കഴിഞ്ഞ പോസ്റ്റുകളില്‍ എല്ലാം നോക്കിയാല്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും ജഗ്ഗുവിന്റെ മലയാളം മാഷ് തീരെ ശരിയല്ലായിരുന്നു എന്ന്. മൊത്തത്തില്‍ കുറെ അക്ഷരത്തെറ്റുകളും വേണ്ടാതീനങ്ങളും.. അതെന്‍റെ ഒരു കുഴപ്പം തന്നെയാണ് കേട്ടോ..വാരി വലിച്ചു എഴുതി വെക്കും..പിന്നീട് തിരിഞ്ഞു നോക്കൂല്ല.. ഈ റിവ്യൂ എന്ന സാധനം ജഗ്ഗുന്നു തീരെ പിടി ഇല്ല. അതുകൊണ്ട് പല ദോഷങ്ങളും ഉണ്ടായിട്ടുണ്ട് താനും..
അടികൊണ്ടാലും നന്നാവൂല്ല എന്ന കുറെ ജന്മങ്ങള്‍ ഉണ്ട്, ചിലര്‍ എന്നെയും ആ കൂട്ടത്തിലാണ് പെടുത്തിയിരികുന്നത്. നന്നാവണം എന്ന് വിചാരിക്കതെയല്ല..നന്നവില്ലെന്ന വാശി മനസില്‍ന്റെ ഉള്ളിന്റെ ഉള്ളില്‍ ആരോ വെല്‍ഡ് ചെയ്തു വെച്ചിരിക്കുന്ന പോലെ, പറിച്ചു എറിയാന്‍ നോക്കീട്ട് നടക്കുന്നില്ല.. ( എന്ന് വെച്ചു വിജയം കാണും വരെയും ശ്രമം തുടരുക തന്നെ ചെയ്യും കേട്ടോ.. )
എന്തായാലും ഞാന്‍ ഇത്രയും ഒക്കെ നന്നായല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അഭിമാനം തോന്നാറുണ്ട് കേട്ടോ..ഒന്നുമല്ലേലും വന്നു പത്തു മലയാളം എഴുതി വെക്കുന്നില്ലേ.. മലയാളത്തെ മലയാളികള്‍ മറക്കുന്നു എന്ന് തൊണ്ട പോട്ടുമാര് ഉച്ചത്തില്‍ കിടന്നു അലറി വിളിക്കുന്ന അഭിനവ സായിപ്പിന്‍ കുഞ്ഞുങളെ, നിങ്ങള്‍ക്കായി നിങ്ങടെ വരും തലമുറയ്ക്കായി, ഇവിടെ ബൂലോഗത്തില്‍ ആയിരക്കണക്കിന് മലയാളികള്‍ തനി മലയാളത്തില്‍ ബ്ലോഗുന്നു..
സത്യം പറഞ്ഞാല്‍, ഈ മലയാളം ബ്ലോഗ് ശാഖ ഇത്രയും വളര്ന്നു പടര്ന്നു പന്തലിച്ചു എന്ന് എനിക്ക് സ്വപ്നത്തില്‍ പോലും ഒരു വിചാരം ഇല്ലാരുന്നു, ഇവിടെ വന്നു നിങ്ങളുടെ ഒക്കെ ബ്ലോഗ്ഗുകള്‍ കാണും വരെയും.. ശെരിക്കും പറഞ്ഞാല്‍ ഇതാണ് ഇന്റെര്‍നെറ്റിലെ വിപ്ലവം എന്നൊക്കെ തോന്നിപോകുന്നു, ലോകത്തിന്റെ പല കോണില്‍ ഇരുന്നു സ്വന്തം നാടിനെയും സ്വപ്നങ്ങളെയും സംഭവങ്ങളെയും ഒക്കെ കുറിച്ചു, സ്വന്തം ഭാഷയില്‍ ആശയവിനിമയാം ചെയ്യുക, അതില്‍ കൂടി ഒരു സുഹൃത്ത് വലയം ഉണ്ടാക്കിയെടുക്കുക, സമാന ചിന്താഗതിക്കാരെ കണ്ടെത്തുക, ആശയങ്ങള്‍ പങ്കു വെക്കുക, വിവര സാന്കെതികയെ ഇത്ര മാത്രം പ്രയോജനപ്പെടുത്തുന്ന വേറൊരു