Wednesday, October 29, 2008

ദിവ്യ ഗര്‍ഭങ്ങള്‍ ഉണ്ടാകുന്നത്..

കേട്ടില്ലേ അറിഞ്ഞില്ലേ? കേരളത്തില്‍ യുവതിക്ക് ദിവ്യ ഗര്‍ഭം !!! വരുവിന്‍ ആനന്ദിക്കുവിന്‍, നിങ്ങളുടെ പുതുയുഗ രക്ഷകന്‍ പിറക്കാന്‍ പോകുന്നു.. പണ്ടു പത്ത് രണ്ടായിരം കൊല്ലം മുന്നേ, ദിവ്യ ഗര്‍ഭം ധരിച്ചു മാനവ രാശിയുടെ രക്ഷകനായ യേശു മിശിഹായെ ഈ ലോകത്തിനു സംഭാവന ചെയ്ത കന്യാമാരിയത്ത്തിനു ശേഷം, ഇതാ കേരളത്തില്‍ സംഭവിച്ചിരിക്കുന്നു ദിവ്യ ഗര്‍ഭം!!!

കേട്ടത് ശരിയാണ്, ലത്തീന്‍ കത്തോലിക്ക സഭയുടെ കൊച്ചി അതിരൂപതാ ബിഷപ്പ്, ജോണ്‍ തട്ടുന്കള്‍ ദത്തെടുത്ത യുവതിക്കാന് ഈ മഹാ സൌഭാഗ്യം ഉണ്ടായിരിക്കുന്നത്.. അത്ഭുദം തന്നെ...അനിര്‍വചനീയം ഈ അനുഗ്രഹം!!!

അത് മാത്രമോ, പ്രത്യേക വരം ലഭിച്ച ഈ യുവതി താമസിയാതെ ഒരു ദിവ്യ ശിശുവിന് ജന്മം നല്‍കുമെന്നും, ആയ ശിശു മാനവ രാശിയുടെ തന്നെ നന്മയ്ക്ക് വഴിതെളിക്കും എന്നാണു സാക്ഷാല്‍ ബിഷപ്പ് അവര്‍കള്‍ അവകാശപ്പെട്ടിരുന്നത്..

കാര്യം എന്തായാലും അങ്ങ് വട്ത്തിക്കനിലും എത്തി, അങ്ങനെ സ്വര്‍ഗീയ ശിശുവിനെ സ്പോന്സോര്‍ ചെയ്ത നമ്മടെ ബിഷപ്പിന്റെ തൊപ്പിയും പോയി.... മാര്‍പ്പാപ്പയെ ആണ് കുര്‍ബാന ചെല്ലാന്‍ പഠിപ്പിക്കുന്നത്..ഡോ.ജോണ്‍ തട്ടുങ്ങലിന്റെ തട്ടിപ്പ് !! മോനേ അങ്ങ് പള്ളീല്‍ ചെന്നു പറഞ്ഞാല്‍ മതി എന്ന് വിശുദ്ധ മാര്‍പാപ്പ.

ഒരു ആത്മീയ വ്യാപാരി വ്യവസായ ഏകോപന സമിതി തുടങ്ങണ്ട കാലം അതികരമിച്ച്ചിരിക്കുന്നു..അല്ലെ?

അച്ചന്മാര്‍ക്ക് രാത്രിയില്‍ ചേട്ടാ പോക്കാന്‍ പറ്റില്ല, വരും ഓരോ അഭയകള്‍..പിന്നെ അതിനെ കൊള്ളണം കിണറ്റില്‍ താക്കണം, അങ്ങ് പ്രധാന മന്ത്രി വരെ പോയി കാല് പിടിക്കണം, കേസു മുക്കണം...

ദിവ്യ ശിശുക്കളെ സൃഷ്ടിക്കാന്‍ പറ്റുന്നില്ല.. അസൂയ കടി എന്നിവ മൂത്ത് വട്ത്തിക്കനിലേക്ക് കമ്പി അടിക്കും ചില ദ്രോഹികള്‍.. വൈദികര്‍ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം വര്‍ഗ സ്നേഹം ഇല്ല..

എന്നാലും ദിവ്യ ഗര്‍ഭം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നടക്കും എന്ന് നമ്മെ ഒക്കെ കാണിച്ചു തന്ന ബഹു. റവ ഡോ ( എന്തിന്റെ ??) ജോണ്‍ തട്ടുന്കള്‍ അവര്കളെ അങ്ങേയ്ക്ക് സ്തോത്രം..

8 comments:

paarppidam said...

ഇത്രേം പരിഹസിക്കണോ? ഇതിലും വലുതു പലതും നാട്ടിൽ നടക്കുന്നില്ലേ? സ്വാമിമാർ എന്തൊക്കെ കാട്ടിക്കൂട്ടുന്നു.

അനില്‍@ബ്ലോഗ് // anil said...

അതു ശരിയാ,
സ്വാമിമാര്‍ ചെയ്യുന്നുണ്ടെങ്കില്‍ പിന്നെ പ്രശ്നമില്ല.
ഇസ്ലാം മതക്കാരും കാണും.
നമുക്കെ ദിവ്യ ഗര്‍ഭകാര്യത്തില്‍ സര്‍വ്വ മത കൂട്ടായ്മ സംഘടിപ്പിക്കാം.

വേണാടന്‍ said...

പി എം മാത്യു വെല്ലൂരിനെ ഈ അസുഖത്തിനു ശുപാര്‍ശ ചെയ്യട്ടോ...നെല്ലിക്കാത്തളവും ഒപ്പം..വട്ടാണു തനി വട്ട്...

