Tuesday, August 12, 2008

അക്കന്മാരുടെ ട്രൈവിംഗ്

തിരോന്തോരത്ത് ഇപ്പം കൂണ് പോലെ ആണ് ഡ്രൈവിങ്ങ് സ്കൂളുകള്‍. സ്ത്രീകളെ സ്തീകള്‍ തന്നെ പഠിപ്പിക്കുന്നതും, പുരുഷന്മാര് പഠിപ്പിക്കുന്നതും, അതൊന്നും പോരാഞ്ഞിട്ട്‌ അങ്ങ് ജപ്പാനീന്ന് കൊണ്ടു വന്ന റോബോട്ട് പടിപ്പിക്കുനതും ആയ മുട്ടന്‍ സംവിദാനങ്ങള്‍ ആണ് നിലവില്‍ ഉള്ളത്.

മുക്കിനു മുക്കിനു വന്ന പ്രൈവറ്റ് ബാങ്കുകാര്‍ ഒരു രേഖയുമില്ലാതെ കൊടുക്കുന്ന വാഹന സേവന വായ്പ്പകളും കൂടെ കിട്ടിയപ്പോള്‍ പൊതു ജെനതിനു ആവേശമായി. അങ്ങനെ എല്ലാവരും ഓരോ വണ്ടിയും സ്വെന്തമാക്കി അതിലായി യാത്ര. ഇതൊക്കെ വളരെ നല്ല കാര്യം തന്നെ. ആന വണ്ടിയും ഏയ് ഓട്ടോയും ഒന്നുമില്ലാതെ ആളുകള്‍ സ്വെയം പര്യാപ്തര്‍ ആകുന്നത് എന്ത് കൊണ്ടും നല്ലത് തന്നെ. പക്ഷെ റോഡിനെ കുറിച്ചും ട്രാഫിക് നിയമങ്ങളെ കുറിച്ചും ഒരു ചുക്കും അറിയാതെ അപകടകരമാം വണ്ണം വണ്ടി ഓടിക്കുന്നത് വിനയാകുന്നത് ഈ പൊതുജനത്തിന് തന്നെ .

ഇതില്‍ ഏറ്റവും പരിതാപകര്മായത് വണ്ടിയുമായി പണി തരാന്‍ ഇരെങ്ങുന്ന അക്കന്മാരാന് . നൂലുപിടിച്ച പോലെ റോഡിന്റെ നടുക്ക് കൂടെ പായുന്ന ഇവര്‍ സൂപ്പര്‍ ഫാസ്ടിനുപോലും സൈഡ് കൊടുക്കില്ല. ഭൂമിയിലെ സകല ജീവജാലങ്ങലോടും പകയുമായി വലയം പിടിക്കുന്ന ആന ഡ്രൈവര്‍മാര്‍ ഒന്നു ആഞ്ഞു ചവുട്ടിയാല്‍ ചക്കക്കുരു പൊടിയുന്ന പോലെ പൊടിഞ്ഞു പോകുമെന്ന് ഈ അക്കന്മാരും മനസിലാക്കുന്നുമില്ല. കഴിഞ്ഞ മൂന്നു മാസത്തിനു അകം റിപ്പോര്‍ട്ട് ചെയപെട്ട എടുക്കുകയനെന്കില്‍ അതില്‍ സ്ത്രീകള്‍ മൂലം ഉണ്ടായ അപകടങ്ങളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് മനസിലകവുനതാണ്. ഇതിന്റെ കണക്കു എന്റെ ഒരു സുഹൃത്ത് ശേഖരിക്കുക ഉണ്ടായി. താരതമ്യേന കുറിച്ചു സ്ത്രീകള്‍ ആണ് വണ്ടി ഓടികുനത് എങ്കിലും അപകടത്തിന്റെ ശതമാനത്തില്‍ അവര്‍ തനെയാണ്‌ മുന്നില്‍

ഇതു വായിക്കുന്ന മാന്യ മഹാ ഭര്‍ത്താക്കന്മാരേ, അപ്പന്മാരെ അമ്മമാരേ.. സഹോദരന്മാരെ കാമുകന്മാരെ.. അതുകൊണ്ട് നിങ്ങളുടെ ഭാര്യമാരെയോ സഹോദരിമാരെയോ കമുകിമാരെയോ വണ്ടിയുമായി റോഡിലേക്ക് വിടുന്നതിനു മുന്പ്, അവര്‍ക്ക് ശെരിയായ ഡ്രൈവിങ്ങ് പരിശീലനവും, ട്രാഫിക് നിയമങ്ങളെ കുറിച്ചു വ്യെക്തമായ അവബോധവും നല്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.

4 comments:

മായാവതി said...

all d best

mmrwrites said...

സത്യാണേയ്.. ഇന്നലെ ഒരു ചേച്ചി വെറും പെഡസ്ട്രെയിനാ‍യ എന്നെ ഒരു രണ്ടുമൂന്നു മിനിട്ടുനേരം വെട്ടിച്ചു..

പിന്നെ വര്‍ഗ്ഗബോധം കൊണ്ടു പറയുവാണേ..
അത്രക്കു വേണ്ടായേ..

narikkunnan said...

പെണ്ണുങ്ങളില്‍ നിന്നും ജഗ്ഗു ദാദക്ക് എന്തെങ്കിലും അസൌകര്യം പിണഞ്ഞ ലക്ഷണമുണ്ടല്ലോ

ജഗ്ഗുദാദ said...

പിന്നെ ഈ അക്കന്മാര് ഒരു രക്ഷയുമില്ലന്നെ. ഇന്നലെ ഒരുത്തി എന്റെ സൈക്കിള്‍ ഇടിച്ചു പപ്പടം ആക്കിയേനെ. കൃത്യ സമയത്തു ചാടി തള്ളിയത് കൊണ്ടു രക്ഷപെട്ടു. അമ്മച്ചിയാണേ എന്റെ ചന്ക് കത്തി പോയി.