സംരംഭം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബൂലോകത്തിലെ ചില ബ്ലോഗ്ഗുകള്‍ കണ്ടിട്ട് ഞെട്ടി പോയി, ഇത്രയും സര്‍ഗശേഷി ഉള്ളവര്‍ എത്ര ആളുകള്‍ നമ്മുടെ ഇടയിലുണ്ട്, നമ്മള്‍ കണ്ടിട്ടുള്ള സാഹിത്യവും ബുദ്ധിജീവികളും ഒന്നും ഇവരുടെ മുന്നില്‍ ഒന്നുമല്ലാതെ ആയി പോകുന്നത് നമ്മള്‍ കണ്ടറിഞ്ഞ സത്യം മാത്രം.. അപ്പോള്‍ മനസിലാക്കേണ്ട ഒരു കാര്യം - ഒരുപാടു കഴിവുകള്‍ ഉള്ള ആളുകള്‍ നമുക്കു ചുറ്റും ഉണ്ട്, ഇവരൊക്കെയും മുഖ്യ ധാരയിലേക്ക് വരാത്തത്, പ്രതിഭ ഇല്ലാത്തതു കൊണ്ടല്ല, സാഹചര്യങ്ങള്‍ ഇല്ലാത്തതു കൊണ്ടു മാത്രം. ഇതു പോലെ പാടുകാര്‍ എല്ലാം കൂടി ചേര്ന്നു നടത്തുന്ന ഒരു കൂട്ടായ്മ ഞാന്‍ കാണുകയുണ്ടായി.. ബ്ലോഗ്‌സ്വര എന്നോ മറ്റോ ആണ് അതിന്റെ പേരു, അതില്‍ ഒരാള്‍ അമേരിക്കയില്‍ ഇരുന്നു പാട്ട് എഴുത്തും, ബ്രിട്ടനില്‍ ഇരുന്നു മറ്റൊരാള്‍ അത് കമ്പോസ് ചെയ്യും.. ഇന്ത്യയിലോ അല്ലെങ്കില്‍ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലോ ആരെങ്കിലും അത് പാടി, അവിടെ പോസ്റ്റ് ചെയ്യും.. എത്ര മനോഹരമായ ഒരു സന്കല്പം ( അല്ല യാഥാര്‍ത്ഥ്യം) ആണിത്.. എടുത്തു പറയണ്ട മറ്റൊരു കാര്യം, നമ്മുടെ അറിയപ്പെടുന്ന സംഗീത വിധഗ്തര്‍ ചെയ്യുന്നതിലും എത്രയോ മനോഹരമായി ആണ് ഇവര്‍ കൈകാര്യം ചെയ്യുന്നത് !!!പാട്ടുകള്‍ ആണെന്കില്‍ അതി മനോഹരം എന്നെ പറയേണ്ടു.. നിങ്ങളും കെട്ട് നോക്ക്.. ഇഷ്ടപെടും തീര്‍ച്ച..
അപ്പൊ പറഞ്ഞു പറഞ്ഞു അങ്ങ് കാട് കേറി പോയി.. തല്‍ക്കാലം നിറുത്തുന്നു... അപ്പൊ രാത്രീല്‍ യാത്ര ഇല്ല.. ഗുഡ് നൈറ്റ് !
Subscribe to:
Post Comments (Atom)
9 comments:
അതേയ്...മുന്നിലത്തെ പോസ്റ്റിലെ അക്ഷരപിശാച്ചുക്കളെ അത്ര അങ്ങ് ശ്രദ്ധിക്കില്ലായിരുന്നു..പക്ഷെ,ഇതിലതെത്...ഇത്തിരി കൂടിപ്പോയില്ലേന്നു ഒരു സംശയം..
ഇത് ശരിക്കും വിപ്ലവൊം തന്നെ
കുറച്ചൊക്കെ നന്നാക്കിയിട്ടുണ്ട് ...
അക്ഷരത്തെറ്റിന്റെ കാര്യത്തില്‍ പേറ്റന്റ് എടുത്തത് കാരണം,ഈ ബ്ലോഗ്ഗിലെ കുഞ്ഞു,കുഞ്ഞ് അക്ഷരതെറ്റൊന്നും എന്റെ കണ്ണില്‍ പെട്ടില്ല!!! എന്റെ പഴയ ബ്ലോഗ്ഗ് എങ്ങാനും കണ്ടിരുന്നെങ്കില്‍ താങ്കള്‍ ഈ ആത്മരോദനം നടത്തില്ലായിരുന്നു... ഹി ഹി ഹി....
