മനോരമ പണ്ടേ മ ആണെന്ന് അറിയാമായിരുന്നു..പക്ഷെ ഈ മലയാളം ബ്ലോഗില്‍ വന്നിട് ബെര്‍ലി എന്ന ബ്ലോഗ്ഗെരോട് എനിക്ക് അല്പം ബഹുമാനം ഒക്കെ ഉണ്ടായിരുന്നു.. ഈ കഴിഞ്ഞ ദിവസങ്ങളില്‍ മനോരമ നടത്തിയ ചില കമ്പുട്ടെരും മൊബയില്‍ പരവുമായ ചില അന്വേഷണാത്മക പത്ര റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ എന്റെ എല്ലാ ആരാധനയും കെട്ടടങ്ങി എന്ന് മാത്രമല്ല ദൈവമേ ഇവര്‍ക്ക് മാപ്പു കൊടുക്കണേ എന്ന് പോലും ഒട്ടും ദൈവ വിശ്വാസി അല്ലാത്ത ഈ പാവം ജഗ്ഗു മുട്ടിപ്പായി പ്രാര്‍ത്തിച്ചു പോയി
എന്തൊക്കെ മണ്ടത്തരങ്ങളും അതിശയോക്തികളും എഴുന്നള്ളിക്കാമോ അതെല്ലാം മനോരമയുടെ ബ്ലുടൂത്ത് എന്ന അന്വേഷണാത്മക സാഹിത്യത്തില്‍ ഉണ്ട് ( പേജ് നമ്പര്‍ പത്ത്.) അത് ഇത്രയും സാഹസികമായി എഴുതി പിടിപ്പിച്ചത് ആരൊക്കെ ആണെന്ന് വെച്ചാല്‍..ജയന് മേനോന്, ജിജോ ജോണ്‍ പുതെഴത്, സുനീഷ് തോമസ്, ബെര്‍ളീ തോമസ് . ഞാന്‍ ബെര്ലിയെക്കുരിച്ചു പറഞ്ഞതു എനിക്ക് ഈ കൂട്ടത്തില്‍ അല്പം അറിയാവുന്ന പേരു തന്റെ ആയതുകൊണ്ടാണ്..
എന്റെ പ്രിയപ്പെട്ട സഹോദരന്മാരെ..ആവുന്ന പണി ഒക്കെ ചെയ്താല്‍ പോരേ? വല്ല ജേര്‍ണലിസവും മൈക്രോസോഫ്റ്റ് ഓഫീസും ഒക്കെ പഠിച്ചിട്ടു വന്നു ഈ കംപുട്ടെരിന്റെര്യും മൊബൈല്‍ ഫോണിന്റെയും ഒക്കെ നെഞ്ചത്ത് എന്തിനാ മെക്കിട്ടു കേരുന്നെ? അല്ലേല്‍ ഇതിനെ കുറിച്ചു എന്തെങ്കിലും വിവരം വേണം. എന്തൊക്കെ മണ്ടത്തരമാണ് പടച്ചു വിടുന്നത്? ഗുമു ജുമാ എന്ന് എഴുതി വിടുന്നത് എന്താണെന്ന് ഒരു ബോധം ഉണ്ടോ?
മനോരമയുടെ കണ്ടുപിടിത്തങ്ങള്‍ ഓരോന്നായി ഞാന്‍ പറഞ്ഞു തരാം... കമ്പ്യൂട്ടര്‍ സാക്ഷരരും, ടെക്നോളജി അല്പസ്വെല്പം അറിയാവുന്നവരും ഒന്നും ചിരിക്കരുത് പ്ലീസ്.
