Friday, October 3, 2008

ഉര്‍വശീ വാര്‍ത്ത ഉപകാരമോ?

ഉര്‍വശീ വാര്‍ത്ത ഉപകാരം എന്നെ പറയേണ്ടു, ആര്‍ക്കെന്നല്ലേ? നമ്മുടെ കിംവദന്തി മഞ്ഞപത്ര വാര്‍ത്താ മാധ്യമങ്ങള്‍ക്ക്. മനോജും ഉര്‍വശിയും തെറ്റി പിരിയുന്നു..അവരുടെ കുഞ്ഞു ഇനി അആരുടെ കൂടെ? ഉര്‍വശി വെള്ളമടിക്കരിയോ? ഇങ്ങനെ നൂറായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് പത്ര പൈങ്കിളി ചാനല്‍ മാധ്യമങ്ങള്‍ പ്രേക്ഷകരുടെ ഇടയിലേക്ക് എയ്തുവിടുന്നത്. ഇതൊക്കെ കെട്ട് വീട്ടില്‍ ഒരു ജോലിയും ഇല്ലാതെ അയലോക്ക കാരുടെ കാര്യങ്ങള്‍ അന്വേഷിച്ചും കുശുമ്പ് പിടിച്ചും ഏഷണി പറഞ്ഞും ഇരിക്കുന്ന പാവം വീട്ടമ്മമാര്‍ക്ക് സഹിക്കുമോ? ഏതാണ്ട് വല്യ കാര്യം സംഭവിചിരിക്കുകയല്ലേ? കൂടിയിരുന്നു കുറ്റം പറയാനും സഹതപിക്കാനും ഇനി ഒരു കാര്യം കൂടി ആയി.

അവള്‍ അല്ലേലും പോക്ക് കേസാണ്, കണ്ടാല്‍ അരീല്ലേ? അല്ല എന്നാലും ഒരു കൊച്ചയപ്പോലാണോ ഇങ്ങനെ? മനോജോ അവന്‍ സിനിമയില്‍ മാത്രമല്ല ശെരിക്കും ഒരു വില്ലന്‍ ആണെന്നെ..തുടങ്ങിയ ഡയലോഗുകള്‍ മലയാലക്കരയിലാകെ ചീറി അടിക്കുന്നു..

ഇതുകൊണ്ടൊക്കെ ലാഭം ഉണ്ടാക്കുന്നതോ, മ, ക, താ, തുടങ്ങിയ അക്ഷരങ്ങളില്‍ ആരംഭിച്ചു ആഭാസത്തരം വിളമ്പുന്ന നമ്മുടെ അച്ചടി മാധ്യമങ്ങളും, ചാനെലുകാരും.. നല്ലൊരു ഓണത്തിന് ഉര്‍വശിയെ വിളിച്ചു വരുത്തി അവരുടെ കിടപ്പറ രഹസ്യങ്ങള്‍ വരെ ചോദിച്ചു പ്രേക്ഷക ലക്ഷങ്ങളെ രോമാന്ച്ചകന്ച്ചുകം അണിയിച്ച ഒരു മാന്യദേഹം..ഉര്‍വശി ഇത്രയ്ക്ക് മണ്ടിയാണോ? ഉര്‍വശി വെള്ളം അടിക്കുമോ? ഉര്‍വശി മനോജിനെ അടിക്കുമോ, മനോജിനു പരസ്ത്രീ ബന്ധം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായി തിളങ്ങി നിന്നു.. ഓരോ ചോദ്യം ചോദിക്കുംപോലും അദ്ദേഹത്തിന്റെ മുഖത്ത്, കോണ്‍ ബനേഗ ക്രോര്പതിയില്‍ അമിതാഭ് ബച്ചനെ വെല്ലുന്ന ഭാവ പ്രകടനങ്ങളും, കോഴിക്കോട് ബീച്ചില്‍ കാണുന്ന പ്രത്യേക തരം എന്തൂത്റ്റ് സാധനങ്ങളുടെ വികാര വിക്ശോഭങ്ങളും മാറി മാറി പ്രകടമായിക്കൊണ്ടിരുന്നു.

മലയാളികളുടെ മനസിന്റെ അടിത്തട്ടില്‍ കിടക്കുന്ന പൈങ്കിളി വികാരങ്ങളെയും ഇക്കിളി കഥകളെയും പരിപോഷിപ്പിച്ചു ഒരു മാര്‍കെറ്റ് ഉണ്ടാക്കി എടുക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടീ ഇരിക്കുകയാണ്..

ഉദാഹരണത്തിന്, കുട്ടി - മെഗാ വെത്യാസമില്ലാതെ സ്ത്രീകളുടെ കണ്ണുനീരും കഷ്ടപാടും, ജാര സന്തതി കഥകളും, ആത്മഹത്യാ സീനുകളും ഒക്കെ വീടുകളില്‍ വിളമ്പുന്ന കണ്ണുനീര്‍ സീരിയലുകളാണ് ഇന്നു ജനപ്രിയം. മറ്റുള്ളവന്റെ ദുഖത്തിലും കഷ്ടപാടിലും സന്തോഷം കണ്ടെത്തുന്ന രീതിയിലേക്ക് മാറുന്ന മലയാളിക്ക് കാര്യമായ മാനസിക പ്രശ്ങ്ങങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

2 comments:

Anonymous said...

