എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത്, കുറച്ചു കാലത്തെ പ്രൊഫഷണല്‍ ജീവിതം മതിയാക്കി ഒരു ബാങ്കില്‍ ജോലി നോക്കാന്‍ തീരുമാനിച്ചു. അങ്ങനെ തീവ്ര പരിശീലനത്തിന് ശേഷം, നമ്മുടെ ഭാരതീയ സ്റ്റേറ്റ് ബാന്കില് നിയമനം കിട്ടി. സ്വതവേ ജോലിയോട് ഒരല്പം ആഭിമുഖ്യം ഉള്ള പുള്ളിക്ക്, കിട്ടുന്ന എല്ലാ ജോലിയും ഊണും ഉരെക്കവും ഒഴിഞ്ഞു ഇരുന്നു ചെയ്യാനും ഒരു മടിയുമില്ല. ഈ ഒരൊറ്റ കാരണം കൊണ്ടു ഞങ്ങള്‍ പലരും പലതവണ ഉപദേശിച്ചു നോക്കിയതാണ് , എന്നാലും സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
അങ്ങനെ വളരെ വലിയ കാത്തിരിപ്പിന് ശേഷം നിയമനം കിട്ടിയത് തിരുവനന്തപുരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ തന്നെ ഉള്ള ഒരു കൊച്ചു ഗ്രാമത്തിലാണ്. അവിടേക്ക് പോകുവാനുള്ള വാഹന സൌകര്യം കണ്ടപ്പോള്‍ തന്നെ കക്ഷിയുടെ തല കറങ്ങി. രാവിലെ തമ്പാനൂര്‍ വന്നു ഇരെങ്ങി ഇരുപതു കിലോമീറ്റര്‍ അതും കിഴുക്കാംതൂക്കായ പാറക്കെട്ടില്‍ കൂടി പോകുന്ന പോലെ, ആടിയും ഉലഞ്ഞും അങ്ങ് ചെല്ലുംബോലെക്കും രാവിലെ കഴിച്ചതോക്കെയും ദഹിച്ചു പോയിട്ടുണ്ടാകും. അവിടെ നിന്നും ഒന്നൊന്നര കിലോമീറ്റര്‍ നടക്കണം, ഓട്ടോക്കാരെ വിളിച്ചാല്‍ തോന്നുവാണേല്‍ വരും, പിന്നെ വഴക്കായി വയ്യാ വേലി ആയി ഇരട്ടി നിരക്ക് ഒക്കെ ആവശ്യപ്പെടും ചില വിദ്വാന്മാര്‍. പൊതുവെ സമാധാനപ്രിയയായ എന്റെ സുഹൃത്ത് അത് കൊണ്ടു ഓട്ടോ പരിപാടി വേണ്ട എന്ന് വെച്ചു നടപ്പ് തുടങ്ങി.
പുതിയ നിയമനമല്ലേ, പോരാ എങ്കില്‍ യോഗ്യതയും അവിടെ ഉള്ളവരെക്കാലും കൂടുതല്‍, രാങിന്ഗ് എന്ന് പറയാന്‍ പറ്റില്ല എങ്കിലും വളരെ മോശമായ ചില അഭിപ്രായങ്ങളും കമ്മന്റുകളും ഒക്കെ ആദ്യത്തെ ആഴ്ച തന്നെ കക്ഷിക്ക് കേള്‍ക്കേണ്ടി വന്നു.
അവിടെ ചായ കൊണ്ടു കൊടുക്കാന്‍ പ്യൂനായി ജാംബവാന്റെ കാലത്തു കയറിയ പല കക്ഷികലുമാണ് പോലീസ് മൂത്ത് എസ് ഐ ആകും എന്ന് പറഞ്ഞപോലെ ഇപ്പോള്‍ ക്ലാര്‍ക്ക് ആപ്പീസര്‍ പദവികളില്‍ ഇരിക്കുന്നത്. വിദ്യാഭ്യാസം ആണെന്കില്‍ തുലോം കുറവ് അത് മാത്രമല്ല ആളുകളോട് എങ്ങനെ പെരുമാറണം എന്ന് ഇതു വരേയ്ക്കും പഠിച്ചിട്ടു കൂടിയില്ല. ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയത് മുതല്‍ തുടര്‍ച്ചയായി ചെയ്യുന്ന ജോലി ആയതു കൊണ്ടു, അത് മാത്രം കടുകിട തെറ്റാതെ ചെയ്യാന്‍ അറിയാം.. അങ്ങനെ ആണ് അവിടുത്തെ കാര്യങ്ങള്‍.