മനോരമ ഭാഷ്യം -"നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ മൊബൈലില്‍ നിന്നും വിവരങ്ങള്‍ ചോര്ത്തപെടം, ബ്ലൂടൂത്ത് സംവിധാനം പ്രവതിച്ചാല്, അതിന് പാസ്വേര്ഡ് ഇല്ലെങ്കില്‍ വിലകുറഞ്ഞ മൊബൈല്‍ ഫോണ്‍ ആണെന്കില്..." പറഞ്ഞത് സീ ടാക്കിലെ സൈബര്‍ ഫോരെന്സിക് വിഭാഗം മേധാവി, പോരാഞ്ഞിട്ട് അവര്‍ അത് ടെസ്റ്റ് ചെയ്തു നോക്കിയിട്ടുന്ടെന്നും.. ബ്ലൂ ടൂത്ത് ഇനേബിള്‍ ചെയ്താല്‍ മാത്രമെ അത് വഴി ഫയല്‍ കൈമാറ്റം നടക്കു..അത് എല്ലാര്ക്കും അറിയുന്ന സംഗതി. പിന്നെ നമ്മുടെ അനുവാദം ഇല്ലാതെ ഫയല്‍ എടുത്തുകൊണ്ടു പോകുന്ന ഒരു ബ്ലുഎടൂതും ഇതു വരെ ഇല്ല സഖാവേ.. ഈ ജഗ്ഗുവിന്റെ കയ്യില്‍ വളരെ വിപുലമായ ഒരു മൊബൈല്‍ ഹാക്കിംഗ് സംവിധാനം തന്നെ ഉണ്ട്..ഇതുവരെ നിങ്ങള്‍ പറഞ്ഞ ഈ പരുപാടി നിലവില്‍ വന്നിട്ടില്ല.. അത് കാണിച്ചു തന്നാല്‍ വളരെ ഉപകാരം ആയിരുന്നു...അല്ലേല്‍ വേണ്ട എവിടെ ഉണ്ടെന്നു പറഞ്ഞു തന്നാലും മതി, ഞാന്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടം ആളുകള്‍ അവിടെ ചെന്നു കാണാന്‍ വരെ തയ്യാര്‍ ആണ് .പിന്നെ ഈ ബ്ലുഎടൂത് ഇന്‍ വില കുരെഞ്ഞ മൊബൈല്‍ എന്നോ കൂടിയ മൊബൈല്‍ ഈന്നോ ഇല്ല, ബ്ലൂടൂത്ത് എല്ലാ മോബിലെലും ഒരുപോലെ തന്നെ ആണ്.. അത് കൂടെ മനസിലാക്കിയാല്‍ നന്ന്..
ഇതൊക്കെ പറയാന്‍ ജഗ്ഗു ദാദ ആരാണ് എന്നായിരിക്കും ... കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ചുമടു എടുപ്പിന്റെ കൂടെ, കമ്പ്യൂട്ടര്‍ സെകുരിട്ടിയും എത്തിക്കല്‍ ഹാക്കിങ്ങിലും അനുബന്ധ സംവിധാനങ്ങളിലും ജ്വാലി ചെയ്യുവേം, മൊബൈല്‍ സാന്കെതികതയില്‍ ക്വാല്കൊമിന് വേണ്ടി അല്പ സ്വെല്പം റിസര്‍ച്ച് ചെയ്യുവേം മൊബൈല്‍ സോഫ്ത്വയരുകള്‍ ഉണ്ടാക്കുന്ന ഒരു കമ്പനി നടതുവേം ഒക്കെ ചെയുന്ന ഒരു പാവം കൂലി പണിക്കാരന് ആണ്... ഇതു ഞാന്‍ പറഞ്ഞില്ല എങ്കില്‍..ഇത്തരം മണ്ടത്തരങ്ങള്‍ കെട്ട് പാവം മലയാളികള്‍ ഇതൊക്കെ അആനു ഈ മൊബൈല്‍ ഈന്നും കാമ്പുട്ടെര്‍ എന്നും തെറ്റിധരിച്ചു പോകും...
