ഈ കഴിഞ്ഞ ഹര്‍ത്താല്‍ ദിനം സാക്ഷാല്‍ കേരള സര്‍ക്കാര്‍ വക സമര്‍പ്പണം ആയിരുന്നു. രണ്ടര സംസ്ഥാനത്ത് ഭരിക്കുന്ന പ്രസ്ഥാനം, അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നപോലെയാണ് കേരളത്തിലെ കഴുതകളോട് പെരുമാറിയത്. മാധ്യമ പരിചാരകര്‍ തങ്ങളാല്‍ ആകും വിധമൊക്കെ ഹര്‍ത്താലിനെ പ്രോത്സാഹിപ്പിക്കാനും, ഹര്‍ത്താല്‍ സമ്പൂര്‍ണ വിജയം എന്ന് രാവിലെതന്നെ വരുത്തിതീര്‍ക്കാനും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടേ ഇരുന്നു. പോരുതിമുട്ടിയതോ, സാധാരണക്കാരിലും സാധാരണക്കാരായ ജനത്തിനും . കുഞ്ഞു മരിച്ചതരിഞ്ഞു യാത്ര ചെയ്യാന്‍ കഴിയാത്ത ഒരമ്മയുടെ കണ്ണീര്‍ പത്രങ്ങളും ചാനെലുകളും
കന്കുളിര്‍ക്കെ ജെനത്തിനെ കാണിച്ചു.. "കൊച്ചു ചാവും എന്ന് വെച്ചാണോ ഹര്‍ത്താല്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടത്തുന്നതും...?" - സഖാവ് ലോറന്‍സിന്റെ വാക്കുകളാണ് ... കണ്ടില്ലേ കേട്ടില്ലേ .. ആ മാന്യമഹാ ദേഹത്തിനു ഒരു നോട്ടുമാല കൂടെ ഇടാന്‍ കൈ തരിക്കുന്നുണ്ടാകും അല്ലെ? പ്രിയപ്പെട്ട ജനങ്ങളെ, ഇവരെയാണോ നിങ്ങള്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അമരക്കാര്‍ എന്ന് പറഞ്ഞു വാഴ്ത്തിയത്?
Subscribe to:
Post Comments (Atom)
1 comment:
dats god's own country
Post a Comment