മാനേജരും പിന്നെ അവിടെ ഉള്ള ഒന്നോ രണ്ടോ സീനിയര്‍ ഓഫീസിര്സും അആനു അല്പം വിവരം ഉള്ള കൂടത്തില്‍ ഉള്ളത്. പക്ഷെ നനഞ്ഞിടം കുഴിക്കുന്ന സ്വഭാവക്കാരനാണ് നമ്മുടെ ഈ മാനേജര്‍, അതായത് പണി എടുക്കും എന്നുള്ള ആള്‍ക്കാണ് അവിടെ ഉള്ള മുഴുവന്‍ പണിയും..അങ്ങനെ പണി കിട്ടി കിട്ടി എന്റെ സുഹൃത്തിനു രാത്രി എഴുമണി ആയാലും അവിടെ നിന്നും ഇരെങ്ങാന്‍ പറ്റാത്ത അവസ്ഥ. ഒന്നര കിലോമീറ്റര്‍ നടന്നു ബസ്സ് പിടിച്ചു സിറ്റിയില്‍ വന്നു വീണ്ടും നടക്കണം പാവത്തിന്. ഇരുട്ട് വീണാല്‍ പിന്നെ നമ്മുടെ വഴിവക്കിലെ മാന്യന്മാരുടെ സ്വഭാവത്തെ കുറിച്ചു ഞാന്‍ അധികം പറയേണ്ട കാര്യം ഇല്ലല്ലോ.. കമന്റ്സ് ആയി പിറകെ നടക്കലായി അങ്ങനെ പാവം കുറച്ചു അധികം കഷ്ടപ്പെടുന്നുണ്ട്.
ബാന്കുകളില്‍ എങ്കിലും ആളുകള്‍ നന്നായി പണിയെടുക്കും എന്ന് എന്റെ വിശ്വാസത്തിനു ഏറ്റവും വലിയ തിരിച്ചടി ആണ് എനിക്ക് ദിവസേന കിട്ടികൊണ്ടിരിക്കുന്ന വിവരങ്ങള്‍. അതൊക്കെയും ഞാന്‍ ഇവിടെ തന്നെ വെളിപ്പെടുത്തുന്നതാണ്..
10 comments:
:)
തിരുവനന്തപുരത്ത് നിന്നും ബേക്കറി വഴി കാട്ടാക്കടയ്ക്ക് എപ്പോഴും ബസ് സര്‍വ്വീസ് ഉള്ളതല്ലേ...യാത്രാക്ലേശം കുറവുള്ള റൂട്ടാണല്ലോ അത്....പിന്നെ ബാങ്കില്‍ മാത്രമല്ല മിക്കവാറും എല്ലാ ഓഫീസുകളുടെയും സ്ഥിതി തന്നെയാ ഇത്...ജൂനിയേഴ്സിനെ ഉപയോഗിച്ച് കൂടുതല്‍ പണിയെടുപ്പിക്കുക....
എന്റെ നാട്ടിലുള്ള ഒരു ബാങ്കില്‍(ട്രാവങ്കൂറ്) എനിക്കു കുറച്ചു പൈസ കിടപ്പുണ്ടായിരുന്നു. അവിടെ എന്‍റെ സ്വന്തം അക്കൗണ്ട് കൂടാതെ പ്രായമായ മുത്തശ്ശിയുടെ അക്കൗണ്ടില്‍ എന്നെ ജോയിന്‍റ് ചേര്‍ത്തിരുന്നു. അധികം പൈസ ഇല്ലാതിരുന്നതു കൊണ്ട് ഞാന്‍ ആ അക്കൗണ്ടുകള്‍ സ്ഥിരം ഉപയോഗിക്കാതെ കിടന്ന് ഒപ്പുകള്‍ വരെ മറന്നു. എന്‍റെ അക്കൗണ്ടിന് മുഴുവന്‍ ഒപ്പും മുത്തശ്ശിയുടെ ജോയിന്‍റ് അക്കൗണ്ടില്‍ പകുതി ഒപ്പുമായിരുന്നു. വീട്ടില്‍ അത്യാവശ്യം വന്നപ്പോള്‍ ഞാന്‍ ചെന്ന് എന്‍റെ അക്കൗണ്ടിലുള്ള ആയിരത്തില്‍ താഴെയുള്ള തുക എഴുതിക്കൊടുത്തതില്‍ ഇട്ട ഒപ്പ് ജോയിന്‍റ് അക്കൗണ്ടിന്‍റേതായിപ്പോയി. നാട്ടില്‍ത്തന്നെയുള്ള വനിതാ ക്ലര്‍ക്കിനു സംശയം. അടുത്തിടെ സ്ഥലം മാറി വന്ന ചെറുപ്പക്കാരനായ മാനേജരെ അവര്‍ വിളിച്ചു. അയാള്‍ വന്ന് നോക്കിയിട്ട് ഒപ്പ് ഇതല്ലല്ലോ എന്നു