അഭയ കേസില്‍ സൂചനയെ ഉള്ളു തെളിവില്ല പോലും ... ആരാണ് പറഞ്ഞതെന്ന് അറിയാമോ ? മറ്റാരുമല്ല ഇന്ത്യയുടെ പരമോന്നത കുറ്റാന്വേഷണ വിഭാഗം.. സി ബി ഐ !!!
സി ബി ഐ എന്ന് വെച്ചാല്‍ ഈ രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ വിഭാഗം എന്നാണ് . പല കേസുകള്‍ക്കും അവസാന വാക്കയിട്ടാണ് ഓരോ ഭാരതീയനും ഈ പ്രസ്ഥാനത്തെ കാണുന്നത്. എന്നാല്‍ പതിനഞ്ചു വര്‍ഷമായി തുടരുന്ന അഭയ കേസിനു സി ബി ഐ അന്വേഷിച്ചിട്ട് ഒരു ചുക്കും ചുണ്ണാമ്പും കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ പിന്നെ അതില്‍ പരം നാണക്കേടുണ്ടോ? ചത്തതും കൊന്നതും ആരൊക്കെ ആണെന്ന് പകല്‍ പോലെ സത്യമാണ്. എന്നാലും പണത്തിനും സ്വാധീനത്തിനും മേലെ പരുന്തല്ല സാക്ഷാല്‍ സി ബി ഐ പോലും പറക്കില്ല ...
എന്തൊക്കെ പുകിലാരുന്നു...ഡമ്മി ഇട്ടു നോക്കുന്നു.. കിണറ്റില്‍ ഇറങ്ങി നോക്കുന്നു...നാട്ടുകാരെ പേടിപ്പിക്കുന്നു... കണ്ട തേങ്ങ കള്ളനെയും കോഴിക്കല്ലനെയും കണ്ണുരുട്ടി പേടിപ്പിക്കുന്നു.. എന്നാലും തൊട്ടു മുന്നില്‍ നിക്കുന്ന കൊലപാതകിയെ പിടിക്കണം എങ്കില്‍ സി ബി ഐ ക്കും പരിവാരത്തിനും മുട്ട് വിറയ്ക്കും..കാരണം ചുമ്മാതല്ല..ഇതില്‍ ഇടപെട്ടിടുള്ള വമ്പന്‍ സ്രാവുകള്‍ തന്നെ.. ആടിടയനും ഇടയത്തിലും ഒക്കെ കൂടെ പരിശുദ്ധ പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ അറിയാത്ത കണ്ടു പോയ അഭയ തന്നെ ആണ് ഈ കേസിലും പ്രതി എന്നതായിരിക്കും സി ബി ഐ യുടെ പുതിയ വെളിപ്പെടുത്തല്‍.
ഈ കാര്യത്തില്‍ കോടതി കാണിക്കുന്ന ശുഷ്കാന്തി അങ്ങേയറ്റം അഭിനന്ദനീയം ആണ്. ഒരു ഭാരതീയന് ആദ്യമായി കോടതിയോട് ബഹുമാനം തോന്നിയ സന്ദര്‍ഭം ഇതു പോലെ വേറെ ഒന്നുണ്ടെന്ന് തോന്നുന്നില്ല. എന്നിട്ടും എല്ലാ നീതിന്യായ വ്യെവസ്തയെയും നിയമങ്ങളെയും മാറി കടക്കാന്‍ ഇത്രെയും കാലം കഴിഞ്ഞതും ഇപ്പോളും കഴിയുന്നതും ആരായാലും ജഗ്ഗുവിന്റെ അഭിപ്രായത്തില്‍ ആളൊരു പുലി തന്നെ.
ചരിത്രം ഒന്നു പരിശോദിച്ചു നോക്കാം, ഒന്നിനുമല്ല ചുമ്മാതെ..
എല്ലാ തെളിവുകളും ആദ്യം തന്നെ നശിപ്പിക്കപെട്ടു. ആത്മഹത്യ എന്ന് സ്ഥിതീകരിച്ചു.