മലമൂട്ടില്‍ മത്തായി said...

ആത്മീയ വ്യാപാര "വ്യഭിചാര" ഏകോപന സമിതി എന്ന് തിരുത്തുവാന്‍ അപേക്ഷ. സാമി മാര്‍ക്കും, തങ്ങള്മാര്കും, അച്ചന്മാര്കും എല്ലാം പെണ്ണ് മതി. പോപ്പ് ഇനിമുതല്‍ പതിരിമാര്ക് "സെക്സ് കണ്ട്രോള്‍" പരീക്ഷ നടത്തിയേ സഭയില്‍ പ്രവേശിപിക്കൂ. പണ്ടു രാജാകന്മാരുടെ അന്തപുരം കാക്കാന്‍ വേണ്ടി ശണ്ടന്മാരെ ഉണ്ടാകിയത് പോലെ, ഇനി പുരോഹിതന്‍ ആകാന്‍ "ബന്ധനങ്ങള്‍" എല്ലാം അറുത്തു കളഞ്ഞു വേണം പോകാന്‍.

BS Madai said...

പരിഹസിക്കപ്പെടേണ്ടത് പരിഹസിക്കപ്പെടണം - അതിനൊരു മുന്‍ ഗണനാക്രമത്തിലുള്ള ലിസ്റ്റ് വേണമെന്നില്ല, സ്വാമിയോ പാതിരിയോ എന്നു നോക്കേണ്ടതുമില്ല.

chithrakaran ചിത്രകാരന്‍ said...

പള്ളീലച്ചന്മാരുടേ ദിവ്യഗര്‍ഭങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെ.
വിദ്യാഭായ കച്ചവടത്തിലൂടേയും,ആത്മീയ വ്യാപാരത്തിലൂടേയും കൈവരുന്ന
പണം കൃസ്തു മതത്തെ മറ്റൊരൊരു ബ്രഹ്മണ ഹിന്ദുമതമാക്കും തീര്‍ച്ച.

Anonymous said...

ജഗ്ഗു.. എന്റെ അറിവില്‍ 50% അച്ചന്മരും സ്വന്തം ഇഷ്ടപ്രകരമല്ല അച്ചന്‍പട്ടം എടുക്കന്‍ പോകുന്നത്‌.. അദ്യത്തെ കുട്ടിയെ അച്ചനോ/കന്യസ്ത്രിയോ ആക്കിയേക്കനെന്ന് അപ്പനും അമ്മയും കൂടി നേര്‍ച്ച്‌ നേരും.. എന്നിട്ട്‌ പത്താം ക്ലാസ്സ്‌ കഴിഞ്ഞ്‌ സെമിനരിയില്‍ കൊണ്ട്‌ വിടും.+2 നും ഡിഗ്രീക്കും എന്റെ കൂടെ കുറേ കൊച്ചചന്മാര്‍ പഠിച്ചിട്ടുണ്ട്‌...

ഞങ്ങളെ പഠിപ്പിച്ചിരുന്ന അച്ചനെ കാണാന്‍ മൂന്നു നാലു തവണ സെമിനാരിയില്‍ ഞങ്ങള്‍ പോയിട്ടുണ്ട്‌... ചിലപോഴൊക്കെ" അച്ചാ ഞങ്ങള്‍ നോട്ട്‌ മേടിക്കന്‍ വരട്ടേ"ന്നു ചോദിക്കുമ്പോള്‍ അച്ചന്‍ പറയും " വേണ്ടാ... ഫസ്റ്റ്‌ ഇയേര്‍സ്‌ വന്നിട്ടുണ്ടെന്ന്!!!" അങ്ങനെ പറഞ്ഞത്‌, പെണ്‍പിള്ളേരെ കണ്ടാല്‍ കൊച്ചചന്മാരുടെ കണ്ട്രോള്‍ പോകും എന്ന് കരുതി തന്നല്ലേ???

കത്തോലിക്കാകരുടെ ചരിത്രം പഠിച്ചപ്പോള്‍, അതിന്റെ ഒരു ഭാഗത്ത്‌..."celibacy is imposed on priests" എന്ന് പഠിച്ചിട്ടുണ്ട്‌.. അതിന്റെ അവശ്യം എന്താ???? ഈ അച്ചന്മാരും വികാരങ്ങള്‍ ഒക്കെ ഉള്ള പച്ച മനുഷ്യര്‍ തന്നെ അല്ലേ???.. എന്താ സെക്സ്‌ പാപമാണോ??? അതു പാപം ആയിരുനെങ്കില്‍ നമ്മുടെ അപ്പനും അമ്മയും ഒക്കെ മഹാപാപികള്‍ അല്ലേ???

അച്ചന്മാര്‍ വഴിതെറ്റുന്നുണ്ടെങ്കില്‍ അതിന്റെ കാരണം സഭയിലെ ഈ നിയമങ്ങള്‍ തന്നെ ആണ്‌... ഈ നിയന്തണങ്ങള്‍ ഒന്നും ഇല്ലാഞ്ഞിട്ടും ഇവിടത്തെ മാന്യന്മാര്‍ക്ക്‌ വികാരം നിയന്ത്രിക്കന്‍ പറ്റുന്നില്ല... അപ്പോള്‍ അച്ചന്മാരെ പറഞ്ഞിട്ട്‌ വല്ല കാര്യവും ഉണ്ടോ?????

smitha adharsh said...

എന്താണ് ജഗ്ഗുവേ..പുതിയ പോസ്റ്റ് ഒന്നും ആയില്ലേ?