പറഞ്ഞപ്പോഴാണ് ഞാനോര്‍ത്തത് വേറെ ഒപ്പാണല്ലോ ഇട്ടതെന്ന്. ഓര്‍ക്കാതെ പറ്റിയതാണെന്ന് ക്ഷമ പറഞ്ഞപ്പോള്‍ അയാളൂടെ ചോദ്യം:"തന്തയുടെ പേരെന്താ?" കുറച്ചു നേരത്തേക്ക് എനിക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഞാന്‍ തന്തയുടെയും തള്ളയുടെയും എല്ലാ വിശദാംശങ്ങളും അങ്ങൂ വിശദീകരിച്ചു. പിറ്റേന്നു തന്നെ എന്‍റെയും കുടുംബാംഗങ്ങളുടെയും ചെറിയ നിക്ഷേപങ്ങള്‍ അവിടുന്ന് പിന്‍ വലിച്ചു. പിന്നീടൊരിക്കല്‍ അയാള്‍ ബൈക്കില്‍ പോകുംപോള്‍ കൈവീശി കാണിച്ചു. ഞാന്‍ കൈ വീശിയുമില്ല, ഒന്നുമില്ല. എഡ്യൂക്കേഷന്‍ ലോണ്‍ വസ്തു വെച്ച് എടുത്തിരുന്ന എന്‍റെ ഒരു കസിനു വേണ്ടി പുള്ളിയുടെ വിദ്യാസമ്പന്നനല്ലാത്ത പിതാവിനെ വിളിച്ചു വരുത്തി മറ്റുള്ളവരുടെ മുന്നില്‍ കളിയാക്കി അനാവശ്യങ്ങള്‍ പറഞ്ഞ് പണം കൊടുത്തിരുന്ന പ്യൂണ്‍ മൂത്ത് ക്ലര്‍ക്കായ ഒരുത്തനും അവിടെയുണ്ട്. ലോക്കറുള്ള ചിലരുടെ കാല്‍ ഇവന്‍ നക്കുന്നതും കണ്ടിട്ടുണ്ട്. യൂണിവേഴ്സിറ്റിക്കു ചെലാന്‍ അടക്കാന്‍ ചെന്നപ്പോള്‍ മഹാ മോശമായി പെരുമാറിയ വികലാംഗനായ ടെല്ലറെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അറിയാം. നിക്ഷേപകര്‍ ഇവന്‍റെ ഒക്കെ സ്ത്രീധനത്തുകയുടെ പലിശ കൊണ്ടാണു ജീവിക്കുന്നതെന്ന ഭാവമുള്ള കുറെ ബാങ്കു ജോലിക്കാരെ അറിയാം. പുഛം തോന്നുന്നു അന്നും ഇന്നും..ബാങ്കുകള്‍ തകര്‍ന്ന് ജോലിയില്ലാതാവേണ്ടത് അമേരിക്കയിലല്ല, ഇവിടെയാണ്..
ജഗ്ഗുവേ...ശിവ പറഞ്ഞതു പറയാനാണ് വന്നത്..
ഇന്നെലെ ഞാനും പോയിഒരു ഭാരതീയ state ബാങ്കില്‍.പ്രസ്തുത ബ്രാഞ്ചിന്റെ നല്ല സര്‍വീസ് പ്രമാണിച്ച് ബ്രാഞ്ച് മറാന്‍ ചെന്നതാണു .5 മിനിറ്റില്‍ നട്ക്കുന്ന കാര്യത്തിനായി നാലു ദിവസം കഴിഞ്ഞു വന്ന് അന്വെഷിക്കന്‍ പറ്ഞ്ഞു വിട്ടു. എന്താ ഒരു സര്‍വീസ്...
ആചാര്യന്‍ പറഞ്ഞതിന്റെ താഴെ ഒരൊപ്പ്. സര്‍ക്കാരോഫീസിനേക്കാള്‍ കഷ്ടമാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ പെരുമാറ്റം പ്രത്യേകിച്ച് എസ്‌ബിറ്റി, എസ്‌ബിഐ കളില്‍.
ഇത്തരം സ്ഥാനങ്ങളിലിരിക്കുന്ന വികലാംഗര്‍ വളരെ മോശമായി മറ്റുള്ളവരോട് പെരുമാറുന്നത് ഞാനും കണ്ടിട്ടുണ്ട്. ക്രൂരമാണെങ്കിലും; ചുമ്മാതല്ല ഇവന്റെ കാല് തളര്‍ന്നുപോയെതെന്ന് മനസില്‍ പറഞ്ഞിട്ടുമുണ്ട്. ഇതിന്റെ പിന്നിലെ മനശാസ്ത്രമെന്തായിരിക്കും.