അക്ഷരം അറിഞ്ഞൂകുടത്ത ഞാന്‍ പോലും ഇതൊക്കെ വായിച്ചില്ലേ???? അപ്പോ ധൈര്യമായി എഴുതികൊള്ളു.....
ഈ മലയാളം ബ്ലോഗ് ശാഖ ഇത്രയും വളര്ന്നു പടര്ന്നു പന്തലിച്ചു എന്ന് എനിക്ക് സ്വപ്നത്തില്‍ പോലും ഒരു വിചാരം ഇല്ലാരുന്നു, ഇവിടെ വന്നു നിങ്ങളുടെ ഒക്കെ ബ്ലോഗ്ഗുകള്‍ കാണും വരെയും.. ശെരിക്കും പറഞ്ഞാല്‍ ഇതാണ് ഇന്റെര്‍നെറ്റിലെ വിപ്ലവം എന്നൊക്കെ തോന്നിപോകുന്നു,
അതെ, ഇതു തന്നെ ഇന്റെർനെറ്റ് വിപ്ലവം. പിന്നെ ആ റിവ്യൂ പരിപാടി എനിക്കും ഇല്ല കെട്ടോ. മനസ്സിൽ തോന്നുന്നത് കീബോർഡിലടിക്കുക. പിന്നെയെന്ത് റിവ്യൂ. അക്ഷരത്തെറ്റുകൾ എന്നത് തിരുത്തി വായിക്കാനുള്ളതാണ്.
മലയാളം ഏഴാം ക്ലാസ്സില്‍ നിര്‍ത്തിയതാ ഞാന്‍ .. ഒരിക്കലും ഒരു മലയാളം ബ്ലോഗ് തുടങ്ങുമെന്നൊ.. മലയാളത്തില്‍ എന്തെങ്കിലും കുത്തി കുറിക്കുമെന്നോ സ്വപ്നത്തില്‍ പോലും കരുതിയതല്ലാ.. മങ്ക്ലീഷ് ആയിരുന്നു കുറേക്കാലം എന്റെ ഭാഷാ.. വരമൊഴി വന്നത് വലിയൊരു വഴിത്തിരിവായി... എന്റെ ഭാഷയില്‍ എനിക്ക് എഴുതാന്‍ പറ്റുന്നതില്‍ ഞാന്‍ ശെരിക്കും ഹാപ്പിയാണ്.. മലയാളത്തില്‍ എഴുതുമ്പോള്‍ ഉണ്ടാകുന്ന പൂര്‍ണത മറ്റൊരു ഭാഷയിലും കിട്ടുകേല...
പിന്നെ അക്ഷരതെറ്റ്.. അതിപ്പൊ എന്റെ കൂട്ടുകാര്‍ വായിച്ച് പറയും അങ്ങനാണ് ഒരു എറര്‍ ഫ്രീ പോസ്റ്റ് ഇടുന്നത്.. അതിപ്പൊ എത്ര വലിയ എഴുത്ത്കാരനായാലും.. അക്ഷര തെറ്റ് വരാം :) ഇനിയും ഒരുപാട് എഴുതുക :)
നല്ല പോസ്റ്റ്!.
ചുള്ളന്‍, മലയാളം ശരിക്കു പഠിക്കാന്‍ കുട്ടിക്കാലത്ത്അവസരം കിട്ടാത്തവര്‍ പോലും ഇപ്പോള്‍ ബ്ലോഗിലൂടെ മാതൃഭാഷയോട് കൂറുകാട്ടുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം തോന്നി.
നല്ല പോസ്റ്റ്!.
ദാദായ്ക്ക് ഇപ്പോഴാണോ ഇതെല്ലാം മനസ്സ്സിലായത്. എന്തായാലും തുടര്‍ന്ന് പോരട്ടെ ഓരോ കലിപ്പൂകള്‍. നാട്ടില്‍ ഒന്നും പോയില്ലേ??? അവിടേം മുട്ടന്‍ കലിപ്പുകളാണല്ലോ?????
Post a Comment