ഇന്നു ഇത്രയും പറയാന്‍ ഉള്ള സമയമേ ഉള്ളു... ഞാന്‍ ഇതിനെ കുറിച്ചു ഒരു പരമ്പര പോസ്റ്റുകള്‍ തന്നെ ചെയാന്‍ ഉള്ള തീരുമാനത്തിലാണ്..അതുകൊണ്ട് കാത്തിരുന്നു കാണുക...
14 comments:
:) manorama keeee jay
1 > 2+3+4 എന്നല്ലേ. എങ്ങനേലും മത്തായിച്ചന് കഞ്ഞികുടി മുട്ടാതെ കഴിയട്ടെ ജഗ്ഗുദാദാ.
നല്ല പോസ്റ്റ്. ഇനിയും പോരട്ടെ.
-സുല്‍
പരമ്പര പോസ്റ്റുകള്‍ ഓരോന്നായി പോന്നോട്ടെ...
ഈ word verification ഒഴിവാക്കിയാല്‍ നന്നായിരുന്നു..വെറുതെ മനുഷ്യനെ മിനക്കെടുത്താന്‍!
ഹായ് ജഗ്ഗുദാദ,
ആ ഫീച്ചര്‍ വായിച്ചപ്പോള്‍ എനിക്കും ഇതൊക്കെ തന്നെയാ തോന്നിയത്.
ഇതൊരു പരമ്പര ആക്കുമെങ്കില്‍ അതും നന്ന്. ചിലരെങ്കിലും അതൊക്കെ വായിച്ച് മനസ്സിലാക്കട്ടെ.
ഇവിടെ സിറ്റിയില്‍ ഇപ്പോള്‍ മൊബൈല്‍ ക്യാമറ കണ്ടു പോയാല്‍ തന്നെ കുഴപ്പമാ....
മനോരമ പറഞ്ഞതില്‍ തെറ്റൊന്നുമില്ല. ജഗ്ഗു ഇതൊന്നു വായിച്ച് നോക്കു.
Simi,
alpanjani aaya ivarodokke enthu paranjalum oru kaaryavum illa.
Jaggudada,
thazhe paranjirikkunnathil enthanu thettu?? bluetooth prevarthichal ennu avar eduthu pranjathu thangal vaayichille??
-"നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ മൊബൈലില്‍ നിന്നും വിവരങ്ങള്‍ ചോര്ത്തപെടം, ബ്ലൂടൂത്ത് സംവിധാനം പ്രവതിച്ചാല്, അതിന് പാസ്വേര്ഡ് ഇല്ലെങ്കില്‍ വിലകുറഞ്ഞ മൊബൈല്‍ ഫോണ്‍ ആണെന്കില്..."
ജഗ്ഗുദാദ,
പരമ്പര എഴുതുമ്പോൾ ഈ പേജ് ഒന്നു നോക്കണേ. അല്ലെങ്കിൽ ഗൂഗിളിൽ ബ്ലൂ റ്റൂത്ത് ഹാക്കിങ് സൊഫ്റ്റ്വെയർ എന്നു സേർച്ചു ചെയ്താലും മതി. ഇതുവരെ ഒന്നും പരീക്ഷിച്ചു നോക്കൻ പറ്റിയില്ല. താങ്കൽ പരീക്ഷിച്ച് ആ വിവരങ്ങൾ കൂടി ഉൾപ്പെടുത്തും എന്നു കരുതുന്നു
:)
ജഗ്ഗുദാദ എതാണ് ശരി സിമി നല്കിയ ലിങ്കുകളോ അതോ താങ്കള്‍ പറയുന്നതോ, ഇന്നു പത്രത്തില്‍ വന്ന നൈജീരിയന്‍ ബാങ്ക് തട്ടിപ്പ് പൂര്‍ണമായും ശരിയാണ്, ഞാന്‍ ജോലി ചെയ്യുന്ന കോളജിലെ പ്രിന്‍സിപ്പലിനു ഇതേ അനുഭവം ഉണ്ടായിട്ട് നാളേറെയായിട്ടില്ല. പിന്നെ സാങ്കേതികവിദ്യയുമായി അത്രയ്ക്ക് അപ്ഡേറ്റ് അല്ലാത്തവരെ ഈ ഡിജിറ്റല്‍ കാലത്ത് പറ്റിയ്ക്കാന്‍ എളുപ്പമാണ്, അവരുടെ അഞ്ജത യാണ് മുതലെടുക്കുന്നതെന്ന് പറയാം. നിങ്ങള്‍ ട്രെയിനില്‍ കയറിയ ശേഷം ബ്ലൂടൂത്ത് ഒന്നു സര്‍ച്ച് ചെയ്ത് നോക്കിയാല്‍ അറിയാം എത്ര പാവങ്ങള്‍ ആണ് ഇതു ഓണ്‍ ആക്കി ഇട്ടിരിക്കുന്നുവെന്നത്.