അഞ്ചു കൊല്ലം മുന്‍പു നാട്ടിലെ കോലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ താഴെ ഉള്ള ഒരു ബാങ്കില്‍ പോയ അനുഭവം ഓര്‍ക്കുന്നു. ഒരു പെണ്ണുമ്പിള്ളയോടു നിങ്ങള്‍ എന്നാ ചെരക്കാനാ രാവിലെ തന്നെ ഇങ്ങോട്ടു വരുന്നത് എന്നു ഉള്ളിലെ വെള്ളത്തിന്റെ മൂച്ചില്‍ ചോദിക്കേണ്ടി വന്നു. അപ്പോളേക്കും ഒരു കൊണാപ്പന്‍ ക്ലര്‍ക്ക് മര്യാദക്കു സംസാരിക്കണം എന്നും പറഞ്ഞു അവരുടെ സപ്പോര്‍ട്ടടിക്കാന്‍ വന്നു. പോക്കറ്റില്‍ ഉണ്ടായിരുന്ന കാശെടുത്തുയര്‍ത്തി കാണിച്ചിട്ടു പറഞ്ഞു “തനിക്കു സ്ത്രീധനം കിട്ടിയ കാശല്ല, ഇതെന്റെ പെങ്ങളുടെ അക്കൌണ്ടില്‍ ഒന്നു ഇടാന്‍ തന്റെ അനുവാദം വേണോടോ” എന്നു ചോദിച്ചപ്പോളേക്കും മാനേജര്‍ വന്നെന്നെ ഓഫീസില്‍ കൊണ്ടിരുത്തി. അദ്ദേഹത്തോടൂ ഇവിടെ ഉള്ളവര്‍ക്കൊന്നും ഒരു മര്യാദ ഇല്ലേ സാറേ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതു “മാനേജര്‍ ആണെന്നുള്ള ടൈറ്റിലേ ഉള്ളു, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല” എന്നാണു.
വേറെ ഒരു ബാങ്കില്‍ കഴിഞ്ഞ കൊല്ലം ഒരു വികലാംഗന്‍ ഇരിക്കുന്നു........ അവനാണേല്‍ ബാങ്കിന്റെ പ്രസിഡന്റിനേക്കാളും ജാഡ........... എന്റെ കൂടെ ഉണ്ടായിരുന്ന ആള്‍...ആരാണെന്നതിനു പ്രസക്തി ഇല്ല...... പറഞ്ഞത് പരസ്യമായി
“വെറുതെ അല്ലെടാ ഒന്നരക്കാലാ നിനക്കു ദൈവം രണ്ടു കാലും തരാത്തതു....തന്നിരുന്നേല്‍ നീ ഇവിടെ എങ്ങും നിക്കുമായിരുന്നില്ല”.....
ഈ മേഖലയില്‍ രൂക്ഷമായ തകര്‍ച്ചയുണ്ടാകണം അല്ലാതെ ഇവന്‍റെ ഒന്നും അഹങ്കാരം കുറയില്ല. ഇത്തരം ഓഫീസുകളില്‍ ഏതാണ്ടൊക്കെ തള്ളിച്ചുവച്ചോണ്ടിരിക്കുന്നചെല പെണ്ണങ്ങളെ കാണെണം ഏന്‍റമ്മോ...
ജഗ്ഗുജി...ജനങ്ങളെ Serve ചെയ്യനാണ് തങ്ങള്‍ ഇവിടെ ഇരിക്കുന്നതെന്ന് പല സര്‍ക്കാര്‍ ജീവനക്കര്‍ക്കും അറിയില്ലന്ന് തോന്നുന്നു... ഇനി എന്തു ചെയ്യനാണ്...???? പലപ്പോഴും പെരുമാറ്റം സംസാരവും കണ്ടാല്‍ പല്ലടിച്ച് താഴെയിടാന്‍ തോന്നിയിട്ടുണ്ട്...
കുഞ്ഞി പെണ്ണ്‍ പറഞ്ഞത് പോലെ ഒരു തകര്‍ച്ച വന്നാലെ ഇവരൊക്കെ നന്നാവൂ...
:D
മുകളില്‍ പറഞ്ഞ അഭിപ്രായങ്ങളോട് കുറേയൊക്കെ ഞാനും യോജിക്കുന്നു. സ്വകാര്യ ബാങ്കുകളില്‍ തീര്‍ച്ചയായും ഇതിനേക്കാള്‍ ഭേദമായിരിക്കും സര്‍വീസ് (എന്റെ അനുഭവമാണ്). പിന്നെ ഇവരെ ഒരു പാഠം പഠിപ്പിക്കാനായി, ബാങ്കുകള്‍ തകരണം എന്നൊക്കെ പറയുന്നതു ഇത്തിരി ക്രൂരമല്ലേ? എത്രയോ കുടുംബങ്ങളുടെ ജീവിതമാണതു്.
Post a Comment