Sunday, October 19, 2008

കൂടുതല്‍ പട്ടികള്‍ ചന്തയ്ക്ക് പോകുന്നു...

ഇതൊരു സീസണ്‍ ആയതാണോ, ഇനി പോകാന്‍ പറ്റിയില്ലേല്‍ ഒരിക്കലും പോകാന്‍ പറ്റില്ല എന്നതുകൊണ്ടാണോ, ഈയിടെ ആയി കൂടുതല്‍ പട്ടികള്‍ ചന്തയിലേക്ക് പോകുന്നു..

മനസിലായില്ലേ???

വൈദെശികത്വതെയുമ് പ്രത്യേകിച്ചു അമേരിക്കന്‍ സാമ്രാജ്യത്തെയും മുതലാളിത്ത ബൂര്‍ഷ പ്രസ്ഥാനങ്ങളെയും നാഴികയ്ക്ക് നാല്‍പ്പതു വട്ടം തള്ളിപ്പറയുകയും, ബുഷ് അണ്ണനെ ഒരു ദിവസം ഒരായിരം തവണ എങ്കിലും തന്തയ്ക്ക് വിളിചില്ലെന്കില്‍ മാര്ക്ക്ഷ്, എന്ഗല്ക്ഷ് ദൈവ കോപം ഉണ്ടാകും എന്ന് അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്ന നമ്മുടെ നവലോക സിദ്ധാന്ത കുട്ടി ദൈവങ്ങള്‍ ഇതാ വീണ്ടും അമേരിക്കയിലേക്ക്..

വ്യവസായത്തെ പിടിച്ചുകെട്ടി കൊണ്ടു വരാന്‍ മന്ത്രി ഇളമരം കരീം നേരത്തെ ഒരു വിദേശ സന്ദര്‍ശനം നടത്തിയതാണ്.. അത് കൊണ്ടു ഒരു വിദേശ ചെരുപ്പുകുത്തി എങ്കിലും കേരളത്തിന്റെ മണ്ണില്‍ വ്യവസായം തുടങ്ങിയോ??? പക്ഷെ പൊതു ഖജനാവിലെ കോടികള്‍ ആ വഴിക്ക് യാത്ര ആയി എന്നത് മിച്ചം. തീര്‍ന്നില്ല.. ഇനിയും ഒരു സമഗ്ര യൂറോപ്യന്‍ ട്രിപ്പ്‌ , അമേരിക്കന്‍ ട്രിപ്പ്‌ ആണത്രേ അദ്ദേഹത്തിന്റെ അടുത്ത പരിപാടി..യാത്ര ഉടനെ ഉണ്ടാകും പോലും !!!

വ്യെവസായം നടത്താന്‍ സായിപ്പിനെ ക്ഷേനിക്കാന്‍ അങ്ങേരുടെ അടുക്കലവാതുക്കള്‍ പോയി നിക്കാന്‍ യാത്രയാകുന്നത് മറ്റാരുമല്ല നമ്മുടെ കേരളത്തിലെ തന്നെ ചില കമ്മൂണിസ്റ്റ് നേതാക്കള്‍, വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലെ?.. ആദ്യം അതൊരു സ്വകാര്യ സന്ദര്‍ശനം ആണെന്നും, അതുകൊണ്ട് കയ്യീന്ന് കാശ് ഇറക്കണം എന്നും പറഞ്ഞപ്പോള്‍, പ്ലാനുകള്‍ മാറി..അല്ല ഇതൊരു വ്യവസായ പരിപോഷക സന്ദര്‍ശനം ആണെന്നും, ഇപ്പ പോയാല്‍ കൊറേ വ്യവസായങ്ങള്‍ ഇങ്ങു കൊണ്ടു വരാമെന്നും പറഞ്ഞപ്പോ, അയ്യോ എന്നാ നമ്മുടെ ഖജനാവിലെ കാശ് തന്നെ കൊണ്ടു പൊക്കോ എന്ന് സര്‍ക്കാര്‍ അദ്ദേഹം...