അഭയ കൊല്ലപെട്ടു എന്ന് പറഞ്ഞ ആപ്പീസറെ കസേര ഉള്‍പ്പടെ നാടുകത്തി
ഉദ്യോഗസ്ഥരെ സ്വാധീനിച്ചും വിരട്ടിയും കേസിനെ പല തവണ വഴി തിരിച്ചു വിട്ടു
കെമിക്കല്‍ എക്സാമിനറീ കൊണ്ടു കൃത്രിമം കാട്ടി.
കെമിക്കല്‍ റിസള്‍ട്ട് കണ്ടേതിയ ഒരു പ്രധാന ഉദ്യോഗസ്ഥനും ഭാര്യയും രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ വണ്ടി ഇടിച്ചു കൊലപ്പെടുത്തി.
സി ബി ഐ ക്ക് തന്നെ നിലപാടുകള്‍ പലതവണ മാറി പറയേണ്ടി വന്നു
ഇപ്പോള്‍ വേറെ സി ഡി കൊടുത്ത് കോടതിയെ കബളിപ്പിക്കാന്‍ നോക്കി
സി ബി ഐ പിരിച്ചു വിട്ടു അതിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്കും ഇപ്പൊ ഈ കേസ് അന്വേഷിക്കുന്നവര്‍ക്കും കുറെ എരുമകളെ വാങ്ങി കൊടുക്കണം ... സര്‍ക്കാര്‍ ഖജനാവില്‍ നിന്നു തന്നെ ഇതിനുള്ള പണവും കൊടുക്കട്ടെ. അവര്‍ക്ക് പറ്റിയ പണി അതാണ്.
എന്റെ പ്രിയപ്പെട്ട ആട്ടിടയാ അങ്ങ് വെറും ഇടയനല്ല.. ശെരിക്കും പറഞ്ഞാല്‍ അങ്ങ് സാക്ഷാല്‍ യേശുവിന്റെ അപ്പന്‍ ആയി വരും..
Subscribe to:
Post Comments (Atom)
5 comments:
യേശുവിന്റെ തന്തക്കു വിളിക്കുന്നോ? ലോക്കല്‍ പോലീസ് അന്വേഷിച്ചു എല്ലാ തെളിവും നശിപ്പിച്ചതിന് ശേഷമാണു CBI അന്വേഷണം ആരംഭിക്കുന്നത് തന്നെ. ഇതിനൊക്കെയും പുറമെയാണ് രാഷ്ട്രീയ ഇടപെടലുകള്‍. പിന്നെ ഫലം ഇങ്ങനെ ആവാതെ പിന്നെന്താകും?
മൊനേ .....താതേ.......വല്ല പോക്കറ്റടിയും പിടിച്ചുപറിയുമായി കഴിഞ്ഞാല്‍ പോരെ....? എന്തിനാ ഈ സി.ബി. ഐ യുടെ മെക്കട്ടുകേറുന്നതു
സി ബി ഐ ക്ക് വയ്യ എങ്കില്‍ വെച്ചിട്ട് പോട്ടെ. എന്നിട് ജഗ്ഗു ദാദയുടെ ടീമിനെ എല്പ്പിക്കട്ടെ..അമ്മച്ചിയാണേ കിര് കൃത്യം ഒരു മാസത്തിനകം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അച്ചന്മാരെയും അമ്മച്ചിമാരെയും അപ്പാപ്പന്മാരെയും പിന്നെ കൈക്കൂലി വാങ്ങി പോക്രിത്തരം കാണിച്ച എല്ലാ നിയമപാലകരെയും നാടുകാരുടെ മുന്നില്‍ കൊണ്ടു കാണിച്ചു തരാം.. ( ചുമ്മാ കൊച്ചു പരസ്യം ആണ് കേട്ട? , കിട്ടുന്നെകില്‍ കിട്ടട്ടെ ,ഒത്താല്‍ ഒരു നല്ല കോള്, അങ്ങനെ അനംമ്ടെ സംവിധാനത്തെ ജനകീയ പ്രസ്ഥാനം ആക്കുവേം ചെയ്യാം..)
പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന് കേട്ടിട്ടില്ല?ചിലപ്പം പിടിക്കുമായിരിക്കും..
ഈ സി ബി ഐ ഒക്കെ ആണുങ്ങളാണോ?
"ആശ ഉണ്ടു പക്ഷേ മിണ്ടിയില്ല്ലെന്നു" പറഞ്ഞതു പോലായല്ല്ലൊ.
Post a Comment