മലയാള മനോരമ ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് ഈ പോസ്റ്റിനു ആധാരം.. ധ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കിറുക്ക് കാണാവുന്നതാണ്.
അമ്മയ്ക്ക് പ്രസവ വേദന മകള്‍ക്ക് ഗിറ്റാര്‍ വായന എന്ന് പറയുന്ന പോലെയാണ് കാരാട്ടിന്റെ കാര്യം. ഗാസയില്‍ നടക്കുന്ന ആക്രമണം തടയാന്‍ ഇന്ത്യ നടപടി എടുക്കണം പോലും...നടപടി മാത്രമല്ല മുന്‍കൈ എടുക്കണം എന്നാണ് ഹേ.. ഇവിടെ ഇന്ത്യയുടെ ആസനത്തില്‍ ആസിഡ് ഒഴിച്ച് തീയും കത്തിച്ചു ബോംബും വെച്ചു നൂറുകണക്കിന് ആളുകളെ കൊന്ന പാകിസ്ഥാന്‍ തീവ്ര വാദി ഗ്രൂപ്പുകളോട് ഒന്നു കയര്‍ക്കാന്‍ പോലും കഴിയാതെ നിക്കുന്ന ഇന്ത്യ ഇനി ചെന്നു അടുത്ത പണി എട്ടു പിടിചാട്ടെ എന്നാണ്.. ഇന്ത്യക്ക് ആണെന്കില്‍ യു എന്നില്‍ അംഗത്വം ഇല്ല എന്ന് കൂടി ഓര്‍ക്കണം. അനാവശ്യ സ്ഥലത്ത് അഭിപ്രായം പറയാന്‍ ചെന്നാല്‍ അടിച്ച് അവന്മാര്‍ ആപ്പീസ് പൂട്ടി തരും എന്നത് പല തവണ കണ്ടും കൊണ്ടും പഠിച്ചതാണ് ഇന്ത്യ.. ( രാജീവ് ഗാന്ധിയുടെ ആത്മാവിന് ശാന്തി ). പാലസ്തീനില്‍ ചെന്നു വക്കാലത്ത് പിടിച്ചിട്ടു വേണം ഇനി അവന്മാരുടെ ബോംബുകള്‍ കൂടി നെഞ്ചത്ത് കയറ്റി വെക്കാന്‍..
ധാ ഇതു കൂടി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് സങ്ങതിയുടെ കിടപ്പ് വശം മനസിലാകും - "പാലസ്തീനിലേക്ക് പാര്ട്ടി ബക്കറ്റ് പിരിച്ച തുക എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്..."( തുക പോയിട്ട് ബക്കറ്റ് എങ്കിലും എത്തിയിരുന്നെന്കില്‍ പലസ്തീനികള്‍ക്ക് രാവിലെ കക്കൂസില്‍ പോകാന്‍ എങ്കിലും ഉപകാരം ആയേനെ..)
"ഭീകരതക്ക് എതിറെ അമേരിക്ക പ്രഖ്യാപിച്ച യുദ്ധത്തില്‍ കഴമ്പില്ല..അമേരിക്ക ക്യൂബയില്‍ ഭീകര പ്രവര്‍ത്തനത്തെ പ്രോത്സതിപ്പിക്കുകയാണ് " ( അല്ല ഇങ്ങേരു ക്യൂബയില്‍ ആണോ താമസിക്കുനത്? അതോ ഇങ്ങേരുടെ കെട്ടിയോളുടെ കൊച്ചച്ചന്‍ ക്യൂബയില്‍ ആണോ കൃഷി ചെയ്യുന്നത് ? ) അതെന്തെന്കിലും ആകട്ടെ...ഇവിടെ ഇന്ത്യയില്‍ നടന്ന കൂട്ടകൊലയ്കും ഭീകരതയ്ക്കും എതിരെ കമാ എന്ന് ഒരു അക്ഷരം പറയാത്ത സഖാവിനു ക്യൂബയില്‍ നടക്കുന്ന അക്രമത്തില്‍ ചോര തിളയ്ക്കുന്നത് കാണുമ്പോ ഹൊ കണ്ണ് നിറഞ്ഞു പോകുന്നു...
അവനവനെ കൊണ്ടു ആകുന്ന പണി ഒക്കെ ചെയ്താല്‍ പോരേ കാരാട്ട് മാമ...അണ്ണാക്കില്‍ കിടക്കുന്ന സാധനത്തിനു ഇല്ലില്ല എന്ന് വെച്ചു എന്തും വിളിച്ചു പറയാം എന്നാണോ? ആദ്യം സ്വന്തം വീടിലെ പ്രശ്നം തീര്‍ത്തിട്ട് മതി അയലോക്കത്ത് കാരന്റെ വീട്ടില്‍ മധ്യസ്ഥത പിടിക്കാന്‍ പോകുന്നത്.. അതല്ലേ അതിന്റെ ഒരു ശരി??