പിന്നെ അവരുടെ ഫോണിലേക്ക് ഭേദിച്ച് കയറി വിവര ചോരണം അല്ലേല്‍ വിവര നിക്ഷേപം നടത്താന്‍ ചെറിയ തോതിലുള്ള ടെക്നോളജി മാനിപ്പുലേഷന് മതിയാകും.
മനോരമ യുടെ പരമ്പര ആളുകളില്‍ ഭീതി പരത്തുന്നുവെന്നത് നേര്. പണ്ട് വനിത പറ്ഞ്ഞ ഇന്റ്റ്ര്‍നെറ്റ് = അശ്ലീലം കഥ കാരണം എന്റെ അമ്മയ്ക്ക് ഇപ്പോഴും ഇതിനെ ഒരു സംശയത്തോടെ ആണു വീക്ഷിക്കുന്നെ. എല്ലാറ്റുനും അതിന്റെതായ ഗുണ ദോഷങ്ങള്‍ ഉണ്ട് അല്ലാതെ ഭീതി വളര്‍ത്താന്‍ ഉപകരിക്കുന്ന ലേഖനങ്ങള്‍ പൊതു സമൂഹത്തിന് ഒരു ഗുണവും ചെയ്യില്ല.
പിന്നെ വിലകുറഞ്ഞ സാഹിത്യം (അശ്ലീലം/ക്രൈം/പപ്പരാസി/തറ ഡിറ്റക്ടീവ്) അച്ചടിച്ച് വരുന്നതു ന്യൂസ് പ്രിന്റിലാണല്ലോ, അപ്പൊ ഈ ചവര്‍ അശ്ലീലം ഇല്ലാതാക്കാന്‍ ന്യൂസ് പ്രിന്റ് തന്നെ നിരോധിക്കണമെന്നോ അല്ലേല്‍ അച്ചടി പരിമിതപ്പെടുത്തണം എന്ന നിലയ്ക്കോ ഒരു തീരുമാനത്തിലെത്തുന്നത് എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നത് പോലെയാകില്ലെ.
നഗരമാലിന്യത്തില് കൂടുതല്‍ ഭക്ഷണാവശിഷ്ടമാണല്ലോ, ദുര്‍ഗന്ധം സഹിക്കവയ്യാതെ ഭക്ഷണം നിരോധിക്കാന്‍ തീരുമാനവും എടുക്കേണ്ട ഒപ്പം ആരും ഭക്ഷണം ഉപേക്ഷിക്കുകയും വേണ്ട.
പക്ഷെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോ ചില മര്യാദകള്‍ പാലിക്കാന്‍ നെറ്റിസണ്‍മാര്‍ തയ്യാറാകണം,ഈ ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ ദുര്‍ഗന്ധ രഹിതമാക്കാന്‍ നമുക്കൊരുമിച്ചു ഉണര്‍ന്ന് പ്രവര്‍ത്തിക്കാം.
ഇങ്ങനെ സോഫ്ട്വെയറുകള് ഉണ്ടായിക്കൊട എന്ന് ഞാന്‍ പറയുന്നില്ല..എങ്കിലും മനോരമയുടെ ഉദ്ദേശ ലക്ഷ്യത്തെ ആണ് ഞാന്‍ ചോദ്യം ചെയ്യുന്നത്..
