Sunday, October 19, 2008

ഓഫിലെ ഒതേനന്‍ ഓര്‍മ ആകുമ്പോള്‍ ...



ക്രിക്കെറ്റ് കളി അത്ര വല്യ ആവേശം ഒന്നും അല്ല എങ്കിലും, ഇന്ത്യാക്കാര്‍ക്ക് പൊക്കി കാണിക്കാന്‍ ഉള്ള ഏക സാധനം എന്നൊരു നിലയ്ക്ക് ഇടയ്ക്കിടെ ഇതിനെക്കുറിച്ച് ഒന്നു നോക്കുക എന്നത് ജഗ്ഗുവിന്റെ ഒരു നേരമ്പോക്കാണ്..


ഒരു കാലത്തു ഇന്ത്യന്‍ ക്രിക്കെട്ടിന്റെ സേനാനായകന്‍ ആയിരുന്ന കല്കട്ടാക്കാരന്‍ കൊച്ചു രാജാവ് , തലകുനിച്ച് പടി ഇറങ്ങുമ്പോള്‍ , ഒരു പക്ഷെ ചിലരുടെ മനസ്സില്‍ എങ്കിലും ഒരല്പം സങ്കടമോ സന്ദെഹമൊ ഉണ്ടാകാതിരിക്കില്ല.. അയാള്‍ അര്‍ഹിക്കുന്ന വിട വാങ്ങലാണോ ഇതെന്നുള്ള കാര്യതില്‍.


ഒരുപാടു വിവാദങ്ങളും ആയാണ് കളിക്കളത്തില്‍ വന്നതെന്കിലും പിന്നീട് സ്വയം പരിശ്രമം കൊണ്ടും പ്രതിഭ കൊണ്ടും തികച്ചും അര്‍ഹനാണ് താന്‍ എന്ന് തെളിയിച്ചിട്ടുണ്ട് ഗാന്ഗുലി പലതവണ.


എന്നാലും ടീമിനുള്ളില്‍ ടീം ഉണ്ടാകുകയും, ചേരി തിരിച്ചു ചിലരുടെ ചന്തിക്ക് താങ്ങുകയും ചെയ്തപ്പോള്‍, പലരും വിചാരിചിട്ടുണ്ടാകണം ഇങ്ങനെ ഒക്കെ ഒരിക്കല്‍ സംഭവിക്കും എന്ന്.. ഇന്ത്യന്‍ ക്രിക്കെട്ടിനെ കുട്ടിചോരാക്കിയ പല സംഭവങ്ങളിലും കൊച്ചു രാജാവ് പന്കാളി ആയിരുന്നു. കല്‍ക്കട്ട രാജാവിന്റെ കൊച്ചുമോന്‍ എന്നൊരു ഗര്‍വ് കളിക്കളത്തില്‍ ഇരെങ്ങുംപോലും കളയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് കൊച്ചുരാജാവിന്റെ ഏറ്റവും വല്യ പോരായ്മ.


കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നല്ലേ.. കിട്ടുന്നതും വാങ്ങി കല്കട്ടക്ക് വണ്ടി കേറുകയാണ് കൊച്ചു രാജാവ്.


പക്ഷെ, അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിച്ചു ശീലിച്ച ഇന്ത്യന്‍ ടീം, അയാളോട് കാണിച്ച അനാടരവിനും, മാന്യത ഇല്ലാത്ത പെരുമാറ്റത്തിനും വില കൊടുക്കേണ്ടി വരും എന്നത് തീര്‍ച്ച...

No comments: