Friday, August 15, 2008
ഹലോ വേള്‍ഡ്. അമ്പട ഞാനേ !
ബ്ലോഗ് ബ്ലോഗ് എന്ന് കേക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇതെന്താ സാധനം എന്ന് പാവം എനിക്കുണ്ടോ അറിയുന്നു? അങ്ങനെ നമ്മടെ സര്ക്കാരിന്റെ സര്‍വ ശിക്ഷാ അളിയന്‍ വന്നപ്പോള്‍ ആണ് ഇതാണ് കാര്യം എന്ന് മനസിലായത് .അങ്ങനെ എല്ലാര്ക്കും ബ്ലോഗ് ആയി. അപ്പൊ പിന്നെ ജഗ്ഗുവിനു ആയാല്‍ പുളിക്കുമോ?മീന്‍ വില്‍ക്കുന്ന ജാനു പറഞ്ഞതു കഴിഞ്ഞ മാസം അവള്‍ക്ക് മീന്കചോടം ചെയ്തു കിട്ടിയതിനേക്കാള്‍ പൈസ ഗൂഗിള്‍ എന്ന് പഹയന്‍ കൊടുത്തു പോലും.. അവള്ക്ക് പോലും ഇപ്പൊ ബ്ലോഗ് ഉണ്ട് അപ്പൊ പിന്നെ ചാല കമ്പോളം അടക്കി ഭരിക്കുന്ന എനിക്കും എന്തുകൊണ്ട് ആയിക്കൂടാ?അങ്ങനെ ഞാനും ഒരു കൈ നോക്കാം എന്ന് വെച്ചു ഇറങ്ങിയതാ . അപ്പോള്‍ ശരി ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും. ഞാന്‍ അറിയാതെ ഇവിടെ ഇനി എന്തെങ്കിലും സാമാനങ്ങള്‍ കയറ്റണോ ഇറക്കാനോ നോക്കിയാല്‍ ... വെവരം അറിയും അപ്പികളെ. ( അയ്യോ വേറെ ഒന്നും കൊണ്ടല്ല, ഈ കയറ്റുവേം ഇറക്കുവേം ഒക്കെ ചെയാന്‍ ഉള്ള അധികാരം നമ്മള്‍ക്ക് ആണേ . ചിലര്‍ അതിനെ നോക്ക് കൂലി എന്നൊക്കെ വിളിക്കും. എന്തിര് പറയാന്‍ ..കഞ്ഞി കുടിച്ചു കിടക്കണ്ടേഅപ്പൊ ശരി..
Subscribe to:
Post Comments (Atom)
No comments:
Post a Comment