തലസ്ഥാന നഗരിയില്‍ പോലീസിന്റെ പോക്രിത്തരം ദിനം കഴിയും തോറും ദുസ്സഹം ആകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക . സംസ്ഥാന ക്രമസമാധാന പാലകര്‍ പിച്ചക്കരെകാലും കഷ്ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നടുറോഡില്‍ തിരക്കുള്ള സമയത്തു തടഞ്ഞു നിര്ത്തി പിടിച്ചു പരികുവേം ഇരന്നു വാങ്ങിക്കുവേം ചെയ്യുന്ന കാഴ്ച ആരിലും അനുകമ്പ ഉണര്‍ത്തും.
ഇവിടെ മനുഷ്യന് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണ്. കള്ളന്മാരും കൊലപാതകികളും കൊട്ടേഷന്‍ സന്ഘങ്ങളും സ്ഥല മാഫയായ പ്രവര്‍ത്തകരും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്ന നഗരത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ വണ്ടി ഓടികുന്നതാണ് ഏറ്റവും വല്യ അപരാധം എന്നാണ് എമ്മാന്മാരുടെ കണ്ടെത്തല്‍. പൊതുജനങ്ങളുടെ യാത്രാ സ്വാതന്ട്രയ്തിനു മേലുള്ള കടന്നു കയറ്റമാണ് ഇവരുടെ ഈ നടപടികള്‍.
ഇന്നു ഉച്ചയ്ക്ക് പട്ടം കവലയില്‍ വെച്ചു കാണുന്ന ഒരു കാഴ്ച : തിരക്കെന്ന് പറഞ്ഞാല്‍ ഇതാണ് സൂചി കുത്താന്‍ സ്ഥലമില്ലാത്ത രീതിയില്‍ തിങ്ങി ഞെരുങ്ങി പോകുന്ന വണ്ടികള്‍. അതിനിടയില്‍ ബൈക്ക് യാത്രക്കാരെ കയ്യും കാലും കാണിച്ചു സിടിലേക്ക് ഒതുക്കി നിര്തിക്കുന്ന ട്രാഫിക് പോലീസ് . ഒരു എമ്മാന്‍ ആണെന്കില്‍ ഒരു വല്യ രസീത് കയ്യില്‍ പിടിച്ചു നില്ക്കുന്നു. വണ്ടികള്‍ അടുക്കി വെച്ചു ഒന്നാമത്തെ താരുമാരായ ഗതാഗതം കൂടുതല്‍ കഷ്ടത്തില്‍ ആക്കുന്നു. ഇവന്മാര്‍ക്കൊകെ ശമ്പളം ( കിമ്പളം ) കൊടുക്കുന്നത് നാടു നന്നാക്കണോ അതോ നാടുകാര്‍ക്ക് തലവേദന ഉണ്ടാക്കണോ എന്നുള്ള ചോദ്യത്തിന് നിങ്ങള്‍ തന്നെ ഉത്തരം പറയു.
Subscribe to:
Post Comments (Atom)
1 comment:
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ദാദ. ഇതുമായി ബന്ധപ്പെട്ട ഒരാളുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്
"എന്ത് ചെയ്യാനാ ചങ്ങാതി, ഈ മുപ്പതിനു മുന്‍പ് ഇരുപത് ലക്ഷം ഈ ഏരിയയില്‍ നിന്ന് പിടിച്ച് കൊടുക്കാനാ മോളീന്നുള്ള ഉത്തരവ്"
Post a Comment