ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയിട്ട് ഇന്നേക്ക് കിര് കൃത്യം അറുപത്തി ഒന്നു വര്ഷം ആകുന്നു. ഓരോ ഓഗസ്റ്റ് പകുതി ആകുമ്പോള്‍ പൊക്കി കെട്ടുന്ന കൊടിയും, പിള്ളര്‍ക്കുള്ള അവധിയും പിന്നെ ടെലിവിഷനില്‍ വരുന്ന ചില ദേശീയ വികാരം ഉണര്‍ത്തുന്ന പാടുകളും ഒക്കെ ആണ് നമ്മള്‍ ഒരു സ്വതത്ര ലോകത്താണ് ജീവിക്കുനത് എന്ന് ബോധ്യം ആക്കി തരുന്നത്.
ഇത്രയും വര്ഷം കൊണ്ടു ഇന്ത്യ എന്ത് നേടി എന്ന് ചോദിച്ചാല്‍ കുറെ നേടി എന്ന് പറയാന്‍ ഉണ്ടാകും. പക്ഷെ അതൊക്കെയും ഇന്ത്യക്കാരുടെ ആധ്വാന ഫലമാണോ അതോ ഈ ലോകം പുരോഗമിക്കുമ്പോള്‍ അതിന് അനുസൃതമായി ഉണ്ടാകുന്ന മാറ്റ്ങ്ങള് തന്നെയാണൊ എന്ന് നാം രണ്ടാമത് ഒന്നു കൂടി ചിന്തിച്ചു നോക്കണം.
നമക്ക് പറയാന്‍ ഉള്ള ചില മുന്നേറ്റങ്ങള്‍
* കാര്ഷിക രംഗത്ത് സ്വയം പര്യാപ്തത - കുറെ ഒക്കെ സമ്മതിച്ചു, കഴിക്കാന്‍ ഉള്ള വക ഉണ്ടാക്കിയില്ലേല്‍ പടച്ചോന്‍ പോലും പൊറുക്കില്ല, നീ ഒക്കെ പട്ടിണി കെടന്നു ചാവും..
* വിദ്യഭ്യാസ രംഗത്ത് ഉണ്ടായ പുരോഗതി - വളരെ കുറിച്ചു സംസ്ഥാനങ്ങളില്‍ മാത്രം. പഠിക്കാന്‍ മണ്ട ഉള്ള പിള്ളാര് ഇപ്പോളും അവഗണിക്കപ്പെടുന്നു . സംവരണം പണം ഇതു തണ്ടും ഇല്ലെങ്കില്‍ ഈ അഭ്യാസം നടക്കില്ല.
* ബഹിരാകാശ രംഗം - അല്പം പുരോഗതി അവകാശപ്പെടാന്‍ ഉള്ളത് ഇവിടെ ആണ്. കലാമിനെ പോലെ ഉള്ള പ്രതിഭകള്‍ ഉള്ളതിനാലും, പണിയെടുക്കാന്‍ അവര്‍ക്ക് യാതൊരു മടുപ്പില്ലതതിനലും. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവിടെ കേറി പണി നടത്താത്ത കൊണ്ടും സംഗതി നടക്കുന്നു.
* രാഷ്ട്രീയം - ഒരു ജനാധിപത്യ പ്രസ്ഥാനത്തെ ഇത്ര മാത്രം തരംതാണ രീതിയില്‍ കൊണ്ടു നടക്കാം എന്ന് വര്‍ഷങ്ങളായി കാണിച്ചു കൊടുക്കുന്നുണ്ട് നമ്മള്‍. പരമോന്നത പദവികളില്‍ ഭലപ്രദമായി എങ്ങനെ റബ്ബര്‍ സ്റ്റാമ്പുകള്‍ പ്രതിഷ്ടിക്കാം എന്ന് കാണിച്ചു കൊടുത്ത ഏക രാഷ്ട്രവും രാഷ്ട്രീയവുമാണ് ഇന്ത്യക്ക് സ്വന്തമായി ഉള്ളത്..അഭിമാനിക്കാം...സമ്മതിക്കണം...
*വിവര സാങ്കേതിക വിദ്യ - നല്ല വളര്ച്ച നിറയ്ക്കും വിദേശ നാണയവും നേടിത്തരുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. വെവരം കേട്ട രാഷ്തൃയക്കര്‍ക്ക് ഇതിനെ കുറിച്ച് വെവരം ഇല്ലാത്തതു ഈ മേഖലയുടെ ഭാഗ്യം.
ഇനിയും കുറേയുണ്ട് പറയാന്‍..സമയം ഉള്ളത് പോലെ ഒക്കെ പറഞ്ഞു തീര്‍ക്കാം. അടുത്ത ലോഡ് വരാന്‍ സമയമായി...
Subscribe to:
Post Comments (Atom)
2 comments:
ഫസ്റ്റടിച്ചേ.. ആത്മരോഷം നല്ലതു തന്നെ, ഒന്നും ബാക്കിവെക്കാതെ മുഴുവന്‍ പറഞ്ഞു തീര്‍ക്കണേ..
ജഗ്ഗുനു ക്വേട്ടെഷന്‍് വിടാതെ ...ചെല്ലക്കിള്ളി ചെല്ല്..
Post a Comment