:O
ജഗ്ഗുജി... ... ഇന്നലെയും ബ്രിട്ടാസ്‌ ചേട്ടന്‍ ബലചന്ദ്ര മേനേനെ ചൊറിഞ്ഞ ചേദ്യങ്ങള്‍ ചോദിച്ച്‌ ഉത്തരം മുട്ടിച്ചപ്പോള്‍,ഉര്‍വശിയെ ഒര്‍ത്തു പോയി... ഒന്നെനിക്കു മനസ്സിലായതു....ഉര്‍വശിക്കു നല്ല ക്ഷമയുണ്ട്‌ എന്നാണ്‌... ഇല്ലേ???

ഞങ്ങള്‍ ലേഡിസ്‌ ഹോസ്റ്റലില്‍ അയിരുന്നെങ്കിലും,,മെന്‍സ്‌ ഹോസ്റ്റലിലെയും,സ്റ്റഫ്‌ കോര്‍ട്ടേഴ്‌സിലെയും അപ്ഡേയിറ്റ്‌സ്‌ മുടങ്ങാതെ കിട്ടുന്നുണ്ടായിരുന്നു... എതൊക്കെ മെസ്സില്‍ കഴിക്കാനിരിക്കുമ്പോള്‍ വിളമ്പും...ഒരിക്കല്‍ വെള്ളക്കാരിയും നീഗ്രോയും(ഞങ്ങളുടെ ഫൗണ്ടറിന്റെ പത്രാസ്‌ കണ്ട്‌ ഇന്‍ഡ്യ ല്‍ വന്നതാണ്‌) ഒട്ടകെട്ടയിട്ട്‌ ചോദിച്ചു... "നിങ്ങല്‍ ഇന്‍ഡ്യക്കര്‍ക്ക്‌ എതു തന്നണോ പണി, അന്യരുടെ കാര്യം അന്വേഷിക്കല്‍??? ഈ ശുഷ്കാന്തി സ്വന്തം കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഇന്ത്യ എന്നേ നന്നായി പോയേനേ" എന്ന്...അവര്‍ നിര്‍ത്തിയില്ല..നമ്മുടെ പല സ്വഭാവ സവിശേഷതകളും വിളിച്ച്‌ പറഞ്ഞു!!! ശരിയല്ലേ, സ്വന്തം വീട്ടിലെ കാര്യം അന്വേഷിക്കാന്‍ ആര്‍ക്കും സമയമില്ല, സ്വന്തം മോളു അരുടെയെങ്കിലും കൂടെ ഒളിച്ചോടിയാലും പ്രശനമല്ല , അപ്പുറത്തെ വീട്ടിലെ കുട്ടി ആരെയെങ്കിലും നോക്കി ചിരിച്ചാല്‍ നാട്ടില്‍ പാട്ടക്കി, അപമാനിക്കും...

ഉര്‍വശി വെള്ളമടിച്ചെങ്കില്‍ അതു ഉര്‍വശിയുടെ കാര്യം, അതിന്റെ നന്മയും തിന്മയും ഒക്കെ അനുഭവിക്കന്‍ പോകുന്നതു അവര്‍ തന്നെയാണ്‌... ഈ കേരളത്തില്‍ നല്ലപിള്ള ചമഞ്ഞ്‌,അടക്കവും ഒതുക്കവും ആയി നടക്കുന്ന പേണ്‍പിള്ളേര്‍, കുടിച്ച്‌, വാളുവേച്ച്‌, നാലുകാലില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്‌, അതൊന്നും ആരും അറിഞ്ഞില്ലേ?????

ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ട്‌ വേണം വല്ലവന്റെയും കണ്ണിലെ കരട്‌ എടുക്കാന്‍.....

ജഗ്ഗുജി പറഞ്ഞതു ശരിയാണു.. എപ്പോ ചാനലുകളില്‍ തൂങ്ങി ചത്ത്‌ നില്‍ക്കുന്നവന്റെ ക്ലോസ്‌ അപ്‌ കാണിക്കല്‍, കോംബറ്റിഷന്‍ ആണൊന്നു തോന്നും...

അപരിചിത said...

പാവം ഉര്‍വ്വശി ഞാനും കണ്ടിരുന്നു ആ അഭിമുഖം എന്തൊകേ ചോദ്യങ്ങള്‍ ആയിരുന്നു!!!
ജോണ്‍ ബ്രിട്ടാസ്‌ ന്റെ ശൈലിയെ അതാണ്‌
ഉര്‍വ്വശി അങ്ങനെ ഒരു അഭിമുഖത്തിനു എന്തിനു അനുവാദം കൊടുത്തു ?? !!!

പല ന്യൂസ്‌ ചാനല്‍ ഉം ഒരു കേസ്‌ വന്‍ സെന്‍സേഷന്‍ അക്കി അവര്‍ക്കു ജീവിക്കാന്‍ പറ്റാത്ത ഒരു സ്ഥ്തിയിലെക്കു മാറ്റുന്നു

എല്ലാ ചാനല്‍കാര്‍ക്കും ടോപ്‌ ഇല്‍ എത്തണം
എല്ലാം ഒരു competition
ധര്‍മ്മം മറന്നുള്ള പ്രചാരണം

nalla subject
:)
keep blogging!