പിന്നെ ഈ സോഫ്ട്വെയറുകള് ഉപയോഗിച്ചു ബാക്ക് ഡോര്‍ എന്‍ട്രി നടത്തിയവര്‍ ടെയവായി എനിക്ക് കമന്റ്സ് ഇടുക.. ഏത് മൊബയില്‍ ആണെന്നും ഫേംവെയര്‍ ആണെന്നും പരെഞ്ഞാല്‍ നന്നായിരിക്കും...എന്റെ അനുഭവത്തില്‍ നിന്നാണ് നാന് ഈ എഴുതിയതൊക്കെ... നിങ്ങളുടെ അനുഭവങ്ങള്‍ കൂടെ പന്കുവേയ്ക്കുന്നതില് എനിക്ക് യാതൊരു സന്കൊച്ചവും ഇല്ല സുഹൃത്തുക്കളെ..
ഇതൊരു മനോരമയുടെ മാത്രം കാര്യമല്ല, മലയാളതില്‍ ടെക്നോളജി സംബന്ധമായ കാര്യങ്ങള്‍ എഴുതുന്ന എല്ലാവരിലും കാണുന്ന ഒരു പ്രശ്നമാണ്. ഇതൊക്കെ വായിച്ചു സാധാരണക്കാരന് അന്തം വിടുകയും ഇതൊക്കെയാണ് സത്യം എന്ന് ധരിക്കയും ചെയ്യുന്നു.
വയ്യാത്ത പട്ടി കയ്യാല കേരരുത് എന്നത് പോലെ, ഇതിനെ കുറിച്ചു അറിയാത്തവര്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്തെ ഇരിക്കുകയാണ് ഭേദം. അല്ലെങ്കില്‍ ഇതു പ്രസിദ്ധെകരിക്കുന്നതിനു മുന്‍പേ, ഈ മേഖലയില്‍ ജോലി ചെയുന്ന ആളുകളുടെ വിദഗ്ധ അഭിപ്രായം കൂടെ കണക്കിലെടുക്കേണ്ടതാണ്. ഈ രംഗത്ത് ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളി വിദഗ്ദ്ധര്‍ ഉണ്ട് .. ഒരു റിവ്യൂ ചെയ്യാന്‍ എങ്കിലും അവരെ സമീപിക്കാമായിരുന്നു. പൈങ്കിളി സാഹിത്യം എഴുതുന്ന ആളുകളെ കൊണ്ടു ഇതൊന്നും കൈകാര്യം ചെയ്യിക്കാതെ ഇരിക്കുകയാണ് നല്ലത്.
വന്നു വന്നു കേരളത്തില്‍ ബ്ലുഎടൂത് എന്ന് പറഞ്ഞാല്‍ ബ്ലൂ ഫിലിം എന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. പ്രതിബദ്ധതയുള്ള ഒരു മാധ്യമം ഒരിക്കലും ഇത്തരം അബദ്ധജടിലവും അസംബന്ധവുമായി കാര്യങ്ങള്‍ വായനക്കാരില്‍ എത്തിക്കരുതെ എന്നൊരു അപേക്ഷ ഉണ്ട്.
പൈങ്കിളി സാഹിത്യം എഴുതുന്ന ആളുകളെ കൊണ്ടു ഇതൊന്നും കൈകാര്യം ചെയ്യിക്കാതെ ഇരിക്കുകയാണ് നല്ലത്.
കറക്റ്റ് :)
അതെ വയ്യാത്ത പട്ടി കയ്യാല കേറരുത്.. വല്യ വടികൊണ്ട് ഒരു കൊച്ചടി കൊട്..
അതെ വയ്യാത്ത പട്ടി കയ്യാല കേറരുത്.. വല്യ വടികൊണ്ട് ഒരു കൊച്ചടി കൊട്..
Post a Comment