്‍ എനീക്ക് ഒട്ടും യോജിക്കാന്‍ പറ്റാത്ത ഒരു പോസ്റ്റാണിതെന്ന് പറയാതെ വയ്യാ. ഒരു യുദ്ധം എന്നതിനെപ്പറ്റി നമ്മള്‍ മലയാളികള്‍ക്കുള്ള ധാരണകള്‍ മാത്രമായിപ്പോയി ഇത്!

ഇസ്രയേലും ഹമാസും തമ്മിലുള്ള പോരുപോലെയാണോ ജുഗ്ഗൂ പാകിസ്ഥാനും ഇന്ത്യയും തമ്മിലടിക്കാന്‍ തുടങ്ങിയാല്‍? അതിക്രമിച്ച് അങ്ങു കയറിയാല്‍ തകര്‍ക്കുന്നതെല്ലാം ഭീകരക്യാമ്പുകള്‍ മാത്രമാണെന്ന് ഗ്യാരന്റി പറയാനാവുമോ? ഹമാസിനെപ്പോലെ കവണയും കല്ലും, കുറേ ചെറു റോക്കറ്റുകളുമാണോ പാകിസ്ഥാന്റെകയീ‍ലുള്ളത്? പാക്കിസ്ഥാന്‍ ഇങ്ങോട്ടൊറാക്രമണമ നടത്തിയാല്‍ ഇവിടെയൂം മരണങ്ങളുണ്ടാവില്ലേ? ഇതൊന്നും ഒരു കമന്റില്‍ പറഞ്ഞാ തീരില്ല. ഒരു പോസ്റ്റായി ഞാ‍ന്‍ ഇവിടെ ഇട്ടിരുന്നു. സമയമുണ്ടെങ്കില്‍ ഈ പോസ്റ്റിന്റെ ഒരു കമന്റു പോലെ അതൊന്നു വായിച്ചു നോക്കൂ.

മുസാഫിര്‍ said...

യുദ്ധം തുടങ്ങിയാല്‍ പാ‍ക്കിസ്ഥാന് കാര്യമായി നഷ്ടപ്പെടാന്‍ ഒന്നുമില്ല.അത് അല്ലെങ്കില്‍ തന്നെ കാര്യമായി സാമ്പത്തിക അടിത്തറ ഒന്നുമില്ലാത്ത ഒരു മുഠാളന്‍ രാജ്യമാണ്.അതു പോലെയാണോ ഇന്ത്യ ?

ജഗ്ഗുദാദ said...

Yes,I agree that what you said is right, but india should go for some other means to get its interests done.