Sunday, August 10, 2008

ഒളിമ്പിക്സും ഇന്ത്യാ മഹാരജ്യവും


അങ്ങനെ കമ്മൂണിസ്റ്റ് കാരന്‍റെ കണ്ട്രിയില്‍ ഒളിമ്പിക്സ് തുടങ്ങി . ലോകത്തില്‍ ഉള്ള എല്ലാ രാജ്യങ്ങളും തങ്ങളുടെ കായിക ക്ഷേമത പരീക്ഷണം നടത്താന്‍ ഒരുങ്ങി കഴിഞ്ഞു .
എഡാ പാടേ .. ഇന്ത്യകര്‍ക്ക് ചുമ്മാതെ ഇരിക്കാന്‍ പറ്റുമോ? ഒന്നും അല്ലെങ്കിലും ചൈന കഴിഞ്ഞാല്‍ അടുത്ത സ്ഥാനം നമുക്കാണല്ലോ. അങ്ങനെ ഇന്ത്യയും അങ്ങോട്ട് പോയിരിക്കയാണ്‌.
ഇന്നലത്തെ മടല് നില വെച്ചു നോകുമ്പോള്‍ ചൈനക്കാരും അമേരിക്കാകരും തമ്മില്‍ മത്സരം തുടങ്ങി കഴിഞ്ഞു . ഇന്ത്യക്ക് തങ്ങളുടെ കഴിവ് കാണിക്കാന്‍ ഇന്നലെ ചൈനക്കാര് കൊടുത്തത് അമ്പും വില്ലും ആയിരുന്നു. നമ്മുടെ കഴിവെല്ലാം അങ്ങ് ക്രിക്കറ്റില്‍ അല്ലെ? ഈ ക്രിക്കറ്റ് ഒളിമ്പിക്സില്‍ ഒരു മല്‍സര ഇനവുമല്ല..
രണ്ടും കല്‍പ്പിച്ചു ഇന്ത്യയും അങ്ങോട്ട് തൊടുത്തു..ഒന്നല്ല ഒരു പത്തു ഇരുപതു എണ്ണം . ചൈനക്കര്ടെ ഭാഗ്യം ..ആളപായം ഒന്നും ഉണ്ടായില്ല. അതോണ്ട് നമ്മള് തൊടുത്ത അമ്ബെല്ലാം നമല് തന്നെ വാരേണ്ടി വന്നു..
കംമോനിസ്റ്റ് കാര്‍ക്ക് പാടി നടക്കാം...നമ്മള് തൊടുക്കും അമ്പെല്ലാം നമ്മക്കാന് കിളിമകളെ.."

No comments: