അങ്ങനെ എന്റെ ഈ പോസ്റ്റും അടിച്ചുമാറ്റി ഗുരു എന്നൊരു വിരുതന്‍ കൂട്ടം എന്നൊരു സൈറ്റില്‍ കൊണ്ടു ഇട്ടു കയ്യടി വാങ്ങിച്ചു.. അങ്ങനെ ഞാന്‍ കൂട്ടത്തിന്റെ സൃഷ്ടാവിന് ഒരു മെയില് അയച്ചു.. അത് ഇതാ ഇങ്ങനെയാകുന്നു..
സുഹൃത്തേ,
കൂട്ടം എന്നത് ഒരു നല്ല സംരംഭം തന്നെയാണ്. പക്ഷെ ഇതില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ മറ്റു സൈറ്റുകളില്‍ നിന്നും അനധികൃതമായി എടുക്കുകയോ, കോപ്പിറൈറ്റ് നിയമങ്ങള്‍ ലെന്ഘിക്കുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ അപേക്ഷ. ഉദാഹരണത്തിന്, ഞാന്‍ ബ്ലോഗ്സ്പോട്ടില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് ഇവിടെ എന്റെ അനുവാദം ഇല്ലാതെ പബ്ലിഷ് ചെയ്തിരിക്കുന്നത് കണ്ടു. ബ്ലോഗ്സ്പോട്ടില്‍ ഉള്ള പോസ്റ്റുകള്‍ കോപ്പിറൈറ്റ് നിയമപ്രകാരം അതിന്റെ യഥാര്ത്ഥ പ്രസാധകന് ഉള്ളതാനെന്നിരിക്കെ, ഇതു പോലെയുള്ള കാര്യങ്ങള്‍ വളരേ ഗൌരവമായി കനെണ്ടാതാകുന്നു..
ഒരാളുടെ പോസ്റ്റ് എടുത്തു എവിടെ എങ്കിലും റീ പോസ്റ്റ് ചെയ്യുമ്പോള്‍ ഒന്നുകില്‍ എഴുതിയ ആളിന്റെ അനുവാദം വാങ്ങുക, അല്ലെങ്കില്‍ ഒരു ലിങ്ക് കൊടുക്കുക ,..അതല്ലേ അതിന്റെ ഒരു മര്യാദ? അടുത്ത കാലത്തു ബ്ലോഗില്‍ നിന്നും കവിതകള്‍ അടിച്ച് മാറി പ്രസിദ്ധീകരിച്ച കേരള ഡോട്ട് കോം ഇന്റെ കഥ വായിച്ചു കാണുമല്ലോ.. ഇത്തരം കാര്യങ്ങള്‍ വളരെ ഗൌരവമായി പരിഗണിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..
സസ്നേഹം
ജഗ്ഗു ദാദ
Subscribe to:
Post Comments (Atom)
10 comments:
പിന്നെയും മോക്ഷണം?
attackkkkkkkkkkkkkk!!!
എന്നിട്ട് മറുപടി?
മോഷണം തുടര്‍ക്കഥയായി മാറുന്നു.
കേരളാ ഡോട്ട് കോം അല്ല... കേരള്‍സ് ഡോട്ട് കോം ആണ് ശരി..
തസ്ക്കരവീരന്‍മാര്‍ വീണ്ടും ഇറങ്ങിയോ
അയ്യോ..ഞാന്‍ ഇതു പറയാന്‍ ഓടി വന്നതായിരുന്നു ജഗ്ഗുവേ...!!
"week end smile" എന്നും പറഞ്ഞു,one old man ഒരു ഈ മെയില് അയച്ചിരുന്നു...മൂപ്പര് ഒരുപടി കൂടെ കടന്നു,അതിന്റെ exponent അയാളാണ് എന്ന മട്ടില്‍,കുറെ വളിച്ച തമാശ പൂശി ആണ് അയച്ചു കൊടുത്തിരിക്കുന്നത്.
ജഗ്ഗുവിന്റെ മെയില് ഐ.ഡി.തന്നാല്‍ ആ വഷളന്‍ അപ്പൂപ്പന്‍ ചെയ്ത മെയില് ഞാന്‍ അയച്ചു തരാം..ജഗ്ഗുവിന്റെ സഹായം മിക്കവാറും ഞങ്ങള്ക്ക് വേണ്ടി വരും..മൂപ്പരെ ഇടിച്ചു പൊടിച്ചു പപ്പടം പോലെ പൊടിക്കാന്‍...
പിന്നെ,വല്ലവരും വിയര്‍ത്തു ഉണ്ടാക്കുന്ന പോസ്റ്റ് അടിച്ച് മാറ്റി,സ്വന്തം സൃഷ്ടിയാക്കി പ്രചരിപ്പിക്കുന്നവരെ എന്ത് വിളിക്കും?
അതും,പെണ്‍ പിള്ളേര്‍ക്ക് മാത്രമെ അയച്ചു കൊടുക്കൂ ട്ടോ..ഞരമ്പ് രോഗി..എന്നോ മറ്റോ...അവരെ വിളിക്കാന്‍ പറ്റുമോ?
ഈ href="http://gurunamam.blogspot.com/"ഗുരു ആണോ..
ഈ
ഗുരു ആണോ..
@ നിഷാന്ത് - മറുപടി ഒന്നും ഉണ്ടായില്ല.
@അനില്‍ശ്രീ... - തെറ്റ് ചൂണ്ടികനിചത്തിനു നന്ദി, തിരുത്തുന്നതാണ്..
@smitha adharsh - ശരിയാണ് കൊച്ചുണ്ണിയുടെ കൊച്ചുമക്കള്‍ ആരിക്കും.. എന്റെ മെയില് daadajaggu@gmail.com എന്നാണ് അതിലേക്കു അയച്ച്ചോള്
@Kunjipenne - കുഞ്ഞിപെണ്ണ് - ആ ഗുരു ആണോ എന്ന് അറിയില്ല, അല്ല എന്നാണ് തോന്നുന്നത്. ഇതു കൂട്ടം എന്നൊരു സംഭവത്തിലെ ഗുരു എന്ന്നു പേരുള്ള ഒരു പഹയന്‍ ആണ്, അത് വേറെ ആള്‍ ആണെന്നാണ് തോന്നുന്നത്. തീര്‍ച്ചയില്ല..
അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്ക്കും ജഗ്ഗുവിന്റെ നന്ദി അറിയിക്കുന്നു.. Typist | എഴുത്തുകാരി , Meenakshi , dreamy eyes/അപരിചിത എല്ലാവര്‍ക്കും നന്ദി.
Post a Comment