സിനിമാ കമ്പോളത്തില്‍ ഭാഗ്യം പരീക്ഷണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രത്യേകിച്ചും നായികാ കഥാപാത്രങ്ങള്‍ . ചെറിയ രീതിയില്‍ അഭിനയം തുടങ്ങി, അഭിനയത്തിന്റെ കൊടുമുടികള്‍ ഒക്കെ ചാടി കയറിയ ഒരുപാടു 'കഴിവുറ്റ' നടിമാര്‍ നമുക്കുണ്ട്.
ജഗ്ഗുവിനു ഒരു സംശയം മാത്രം ഇപ്പോളും ബാക്കിയാണ്. എന്തെന്നാല്‍ എന്തുകൊണ്ടാണ് മിക്ക നടിമാരും കല്യാണത്തിന് ശേഷം സിനിമാ അഭിനയം അങ്ങ് നിര്‍ത്തുന്നത് എന്ന്. കുമാരി ആയിരിക്കുന്ന സമയത്തു തകര്ത്തു വെച്ചു അഭിനയിക്കാം എങ്കില്‍, പിന്നെ കല്യാണം കഴിഞ്ഞാല്‍ ആണോ പാട്? കാരണവും ജഗ്ഗു തന്നെ കണ്ടെത്തി, ബൂര്‍ഷ ഭര്‍ത്താക്കന്മാരും അവരുടെ ബന്ധു മിത്രാധി വര്‍ഗങ്ങളും കൂടെ കാണിക്കുന്ന കടുത്ത പ്രതിഷേധം!
അല്ല ഒരു സമയത്തു ഒരു അഭിനയം മതി മോളേ എന്നാണ് അത്രേ അവരുടെ നിലപാട്. ഓരോരോ പാടേ.. എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ എങ്ങനെ ശരിയാകും.. കലയോടുള്ള അഭിനിവേശം അങ്ങനെ പെട്ടന്ന് മാറുമോ? അത് അനുഭവിചിട്ടിലതവരോട് പറഞ്ഞു മനസിലാക്കാന്‍ പറ്റുമോ?
അങ്ങനെ ഒക്കെ സംഭവിക്കുമ്പോള്‍ ആണ്, ഉള്ളിലുള്ള അഭിനയ അഭിനിവേശം പൊട്ടഐ പുറപ്പെട്ടു ആഗോള പ്രശ്നമായി മാറി താര ദമ്പതികളുടെ വിവാഹ മോചനത്തിന് വഴി വെക്കുക്കത്. ഇപ്പോള്‍ തന്നെ വാര്‍ത്തയില്‍ ഇഷ്ടം പോലെ ഉണ്ടല്ലോ, ലേറ്റസ്റ്റ് ആയിട്ട് ഉര്‍വശി മോഹിനി തുടങ്ങിയ താരങ്ങള്‍ വിവാഹ മോചനത്തിന്റെ പടിവാതില്‍ക്കല്‍ നിക്കുവല്ലേ?
അത് അങ്ങനെയാണ്, ചക്കര കുടത്തില്‍ ഒരു തവണ കയ്യിട്ടു നക്കിയ സുഖം , വീണ്ടും വീണ്ടും കൈ ഇടാനും നക്കാനും ഒക്കെ അഹോരാത്രം തോന്നിപ്പിച്ചു കൊണ്ടേ ഇരിക്കും. പാവം ഭര്‍ത്താക്കന്മാരുടെ അഭിനയ ക്ലാസ്സുകള്‍ക്ക് വേണ്ടാത്ത കല ഇല്ലാത്തതുകൊണ്ടാവും.. എന്തോ ഇങ്ങനെ ഒകെകെ ആയി വീണ്ടും അഭിനയത്തിലേക്ക് വരാന്‍ ഈ നടിമാര്‍ക്ക് പ്രചോദനം ആകുന്നത്.
ഇനിയും ചില കേസുകെട്ടുകള്‍ ജഗ്ഗു നിരീക്ഷിക്കുക ഉണ്ടായി. കല്യാണം കഴിച്ചു കഴിഞ്ഞു ഒതുങ്ങി കൂടിയ ചില ആളുകള്‍, പെട്ടാണ് ഒരു നാല്പതും അന്‍പതും ഒക്കെ ആകുമ്പോ വീണ്ടും ചാടി വീഴുന്നത്, കാരണം ഉണ്ട്... ചില മനസാസ്ത്ര ബയോളജി പരവുമായ ചില സവിശേസ്തതകലാല്‍ സ്ത്രീജനങ്ങള്‍ക്ക് ഉണ്ടാകുന്ന ഒരു പ്രത്യേക അവസ്ഥാന്തരം ആണ്. അത്ഉ ഒരിക്കലും പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ല എന്നാണ് തിയറി. എന്ത് ചെയ്യാം അഭിനയ്കിക്കണം എന്ന് തോന്നിയാല്‍ അഭിനയിച്ചല്ലേ മതിയാകു?
Subscribe to:
Post Comments (Atom)
No comments:
Post a Comment