കഴിഞ്ഞ പോസ്റ്റിന്റെ ബാക്കിയായി കുറച്ചു കാര്യങ്ങള്‍ കിടപ്പുണ്ട്.. അത് പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കാം..
പത്ത് കാശ് കിട്ടിയാല്‍ പതിനായിരം കാശിന്റെ ആഡംബരങ്ങളാണ് മലയാളിക്ക് .അല്ലാത്തവര്‍ തുലോമ് കുറവാണ്..മെട്രോ നഗരങ്ങളെ വെല്ലുന്ന രീതിയില്‍ ഇവിടെ നടക്കുന്നത് വികസനപ്രവര്തനങ്ങലോ അടിസ്ഥാന സൌകര്യങ്ങളോ അല്ല, മറിച്ചു ദൈംദിന ജീവിത ചിലവുകളും, അനാവശ്യമായി ഉണ്ടാക്കി വച്ച വിലക്കയറ്റവുമാണ്.. ഇതിന് നമ്മള് കുറ്റം പറയേണ്ടത് കാള പെറ്റന്ന് കേള്‍ക്കുമ്പോള്‍ കയറും എടുത്തുകൊണ്ടു ഓടുന്ന അത്യാഗ്രഹീകളും ദുരഭിമാനികളുമായ മലയാളിക്കൂട്ടാതെ തന്നെയാണ്.
ഉദാഹരണത്തിന്, ഐടി വികസനം അതിന്റെ ഉച്ചകോടിയില്‍ എത്തി നില്ക്കുന്ന ബാങ്ങലോരിന്റെ പോലെയുള്ള സ്ഥലത്തു, ആയിരക്കണക്കിന് കമ്പനികളും, ഉയര്‍ന്ന ശമ്പള നിരക്കുകളും, അടിസ്ഥാന സൌകര്യങ്ങളും ഉള്ളിടത്ത്, സ്ഥലത്തിണോ, വീടിണോ അല്ലന്കില് ഭക്ഷണത്തിനോ ഇല്ലാത്ത വിലയാണ് ഇവിടെ തിരുവനന്തപുരത്ത്.
കണക്കുകള്‍ തട്ടിച്ച് നോക്കാം, കഴിഞ്ഞ വര്‍ഷം ബാഗ്ലൂര് കമ്പനികള്‍ എല്ലാം കൂടി മുപ്പതിനായിരം കോടി രൂപയുടെ ഐ ടി കയറ്റുമതി നടത്തിയപ്പോള്‍ കേരലാവില് നിനും മൊത്തം പോയത് ആയിരത്തില്‍ ഇരുന്നൊരു കൂടി രൂപയുടെ, അപ്പോള്‍ ഓരോ കേരള ഐ ടി ഹബ്ബുകളില്‍ നിന്നും എത്ര പോയി എന്ന് ഊഹിക്കാമല്ലോ.. അപ്പോള്‍ കമ്പനികളുടെ കാനേഷുമാരി ഇങ്ങനെയാണ്. പിന്നെ അടിസ്ഥാന സൌകര്യങ്ങള്‍, ഒരു നല്ല ഷോപ്പിങ്ങ് മാളു പോലും ഇല്ലാത്ത ഇവിടെ എന്ത് തേങ്ങാ യുടെ അടിസ്ത്താനതിലാണ് ലോകതെങ്ങുമില്ലാത്ത നിരക്കുകളും ആവശ്യകതയും?
കോടിക്കണക്കിനു രൂപ ആസ്തിയുള്ള മാര്‍വാടികളുടെ വീടുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എങ്കില്‍ ഇവിടെ പതിനയ്യായിരം രൂപ തികച്ച് വാങ്ങുന്ന ആളിനും ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് വേണ്ടത്.. ഇതു കൊണ്ടൊക്കെ ലാഭം കൊയ്യുന്നതും കച്ചവടം മുതലാക്കുന്നതും വന്‍ കിട മുതലാളിമാരും.. ഞാന്‍ പറഞ്ഞതു പോലെ ഇതൊക്കെയും വരവരിയാതുള്ള ചിലവുകളും, അനുകരണ ഭ്രമവും കൊക്കില്‍ കൊള്ളാത്തത് കൊത്തി വിഴുങ്ങി തോന്ടയ്ക്കിരുന്നു ചത്തു പോകുന്ന കൊക്കിന്റെ വിധി വിളിച്ചു വരുതുകയാണോ എന്ന് തോന്നിപോകുന്നു.
Subscribe to:
Post Comments (Atom)
7 comments:
ഒരു തിരുവനന്തപുരത്തുകാരി എന്ന നിലക്കു താങ്ങള് പറഞ്ഞതിനെ ഞാന്‍ അനുകൂലിക്കുന്നു.... ഒരു കുന്തവുമില്ല ഇവിടെ ....
മലയാളികളുടെ വീട്ടില്‍ കഞ്ഞി കുടിക്കാന്‍ ഇല്ലങ്കിലും ഒരു ഡൈനിംഗ് ടേബിള്‍ കാണും എന്നു എന്റെ അന്യസംസ്ഥാനക്കാരി ഫ്രണ്ട് പറയുമായിരുന്നു... അതു ശരിയാണ്.... അല്ലേ?????
സഹോദരാ.. ഞാന്‍ അല്പം വൈകിപോയി.....
ബ്ലോഗ്ഗ് മൊത്തം കുത്തിയിരുന്നു വായിച്ചു....
കൈ കൊട്, ഒരു ഷേയിക് ഹാന്‍ഡ് തരട്ടേ...
എന്റെ ഉള്ളിനില് കിടന്നു വിങ്ങി പൊട്ടിയതൊക്കെ ദേ .. ഇവിടെ എഴുതി വെച്ചിരിക്കുന്നു...
വന്ദനത്തില്‍ മോഹന്‍ലാല്‍ മുകേഷിനോട് ചോദിക്കുന്നതു പോലെ " നീ ആര് ,എന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാ????"
അതേ പത്രത്തിലും മാഗസീനിലും ഒക്കെ എഴുതി എഴുതി ബ്ലൂറ്റൂത്തിന് നീല ചിത്രങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ടെകനോളജി എന്ന ചീത്ത പേര് വീണു...
എന്റെ ചൊരയും തിളക്കുന്നു....
പറഞ്ഞതെല്ലാം പച്ച വാസ്തവങ്ങള്‍ മാത്രം...
പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.
ജഗ്ഗൂ....
ചിന്തകള്‍ നല്ലതു തന്നെ..
പിന്നെ മുന്‍പിലത്തെ പോസ്റ്റിന്റെ തുടര്‍ച്ചയായതിനാല്‍ ആ പോസ്റ്റിലേക്ക് ഒരു ലിങ്ക് ഇടാമായിരുന്നു,
ഇനിയും എഴുതുക.....
sathyam...
ജഗുവേ..
കലക്കി. കൊട് കൈ
Post a Comment