പിന്നെ ക്യൂബയുടെ കാര്യം കൂടി പറഞ്ഞു... ക്യൂബയെ മാതൃക ആക്കണം പോലും.. ചൈനയെ മാതൃക ആക്കണം എന്ന് പറഞ്ഞാല്‍ മനസിലാക്കാം..കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടു വ്യാവസായിക പുരോഗതി കൈവരിച്ചു ലോക ശക്തികളില്‍ ഒന്നായി കഴിഞ്ഞ ചൈന.. പ്രമാണങ്ങളും സിദ്ധാന്തങ്ങളും കാലികമായി പ്രായോഗികമായി എങ്ങനെ തിരുത്തപ്പെടണം എന്ന് ലോകത്തെയാകെ കാണിച്ചു കൊടുത്ത ആ രാജ്യത്തെ മാതൃക ആക്കണം എന്ന് പറഞ്ഞാല്‍ മനസിലാക്കാം...പക്ഷെ എന്ത് തേങ്ങയുടെ പേരില്‍ ക്യൂബയെ ആണ് മാതൃക ആക്കണ്ടത് എന്ന് കൂഒടി പറഞ്ഞാല്‍ നന്നായിരുന്നു.. ക്യൂബ എന്നൊരു രാജ്യം ഉണ്ടെന്നു ലോക ഭൂപടം നോക്കുമ്പോലെ സാധാരണ ആളുകള്‍ക്ക് manasilaku. സഖാക്കന്മാര്‍ ഇപ്പൊ ചൈനയെ ഉപേക്ഷിച്ച മട്ടാണ്.. ഇത്രയും വലുപ്പം ഉള്ള ചൈന കിടക്കുമ്പോള്‍ എന്തിനാ സഖാവേ ഈ ക്യൂബയുടെ ക്യൂവില്‍ തൂങ്ങി പിടിച്ചു കിടക്കുന്നെ? ചൈന ആണെന്കില്‍ ഉപ്പോള്‍ മുതലാളിത്ത രാജ്യങ്ങള്‍ക്ക് അടിമപ്പണി ചെയ്യുവല്ലേ..അതായിരിക്കും... കാരണം അമേരിക്ക പോലെ ഉള്ള മുതലാളിത്ത രാജ്യങ്ങള്‍ക്ക് ഇല മുതല്‍ ഇലക്ട്രോണിക്സ് വരെ ഉണ്ടാക്കി സപ്ലൈ ചെയ്യുന്നത് നമ്മടെ കമ്മ്യൂണിസ്റ്റ് ചൈന ആണെന്നെ.. അത് കൊണ്ടു ഇനി ചൈന സഖാക്കളേ കണ്ടു പഠിക്കണം എന്ന് പറയില്ല.. കാരണം അവര്‍ പണി എടുക്കാന്‍ പഠിച്ചില്ലേ? പണി എടുക്കുന്നവരോടും വ്യവസായം നടത്തുന്നവരോടും നമ്മള്‍ ഒരിക്കലും സന്ധി ഇല്ല എന്നാണ് കാരാട്ട് മാമന്റെ പാര്ട്ടി നയം.
സന്ദേശം എണ്ണ സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നതുപോലെ ആഹ്വാനം നടത്തുവാന്‍ പ്രത്യേകിച്ചു ചിലവില്ലല്ലോ.. ജീവിതത്തില്‍ ഒരു ജാഥ പോലും കണ്ടിട്ടില്ലാത്ത കാരാട്ട് ഇതു പറയുമ്പോള്‍, പറയുന്നവന് നാണം ഇല്ല എങ്കിലും കേള്ക്കുന്ന ജനത്തിന് തികട്ടി വരും.
Subscribe to:
Post Comments (Atom)
3 comments:
..."( തുക പോയിട്ട് ബക്കറ്റ് എങ്കിലും എത്തിയിരുന്നെന്കില്‍ പലസ്തീനികള്‍ക്ക് രാവിലെ കക്കൂസില്‍ പോകാന്‍ എങ്കിലും ഉപകാരം ആയേനെ..)
verygood keep it up
very good post, keep going.
..."( തുക പോയിട്ട് ബക്കറ്റ് എങ്കിലും എത്തിയിരുന്നെന്കില്‍ പലസ്തീനികള്‍ക്ക് രാവിലെ കക്കൂസില്‍ പോകാന്‍ എങ്കിലും ഉപകാരം ആയേനെ..)
waa...waa.. excellent anna..good fluent writting :)
Post a Comment