നാണമുണ്ടോ ഹേ? ഇല്ല എന്നായിരിക്കും...നാണം ഉള്ളവര്‍ ഒന്നും ഈ പണിക്ക് പോവില്ലല്ലോ.. എന്നാലും ചൈനയിലോ ക്യൂബയിലോ പോലണ്ടിലോ പോകാതെ നേരിട്ടു അമേരിക്കയിലേക്ക് വച്ചു പിടിക്കുന്നത് സഖാക്കന്മാര്‍ക്ക് ഒരു നാണക്കേടായി പോയി.. മോതലാളിമാര്‍ വെച്ചു നീട്ടുന്ന ഉച്ചിഷ്ടം സ്വീകരിക്കാന്‍..അതും മാര്ക്ഴ് എങ്ങല്സ് തുടങ്ങിയ അഭിമാനമുള്ള കാരണവന്മാരുടെ സന്തതി പരമ്പരകള്‍ക്ക്..

എടാ പോഴന്മാരെ, വായില്‍ വരുന്നത് തൊണ്ട പോട്ടുമാര് ഉച്ചത്തില്‍ എന്ഖ്‌‌ിലാബ് വിളിക്കാന്‍ അല്ലാതെ, മര്യാദക്ക് നാള് ആളുടെ ഇടയ്ക്ക് നടുവ് നിവര്‍ത്തി നിന്നു സംസാരിക്കാനോ, എന്ഗ്ലീഷില്‍ ഒരു സെന്ടന്‍സ് പറയാനോ അറിയാത്ത നീയൊക്കെ അവിടെ പോയി എന്നാ കോപ്പ് കാണിക്കാനാ? അതിനൊക്കെ നല്ല ആണ്‍ പിള്ളാരുണ്ട് , അവരെ പറഞ്ഞു വിടുന്നതല്ലേ നല്ലത്? അല്ലാതെ പട്ടി ചന്തയ്ക്ക് പോകുന്ന പോലെ പോയി വായും പൊളിച്ചു നിന്നിതു , വിമാനത്തില്‍ കേറുന്ന പെണ്ണുങ്ങളെ കയ്യിട്ടു പിടിക്കുവേം കണ്ട മദാമ്മമാരുടെ അതും ഇതും കണ്ടു വെള്ളം ഇരെക്കി തിരിച്ചു വരുവേം ചെയ്‌താല്‍, ഇവിടെ വ്യവസായം ഉണ്ടാവില്ല.. ആദ്യം വ്യവസായം ഉണ്ടാകാന്‍ ഉള്ള അടിസ്ഥാന സൌകര്യങ്ങള്‍ ചെയ്തു കൊടുക്ക്.. ഇവിടെ കുട്ടി സഖാക്കന്മാരുടെ സപ്പോര്‍തില്‍ നടക്കുന്ന ഹര്‍ത്താലും ബന്ദും പണിമുടക്കും അവസാനിപ്പിക്ക്.. ഇതൊന്നും ഇല്ല്ലാതെ ഇവിടെ ഒരു തേങ്ങയും വരാന്‍ പോകുന്നില്ലെന്ന് എല്ലാര്‍ക്കും അറിയാം..

ഇടയ്ക്കിടെ വിശേഷ യാത്ര നടത്തുന്നത് പാവപ്പെട്ടവന്‍ കൊടുക്കുന്ന കരം കൊണ്ടാണ് എന്നുള്ള കാര്യം മറക്കരുത്..കയ്യിട്ടു വാരലും കാലിട്ട് തോണ്ടലും പിന്നെ ഇടയ്ക്കിടെ ഇങ്ങനെ ഓരോ വിരുന്നു പോക്കും.. കേരളത്തിലെ കഴുതകള്‍ക്ക് ഒന്നും പറയാനില്ലേ? എന്ത് പറയാന്‍..സമയം കാണില്ല , ഒരുപാടു വിഴുപ്പുകള്‍ ചുമക്കാന്‍ ഉള്ളതല്ലേ?

