Sunday, August 10, 2008

ദൈവമേ നിന്‍റെ സ്വന്തം നാട്

അങ്ങനെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ അങ്ങേര്‍ക്ക് പോലും നിക്കകള്ളി ഇല്ലാത്ത അവസ്ഥയാണ്. നാടു ഭരിക്കുന്ന സര്ക്കാര് പറഞ്ഞു ദൈവം ഇല്ല പോലും. എന്നാല്‍ ഉണ്ടെന്നു മത മേധാവികളും . അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ദൈവം കഴിഞ്ഞാല്‍ അടുത്ത ആളായ കോടതി പറയുന്നതു ഈ നാടിനെ ഇനി രക്ഷിക്കാന്‍ സാക്ഷാല്‍ ദൈവത്തിനു പോലും കഴിയും എന്ന് തോന്നുനില്ല എന്നും.

എങ്ങനെ കഴിയും? ദൈവത്തെ മൊത്ത കച്ചവടത്തിന് എടുത്തിരിക്കുന്ന പൂജാരികളും അച്ചന്മാരും ഒക്കെ ഇപ്പൊ കേസുകളുടെ പിറകെ അല്ലെ.. ഒരുത്തിയെ കൊന്നു കിണറ്റില്‍ തല്ലിയതിന്റെ നൂലാ മാലകള്‍ ഇപ്പോളും തീര്ന്നു കിട്ടിയിട്ടില. സീ ബീ ഐ ആണെന്കില്‍ ഇതു എങ്ങനെ ഒതുക്കും എന്ന് ചിന്തിച്ചു തുടങ്ങീട്ട് വര്ഷം പതിനഞ്ച് ആയി. അച്ചന്മാരും അമ്മച്ചിമാരും പണ്ടത്തെ പോലെ ഒക്കെ ഇപ്പോളും കളിയും ചിരിയും ഒക്കെ ആയി കഴിയുന്നു. വേണ്ടാത്തത് കണ്ട പാവം അഭയ, ഇഹലോകത്തും പരലോകത്തും അഭയം കിട്ടാതെ നടക്കുന്നു. തന്ത്രികള്‍ ആണെന്കില്‍ ഇന്നു ഫ്ലാറ്റില്‍ എന്കില്‍ നാളെ ശ്രീകോവിലില്‍ ആണ് പൂജ.

എന്റെ ദൈവമേ ഇതൊകെ കണ്ടിട്ട് ജഗ്ഗുവിനു നിന്നോട് സഹതാപം തോന്നുന്നു. നിനക്കു ആണെന്കില്‍ എന്തെങ്കിലും ചെയാന്‍ പറ്റുമോ. ഒന്നുകില്‍ നിന്നെ കുരിശില്‍ ആണി അടിച്ച് വെക്കും. അല്ലെങ്കില്‍ കല്ലാക്കി വെക്കും. ഇനി മറ്റു ചിലര്‍ നിന്നെ കാണാന്‍ പേടിച്ചിട്ടു ( ഇല്ല എന്ന് പറഞ്ഞിട് ഇനി ഇപ്പൊ ഉണ്ടെന്കിലോ ) നിനക്കു രൂപം ഇല്ല എന്നും. ഉണ്ട് എന്ന് പറയുന്നവനെ ഒക്കെ തട്ടും എന്നും പറഞ്ഞു നടക്കുന്നു.

അതുകൊണ്ട് പ്രിയപ്പെട്ട ദൈവമേ, ഇനി നീ ഇപ്പോള്‍ ശരിക്കും ഉണ്ടെന്കില്‍ എത്രയും വേഗം തടി തപ്പുക.... ടൂറിസ്റ്റുകളെ കൊണ്ടു വരാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ നിന്റെ സ്വന്തം എന്നോകെ പറയുന്നത്. നീ വെറും ബിനാമി ആണ് മോനേ ദിനേശാ...

1 comment:

ജഗ്ഗുദാദ said...

blogil akshara pisaachukal undenkil maanya vaayanakkaraa..kshemikkane..nammalu naaalam classum gustheem aaney...

ariyavunna aksharam oke aanu ivide ezhuthunathu..ariyan vayatatinu ippo entho cheyyana???