9 comments:

Unknown said...

;)
:)
ഒരു എല്ലിന്‍ കഷണമെങ്കിലും തടഞ്ഞാലോ?

Unknown said...

വ്യവസായം കിട്ടിയില്ലെങ്കിലും ചായ കുടിച്ചു വരാമല്ലോ, ഇങ്ങളു അങ്ങ് ഷമി മാഷേ....

paarppidam said...

നിങ്ങൾ ഈ പറഞ്ഞ കംയൂണിസം ഒക്കെ ഒരു സങ്കൽ‌പ്പം അല്ലെ സഖാവേ? നമുക്ക് പാർക്കിലും പഞ്ചനക്ഷത്ര ഹോട്ടലിലും ആകാം?ഇടക്ക് ഒരു വർഗ്ഗ്ഗീയ വിരുദ്ധ പ്ര്സ്താവന..

smitha adharsh said...

:)

മലമൂട്ടില്‍ മത്തായി said...

ഈ വ്യവസായികളുടെ അടുത്തുള്ള പ്രത്യേക സന്ദര്‍ശനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് വിപ്ലവത്തിന്റെ അത്ര തന്നെ പഴക്കം ഉണ്ട്. തുടങ്ങി വെച്ചത് നംബുതിരിപാടാണ് - ബിര്‍ലയുടെ അടുക്കല്‍ പോയി കോഴിക്കോട് രയോന്‍സ് ഫാക്ടറി തുടങ്ങി. അതില്‍ ലാഭം മുഴുവന്‍ ബിര്‍ള കൊണ്ടുപോയി, അവസാനം തൊഴിലാളികള്‍ക്കും നാട്ടുകര്കും കിട്ടിയത് മലിനീകരണവും, തൊഴില്‍ ഇല്ലായ്മയും.

അത് കഴിഞ്ഞു വന്നത് ടി വി തോമസിന്റെ ജപ്പാന്‍ സന്ദര്‍ശനം. അത് മുളയിലേ തൂറ്റി പോയി. പിന്നെ നായനാരുടെ അമേരിക്കന്‍ സന്ദര്‍ശനം, ബലാല്‍സങ്ങതിനെ പറ്റി പുതിയ അറിവുകളുമായി ആണ് അദ്ദേഹം നാട്ടില്‍ തിരികെ വന്നത്. അതും കഴിഞ്ഞു അച്ചുമാമന്റെ ലണ്ടന്‍ യാത്ര - കണ്ണ് ഒപെരറേനു വേണ്ടി. നാട്ടിലെ ആശുപത്രികളെ പറ്റി അങ്ങോര്ക് അത്ര മതിപ്പില്ല, സംഗതി സായിപ്പു പോലും ഇപ്പോള്‍ ഇന്ത്യയില്‍ വന്നാണ് ഒപെരറേന്‍ നടത്തി തിരികെ പോകുന്നത്.

കോണ്‍ഗ്രസുകാരും നാട്ടുകാരുടെ ചിലവില്‍ തെണ്ടുന്നതില്‍ ഒട്ടും മോശമല്ല. പക്ഷെ അവര്ക്കു വിപ്ലവത്തിന്റെ സൂകെടില്ല.

ഭൂലോകം said...

ശ്രീനിവസന്റെ അറബിക്കഥ പോലെ വെല്ലോ ക്ലൈമാക്സും ഉണ്ടായാലോ...

സരസന്‍ said...

തള്ളേ ഞാന്‍ മുങ്ങാമ്പോണു, യെവനെയൊക്കെ ബാറില്‍ കൊണ്ടോയി ഞാന്‍ മുടിഞ്ഞൂ...യേത്...

Tomkid! said...

എന്റമ്മച്ചിയേ...എന്തൊരലക്ക്...

കിടിലനായിട്ടുണ്ട്

ബഷീർ said...

:)